നിവിന്‍ പോളിയുടെയും ഭാര്യ റിന്നിയുടെയും രണ്ടാമത്തെ കുട്ടിക്ക് റോസ് തെരേസ എന്നുപേരിട്ടു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നത്. തുടര്‍ന്ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വിരുന്ന് ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി ആളുകള്‍ ചടങ്ങില്‍ എത്തി. മെയ് 25നാണ് റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകള്‍ക്ക് സമ്മാനമായി നിവിന്‍ നല്‍കിയത്.
ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോള്‍ ആറുവയസ്സ് പ്രായമുണ്ട്. 2010 ആഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
സണ്‍ഡേ ഹോളിഡെ എന്ന ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ഇരുവരും ഒന്നിച്ച് എത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടയിലാണ് ആ സംഭവം.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തിനെ കുറിച്ചു പരിപാടിയുടെ അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇത്തരത്തില്‍ ഒരു പരാതി തനിക്കെതിരെ ഉണ്ടെന്ന കാര്യം ആസിഫ് അലിയും സമ്മതിച്ചു.
ഫോണെടുക്കാത്തതില്‍ തനിക്കൊരു സൈക്കോളജിക്കല്‍ ഡിസോഡര്‍ ഉണ്ട് എന്നു തന്നെ കണക്കാക്കാം എന്നു പറഞ്ഞ് ആസിഫ് ചിരിച്ചു. ഫോണിലേയ്ക്കു ശ്രദ്ധ തിരിയുന്ന ശ്രമം തന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകില്ല എന്ന് ആസിഫ് അലി വ്യക്തമാക്കി. മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തതിനാല്‍ ആസിഫിന് ഡിന്നര്‍ നഷ്ടമായ കാര്യം അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സിനിമയില്‍ എത്തിയ ശേഷമുള്ള ആദ്യ വിവാദം അതായിരുന്നു എന്നായിരുന്നു ആസിഫിന്റെ പ്രതികരണം.
മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ ആലുവയിലെ തറവാട്ടു വീട്ടില്‍ മഞ്ജു വാരിയര്‍ എത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിലും മഞ്ജുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് മീനാക്ഷിയ്ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയതെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മഞ്ജു വാരിയര്‍ കൊല്‍ക്കത്തയിലാണെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.
എന്നാല്‍, കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനെ പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഇന്ന് ഏറ്റവും അധികം അറിയപെടുന്ന പോണ്‍ താരം ആരെന്നു ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ.സണ്ണി ലിയോന്‍. ഇന്ത്യയിലാണു സണ്ണിക്ക് ഇത്ര ആരാധകര്‍ ഉള്ളത്. എന്നാല്‍ പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ അനുസരിച്ചു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള പോണ്‍ താരം മിയ ഖലിഫയാണ്. 2014 പോണ്‍ വെബ്‌സൈറ്റായ പോണ്‍ ഹബ്ബാണു മിയ ഖലിഫയെ ലോകത്തിലെ ഏറ്റവും പോപ്പുലറായ പോണ്‍ താരമായി തെരഞ്ഞെടുത്തത്.
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ കാതലിക് കുടുബത്തിലാണു മിയ ഖലിഫയുടെ ജനനം. പഠിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്്. 2011 ല്‍ 18-ാം വയസില്‍ ഒരു അമേരിക്കകാരനെ വിവാഹം കഴിച്ചു.2014 ല്‍ 21 വയസിലാണു മിയ പോണ്‍ രംഗത്ത് എത്തുന്നത്. പോണ്‍ ഹബ്ബ് സൈറ്റിലുള്ള മിയയുടെ പേജ് 11 ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പട്ടിട്ടുണ്ട് എന്നാണു കണക്ക്. 2015 ല്‍ ഇത് വീണ്ടും അഞ്ച് മടങ്ങ് ഉയര്‍ന്നു. സിറിയയിലേയും ജോര്‍ദാനിലേയും ആളുകള്‍ ഏറ്റവും അധികം തിരയുന്നത് മിയ ഖലിഫയേയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ ഈ മേഖലയിലേയ്ക്ക് എത്തിയത്. എന്നാല്‍ പോണ്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഇവരുടെ വീട്ടുകാര്‍ക്കും രാജ്യത്തിനും കടുത്ത എതിര്‍പ്പുണ്ട്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതിന്റ പേരില്‍ മദ്ധേഷ്യയില്‍ നിന്നു മിയയ്ക്ക് വധ ഭീഷണിയും ഉണ്ടായിട്ടുണ്ട്. വിദേശരാജ്യത്തെ ജീവിതമാണ് മക്കളെ നീലചിത്രരംഗത്തേയ്ക്ക് ആകര്‍ഷിച്ചത് എന്നു വീട്ടുകാര്‍ പറയുന്നു.
