Movies

തെന്നിന്ത്യയിലെ സൂപ്പര്‍നടിയായ അമലാപോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മിക്കവാറും എല്ലാ സംഭവങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന അമല ഇത്തവണയും അത് തെറ്റിച്ചില്ല. തമിഴ് സംവിധായകന്‍ വിജയുമായുണ്ടായ വിവാഹമോചനം അമലയെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അമല യോഗയെ ആശ്രയിച്ചിരുന്നു. നിരവധി യോഗാ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്തിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നിന്ന് നടി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു.

ശരീരത്തിന്റെ താഴ്ഭാഗത്തേക്കാള്‍ വീക്കാണ് മുകള്‍ ഭാഗം. അതുകൊണ്ട് തന്നെ അധ്യാപികയുടെ സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിശീലനം തുടങ്ങി. അത് വിജയകരമായി. സന്തോഷത്തില്‍ ഞാന്‍ പാര്‍ക്കില്‍ തുള്ളിച്ചാടുകയായിരുന്നു. അമല പറഞ്ഞു. അതേസമയം, വീഡിയോയില്‍ നടിയുടെ ശീര്‍ഷാസനം കണ്ട് ബോറടിച്ചപ്പോള്‍ പട്ടി അവിടെ നിന്നും പോകുന്നത് കാണാം. അമലയുടെ യോഗ പട്ടിക്ക് പോലും പിടിച്ചില്ലെന്ന് പറഞ്ഞ് നിരവധിപ്പേര്‍ കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്. സംഗതി എന്തായാലും സൂപ്പർ ഹിറ്റ്…

[ot-video][/ot-video]

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചി​ല​വേ​റി​യ സി​നി​മ​യൊ​രു​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ട്. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് “മ​ര​ക്കാ​ർ, അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ എ​ന്നാ​ണ്. ചിത്രത്തെ സംബന്ധിച്ച് മുമ്പ് പ്രഖ്യാപനം നടത്തി‍യിരുന്നുവെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

നൂ​റു കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രും, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പും, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ളയും ചേർന്നാണ്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. സി​നി​മ​യെ സം​ബ​ന്ധി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സ​ന്തോ​ഷ് ശി​വ​ൻ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ എന്ന പേരിൽ‌ സിനിമ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത് ജയസൂര്യയായിരുന്നു. അദ്ദേഹം അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സണ്ണി ലിയോണ്‍ വന്നപ്പോള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്ക്ക് ഈ സ്വീകാര്യത കിട്ടുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ഇങ്ങനെ.

‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ മലയാളം താരങ്ങള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്‌ക്കൊപ്പം എടുത്തില്ല എന്നൊക്കെ. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്‌നം. ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’

സണ്ണിലിയോണും മിയാ ഖലീഫയ്ക്കുമൊക്കെ ലഭിക്കുന്ന സ്വീകാര്യത എന്തുകൊണ്ട് ഷക്കീലയ്ക്ക് ലഭിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ല. അവരൊക്കെ അഭിനയിക്കുന്ന സിനിമയിലും ബിക്കിനിയാണിടുന്നതും എന്ന മറുപടിയാണ് ഷക്കീല നല്‍കിയത്.

ഇപ്പോള്‍ നടക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് പറഞ്ഞ ഷക്കീല തനിക്കോ തന്റെ പരിചയത്തില്‍ ആര്‍ക്കോ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ലെന്നും പറഞ്ഞു.

 

‘ആഭാസം’ സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കൽ. സിനിമയിലെ നായകകഥാപാത്രമാ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്നത്.

റിമയുടെ വാക്കുകൾ

‘ഒരു സിനിമയുടെ സെൻസറിങ് നിരോധിക്കണമെങ്കിൽ അതിന്റെ നിയമങ്ങളെ ലംഘിക്കുന്നതുകൊണ്ടാകാം. എന്നാൽ ആ കാരണങ്ങൾ കൊണ്ടൊന്നുമല്ല ഇവിടെയുള്ള സിനിമകളുടെ സെൻസറിങ് നിഷേധിക്കുന്നത്. ജനാധിപത്യ രാജ്യത്തിൽ ഇതെന്തുകൊണ്ട് സംഭവിക്കുന്നു.

സുരാജേട്ടന്റെ തുട കാണിച്ചതാണ് സെൻസർ ബോർഡിന്റെ ആദ്യപ്രശ്നം. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ അവള്‍ ചോദിച്ചു ‘പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ’ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ഒരു കാര്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്.’

