Movies

ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയെക്കുറിച്ച് പറയുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ഒരു വാരികയ്ക്ക് നല്‍കുന്ന അഭിമുഖ പരമ്പരയിലാണ് മോഹന്‍ലാല്‍ തുറന്ന് പറഞ്ഞത്.

സൗന്ദര്യം എങ്ങനെയാണു ഡിഫൈന്‍ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രശ്നം. നമുക്ക് എല്ലാ സ്ത്രീകളിലും സൗന്ദര്യം കണ്ടെത്താം എന്നുള്ളതാണ്. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലിമെന്റ് ഉണ്ടാവും. ശരിക്കുമില്ലേ, എനിക്കു സുന്ദരിയായൊരു സ്ത്രീയെ കാണണം.
ഞാന്‍ കണ്ടിട്ടുള്ളതിലും വച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാനുള്ള വെയ്റ്റിങിലാണു ഞാനെന്നു വേണമെങ്കില്‍ പറയാം. ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണും (ചിരി) അതു കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍ നമ്മള്‍ ഭാര്യയെ കാണും അപ്പോള്‍ തോന്നും അവരാണു സുന്ദരിയെന്ന്.

അമ്മയെ കാണുമ്പോള്‍ തോന്നും അമ്മയാണ് വലിയ സുന്ദരിയെന്ന്. പിന്നെ പുറത്തിറങ്ങുമ്പോള്‍.അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കുക, മോഹന്‍ലാല്‍ പറയുന്നു.

സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ ലാല്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തെ ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിലുടനീളമുള്ള തിയേറ്ററുകളില്‍ സൂപ്പര്‍ താരത്തിന്റെ വമ്പന്‍ കട്ടൗട്ടുകള്‍ വച്ചും അതില്‍ പാലഭിഷേകം നടത്തിയുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചത്.

മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി തൃശൂര്‍ ജില്ലയില്‍ വച്ച കട്ടൗട്ടിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മോഹന്‍ലാലിന് പുറമെ അദ്ദേഹത്തിന്റെ ഡ്രൈവറും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചിരുന്നു. തൃശൂര്‍ ജില്ലാ കമ്മറ്റി സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടില്‍ രാജാവിന്റെ സ്വന്തം തേരാളി എന്നാണ് ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ കട്ടൗട്ടിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒന്ന് ഇത് ആദ്യമായാണെന്ന് മുന്‍ മോഡല്‍ രശ്മി ആര്‍ നായര്‍ പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആന്റണിയുടെ കട്ടൗട്ടിനെതിരെ രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനും ഭാര്യയും നടിയുമായ കാവ്യ മാധവനുമെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. ദിലീപ് കുറ്റക്കാരനാണെന്നാണ് താരങ്ങളുടെ സംഘടനയായ അമ്മ പോലും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ദിലീപിനെ അനുകൂലിച്ച് സംഘടന ഒരു പ്രമേയം പോലും പാസാക്കത്തതെന്നും ലിബര്‍ട്ടി പറയുന്നു.

അതേസമയം, സംഭവം നടന്നതിനു പിന്നാലെ ഇതിനു പിന്നില്‍ ദിലീപ് ആണെന്നും, മമ്മൂട്ടി ഇടപെട്ടിരുന്നെങ്കില്‍ അറസ്റ്റ് നടക്കില്ലായിരുന്നു എന്ന് താന്‍ അറിഞ്ഞിരുന്നതായും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു. കാവ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും ലിബര്‍ട്ടി ആഞ്ഞടിച്ചു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തെ അറിഞ്ഞിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളിലും കാവ്യയ്ക്ക് പങ്കുണ്ടെന്ന സൂചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിനു പിന്നിലെ മാഡം കാവ്യ മാധവന്‍ ആണെന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ കേസിലെ മുഖ്യപ്രതി സുനി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദിലീപ് തന്നോട് തുറന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കുടുംബത്തില്‍ പിറന്നവര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തനിക്ക് നടനോട് പ്രതികാരം ചെയ്യേണ്ട കാര്യമില്ലെന്നും ലിബര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെതിരെയുള്ള ആരോപണങ്ങൾ ശക്തിയാർജിക്കുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്ന് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.

ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ അഭിമുഖം സംസാരവിഷയമാകുന്നു. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിനോടൊപ്പം ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തെക്കുറിച്ചും തുറന്നടിക്കുകയാണ് കങ്കണ. സത്യം പറഞ്ഞാല്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങളാണെന്നും മലയാള നടിക്ക് സംഭവിച്ചത് ഇതിനുദാഹരണമാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

‘തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഹൃത്വിക് ഇതെല്ലാം നിരസിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടികാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം.

ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു. മലയാള നടിയുടെ സംഭവം തന്നെ ഉദാഹരണം. നടന്റെ ഭാര്യയോട് പരാതി പറഞ്ഞ അവര്‍ക്ക് എന്ത് സംഭവിച്ചു. അവളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. എനിക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം അല്‍പ്പം ഭയമുണ്ട്. സ്ത്രീകള്‍ക്ക് പലതും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ മാപ്പ് പറയണമെന്നാണ് പലരുടെയും ഉപദേശം. അവര്‍ വലിയ പിടിപാടുള്ളവരാണ് പോലും’-.കങ്കണ പറഞ്ഞു.

ജീവിതത്തിലാദ്യമായാണ് പൊലീസ് കേസില്‍പ്പെടുന്നതെന്ന് നടന്‍ അജുവര്‍ഗീസ്. ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തതിന്റെ പേരില്‍ കേസില്‍പ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായതെന്നാണ് അജു പറയുന്നത്. ‘പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്.’ ഒരു വാരികയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നു.സുഹൃത്തിനെ പേരല്ലേ നമ്മള്‍ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും.’ അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് പറഞ്ഞു.‘അഡല്‍ട്ട് കോമഡി പ്രയോഗിക്കാതെ ഞങ്ങളും സൂക്ഷിക്കുന്നു. ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ലായിരുന്നു. നീരജിന്റെ തിരക്കഥയില്‍ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നത് അവന്‍ തന്നെ നീക്കി. സിറ്റുവേഷന്‍ കോമഡി ഉള്ളപ്പോള്‍ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ വേണ്ട.’ അജു പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേരുപരാമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിട്ടതിനു പിന്നാലെയാണ് അജുവര്‍ഗീസിനെതിരെ കേസുവന്നത്.

സിനിമയ്ക്ക് പിന്നിൽ നായികമാർ അനുഭവിക്കേണ്ടി വന്ന ദുരന്ത കഥകൾ പുറത്ത് പറഞ്ഞുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതേരീതിയിലുള്ള വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സണ്ണിലിയോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു സിനിമയിൽ അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണമെന്നാണ് തന്റെ പരിചയക്കാരന്‍ പറഞ്ഞതെന്ന് സണ്ണി പറയുന്നു. ആ സമയത്ത് തന്റെ മുന്നില്‍ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ലയെന്നും അതിനു വഴങ്ങികൊടുക്കേണ്ടിവന്നെന്നും താരം വെളിപ്പെടുത്തുന്നു. താന്‍ നോ പറഞ്ഞാല്‍ ആ ചാന്‍സ് മറ്റാര്‍ക്കെങ്കിലും ലഭിക്കും. അങ്ങനെ തന്റെ മറുപടിക്കായി കാത്ത് നിന്നവരോട് താന്‍ തയ്യാറാണെന്നുതന്നെ പറഞ്ഞു. അതിനെ തുടര്‍ന്നാണ് തന്റെ സിനിമാപ്രവേശനം നടന്നതെന്നും സണ്ണി പറയുന്നു.സണ്ണി ഇപ്പോൾ നീല ചിത്ര നായികയില്‍ നിന്നും മുഖ്യ ധാരാ ചിത്രങ്ങളിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്

സീരിയലുകളിലൂടെയും നൃത്ത പരിപാടികളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടി സോനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. ബംഗളൂരില്‍ ഐടി എന്‍ജിനീയറായ വരന്‍ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന് താലി ചാര്‍ത്തിയത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

സോനുവിന്റെ പ്രീ വെഡ്ഡിങ് വീഡിയോയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ഏപ്രിലില്‍ ആന്ധ്രയില്‍ വച്ച് അവരുടെ ആചാരപ്രകാരമാണ് വിവാഹനിശ്ചയം നടത്തിയത്. ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഡോ.വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എം.എ. ചെയ്യുകയാണ് സോനു.സോനുവിന്റെ രണ്ടാം വിവാഹമാണ് ഇത്. നടന്‍ ജയന്റെ സഹോദരീ പുത്രന്‍ ആദിത്യനാണ് ആദ്യ ഭര്‍ത്താവ്. വിവാഹമോചന ശേഷമാണ് സോനു അഭിനയത്തിലും നൃത്തത്തിലും സജീവമായത്. ഇരുവരുടേയും അടുത്തബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി തിരുവനന്തപുരത്ത് റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

