#Villain First Half Little bit lag but classic one #Vishal interval heavy #Lalettan Fight
@rameshlaus@LMKMovieManiac @VffVishal
ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ തെന്നിന്ത്യന്‍ താരം അമലാപോളിനു പിന്നാലെ യുവനടന്‍ ഫഹദ് ഫാസിലും കുടുക്കില്‍. വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസില്‍ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി.
മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-059899 ആഡംബര കാര്‍ ബെന്‍സ് പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ഈ മേല്‍വിലാസത്തില്‍ ഒരു വാടക കുടുംബമാണ് താമസിക്കുന്നത്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്കറിയില്ലെന്ന് ഇവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി.
എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
തെന്നിന്ത്യന്‍ താരം അമല പോളും തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. നടിയ്ക്ക് നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.
ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന ഷങ്കറിന്റെ ചിത്രമായ 2.0 ഇതിനോടകം വാര്‍ത്തകളില്‍ മുഖ്യ ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. 350 കോടിയോളം രൂപയുടെ പ്രൊജക്റ്റും ബുര്‍ജ് ഖലീഫയില്‍ നടന്ന ഓഡിയോ ലോഞ്ചും മറ്റുമായി സിനിമാ വാര്‍ത്തകളില്‍ പ്രധാനമായും അരങ്ങ് വാഴുന്നത് 2.0 ആണ്. 12 കോടി രൂപ ബജറ്റില്‍ ബുര്‍ജ് ഖലീഫയില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനുമുമ്പേ രണ്ട് പാട്ടുകള്‍ ചോര്‍ത്തിയതും ഇന്നത്തെ പ്രധാന വാര്‍ത്തയായിരുന്നു.
എന്നാല്‍ രജനിയുടെ വില്ലനായി ഹോളിവുഡ് മസില്‍മാന്‍ അര്‍നോള്‍ഡ് ഷ്വയ്സ് നേഗര്‍ വരുമെന്ന വാര്‍ത്ത നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അര്‍നോള്‍ഡിനു പകരം അക്ഷയ് കുമാര്‍ വരുമെന്ന വാര്‍ത്ത സിനിമാ ലോകം കേള്‍ക്കുന്നത്. അര്‍നോള്‍ഡിന്റെ പിന്‍മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ശങ്കറോ പിന്നണിക്കാരോ തയ്യാറായിരുന്നില്ല. ഹോളിവുഡിലെ മസില്‍മാനെ തങ്ങളുടെ ചിത്രങ്ങളില്‍ കാണാന്‍ ഒരുങ്ങിയ ആരാധകര്‍ക്ക് തിരിച്ചടിയായിരുന്നു അര്‍നോള്‍ഡിന്റെ അസാനിധ്യം. അതിന്റെ കാരണമാണ് സംവിധായകന്‍തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കരാര്‍ ഒപ്പിടാറായപ്പോള്‍ അര്‍നോള്‍ഡിന്റെ പ്രതിഫല തുക അറിഞ്ഞി ശങ്കര്‍ പോലും ഞെട്ടി. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് ഹോളിവുഡ് താരം ആവശ്യപ്പെട്ടത്. ഒടുവില്‍ മറ്റുമാര്‍ഗമില്ലാതെ അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ബോളിവുഡില്‍ ഖാന്‍ത്രയം കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ചിത്രത്തിന്റെ കഥ കേട്ട അദ്ദേഹം ആവേശത്തോടെ ഇത് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പ് വ്യാപകമായി വന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ഇര മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ ജാനകിയമ്മയാണ്.
പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.
1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല.
മലയാള സിനിമാ ഇനി മോഹൻലാൽ എന്ന ചരിത്ര പുരുഷനിലൂടെ ആകും ലോകത്തു അറിയുക. അതെ മനോഹരമായ ഏറ്റവും വലിയ ക്ലൈമാക്‌സ് മായി ഒടിയൻ ഒരുങ്ങുന്നു കാണാന്‍ തയാറാക്കുക , അനുഗ്രഹീത താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനില്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സാണ് ഉണ്ടാവുക. പാലക്കാട് ജില്ലയിലെ നാലു സ്ഥലങ്ങളിലായാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള അധ്യായമായിരിക്കും ഒടിയന്‍. എം.ടി. യുടെ രണ്ടാമൂഴത്തിന് മുമ്പ് ലാല്‍ ലോക സിനിമയുടെ നെറുകയിലെത്തുന്ന ചിത്രമായിരിക്കും ഇത്. മലയാളത്തിലെ വലിയ ബജറ്റിലാണ് ഒടിയന്‍ ഒരുങ്ങുന്നത്.