മറ്റു സിനിമകൾക്കൊന്നും ബാധിക്കാത്ത പ്രശ്നമാണ് ആഭാസത്തിന് സംഭവിച്ചതെന്നും താരങ്ങളുടെയോ വലിയ സംവിധായകരുടെയോ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഉൾക്കൊളളുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും റിമ പറയുന്നു.

‘ഞങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാൻ ശ്രമിക്കുന്ന ചേച്ചിമാരോട്’

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.

സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ട വിവാദത്തിന്റെ സമയത്ത് ജുബിത് നൽകിയ പ്രതികരണം താഴെ–

കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. ‘സെന്‍സര്‍ബോര്‍ഡിന്‍റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.’–ജുബിത് പറയുന്നു.

‘ശ്രീനാരായണ ഗുരുവിന്‍റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്‍റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം.’–ജുബിത് പറഞ്ഞു.

മലയാള സിനിമയിലെ താരരാജാക്കന്മാർക്കെതിരെ പരസ്യ വിമർശനവുമായി മന്ത്രി ജി സുധാകരൻ. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ജി സുധാകരന്റെ വിമർശനം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെ പരോക്ഷമായി വിമർശിച്ചാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് അൽപ്പത്തരമെന്നായിരുന്നു പ്രധാന വിമർശനം. ഇത്തരക്കാർ ചാർളി ചാപ്ലിനെ കണ്ട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വിമർശിച്ചു.

മലയാളത്തിലെ താരരാജാക്കന്മാർ ചാർളി ചാപ്ലിനെ പോലുളള മഹാനടന്മാരെ കണ്ടാണ് പഠിക്കേണ്ടത്. അവരാരും സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി താരസംഘടനയായ അമ്മയ്ക്ക് നേരെയും വിമർശനം ഉന്നയിച്ചു.

ചാപ്ലിനെ പോലുളള മഹാനടന്മാർ അമ്മ പോലെ സംഘടനയുണ്ടാക്കി അതിൽ നിന്ന് മക്കളെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മലയാള സിനിമയിൽ ഇപ്പോഴുളള ചില പ്രവണതകൾ കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: വിവാഹം സംബന്ധിച്ച തീരുമാനം തെറ്റായിരുന്നുവെന്ന് ഗായിക അമൃത സുരേഷ്. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് താരം മനസ് തുറന്നത്. തെന്നിന്ത്യന്‍ നടനായ ബാലയുമായുള്ള വിവാഹം നടക്കുമ്പോള്‍ 19വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്നതുകൊണ്ട് താന്‍ കൂടുതല്‍ കരുത്തയായെന്നും അമൃത പറഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ബാലയും അമൃതയും നാളുകള്‍ക്ക് മുമ്പാണ് വിവാഹ മോചനം നേടുന്നത്.

വിവാഹ മോചനത്തിന്റെ കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരാള്‍ക്ക് കടന്നുപോകാന്‍ പറ്റുന്നതിലേറെ പ്രശ്‌നങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്ന് പോയത്. അതെന്നെ കൂടുതല്‍ കരുത്തയാക്കിയിട്ടുണ്ട്. ആരെങ്കിലും കണ്ണുരുട്ടിയാല്‍ കരഞ്ഞ് പോകുന്ന കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ എന്നോട് അടുത്ത് വന്നാല്‍ എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കാന്‍ എനിക്ക് ധൈര്യമുണ്ട്. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എനിക്ക് ധൈര്യം തന്നത് ജീവിതത്തിലെ അത്തരം ഘട്ടങ്ങിളാണ് അമൃത പറഞ്ഞു.

ബാലയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും പക്ഷേ പ്രണയം കാരണം മനസിലായില്ലെന്നും അമൃത പറയുന്നു. ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് പാട്ടിനാണ്. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം ഉപേക്ഷിച്ച് ഒരു ചുവട് ഞാന്‍ എടുത്തത്. അത് എന്റെ മാത്രം തെറ്റാണ്. പഠിപ്പും, പാട്ടും എല്ലാം ഉപേക്ഷിച്ചാണ് ആ ജീവിതം തെരഞ്ഞെടുത്തതെന്നും അമൃത ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

സിനിമാമേഖലയില്‍ മറക്കാനാവാത്ത പല അനുഭങ്ങളുമുണ്ടായിട്ടുണ്ടെന്ന് നടി ഷീല. തന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി സിനിമ നിര്‍മിച്ച, സംവിധാനം ചെയ്ത, അതില്‍ നായകനായി അഭിനയിച്ച വിരുതനെകുറിച്ചാണ് ഇത്തവണ ഒരു ചാനൽ ഷോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്‌വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു. ‘ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്.

കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല’.

അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്ന് താരം പറയുന്നു.

അച്ഛന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ഒരു ചാനലിലാണ് താരം സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. മലയാളികള്‍ വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ കണ്ട് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നടന്റെ വ്യത്യസ്തമായ മുഖം പരിചയപ്പെടുത്തുകയായിരുന്നു താരം.

ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്റെ മരണം. എന്നെ സംബന്ധിച്ച് എന്ത് സംശയം തീര്‍ക്കാനും അച്ഛന്‍ ഉണ്ടായിരുന്നു. എന്തും തുറന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. നല്ല വിവരമുള്ള ഒരാള്‍. ഒരുപാട് വായിക്കുമായിരുന്നു. വീട്ടിലെ മൂന്ന് മുറികള്‍ നിറയെ പുസ്തകങ്ങളായിരന്നു. എന്ത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കാനുള്ള അറിവും കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. തിരക്കിനിടയിലും ഞങ്ങള്‍ക്കൊപ്പം കളിക്കാനും കൂടും. തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തി. ഹവായി ചെരുപ്പ് മാത്രമേ അച്ഛന്‍ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ‘ഈ ചെരുപ്പൊന്ന് മാറ്റിക്കൂടേ’ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ… അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചതുകൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിയ്ക്കും അല്ലലില്ലാതെ ജീവിക്കാനായതെന്നും ഇന്ദ്രജിത് പറയുന്നു.

മലയാളത്തിന്റെ അഭിമാന താരം ഗിന്നസ് പക്രുവിന് റിക്കോഡ് നേട്ടം. ഒരേ ദിനത്തില്‍ തേടിയെത്തിയത് മൂന്നു അംഗീകാരങ്ങള്‍. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലാണ് താരത്തിന് റിക്കോഡുകള്‍ സമ്മാനിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരങ്ങളാണ് ഒരേ ദിനത്തില്‍ ഗിന്നസ് പക്രുവിനെ തേടിയെത്തിയത്.

ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനയെന്ന നിലയിലാണ് സംഘടനകള്‍ ഗിന്നസ് പക്രുവിന് സാക്ഷ്യപത്രം നല്‍കി ആദരിച്ചത്. ‘കുട്ടീം കോലും’ എന്ന പേരില്‍ 2013ല്‍ ഗിന്നസ് പക്രു ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. അതിന്റെ പേരിലാണ് ഈ നേട്ടം.

76 സെന്റിമീറ്റര്‍ മാത്രം പൊക്കമുള്ള വ്യക്തിയാണ് പക്രു. 2008ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘അദ്ഭുതദ്വീപി’ലെ അഭിനയത്തിലൂടെ ഗിന്നസ് നേട്ടവും മുമ്പ് പക്രു നേടിയിരുന്നു.

ജമ്മുകാശ്മീരിലെ കത്വയിൽ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച നടി മഞ്ജു വാര്യർക്കും എഴുത്തുകാരി ദീപ നിശാന്തിനുമെതിരെ ബിജെപി നേതാവിന്റെ അശ്‌ളീല പരാമർശം. ബിജെപിയുടെ മുൻ പെരുമ്പളം മണ്ഡലം പ്രസിഡന്റും ആർഎസ്എസ് പ്രവർത്തകനുമായ രാമചന്ദ്രൻ ആണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്‌ളീല പരാമർശം നടത്തിയത്.

പെരുമ്പളത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിനും ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക്‌ പോസ്റ്റിലൂടെയാണ് ബിജെപി നേതാവ് പരാമർശം നടത്തിയത്.

കത്വ വിഷയത്തിൽ മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ; <

കത്വ എന്ന നാടിന്റെ പേര് കേള്‍ക്കുമ്ബോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്ബലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച്‌ നിന്ന് അത് അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.

ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്ബോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം.’

ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കരുത്! കൊന്നത് ദൈവത്തിൻ്റെ കൺമുമ്പിൽ വെച്ചാണ്… കൊന്നവരിൽ ദൈവത്തിൻ്റെ പ്രതിപുരുഷന്മാരുണ്ട്.. നിയമപാലകരുണ്ട്… “ബേട്ടീ ബച്ചാവോ” ന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന പ്രധാനമന്ത്രിയും നമുക്കുണ്ട് !!

എന്നായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം.

RECENT POSTS
Copyright © . All rights reserved