ഡ്യൂട്ടി അടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ കസ്റ്റംസുകാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചു പിടികൂടി. ഇന്നു രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഇത്. വാര്‍ത്തയ്‌ക്കൊപ്പം ഒരു പത്രത്തിന്റെ കട്ടിംഗും നല്‍കിട്ടുണ്ട്.
സംഭവം വൈറലായതിനെ തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ടു ചെയ്തു. ഇ എം ടിവിയുമായി ദുബായില്‍ നിന്ന് എമിറേറ്റ് വിമാനത്തില്‍ വന്നിറങ്ങിയ മമ്മൂട്ടിയെയും ഭാര്യയേയുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.പെട്ടി തുറന്നു പരിശോധിച്ച ശേഷം അരലക്ഷം രൂപ കൂടി ഡ്യൂട്ടിയടക്കാന്‍ മമ്മൂട്ടിയോട് ആവശ്യപെട്ടു എന്നു വാര്‍ത്തയില്‍ പറയുന്നു. മമ്മൂട്ടിയുടെ കൈയില്‍ അത്രയും പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ എത്തി പണം അടച്ച ശേഷം മമ്മൂട്ടിയേയും ഭാര്യയേയും പുറത്തിറക്കുകയായിരുന്നു എന്നും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത വന്ന മലയാളം പത്രം ഏതാണ് എന്നു വ്യക്തമല്ല. 2004 മെയ് 16 ഇങ്ങനെ ഒരു സംഭവം നടന്നിരുന്നു എന്ന് ഹിന്ദു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടിക്കു നേരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് ഹിന്ദു ഓണ്‍ലൈന്‍ എഡിഷനില്‍ പറയുന്നു.
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായ ദിലീപിന് വീണ്ടും തിരിച്ചടിയോ? കാവ്യാമാധവന്റെ കുടുംബവും ദിലീപിനെ കൈയൊഴിയാന്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്.ദിലീപിനെ കാണാന്‍ കാവ്യയോ അവരുടെ മാതാപിതാക്കളോ ജയിലില്‍ ഇന്ന് വരെ വന്നിട്ടില്ല.
ദിലീപ് കാരണം തങ്ങളുടെ ബിസിനസുകള്‍ക്ക് തകര്‍ച്ച സംഭവിച്ചു എന്നാണ് കാവ്യയുടെ കുടംബത്തിന്റെ ആക്ഷേപം. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പനശാലയായ ലക്ഷ്യയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ സ്ഥാപനത്തിന്‍റെ സല്‍പ്പേരിനും വരുമാനത്തിനും ഇടിവുണ്ടായത്രെ.
ലക്ഷ്യയില്‍ വസ്ത്രം വാങ്ങാന്‍ എത്തിയ പലരും ഇപ്പോള്‍ ദിലീപ് ഉള്‍പ്പെട്ട കേസ് ലക്ഷ്യയുമായി കൂട്ടിയിണക്കുകയാണെന്നും , പള്‍സര്‍ സുനിയുടെ താവളമാണ് ലക്ഷ്യ എന്ന് മറ്റു ചിലര്‍ പറഞ്ഞു പരത്തുന്നുണ്ടെന്നും കാവ്യയുടെ കുടുംബം ആരോപിക്കുന്നു. കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാര്‍ക്ക് ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കാവ്യയുടെ നിര്‍ബന്ധത്തിന് സമ്മതിക്കുകയായിരുന്നത്രെ. കാവ്യയെ കൂടി ദിലീപ് പ്രതിസന്ധിയിലാക്കി എന്നാണ് കാവ്യയുടെ ബന്ധുക്കള്‍ പറയുന്നത്.
നടന്‍ പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം താരങ്ങള്‍ക്കിടയില്‍ സജീവമാകുന്നു.
സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരുടെ ആശീര്‍വാദത്തോടെയാണ് നീക്കം.
താരസംഘടനയെ പൊതു സമൂഹത്തിനിടയില്‍ കരിവാരി തേയ്ക്കുന്ന നിലപാട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായതാണ് സംഘടിതമായ നീക്കത്തിന് കാരണം.
ദിലീപിനെ പുറത്താക്കാന്‍ ഇവര്‍ക്കൊപ്പം ആസിഫ് അലിയും ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പിന്നീട് താരം നിലപാട് തിരുത്തിയതിനാല്‍ ആസിഫിനെ പക്ഷേ തല്‍ക്കാലം ‘ശത്രു’പക്ഷത്ത് ‘ നിര്‍ത്തിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണാക്കോടതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്ന താരങ്ങളുടെ നിലപാട്.
മുന്‍പ് ജഗതി ശ്രീകുമാറിനെ വിതുര കേസില്‍ പ്രതിയാക്കിയപ്പോള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞവര്‍ക്ക് പിന്നീട് വിധി വന്നപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്ന സാഹചര്യം ദിലീപിന്റെ ‘രക്തത്തിന്’ വേണ്ടി മുറവിളി കൂട്ടുന്നവര്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.
ദിലീപിനെതിരെ സംഘടിതമായ ഒരു നീക്കം നടന്നതായി സംശയിക്കുന്ന പ്രബല വിഭാഗം സസ്‌പെന്‍ഷനില്‍ നിര്‍ത്താമായിരുന്ന നടപടി പുറത്താക്കലില്‍ എത്തിക്കാന്‍ ഈ മൂന്ന് യുവതാരങ്ങളും ശ്രമിച്ചത് ബാഹ്യ പ്രേരണയിലാണെന്നാണ് സംശയിക്കുന്നത്.
ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് തീരുമാനം.
അതേസമയം ‘അമ്മയുടെ’ തലപ്പത്ത് ഇരിക്കാന്‍ ഇനി തങ്ങളില്ലെന്ന നിലപാടിലാണ് മമ്മുട്ടിയും മോഹന്‍ലാലും. കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിലെ സംഭവ വികാസങ്ങളെ തുടര്‍ന്നാണിത്.
മടുത്തു എന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും സൂപ്പര്‍ താരങ്ങളെ അറിയിച്ചിട്ടുണ്ട്.
മമ്മുട്ടിയും മോഹന്‍ലാലും ഇന്നസെന്റും ഇല്ലാത്ത താരസംഘടനയില്‍ തങ്ങളും ഇല്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം വരുന്ന താരങ്ങള്‍.
പ്രശ്‌നക്കാരായ യുവതാരങ്ങള്‍ ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ തങ്ങള്‍ പുറത്ത് എന്നതാണ് ഇവരുടെ നിലപാട്.
ഈ പശ്ചാത്തലത്തില്‍ അടുത്ത അമ്മയുടെ ജനറല്‍ ബോഡി യോഗം സംഭവബഹുലമാകാനാണ് സാധ്യത.
പൃഥ്വിരാജിനൊപ്പം രമ്യാ നമ്പീശന്‍, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത്, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളാണ് പ്രധാനമായും ഉള്ളത്.
താരസംഘടനയിലെ ജനറല്‍ബോഡിയില്‍ വോട്ടിങ്ങിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ പൃഥ്വിരാജ് വിഭാഗത്തിന് വലിയ തിരിച്ചടിയായേക്കും
ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ടിന് ഗുരുതര പരുക്ക്. നെറ്റിയില്‍ പരുക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്. വാളുപയോഗിച്ചുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ വാള്‍ കങ്കണയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു.
നടിയെ ഉടനടി അടുത്തള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ തലയില്‍ 15 തുന്നലുകൾ ഇടേണ്ടി വന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഒരാഴ്ചയോളം നടിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് അറിയുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച നടി അപകടനില തരണം ചെയ്തിട്ടുണ്ട്. കഷ്ടിച്ചാണ് കങ്കണ രക്ഷപ്പെട്ടതെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിക്കണമെന്ന് നടി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജമാല്‍ ജയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പാട് തവണ റിഹേഴ്സല്‍ ചെയ്ത ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. സഹതാരം നിഹാറുമായിട്ടുള്ള വാള്‍പ്പയറ്റായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനിടയിലാണ് നിഹാറിന്റെ വാള്‍ കങ്കണയുടെ നെറ്റിയിലടിച്ചത്. മുറിവ് ഭേദമായാലും പാട് നെറ്റിയിലുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഝാന്‍സി റാണി ഒരു യോദ്ധാവാണെന്നും ആ മുറിപ്പാട് താനൊരു അഭിമാനമായി കാണുമെന്നും കങ്കണ പറഞ്ഞു. ആശുപത്രി വിട്ടതിന് ശേഷം കങ്കണ ഉടന്‍ തന്നെ ചിത്രത്തിന്റെ സെറ്റിലെത്തും. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പേ ാര്‍ട്ടുകള്‍ തള്ളി മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍.
കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 22 ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു എന്നാണ് വിശദീകരണം. നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശയാത്ര അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്ത് തുടങ്ങിയ ഒരു പുതിയ ഭക്ഷണശാലയുടെ പേരില്‍ പുലിവാല് പിടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ‘ആനീസ് കിച്ചണ്‍’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഭക്ഷണശാലയുടെ ഉടമ താനെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതായി ഷാജി കൈലാസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേരും ‘ആനീസ് കിച്ചണ്‍’ എന്നാണ്.