ഹണീബീ 2.5ന്റെ സെറ്റിൽ ഷോട്ടിനിടെ തളർന്ന് ഇരിക്കുകയാണ് അസ്കർ അലി. അപ്പോൾ അതുവഴി വന്ന ആസിഫ് അലി അസ്കറിനോട്: മടുത്തോ?
അസ്കർ: നല്ല ക്ഷീണം തോന്നുന്നു
ആസിഫ് അലി: ഇത്ര പെട്ടെന്നു ക്ഷീണം വരാൻ പാടില്ല. നന്നായി അധ്വാനിച്ചാലേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റൂ.
സംവിധായകൻ ലാൽ വിളിച്ചു പറയുമ്പോഴാണ് ഹണീബി 2.5 എന്ന സിനിമയിൽ നായകൻ സ്വന്തം അനിയൻ അസ്കർ അലിയാണെന്ന് ആസിഫ് അലി അറിയുന്നത്. അത്ര രഹസ്യമായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് അസ്കർ അലി പറയുന്നു.
ചാൻസ് ചോദിച്ചു നടന്നാൽ ആസിഫ് അലിക്കു നാണക്കേടാവുമോ എന്നു കരുതി ചെന്നൈയ്ക്കു വണ്ടികയറിയ കക്ഷിയാണ് അസ്കർ. ചെന്നൈയിൽ പരസ്യചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി. അപ്രതീക്ഷിതമായി ലാലിന്റെ വിളി. അങ്ങനെ ഹണീബി 2.5 എന്ന സിനിമയിൽ നായകവേഷം. വിവരം പറയാൻ ആസിഫ് അലിയെ അസ്കർ വിളിച്ചു. മറുപടി ഒറ്റവാക്കിൽ: നിനക്കു നല്ല ധൈര്യമുണ്ടെങ്കിൽ വന്ന് ചെയ്തോ!!
”ഞങ്ങൾ തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്. ഇക്കായോട് ബഹുമാനം കലർന്ന ഒരു അകലം എന്നും സൂക്ഷിച്ചിരുന്നു. സിനിമാക്കാര്യമൊന്നും പരസ്പരം സംസാരിക്കില്ല.
കുട്ടിക്കാലം മുതലേ സിനിമയോടുണ്ടായിരുന്ന ഇഷ്ടം ഇക്കാ സിനിമയിലെത്തിയപ്പോൾ കൂടി. ജീവിതത്തിൽ ഇന്നേവരെ സ്റ്റേജിൽ കയറിയിട്ടില്ലാത്തയാളാണു ഞാൻ. അഭിനയത്തിലും മുൻപരിചയമില്ല. അടുപ്പമുള്ള ഒരേയൊരു സിനിമാക്കാരൻ ആസിഫ് അലി മാത്രമാണ്. പക്ഷേ, ആസിഫ് അലിയുടെ പേര് ഉപയോഗിക്കാനുള്ള കോൺഫിഡൻസ് എനിക്കില്ലായിരുന്നു. ചെന്നൈയിലേക്കു പോയപ്പോഴും ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാകും എന്റെ താൽപര്യമെന്നു കരുതിക്കാണണം ഇക്കാ. ഹണീബി 2.5ന്റെ സെറ്റിൽപ്പോലും എന്നെ അധികം മൈൻഡ് ചെയ്തിരുന്നില്ല. ഇമോഷണലായാൽ എന്റെ ശ്രദ്ധ പോകുമെന്നു കരുതിയാകും, ഷോട്ടിനു മുൻപ് ഉപദേശങ്ങളും തന്നില്ല.
ആദ്യനായിക ലിജോമോൾ സ്വന്തം നാട്ടുകാരി ആണല്ലോ ?
ഞാൻ പഠിച്ച കോളജിനടുത്താണ് ലിജോമോളുടെ വീട്. ആദ്യമായി കാണുന്നത് ഹണീബീ 2.5ന്റെ സെറ്റിൽവച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു സിനിമകളുടെ എക്സ്പീരിയൻസ് കൂടുതലുള്ള ആളാണ് ലിജോ. റൊമാൻസ് ഒക്കെ അവതരിപ്പിക്കുമ്പോൾ നല്ല ചമ്മലുണ്ടാകുമല്ലോ. പിന്നെ, ഞങ്ങൾ രണ്ടും എപ്പോഴും ഒരുമിച്ചായിരിക്കും, അങ്ങനെ പതിയെപ്പതിയെ ആ ചമ്മലങ്ങു മാറി.
ഇവിടെത്തന്നെ പിടിച്ചുനിൽക്കണം. സിനിമ തന്നെയാണ് എന്റെ ലോകം. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തിപ്പൂവ് എന്ന സിനിമയാണ് അടുത്തത്. കുറച്ചു നല്ല ചിത്രങ്ങളുടെ ചർച്ച നടക്കുന്നുണ്ട്.
മലയാളികളുടെ ജനപ്രിയ സീരിയലില്‍ ഒന്നാണ് ഉപ്പും മുളകും. ഇതില്‍ തന്നെ അമ്മമാരുടെയും കൊച്ചു കുട്ടികളുടെയും പ്രിയതാരമാണു വിഷ്ണു എന്ന റിഷി. മികച്ച ഡാന്‍സര്‍ കൂടിയായ ഋഷിയെ വ്യത്യസ്തനാക്കുന്നതും മുടിയാണ്.
അതുകൊണ്ടു സീരിയല്‍ കഥാപാത്രത്തെ പോലും മുടിയന്‍ വിഷ്ണു എന്നു തന്നെയാണു വിളിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണു വിഷ്ണു. ഇപ്പോഴിത ബാലുവിന്റെയും നീലൂവിന്റെയും മൂത്ത മകനായ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്നു പുറത്തു പോകുന്നു എന്നു റിപ്പോര്‍ട്ടുകള്‍.
ഡാന്‍സ് ഷോകള്‍ അവതരിപ്പിക്കുന്ന ഋഷി ഇന്ത്യയ്ക്കു പുറത്തും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഋഷി തന്റെ ടീമിനൊപ്പം ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങിളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നുള്ളതു കൊണ്ടാണു പരമ്പരയില്‍ നിന്നു പിന്മാറുന്നത് എന്നു പറയുന്നു. എന്നാല്‍ ഋഷിക്കു പകരം ആര് എത്തുമെന്ന ആകാംഷയിലാണു പ്രേക്ഷകര്‍.
തമിഴകവും മലയാളവും ഒരുപോലെ സ്‌നേഹിക്കുന്ന തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയോടൊപ്പം ഇനി അഭിനയിക്കാനില്ലെന്നു മാസ്സ് ഹീറോ വിജയ് സേതുപതി. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സും, വിക്രം വേദയ്ക്ക് ശേഷം താരമൂല്ല്യം ഉയര്‍ന്ന് അങ്ങേയറ്റം എത്തിനില്‍ക്കുന്ന വിജയ് സേതുപതിയും ഒന്നിച്ചാല്‍ അത് തെന്നിന്ത്യ ഇളക്കിമറിക്കും എന്നതില്‍ സംശയമില്ല. എന്നിട്ടും വിജയ് സേതുപതിയുടെ ഈ തീരുമാനത്തിന് കാരണം നയന്‍സിന്റെ പ്രണയമാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
നയന്‍താരയുടെ കാമുകന്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി ആയിരുന്നു നായകന്‍. എന്നാല്‍ സംവിധായകന്റെയും നായികയുടെ പ്രണയം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതില്‍ വിജയ് സേതുപതിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതിനെ തുടര്‍ന്നാണ് നയന്‍താരക്കൊപ്പമുള്ള ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്‍മാറിയത്.നയന്‍താര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്നും ഡേറ്റില്ല എന്ന കാരണം പറഞ്ഞാണ് വിജയ് സേതുപതി പിന്‍മാറിയത്.
മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയാണ് പാര്‍വതി ഓമനക്കുട്ടന്‍. അന്ന് റണ്ണറപ്പായി തിരഞ്ഞെടുത്ത പാര്‍വതിക്ക് പിന്നീട് സിനിമയിലും ഓഫറുകള്‍ വന്നുതുടങ്ങി. എന്നാല്‍ തുടക്കത്തില്‍ കിട്ടിയ അവസരങ്ങള്‍ ഒന്നും പിന്നെ നടിയെ തുണച്ചില്ല.അതിനിടെ അജിത്തിന്റെ നായികയായി ബില്ല 2വിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം തമിഴില്‍ പാര്‍വതിയെ കണ്ടില്ല. ഇപ്പോള്‍ വടിവേലു നായകനാകുന്ന ‘ഇംസയ് അരസന്‍ 24 എഎം പുലികേശി’ എന്ന സിനിമയില്‍ പാര്‍വതി നായികയാവുന്നു. ചിമ്പു ദേവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
2006 ല്‍ പുറത്തിറങ്ങിയ ‘ഇംസയ് അരസന്‍ 23മത് പുലികേശി’യുടെ രണ്ടാംഭാഗമാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ രാജാവായ വടിവേലുവിന്റെ രാജ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ അസ്പദമാക്കിയാണ് ചിത്രം.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1994 ല്‍ റിലീസ് ചെയ്ത ചിത്രമാണു പിന്‍ഗാമി. പിന്നീടു യുവതലമുറ ഏറ്റെടുത്ത ചിത്രത്തിന് അന്ന് അര്‍ഹിക്കുന്ന പ്രധാന്യം കിട്ടിയിരുന്നില്ല. എന്നാല്‍ ആ ചിത്രം പരാജയപ്പെട്ടതു തന്റെ ഒരു തെറ്റായ തീരുമാനം കൊണ്ടാണ് എന്നു സത്യന്‍ അന്തിക്കാട് അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ എത്തിയ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിനൊപ്പമാണു പിന്‍ഗാമിയും തിയേറ്റില്‍ എത്തിയത്.
തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്നും കുറച്ചു മുന്നോട്ട് നീട്ടി വച്ചോളു എന്നും പ്രിയദര്‍ശന്‍ സത്യന്‍ അന്തിക്കാടിനോടു പറഞ്ഞിരുന്നു. പക്ഷേ എന്റെ ഈഗോ കാരണം ഞാന്‍ അതു കേട്ടില്ല. എന്തു കൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂടാ എന്നായി ഞാന്‍. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്. അന്നു പ്രിയന്‍ പറഞ്ഞതു കേള്‍ക്കാമായിരുന്നു എന്ന്.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണി വിവാഹിതയായി. ഇവന്റ് മാനേജ്മന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ആണ് വരന്‍. ആഘോഷങ്ങളില്ലാതെ വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
#Priyamani‘s exclusive wedding video pic.twitter.com/bWcVAORK15
— Richa Barua (@Barua007) August 23, 2017
ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ബെംഗളൂരുവില്‍ ബാംഗ്ലൂരില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
#Priyamani is now officially married | Check video herehttps://t.co/fJywylDnxZ
— Behindwoods (@behindwoods) August 23, 2017
വ്യാഴാഴ്ച ബെംഗളൂരിലെ ജെ.പി നഗറില്‍ സിനിമാ രംഗത്തുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്കാരം.
#PriyaMani Hot Armpits🔥🔥🔥🔥💦💦💦💦 pic.twitter.com/l8xHWhPQiW
— Actress Paradise (@ActressParadise) August 12, 2017