Movies

നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് അക്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. രാത്രി 12.30ഓടെ ഗുണ്ടകളുമായി എത്തിയാണ് റോഷൻ ആക്രമിച്ചതെന്ന് ആൽവിന്റെ അമ്മ ഏയ്ഞ്ചലീന അറിയിച്ചു. സംഭവത്തിന്റെ വിശദാംശം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:

മകൻ റോഷനൊപ്പം രണ്ട് സിനിമകളിലാണ് പ്രവർത്തിച്ചത്. ഹൗ ഓൾഡ് ആർ യുവിലും മുംബൈ പൊലീസിലുമുണ്ടായിരുന്നു. രണ്ട് സിനിമയും തീരുന്നിടം വരെ ഒപ്പം നിന്നിരുന്നു. റോഷൻ ആരോപിക്കുന്നത് പോലെ മയക്കുമരുന്ന് ഉപയോഗത്തെതുടർന്ന് മകനെ പുറത്താക്കിയിട്ടില്ല. ഞങ്ങളുടെ അറിവിൽ അവൻ മയക്കുമരുന്നും മദ്യവും ഒന്നും ഉപയോഗിക്കാറില്ല. റോഷന്റൊപ്പം മാത്രമല്ല മറ്റ് നിരവധി സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല.

റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകൻ നല്ല സൗഹൃദമായിരുന്നു. ആ പെൺകുട്ടി തന്നെയാണ് റോഷൻ മോശമായി പെരുമാറുന്ന കാര്യം മകനോട് പറഞ്ഞത്. അവനപ്പോൾ എന്തിനാണ് ഇത് സഹിച്ച് നിൽക്കുന്നത്, നിനക്ക് വേറെ ആരുടെയെങ്കിലും അസോഷ്യേറ്റ് ആയിക്കൂടേയെന്ന് ചോദിച്ചു. ഇത് റോഷൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകനും പെൺകുട്ടിയുമായുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല.

മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. എന്റെയൊപ്പം 45 ഗുണ്ടകളുണ്ടെന്ന് റോഷൻ തന്നെയാണ് പറഞ്ഞത്. അതിൽ ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഞങ്ങളാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു.

ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ തടയാൻ ശ്രമിച്ചത്. എന്നെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ല. ‍ഡോക്ടറെ അവരുടെ കൈയിൽ നിന്നും രക്ഷിച്ച് റൂമിലേയ്ക്കു മാറ്റി. അതിനുശേഷമാണ് അവർ ഒന്നടങ്ങിയത്. റോഷൻ മകന് ഗുരുതുല്യനാണ്. എന്തെങ്കിലും പ്രശ്നം അവനുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാനുള്ള അവകാശം റോഷനുണ്ട്. ഞങ്ങളുടെ മുന്നിൽവെച്ച് അവനിങ്ങനെ ചെയ്തു അതുകൊണ്ട് രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽപ്പോലും ഞങ്ങൾക്ക് പരാതിയില്ലായിരുന്നു. ഇതുപക്ഷെ ചെറിയ ഒരു പയ്യനെ ആക്രമിക്കാൻ ഗുണ്ടകളുമായിട്ട് വരുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പക്ഷെ ഞങ്ങൾ നൽകിയതിൽ നിന്നും വിരുദ്ധമായ മൊഴികളാണ് എഴുതിചേർത്തിരിക്കുന്നത്. പൊലീസ് അനാസ്ഥ കാണിക്കുന്നതിൽ വിഷമമുണ്ട്- ആൽവിന്റെ കുടുംബം പറയുന്നു.

വിദേശ രാജ്യങ്ങളിൽ ഉള്ള മലയാളികളിൽ പലർക്കും അഭിനയ താല്പര്യം ഉള്ളവരാണ് ..എന്നാൽ എങ്ങനെ സിനിമാ രംഗത്തേക്ക് എത്തിപ്പെടണം എന്നറിയാതെ നിൽക്കുന്നവരാണ് പലരും …അവർക്കൊരു വഴികാട്ടിയായിട്ടാണ് ചലച്ചിത്ര ഫിലിംസിന്റെ സമ്പൂർണ സിനിമ ഡയറക്ടറി എത്തുന്നത് …എല്ലാ സിനിമ പ്രവർത്തകരുടെയും കൈകളിൽ എത്തുന്നതാണ് ഈ ഡയറക്ടറി . നിങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും ഇതിൽ പ്രസിദ്ധീകരിക്കുന്നത് വഴി സംവിധായകർക്കും  ,നിർമ്മാതാക്കൾക്കും നിങ്ങളുടെ ഫോട്ടോ കാണുന്നതിനും ,അതു വഴി ഇടനിലക്കാരൊന്നുമില്ലാതെ നിങ്ങളെ നേരിട്ടു കോൺടാക്ട് ചെയ്യുന്നതിനും സാധിക്കുന്നു ….മലയാള സിനിമ രംഗത്തെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ആയ ഷൈജു ജോസഫ് , അസോസിയേറ്റ് ഡയറക്ടർ രാജേഷ്‌ v തോമസുമാണ് ഈ ഉദ്യമത്തിന് പിന്നിൽ.

പൃഥ്വിരാജ് സംവിധാനം’ ലൂസിഫറി’ന്റെ ക്യാരക്ക്റ്റർ പോസ്റ്ററുകളായിരുന്നു കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ കണ്ണും മനസ്സും നിറച്ചത്. മുരളി ഗോപി എഴുതുന്ന പൊളിറ്റിക്കൽ ത്രില്ലറിലെ ഓരോ കഥാപാത്രത്തേയും ഓരോ ദിവസങ്ങളിലായി പരിചയപ്പെടുത്തിയപ്പോൾ, ആരാധകരെല്ലാം തന്നെ ഏറെ ഉദ്വേഗത്തോടെ കാത്തിരുന്നത് ഇരുപത്തിയാറാം നാളായ ഇന്ന് റിലീസ് ചെയ്യുന്ന പോസ്റ്റർ ഏതായിരിക്കും എന്നാണ്.

പ്രതീക്ഷിച്ചതു പോലെ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പുള്ളിയുടെ ക്യാരക്റ്റർ പോസ്റ്റാണ് ഇന്ന് റിലീസ് ചെയ്തത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്.

ഏറെ നാളായി മലയാള സിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫർ’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ സസ്‌പെൻസ് സ്വഭാവം നിലനിർത്തുകയാണ്.

ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റെതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.

ഏറെനാളായി സംവിധാനമോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേർന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. “ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ​ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്.” ‘ലൂസിഫറി’ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.

മലയാളത്തിലെ പ്രമുഖ സംവിധായകന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം ഷൂട്ടിംഗ് വേളയില്‍ മറ്റും പല ഹോട്ടലുകളിലും ഉല്ലാസ കേന്ദ്രങ്ങളിലും ഉള്ള ഇവരുടെ വിഹാരം സിനിമാവൃത്തങ്ങളില്‍ അങ്ങാടിപ്പാട്ടായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍താരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവില്‍ സംശയരോഗം മൂത്തു. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു അതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും അദ്ദേഹം പറഞ്ഞു വിട്ടു.

ഒടുവില്‍ ചെന്നെത്തിയത് ഗുണ്ടാ വിളയാട്ടത്തില്‍. കൊച്ചി സ്വദേശിയായ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നിര്‍മ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള ഡയറക്ടര്‍ക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടു. നിര്‍മ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാവൃത്തങ്ങള്‍ നടുക്കം ഉണ്ടാക്കിയ ഈ സംഭവം വരും ദിവസങ്ങളില്‍ വലിയ വാര്‍ത്തയായി മാറും.

അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോയായ ‘ദി വേൾഡ് ബെസ്റ്റി’ൽ ചെന്നൈ സ്വദേശിയായ 13 കാരൻ വിജയിയായി. പിയാനോയിൽ വിസ്മയം തീർത്താണ് ലിഡിയൻ നാദസ്വരം എന്ന കൊച്ചു മിടുക്കൻ ഒരു മില്യൻ യുഎസ് ഡോളർ ( ഏകദേശം 7 കോടി രൂപ) ഒന്നാം സമ്മാനമായി നേടിയത്. കണ്ണുകൾ മൂടിക്കെട്ടിയശേഷം രണ്ടു പിയാനോകൾ ഒരേ സമയം വായിച്ചാണ് ലിഡിയൻ വിധികർത്താക്കളെയും കാണികളെയും ഞെട്ടിച്ചത്.

”കഴിഞ്ഞ നാലു വർഷമായി പിയാനോ പഠിക്കുന്നുണ്ട്. എന്റെ സഹോദരിയിൽനിന്നും അച്ഛനിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പിയാനോ പഠിക്കാൻ തുടങ്ങിയത്. വീട്ടിൽനിന്നും സ്കൂളിൽനിന്നും പ്രോത്സാഹനം ലഭിക്കുന്നത് കൂടുതൽ ശ്രദ്ധയോടെ പിയാനോ പഠിക്കാൻ സഹായകമായി. ലോകത്തിലെ ഏറ്റവും മികച്ച കമ്പോസർ ആകണമെന്നാണ് എന്റെ ആഗ്രഹം,” ലിഡിയൻ പറഞ്ഞു.

ചെന്നൈ ആസ്ഥാനമായ എ.ആര്‍.റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയാണ് ലിഡിയൻ.

ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട മകനെയോർത്ത് കണ്ണീരൊഴുക്കാനാണ് ഈ അമ്മയുടെ വിധി. മകന്റെ ഭാര്യവീട്ടുകാർ പട്ടയഭൂമി നിഷേധിച്ചതിനെത്തുടർന്നാണ് കയറിക്കിടക്കാൻ ഒരു കൂരയില്ലാത ദുരിതത്തിൽ കഴിയുകയാണ് ഇവരുടെ മകനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. പട്ടയം ലഭിക്കാനും ഭാര്യവീട്ടുകാർ പൊലീസിൽ നൽകിയ കേസുകൾ തീർക്കാനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും. സംഭവത്തെക്കുറിച്ച് മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ

മകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.

ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യിൽ നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ള രണ്ടോ മൂന്നോ പവൻ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നൽകാമെന്ന് കരുതിയത്. അവർ പക്ഷെ സമ്മതിക്കുന്നില്ല. എതിർപ്പിനൊപ്പം മോന്റെ പേരിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ കള്ളപരാതിയും നൽകി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവർ നൽകിയത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സഹികെട്ടു. ഞങ്ങൾക്ക് അർഹതയില്ലാത്ത ഒരു സ്വത്തും വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.

ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളർത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങൾക്ക് നീതി കിട്ടിയാൽ മതി, അതിൽക്കൂടുതൽ ഒന്നും വേണ്ട– മോളി കണ്ണമാലി പറഞ്ഞു.

കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പ്രിയ പുത്രന്‍ തൈമൂര്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഈ കുട്ടിത്താരത്തിന് കരീനയേക്കാളും സെയ്ഫിനേക്കാളും ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ തൈമൂറിനൊപ്പം താരമാകുന്ന മറ്റൊരാളുണ്ട്. തൈമൂറിന്റെ നാനി സാവിത്രി. മാതാപിതാക്കള്‍ക്കൊപ്പം കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൈമൂറിനെ സാവിത്രിക്കൊപ്പമാണ് കാണാന്‍ കഴിയുന്നത്.

അച്ഛനേക്കാളും അമ്മയേക്കാളും സാവിത്രിയാണ് തൈമൂറിനൊപ്പം കൂടുതല്‍ സമയവും ഉണ്ടാവാറുള്ളത്. കുട്ടിയോടൊപ്പം സാവിത്രി വിദേശയാത്രയും പോകാറുണ്ട്. പ്ലേസ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം ആയയാണ്. പലപ്പോഴും സാവിത്രിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശമ്പളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാകും.

തൈമൂറിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ഒരുമാസം ഒന്നരലക്ഷം രൂപയാണ് സാവിത്രിയുടെ ശമ്പളം. അധിക ജോലിയുള്ള മാസങ്ങളില്‍ അത് ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ എത്താറുണ്ട്. കരീനയുടെയും സെയ്ഫിന്റെയും കുടുംബത്തിലുള്ളവരാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ കരീനയോ സെയ്‌ഫോ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പക്ഷേ സംഭവം ശരിവയക്കുന്ന പ്രതികരണം കരീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.

ഒരു അഭിമുഖത്തില്‍ അബ്ബാസ് ഖാന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്. ‘കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് എനിക്ക് വലുത്. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ല. നാനിയുടെ കൈകളില്‍ തൈമൂര്‍ സന്തോഷവാനും സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല’ കരീന വ്യക്തമാക്കി

അന്തരിച്ച നടൻ അടൂർ ഭാസിക്കെതിരെ കെപിഎസി ലളിത
ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. ഭാസിയിൽ നിന്ന് ഒട്ടേറെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും താത്പര്യത്തിന് വഴങ്ങാത്തതിനാൽ തന്നെ നിരവധി സിനിമകളിൽ നിന്ന് ഒഴിവാക്കി എന്നുമായിരുന്നു ലളിതയുടെ ആരോപണം. ലളിതയുടെ ആരോപണം വിശ്വസിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.

‘അങ്ങേര് പാവം മനുഷ്യനാ. അങ്ങേരെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ല എന്നത് ഇൻഡസ്ട്രി മുഴുവൻ അറിയുന്ന കാര്യമാണ്. പിന്നെ എങ്ങനാണ് നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല’- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ പറഞ്ഞു.

സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- ”അതെല്ലാം അങ്ങനെ നടക്കുന്നവർക്കായിരിക്കും. സിനിമയിൽ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്തെന്നുവരും.”

അക്കാലത്ത് ഒരു നിർമാതാവിൽ നിന്നേറ്റ ദുരനുഭവത്തെക്കുറിച്ചും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തി. ”മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു”–പൊന്നമ്മ പറഞ്ഞു.

സിനിമാരംഗത്ത് തനിക്ക് വേഷങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികള്‍ നടത്തുന്നുവെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ് വ്യക്തമാക്കുന്നു. ”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ തുറന്നു പറഞ്ഞത്.

അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഗോകുല്‍ പറഞ്ഞു. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ലെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി,

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫർ ഉടൻ പ്രദർശനത്തിനെത്തുകയാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തില്‍ ടൊവീനോ, ഇന്ദ്രജിത്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, നൈല ഉഷ തുടങ്ങി വൻ താര നിര തന്നെ അണിനിരക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ ടൊവീനോ പങ്കു വെച്ചു

നമുക്ക് ഇഷ്‍ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. വളരെ കൗതുകത്തോടെ കാണുന്ന സിനിമയാണ് അത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഞാൻ അതില്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. കുറച്ച് കഴിഞ്ഞാണ് എന്നെ വിളിച്ച് പറയുന്നത്, ഒരു വേഷം ചെയ്യാമോ എന്ന്. ഞാൻ വളരെ സന്തോഷത്തോടെ അത് ഏറ്റു. ഞങ്ങള്‍ വളരെ കൗതുകത്തോടെ കാത്തിരുന്ന ഒരു കൈകോര്‍ക്കലാണ് മോഹൻലാലെന്ന നായകനും പൃഥ്വിരാജനെന്ന സംവിധായകനും തമ്മിലുള്ളത്.

അപ്പോള്‍ അതില്‍ ചെറുതെങ്കിലും, പ്രധാന്യം ഉള്ളതെന്ന് വിശ്വസിക്കുന്ന വേഷം ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്.. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ സിനിമ കണ്ടറിയുന്നതാണ് നല്ലത്. ഞാൻ ഡബ്ബ് ചെയ്‍ത ഭാഗങ്ങള്‍ കണ്ടപ്പോള്‍ മറ്റ് സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ പോസറ്റീവ് അനുഭവം ആണ്. സിനിമ വലിയ വിജയവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതും ആയ സിനിമ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു, അങ്ങനെ വിചാരിക്കുന്നു -ടൊവിനോ പറയുന്നു.

Copyright © . All rights reserved