ഈ പേരാണ് സംവിധായകനെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കിയത്. തുടര്‍ന്ന് ഭക്ഷണശാലയുമായി സംബന്ധിച്ച കോളുകളും ഷാജി കൈലാസിന് ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംവിധായകന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
‘ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും’ ഷാജി കൈലാസ് വ്യക്തമാക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനായി വഴിപാടുകള്‍ കഴിപ്പിച്ച് സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും. കോട്ടയം പൊന്‍കുന്നത്തിനടുത്ത് ദേവീ ക്ഷേത്രത്തിലും ജഡ്ജിയമ്മാവന്‍ കോവിലിലും എത്തിയാണ് അനൂപും സംഘവും പ്രാര്‍ത്ഥന നടത്തിയത്. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വഴിപാടുകളുമായി അനിയന്റെ ക്ഷേത്ര സന്ദര്‍ശനം.
ചൊവ്വാഴ്ച രാത്രി ചില സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് അനൂപ് എത്തിയത്. അധികമാരേയും അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. ജഡ്ജിയമ്മാവന്റെ പ്രീതി നേടാനായി അട വഴിപാട് നടത്തിയ ശേഷം മറ്റ് പൂജകള്‍ നടത്തി രാത്രി പത്ത് കഴിഞ്ഞാണ് അനൂപും സംഘവും മടങ്ങിയത്.
കോടതി വ്യവഹാരങ്ങളില്‍ കഴിയുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവന് വഴിപാട് നടത്തിയാല്‍ അനുകൂല ഫലം കിട്ടുമെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസം. കേസില്‍ പെട്ടിരിക്കുന്ന ഭക്തരുടെ മാനവും മനശാന്തിയും തിരികെ നല്‍കി അവരെ രക്ഷിക്കുന്ന പ്രതിഷ്ഠയെന്നാണ് ജഡ്ജിയമ്മാവനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.
പ്രശ്‌നം എത്ര സങ്കീര്‍ണമാണെങ്കിലും ജഡ്ജിയമ്മാവനെ ഉപാസിച്ചാല്‍ പരിഹാരമെന്നാണ് ഇവിടെ എത്തുന്നവരുടെ വിശ്വാസം. ദുര്‍മരണം നടന്ന ജഡ്ജിയുടെ മോക്ഷം ലഭിക്കാത്ത ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ പക്ഷം. നിരവധി പ്രമുഖര്‍ കാര്യസാധ്യത്തിനായി മുമ്പ് ഈ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷി പറഞ്ഞാല്‍ ചിലത് വെളിപ്പെടുത്തേണ്ടി വരുമെന്ന് മകള്‍ മീനാക്ഷിയുടെ വെല്ലുവിളി .
ഒരു പ്രമുഖ പത്രമാണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാല്‍ പ്രതികരിക്കുമെന്നാണ് മീനാക്ഷി പറയുന്നത്. വേര്‍പിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. ആരോടും സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന് വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡയിലെ താരവുമായ സഞ്ജന ഗല്‍റാണിയുടെ നഗ്‌നരംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായത്. എന്നാല്‍ ഇത് സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗല്‍റാണി അഭിനയിച്ച രംഗം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങള്‍ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ പേരിലും ചിത്രം വിവാദത്തിലായിരുന്നു. അതേ സമയം നിര്‍മ്മാതാവും സംവിധായകനും അറിഞ്ഞുകൊണ്ടാണ് വിവാദദൃശ്യങ്ങള്‍ പുറത്തായതെന്ന് വാര്‍ത്തകളുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്.
സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍ നായകനാകാനൊരുങ്ങുന്നു. സോണിയ അഗര്‍വാളിന്റെ നായകനായി അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് നായകനാവുന്നതെന്നാണ് പുതിയ വിവരം. സോണിയയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുക.
സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം.മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത സന്തോഷിന്റെ ആരാധകര്‍ ഏറെ ആഘോഷിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍്ടുകളും പുറത്തുവരുന്നത്.
ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് ഈയടുത്ത് മലയാളസിനിമ കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു. സ്വന്തമായി നിരവധി സിനിമകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മറ്റൊരു ഡയറ്‌കടറുടെ കീഴിൽ സന്തേഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്.
രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
കൃഷ്‌ണനും രാധയും എന്ന സ്വന്തമായി ചെയ്ത ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശനും റിലീസ് ചെയ്യാനിരിക്കുകയാണ്.