ചിത്രത്തിന് വേണ്ടി മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ നടന്‍ നടത്തിയിരുന്നു. ഫ്രാന്‍സിലെ വിദഗ്ദ്ധര്‍ അടങ്ങുന്ന ടീം ലാലിനെ ചികിത്സിച്ച് 15 കിലോ കുറച്ചു. 30 വയസിന്റെ ചെറുപ്പത്തിലാണ് ഇപ്പോള്‍ താരം. പാലക്കാടന്‍ മേഖലയിലെ ഒടി വിദ്യയാണ് ചിത്രത്തിന് പ്രമേയമായി മാറുന്നത്. പാലക്കാട്, വടക്കാഞ്ചേരി പ്രദേശങ്ങളിലെ ചില വിശ്വാസങ്ങളില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കുട്ടിച്ചാത്തനും ബ്ലാക്ക് മാജിക്കുമൊക്കെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളാണ്. കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഒടിയന്‍ വ്യത്യസ്തമായ ഒരു വിഷയമായിരിക്കും. ലോക സിനിമ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ സാധാരണ സിനിമക്ക് പിന്നാലെ നടക്കുന്ന ഒരാളല്ല. സാധാരണ സിനിമകള്‍ ചെയ്യുന്നതു കൊണ്ട് ഒരു ത്രില്ലും ഇല്ല .
അത്തരം സിനിമകള്‍ക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയുകയുമില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. ആശയ ദാരിദ്ര്യം കാരണം ഏറെ നാളായി മലയാള സിനിമ വലിയ പ്രതിസന്ധിയിലായിരുന്നു. യുവതാരങ്ങളുടെ തമാശചിത്രങ്ങള്‍ വിജയിക്കാനുള്ള കാരണവും ഇതായിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ വില്ലന്‍ വിജയത്തിലേക്ക് കുതിക്കുന്നത് ആശയത്തിലെയും ട്രീറ്റ്‌മെന്റിലെയും പുതുമ കാരണമാണ്. മലയാള മനോരമയിലെ സീനിയര്‍ സബ് എഡിറ്ററായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ തയ്യാറാക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്കിന് പേന ചലിപ്പിച്ച ഹരികൃഷ്ണന്‍. ലാലിന്റെയും മഞ്ജുവിന്റെയും ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളാണ് ഒടിയനിലേതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. വനവാസികളില്‍ നിന്നാണ് ഒടിയന്റെ കഥ ഹരി കൃഷ്ണന്‍ ആദ്യം കേള്‍ക്കുന്നത്. കേരളത്തിന്റെ മിത്തായതിനാല്‍ അതിന്റെ സൗന്ദര്യം ചിത്രത്തിലുടനീളം കാണും.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഒടിയന്‍. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി കടന്നു പോകുന്ന പ്രമേയം മോഹന്‍ലാലിനും പുതിയ അനുഭവമായി മാറുകയായിരുന്നു. താന്‍ കൈയും മെയ്യും മറന്ന് ധ്യാനത്തിലെന്ന വണ്ണമാണ് ഒടിയനില്‍ അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒടിയന്‍ ഒരു പ്രാര്‍ത്ഥനയാണെന്നാണ് താരം പറയുന്നത്. ഒരു സാധാരണ മാനസിക ശാരീരിക തലത്തില്‍ നിന്ന് അഭിനയം അസാധ്യമാണെന്നും താരം പറയുന്നു.
ആശീര്‍വാദിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ആന്റണി പെരുമ്പാവൂരിന്റെ ധൈര്യമാണ് ഇത്രയും വലിയൊരു പദ്ധതി സാക്ഷാത്കരിക്കാനുള്ള ഏക കാരണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മോഹന്‍ലാല്‍ ഒടിയനെ വിശേഷിപ്പിക്കുന്നത് ഒരു വിഷ്വല്‍ ട്രീറ്റ് എന്നാണ്. രാത്രിയിലാണ് ചിത്രം അധികവും ചിത്രീകരിച്ചിരിക്കുന്നത്. വില്ലനു പിന്നാലെ മോഹന്‍ലാല്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴികകല്ലിനു വേണ്ടി കുതിക്കുകയാണ്. വലിയ വിപണി വിജയം എന്നതിനൊപ്പം ആഗോള പ്രശസ്തമായ അംഗീകാരങ്ങളും താരത്തെ തേടി വന്നേക്കും, ഒടിയനിലൂടെ.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും വിസ്മയിപ്പിക്കാന്‍ തിയേറ്ററുകളില്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്.
വിവിധ തിയേറ്ററുകളില്‍ വന്‍ ആഘോഷത്തോടെയാണ് ചിത്രത്തെ വരവേറ്റിരിക്കുന്നത്. റിസര്‍വേഷന്‍ നേരത്തെ നേരത്തെ തുടങ്ങിയിരുന്നു. റെക്കോര്‍ഡ് ടിക്കറ്റാണ് വിറ്റുപോയത്.
കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്ബന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്ബന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.
റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല താരങ്ങള്‍ ഒന്നൊന്നായി മഞ്ജു വാര്യറെ കയ്യൊഴിയുന്നു. ആമിയില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ പിന്മാറ്റം കൃത്യമായ ധാരണയുടെ അടിസ്ഥാനത്തില്‍തന്നെ മലയാള സിനിമയിലെ പുതിയ സാഹചര്യത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും യുവനടന്‍ പൃഥ്വിരാജും സിനിമയിലും ഒന്നിക്കുന്നു എന്നത് ഏറെ നാളായി ചര്‍ച്ചയായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത് . കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പകരം ആമിയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. അതേസമയം പൃഥ്വി പിന്മാറിയതിന്റെ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതാണ്. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നാണ് ഒരു റിപ്പോർട്ട് . അതേസമയം മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ പല വിധത്തില്‍ ഒറ്റപ്പെടുന്നു എന്നതിനാല്‍ പൃഥ്വിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഒഴിവാകലായി ഇതിനെ കാണുന്നവരും ഏറെയാണ് . മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും , അതും കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല . മാത്രമല്ല അടുത്തിടെ മഞ്ജുവിന്റെ പല തീരുമാനങ്ങളും തെറ്റായിപോകുന്നു എന്ന വിമര്‍ശനം അടുപ്പക്കാര്‍ക്കുണ്ട് . അനാവശ്യ ഇടപെടലുകള്‍ താരം നടത്തുന്നത് മുന്‍പ് പ്രോത്സാഹിപ്പിച്ചവര്‍ക്കുപോലും അത്ര രുചിക്കുന്നില്ല . ഇതിനിടയിലാണ് ദിലീപ് വിഷയത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങളും . ദിലീപിന് വിവാദങ്ങളുടെ തുടക്കത്തില്‍ സിനിമയില്‍ ഉണ്ടായിരുന്ന ശത്രുത ഇപ്പോള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ് . സൂപ്പര്‍ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ ആണ് മാധവികുട്ടി എന്ന ആമിയുടെ വേഷത്തിൽ എത്തുന്നത്. ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നു. അനൂപ് മേനോൻ ആണ് മറ്റൊരു താരം. അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാൽ ഇത് അൽപം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട് . കഥയില്‍ നിർണായകമായ ഒന്നാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.
ജയസൂര്യയുടെ ഭാര്യ സരിതയെ ഫോണില്‍ ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാനുള്ള ഗൂഡ പദ്ധതി പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. അതിന്‍ ശേഷം ഫേസ്ബുക്ക് ഒഫീഷ്യല്‍സുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കുകയായിരുന്നു.
വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. ഇനി ആരും ഇത് പോലുള്ള ചതിയില്‍ പെടാതിരിക്കാന്‍ ജയസൂര്യ തന്നെ കാര്യങ്ങള്‍ വളരെ വിശദമായി ഫേസ്ബുക്കില്‍ അല്‍പ്പ സമയം മുന്‍പ് വിശദീകരിക്കുകയുണ്ടായി.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048) വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english – ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)”
മലയാളത്തിന്റെ പ്രിയസംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ എത്തി. സോഷ്യല്‍മീഡിയ വഴി ആരാധകരും താരങ്ങളും അനുശോചനം രേഖപ്പെടുത്തി. കാന്‍സര്‍ ബാധിതനായ സംവിധായകന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം തോന്നുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അന്ത്യം.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഐവി ശശി പറഞ്ഞത് ‘ സീമയില്ലെങ്കില്‍ ഞാന്‍ എപ്പോഴേ മരിച്ചിരിക്കും’ എന്നാണ്.
ഐവി ശശിയുടെ അവസാന അഭിമുഖത്തിൽ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:
ബല്‍റാം വേഴ്‌സസ് താരാദാസ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് എനിക്ക് സ്‌ട്രോക്ക് വന്നത്. അതിനുശേഷം ഒരുപാട് പ്രശ്‌നങ്ങള്‍… ബിസിനസ് തകര്‍ന്നു. കടംകയറി. വീടു ജപ്തി ഭീഷണിയിലായി. ഒരുപാട് ഉയരത്തില്‍ നിന്നാണ് ഞാന്‍ വീണത്. അതുകൊണ്ടുതന്നെ ആഘാതം കൂടുതലായിരുന്നു. ഇതോടെ വീണ്ടും മരണം മുന്നില്‍ കണ്ടു. 2012ലാണ് കാന്‍സര്‍ വന്നത്. രണ്ടുവര്‍ഷം കൂടിയേ ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് കമലഹാസന്‍ ഇവിടെ എത്തി. അന്ന് അദ്ദേഹം ഒരു ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘നമ്മളൊക്കെ ഒരുപാട് വിജയങ്ങള്‍ കണ്ടവരാണ്. നമ്മള്‍ സന്തോഷിച്ചതു പോലെ ആരും സന്തോഷിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് ഈ തോല്‍വികള്‍ ഒന്നു നമ്മളെ ബാധിക്കില്ലെടാ. നമ്മള്‍ ഇതില്‍ നിന്നൊക്കെ കരകയറും.’ വലിയ പ്രതീക്ഷ നല്‍കിയ വാക്കുകളായിരുന്നു അത്. ഞാന്‍ ആകെ തളര്‍ന്നിരിക്കുമ്പോഴും സീമ ഊര്‍ജസ്വലയായി നടക്കുകയാണ്.
ഒരു ടെന്‍ഷനും ഇല്ലാതെ എല്ലാം ഓടിനടന്നു ചെയ്യുന്ന അവളെ കണ്ട് അദ്ദേഹം പറഞ്ഞു, ഇവള്‍ക്കാണ് കൗണ്‍ലിങ് വേണ്ടത്. സീമാ നിനക്ക് എവിടുന്നു കിട്ടുന്നു ഈ ധൈര്യം. ശശീ ഇവളാണ് നിന്റെ കരുത്ത്. അന്നും സീമ എനിക്കൊപ്പം നിഴലു പോലെ ഒപ്പം നിന്ന് എന്നെ പരിചരിച്ചു. ഒന്നുറപ്പാണ്… അവളില്ലെങ്കില്‍ അന്നേ ഞാന്‍ മരിച്ചു പോയേനേ…’- ശശി ഇതു പറയുമ്പോള്‍ സീമ അദ്ദേഹത്തിനുള്ള ഉച്ചഭക്ഷണം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു.
38 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം മരണം ആ ജീവിതത്തിന് ‘കട്ട്’ പറയുമ്പോള്‍ ഒറ്റയ്ക്കാകുന്നത് സീമ കൂടിയാണ്
വിജയ്- അറ്റ്‌ലി കൂട്ടുക്കെട്ടിലൊരുങ്ങിയ മെര്‍സല്‍ വിവാദം കത്തിപ്പടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. മാത്രമല്ല പ്രശ്‌നത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ട് വിജയിന്റെ മതം പരാമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകളുമിറക്കി. അതും വിവാദമായിരിക്കുകയാണ്. മെര്‍സല്‍ വിഷയം ഇത്രമാത്രം പുകഞ്ഞിട്ടും വിജയ് വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. വിജയിന്റെ മൗനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.
‘രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന ബുദ്ധിപോലുമില്ല. അതെ, സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. പക്ഷേ ജാതിയും മതവുമില്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി അതിന് ദേശീയ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നം?
വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. അവന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ല. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ? 1952 ല്‍ ഇറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്’. ചന്ദ്രശേഖര്‍ പറഞ്ഞു.
മലയാള സിനിമയില്‍ തര്‍ക്കങ്ങള്‍ മുറുകുന്നുവെന്ന് സൂചന. ദിലീപ് പുറത്തു വന്നതോടെ ചിലരുടെയും ലക്ഷ്യം മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണെന്ന് സിനിമാ മംഗളത്തില്‍ പല്ലിശേരി പറയുന്നു. മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതാണ് ആരോപണം. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പലരും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് മമ്മൂട്ടിയെയാണ്. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന ആക്ഷേപം കെ.ബി ഗണേശ് കുമാറും ഉയര്‍ത്തി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പല്ലിശേരിയുടെ പുതിയ ലേഖനം.
പല്ലിശേരി എഴുതുന്നത് ഇങ്ങനെ:
എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വര്‍ഷമായി മലയാളസിനിമയില്‍ ശക്തിദുര്‍ഗമായി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. പ്രദര്‍ശന ശാലകളില്‍ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനിമകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത്തരം സിനിമകളില്‍ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയില്‍ നിന്നും ലഭിച്ചത്.
നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരില്‍ മമ്മൂട്ടിയെയും മകന്‍ ദുല്‍ഖറിനെയും മലയാളസിനിമയില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി മലയാളസിനിമയിലെ തന്നെ ചിലര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറ്റാരോപണം. എന്നാല്‍ അതല്ല കാരണമെന്നു പലര്‍ക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയ നിഴലില്‍ നില്‍ക്കുന്ന ദിലീപിനെ രക്ഷപ്പെടുത്താന്‍ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയര്‍മാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്നു പറയപ്പെടുന്ന അടുത്ത ബന്ധംതന്നെയാണ് ദിലീപ് കേസില്‍ ഇടപ്പെടണമെന്ന് മമ്മൂട്ടിയോട് പറയാന്‍ കാരണം. ഒടുവില്‍ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയില്‍ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ വീണതെന്നും ദിലീപിനു സഹായകരമായ രീതിയില്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു.
എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ രംഗങ്ങള്‍ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായി. തെറ്റുകള്‍ ചെയ്തവര്‍ ആരായാലും ശരി അവര്‍ ശിക്ഷക്ക് അര്‍ഹരാണെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലില്‍ കിടന്നു. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപ്പെടുത്താന്‍ ആരൊക്കെയോ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി.
ദിലീപിന് ജാമ്യം കിട്ടാതായപ്പോള്‍ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയെകൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകള്‍ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തില്‍ മമ്മൂട്ടി കളിച്ചെന്ന് ഒരു വാര്‍ത്ത ഉണ്ടാക്കാന്‍ ചിലര്‍ക്കു കഴിഞ്ഞു. എങ്കില്‍ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടന്‍ കൂടിയായ ദുല്‍ഖറിനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. ആദ്യപടിയായി സിനിമാ മേഖലയിലെ പ്രമുഖരുടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണത്തിന് വേണ്ടതൊക്കെ ചെയ്തു.
സിനിമാ താരങ്ങള്‍ അനധികൃമായി സമ്പാദിച്ച സ്വത്തുകള്‍ സംബന്ധിച്ചും ഐ.ബി അന്വേഷണം തുടങ്ങുകയാണ്. മമ്മൂട്ടി കായല്‍ കൈയേറിയതായ ആരോപണവും പരിസ്ഥിതിയെ വെല്ലുവിളിച്ച് 17 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതും എല്ലാം ഐ.ബി പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്ത് മമ്മൂട്ടിക്ക് സൗജന്യമായി 6 സെന്റ് ഭൂമി നല്‍കിയതും അന്വേഷിക്കുന്നുണ്ട്. പരാതി നല്‍കിയ നവാസില്‍ നിന്നും അന്വേഷണസംഘം വിശദാംശം തേടും.
ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്ദോഗ്യസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളില്‍ നിന്നും രക്ഷപ്പെടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഐ.ബി അന്വേഷണം സിബിഐക്ക് നിര്‍ണായകമാകും. സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ബ്ലാക്ക് മണി, മയക്കുമരുന്ന് അങ്ങനെ നിരവധി കാര്യങ്ങളില്‍ സജീവമായ അന്വേഷണം നടക്കുകയാണ്. മമ്മൂട്ടിയുടെ ഇമേജ് തകര്‍ക്കുന്നതിനൊപ്പം മകല്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്കു നേരെ വ്യാജമായ പ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
അതിന്റെ തുടക്കം പറവ മുതല്‍ ആരംഭിച്ചിരുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ ചര്‍ച്ച. ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ അതെല്ലാം മനഃപൂര്‍വം കുറെപ്പേര്‍ കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന സിനിമയോ സൗഹൃദമോ കൂട്ടായ്മയോ സംഘടിത കൂട്ടുകെട്ടോ ഇന്നില്ല. അതെല്ലാം കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നായികനടിയുടെ കേസിനൊപ്പം ഇല്ലാതായി. തുറന്നുപറഞ്ഞും രഹസ്യം പറഞ്ഞും എതിരാളികളെ ഉണ്ടാക്കി തകര്‍ക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. നിശബ്ദമായ പ്രതികാരം… ഇതൊക്കെ മലയാളസിനിമയുടെ തകര്‍ച്ചയ്ക്കു മാത്രം കാരണമാകും-പല്ലിശേരി പറയുന്നു.