ലാല്‍ ജോസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനു ആദ്യ ദിനം സമിശ്ര പ്രതികരണങ്ങള്‍. പുലിമുരുകന് സമാനമായി അതിഗംഭീരമെന്ന ഒറ്റ വാക്കിലെ അഭിപ്രായം ആരും ഈ സിനിമയ്ക്ക് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ലാല്‍ ജോസ്-മോഹന്‍ലാല്‍ സിനിമ വേണ്ട രീതിയില്‍ ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ലാല്‍ ചിത്രം സൂപ്പറാണെന്നും ദിലീപ് ആരാധകര്‍ തിയേറ്ററില്‍ കയറി ചിത്രത്തെ കൂകി തോല്‍പ്പിക്കുകയാണെന്നും ലാല്‍ ഫാന്‍സിനും ആക്ഷേപമുണ്ട്. ഇതോടെ തര്‍ക്കം മൂക്കുകയാണ്. നേരത്തേയും പല സിനിമകളും ദിലീപ് ആളെ വിട്ട് കൂകി തോല്‍പ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കോടതി വിരുദ്ധ പരമാര്‍ശമാണ് നടത്തിയത്. അപ്പോള്‍ തന്നെ ദിലീപിന്റെ ആരാധകര്‍ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമായും രോഷം പ്രകടിപ്പിച്ചത് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ്. ഇവര്‍ ദിലീപിന് അനുകൂലമാകുന്ന പരമാര്‍ശം നടത്താത്തതായിരുന്നു ഇതിന് കാരണം. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ പക്ഷത്താണെന്ന് പരോക്ഷമായി പറയുകയും ചെയ്തു. ഇതിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഇതാണ് ലാല്‍ ജോസ് ചിത്രത്തിന് തിയേറ്ററില്‍ ആദ്യ ദിനം വിനയായതെന്നാണ് ലാല്‍ ഫാന്‍സുകാര്‍ പറയുന്നത്. വെളിപാടിന്റെ പുസ്തകം സൂപ്പറാണെന്നും വിശദീകരിക്കുന്നു. എന്നാല്‍ പുറത്തുവരുന്ന വിലയിരുത്തലുകള്‍ സമിശ്രമാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പാകപ്പെടുത്തുന്ന മരുന്ന് വെളിപാടിന്റെ പുസ്തകത്തിനില്ലെന്നാണ് വിലിയരുത്തല്‍.

ദിലീപ് അഴിക്കുള്ളിലായ ശേഷം ഇറങ്ങിയ ഏക ബിഗ് സിനിമ പൃഥ്വിരാജിന്റെ ടിയാന്‍ ആയിരുന്നു. അത് വലിയ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടാക്കിയത്. അതി ഗംഭീരമെന്ന് ഏവരും വിലയിരുത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും തിയേറ്ററില്‍ ഓടുന്നുണ്ടെങ്കിലും വലിയ കളക്ഷന്‍ നേടിയില്ല. ദിലീപിന്റെ അറസ്റ്റിന്റെ പ്രതിസന്ധിക്ക് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന് മാത്രമേ എല്ലാ വിധ പ്രേക്ഷകരേയും തിയേറ്ററിലേക്ക് അടുപ്പിക്കാനാകൂവെന്നും വിലയിരുത്തി. പുലിമുരുകന് സമാനമായ ഹിറ്റ് വെളിപാടിന്റെ പുസ്തകത്തില്‍ പ്രതീക്ഷിച്ചു. അത്തരത്തിലൊരു വിജയം കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലാല്‍ ആരാധകരെന്ന വ്യാജേന ചിലര്‍ നുഴഞ്ഞു കയറിയെന്നും അവരാണ് സോഷ്യല്‍ മീഡിയയില്‍ ലാല്‍ ചിത്രത്തെ മോശമാക്കുന്നതെന്നും ലാല്‍ ഫാന്‍സും പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തിയേറ്ററുകളില്‍ വന്‍ ജനാവലിയാണുള്ളത്. മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ഇത്തവണത്തെ ഓണം മോഹന്‍ലാലിന്റെ ഇടിക്കുള കൊണ്ടുപോയെന്നാണ് ആരാധകര്‍ പറയുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായി. പക്ഷേ ഇരുവരും ഇതാദ്യമായാണ് ഒരുമിക്കുന്നത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി രണ്ടു പ്രൊജക്ടുകളെക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതു നടക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ സിനിമയില്‍ പ്രതീക്ഷകള്‍ ഏറെയായത്.

വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ സിനിമയിലേയ്ക്കു തിരിച്ചെത്തുന്നു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണു തിരിച്ചു വരവ്. കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന ചിത്രം അല്‍ത്താഫ് സലിം ആണു സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിവിന്റെ അമ്മയായാണു ശാന്തി കൃഷ്ണ എത്തുന്നത്.

ലൊക്കേഷനില്‍ എത്തിയ അവസരത്തില്‍ ശാന്തി കൃഷ്ണ നിവിന്‍ പോളിയോടു പറഞ്ഞു ‘റിയലി സോറി, തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’. ശാന്തി കൃഷ്ണ പറഞ്ഞത് ചിരിയോടെ കേട്ടിരുന്ന നിവിന്‍ ഒന്നും മിണ്ടിയില്ല. പകരം മറുപടി നല്‍കിയത് ഭാര്യയായിരുന്നു. അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ എന്നായിരുന്നു നിവിന്‍ പോളിയുടെ ഭാര്യയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved