വിവാഹശേഷം സ്ത്രീകള്‍ ഒരല്‍പ്പം വണ്ണം വെയ്ക്കുക സ്വാഭാവികം. എന്നാല്‍ കല്യാണം കഴിച്ച നടിമാര്‍ ഇത്തിരി വണ്ണം വെച്ചാല്‍ ചിലര്‍ ഉടന്‍ അത് വാര്‍ത്തയാക്കും. പ്രസവശേഷം വണ്ണം വെച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ശരണ്യ മോഹന്‍ എതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല ട്രോളുകളും പോസ്റ്റുകളും വന്നിരുന്നു. ഇതിനു എതിരെ അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടിയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്. അതിങ്ങനെ: ‘ചേട്ടാ ,ട്രോള്‍ കണ്ടോ ?’
‘കണ്ടു ‘
‘പ്രതികരിക്കുന്നില്ലേ ?’
‘എന്തിനു ?’
‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘
‘ആവശ്യമില്ല സഹോ . ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല ‘
‘എന്നാലും ? ‘
‘ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്ക്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള് കാണിച്ച മാസ്സ് ഒന്നും ഈ ട്രോള്‍ ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല .
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോ ആല്‍ബമാണ് മിനി റിച്ചാര്‍ഡിന്റെ ‘മഴയില്‍’. മകന്റെ പ്രായമുള്ള പയ്യനൊപ്പമുള്ള പ്രണയരംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതിനെതിരെ നിരവധി ട്രോളുകളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊക്കെ തന്റെ പാട്ട് ഹിറ്റാവാന്‍ ഗുണം ചെയ്തെന്നാണ് മിനി റിച്ചാര്‍ഡ് പറയുന്നത്. എന്തായാലും ആല്‍ബം നെഗറ്റീവ് പബ്ലിസിറ്റി വഴി വന്‍ വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ ആല്‍ബം മേക്കിംഗ് വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.
വീഡിയോ കാണാം.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജീഷ വിജയന്. പിന്നീട് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയതോടെ ഭാഗ്യനായികയെന്ന വിളിപ്പേരും ഈ പഴയ ടിവി അവതാരകയ്ക്കു ലഭിച്ചു. ഇതിനിടെ താരത്തിന്റെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന് മേനോനുമായുള്ള വിവാഹമാണ് നടി വേണ്ടെന്നുവച്ചത്.
2016 ജൂണില്‍ കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന് മേനോന്റേയും വിവാഹ നിശ്ചയിച്ചത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്. അശ്വിനുമായി രണ്ട് വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവിഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേരാണ് അന്ന് ചടങ്ങില്‍ സംബന്ധിച്ചത്.
ടിവി അവതാരകയെന്ന നിലയില്‍ സജീവമായിരിക്കുമ്പോഴാണ് രജീഷ സിനിമയിലെത്തുന്നത്. കോഴിക്കോട് സ്വദേശിയായ രജീഷ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്. രജീഷയുടെ അച്ഛന് വിജയന് ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഷീല അധ്യാപികയാണ്.
വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന. പുരസ്കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന. സിനിമയിലെ ചില മുന്‍നിര നടിമാര്‍ തന്നെ രജിഷയോട് ഇക്കാര്യം പറഞ്ഞതായാണ് സൂചന. പുരസ്കാരം ലഭിച്ചശേഷം രജിഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും പിന്നീട് അശ്വിന് വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. നിലവില്‍ വിനീത് ശ്രീനിവാസന്റെ ഒരു സിനിമക്കാരന് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് രജിഷ.
ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.
‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.
വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിഭാഷകനായി ജോലി ചെയ്യവേയാണ് സിനിമയിലെക്കെത്തിയതെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സിനിമയില്‍ നിരവധി തവണ വക്കീല്‍ വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്. ഏത് വേഷം ലഭിച്ചാലും അത് അങ്ങേയറ്റം മികച്ചതാക്കുന്ന മമ്മൂട്ടി സിനിമയിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ കേസ് വാദിച്ചിട്ടുണ്ട്. അതും സിനിമയിലെ ഒരു സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി. ആ കഥ ഇങ്ങനെ:
തെലുങ്കില്‍ നിന്നും മലയാള സിനിമയിലേക്കെത്തി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ഇന്ദ്രജയ്ക്ക് വേണ്ടിയാണ് താരം കേസ് വാദിച്ചത്.
സിനിമയിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തിലും വക്കീലാവാന്‍ മമ്മൂട്ടിക്ക് അവസരം ലഭിച്ചത് ഇന്ദ്രജയിലൂടെയാണ്. സിനിമയ്ക്കും അപ്പുറത്ത് ജീവിതത്തിലും വാദിച്ച് ജയിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്.
ഇന്ദ്രജയും നിര്‍മ്മാതാവും തമ്മിലുള്ള കേസാണ് മമ്മൂട്ടി വാദിച്ചത്. ഇന്ദ്രജയും മാനേജരും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലേക്ക് എത്തിയത്. സാമ്പത്തിക ബാധ്യതയെച്ചൊല്ലിയുള്ള കേസ് രണ്ടു വര്‍ഷത്തോളം നീണ്ടു പോയി. ഇതിനിടയില്‍ അഭിഭാഷകരായി പലരും എത്തിയെങ്കിലും കേസ് തീര്‍പ്പായില്ല. ഇന്ദ്രജയില്‍ നിന്നും കേസിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ ഇന്ദ്രജയ്ക്ക് വേണ്ടി വാദിച്ച് മമ്മൂട്ടി അനുകൂലമായ വിധി നേടിയെടുത്തു. അങ്ങനെ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു വക്കീലാണെന്ന് മെഗാസ്റ്റാര്‍ തെളിയിച്ചു.
30 വയസുകാരിയായ നടിയെ വിവാഹം ചെയ്തതിന് പരിഹസിച്ചവര്ക്ക് മറുപടിയുമായി വിവാദ സംവിധായകന് വേലു പ്രഭാകരന്. ജൂണ്‍ 2 ന് ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വെച്ചായിരുന്നു നടി ഷേര്‍ലി ദാസിനെ 60-കാരനായ വേലു പ്രഭാകരന് വിവാഹം ചെയ്തത്. തുടര്‍ന്ന്, പലരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വേലു പ്രഭാകരന്.
എന്റെ പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. ജീവിതത്തില്‍ എല്ലാവര്ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് ഞാന്‍ വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും വേലു പ്രഭാകരന് പറയുന്നു.
വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഷെര്‍ലി പറയുന്നു. 2009-ല്‍ പുറത്തിറങ്ങിയ വിവാദ തമിഴ് ചിത്രം ‘കാതല്‍ കഥൈ’യിലെ പ്രധാന വേഷം ചെയ്തത് ഷേര്‍ലിയായിരുന്നു. നല്ല മണിത്തന്‍, അദൈസിയ മണിതന്‍, ഊരുമം, പുതിയ ആച്ചി, അസുരന്, രാജലി, കടവുള്‍, ശിവന് എന്നീ സിനിമകളാണ് വേലു പ്രഭാകരന് സംവിധാനം ചെയ്തിരിക്കുന്നത്.
ഷാരൂഖ് ഖാൻ വളരെ കൂളാണ്. താരത്തെ ദേഷ്യപ്പെട്ട് നാം അധികം കണ്ടിട്ടില്ല. എന്നാൽ അടുത്തിടെ ഷാരൂഖിന് തന്റെ നിയന്ത്രണം വിട്ടുപോയി. ഒരു ഈജിപ്ത്യൻ റിയാലിറ്റി ഷോയുടെ ലൈവിനിടെയാണ് ഷാരൂഖിനു തന്റെ നിയന്ത്രണം കൈവിട്ടു പോയ സംഭവമുണ്ടായത്.
ഈജിപ്തിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ‘റമീസ് അണ്ടർഗ്രൗണ്ട്’. റമീസ് ഗലാൽ ആണ് ഈ ഷോയുടെ അവതാരകൻ. പ്രശസ്തരെ പറ്റിക്കുന്ന പരിപാടിയാണിത്. ഇതിനു മുൻപ് പല സിനിമാ താരങ്ങളും ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അവസാനമായി പങ്കെടുത്തത് ഷാരൂഖ് ആയിരുന്നു. ഷാരൂഖും നല്ല രീതിയിൽ കബളിപ്പിക്കപ്പെട്ടു.
പക്ഷേ ബോളിവുഡ് കിങ് ഖാന് ഇതു താങ്ങാനായില്ല. നിയന്ത്രണം നഷ്ടപ്പെട്ട ഷാരൂഖ് അവതാരകനെ തല്ലാൻ തയാറായി. അവതാരകൻ തമാശയ്ക്കായി ചെയ്തതാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും ഷാരൂഖ് കേൾക്കാൻ തയാറായില്ല. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒടുവിൽ ഷാരൂഖിന് കാര്യങ്ങൾ മനസ്സിലായി. അവതാരകൻ തന്റെ ട്വിറ്ററിൽ കിങ് ഖാനുമൊപ്പമുളള ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂളായ ഷാരൂഖിനെ ഈ വിഡിയോയിൽ കാണാം.
എംടിയുടെ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിന് ‘മഹാഭാരതം’ എന്ന് പേരിട്ടതിനെതിരേ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങാനില്ലെന്ന് സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളത്തില്‍ എംടിയുടെ നോവലിന്റെ പേരായ ‘രണ്ടാമൂഴം’ എന്നുതന്നെയും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘മഹാഭാരതം’ എന്നുമായിരുന്നു പ്രോജക്ട് പ്രഖ്യാപനവേളയില്‍ പേരിട്ടിരുന്നത്. എന്നാല്‍ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിന് ‘മഹാഭാരതം’ എന്ന് പേരിട്ടതിനെതിരേ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാല്‍ മലയാളം ഒഴികെയുള്ള ഭാഷകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന ‘മഹാഭാരതം’ എന്ന പേര് മാറ്റാനില്ലെന്ന് ശ്രീകുമാര്‍ മേനോന് വ്യക്തമാക്കി. നിര്‍മ്മാതാവ് ബി.ആര്.ഷെട്ടിക്കൊപ്പം അബുദബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ‘മഹാഭാരതം’ എന്ന പേരിനെക്കുറിച്ച് ചില കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നല്ലോ എന്ന ചോദ്യത്തിനുള്ള ശ്രീകുമാറിന്റെ മറുപടി ഇങ്ങനെ..
പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യമായി ഞങ്ങള്‍ പ്രോജക്ടിന്റെ പേരാണ് അനൗണ്‍സ് ചെയ്തത്. ‘രണ്ടാമൂഴം’ എന്നത് തമിഴിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പരിഭാഷപ്പെടുത്തുമ്പോള്‍ പലതാവും. ഒരു സിനിമയ്ക്ക് പല ഭാഷകളില്‍ പല പേര് പറ്റില്ല. രണ്ടാമൂഴം മഹാഭാരതം തന്നെയാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരതം. അതിനാല്‍ സിനിമയ്ക്ക് ‘മഹാഭാരതം’ എന്ന് പേരിട്ടതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. മലയാളികള്‍ക്ക് അറിയാം മഹാഭാരതത്തെ ആസ്പദമാക്കിയുള്ളതാണ് രണ്ടാമൂഴമെന്ന്.
വി.എ.ശ്രീകുമാര്‍ മേനോന്
1000 കോടി എന്ന ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ബജറ്റില്‍ സിനിമയൊരുക്കുമ്പോള്‍ അതിന്റെ അന്‍പത് ശതമാനവും വിഎഫ്എക്സിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നും എഫക്ട്സിന് അത്രയധികം പ്രാധാന്യമുണ്ടെന്നും സംവിധായകന് പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ എട്ട് പ്രമുഖ താരങ്ങളെ വിവിധ വേഷങ്ങളിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും പക്ഷേ അതാരൊക്കെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മറുപടി. കൂടാതെ പ്രോജക്ട് സംബന്ധിച്ച കൗതുകകരമായ പല സംശയങ്ങള്‍ക്കും ശ്രീകുമാര്‍ മേനോന് മറുപടി പറഞ്ഞു.
“ഇംഗ്ലീഷ് പതിപ്പിനുവേണ്ടിയുള്ള പ്രാഥമികമായ പരിഭാഷ എംടിയാണ് ചെയ്തത്. പക്ഷേ ഇംഗ്ലീഷിലേക്ക് അഡാപ്റ്റ് ചെയ്യുന്നത് മറ്റൊരാളായിരിക്കും. ഒരു പ്രശസ്ത തിരക്കഥാകൃത്തായിരിക്കും അത്. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളായിരിക്കും. മലയാളവും ഹിന്ദിയും ഇംഗ്ലീഷും. ആകെ ആറ് മണിക്കൂര്‍ ഉണ്ടാവും ചിത്രം. അത് രണ്ട് ഭാഗങ്ങളായി പുറത്തെത്തും. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യും. ബാഹുബലിയിലെ ചില സാങ്കേതികവിദഗ്ധര്‍ രണ്ടാമൂഴത്തിലുമുണ്ടാവാന്‍ സാധ്യതയുണ്ട്. സാബു സിറിളിനെപ്പോലുള്ളവര്‍. അക്കാര്യത്തിലും അന്തിമതീരുമാനം എടുത്തിട്ടില്ല..”
താന്‍ ജീവിതത്തില്‍ നേരിട്ട വിഷമഘട്ടത്തില്‍ നിന്നും രക്ഷപ്പെട്ടത് സമൂഹത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നെന്ന് നടി ഭാവന. അതുകൊണ്ട് തന്നെ ഈ സമൂഹത്തിനും പെണ്‍കുട്ടികള്‍ക്കും ഗുണമുണ്ടാകുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാവന പറയുന്നു. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
എന്റെ അച്ഛന് മരിച്ചപ്പോള്‍ ഞാന്‍ വിഷമിച്ചതിനു ഒരു അന്തസുണ്ട്. കാരണം മരിച്ചത് എന്റെ അച്ഛനാണ്. എന്നെ ഇത്രയും കാലം പോറ്റി വളര്‍ത്തിയ ആളാണ്. എന്നെ സ്നേഹത്തോടെ കൊണ്ടു നടന്ന ആളാണ്. എന്റെ മോള്‍ക്ക് നല്ലതുമാത്രം വരണം എന്ന് ആഗ്രഹിച്ച ആളാണ്. അങ്ങനെയുള്ള അച്ഛന് മരിച്ചപ്പോള്‍ ഞാന്‍ എന്റെ മനസിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസുണ്ട്.
എന്നാല്‍ ഏതോ ഒരുത്തന് എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് ഞാന്‍ വിഷമിച്ചാല്‍ അത് മനസാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. ഞാനിവിടെ തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ ഞാനെന്തിന് ദു:ഖിക്കണം. പൊതുസമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസിലാക്കണം- ഭാവന പറയുന്നു.
കാറില്‍ വെച്ച് എന്നെ ആക്രമിക്കുമ്പോള്‍ അത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അത് തന്നത് ഒരു സ്ത്രീയാണെന്നും ഒക്കെ അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് നിന്റെ വീഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിക്കുമെന്നും പറഞ്ഞു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഏറ്റവും വലിയ ചില ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള് നിസ്സംഗരാവില്ലേ അതുപോലെയൊരു അനുഭവമായിരുന്നു അപ്പോള്‍. ഇതില്‍ ഭേദം മരണമാണെന്ന് തോന്നിപ്പോയി. ഇതൊക്കെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു പോലും തിരിച്ചറിയാനായില്ല എന്ന് ഭാവന പറയുന്നു.
എന്തിനാണ് ഒറ്റയ്ക്ക്പോയത് അമ്മയെ കൂടി കൂട്ടായിരുന്നില്ലേ എന്നൊക്കെ ചിലര്‍ ചോദിച്ചു. അമ്മയെ കൂടി കൂട്ടിയിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടോ. അവര്‍ അമ്മയെ വണ്ടിയില്‍ നിന്ന് തള്ളി താഴെയിട്ടിരുന്നെങ്കിലോ , അല്ലെങ്കില്‍ തല്ലി തല പൊളിച്ചിരുന്നെങ്കിലോ? .അമ്മ എനിക്കൊപ്പം അന്ന് ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളൂ- ഭാവന പറയുന്നു.
എനിക്കെതിരെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ഓണ്‍ലൈന്‍ മീഡിയകള്‍ എഴുതുന്ന വാര്‍ത്തകള്‍ എല്ലാം താന്‍ എടുത്തുവെച്ചിട്ടുണ്ടെന്നും കേസിന്റെ തിരക്ക് കഴിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും ഭാവന പറയുന്നു.
ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്ക്കാരികമായി നശിക്കുമെന്നും അടൂര്‍ പറഞ്ഞു. എന്‍ടി രാമറാവു നായകനായി 1951ല്‍ പുറത്തിറങ്ങിയ തെലുങ്ക് ഫാന്റസി ചിത്രമാണ് ‘പാതാളഭൈരവി’.
ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. എന്റെ പത്തുരൂപ പോലും ബാഹുബലി പോലെയുള്ള സിനിമ കാണാന്‍ ഞാന്‍ ചെലവാക്കില്ല. അടൂര്‍ പറഞ്ഞു. മലയാളസിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷന്‍ തുടങ്ങിയവയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് സന്തോഷമില്ല എന്നായിരുന്നു അടൂരിന്റെ മറുപടി. തന്റെ ബജറ്റിന് വേണ്ടിയുള്ള സിനിമയാണ് തന്റേത്. ബജറ്റ് നേരത്തെ തയ്യാറാക്കി റൈറ്റ് ബജറ്റ് സിനിമയാണ് ചെയ്യുന്നത്.
പണത്തിന്റെ പകിട്ട് കാണിക്കുന്നതിനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി ഉണ്ടെങ്കില്‍ പത്തു സിനിമചെയ്യാം. നൂറു കോടി ഉണ്ടെങ്കില്‍ നൂറു സിനിമ ചെയ്യാം. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണ്. 10-15 ലക്ഷം കൊണ്ട് നല്ല സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല. 200 തിയേറ്ററുണ്ടെങ്കില്‍ 199ലും ഒരേ പടമായിരിക്കും. ജനങ്ങള്‍ക്ക് കാണാതെ നിര്‍വാഹമില്ല. ഇതിന്റെ ഇരകളാകുന്ന സമൂഹത്തെക്കുറിച്ച് എനിക്ക് ആകാംഷയുണ്ടെന്നും അടൂര്‍ പറഞ്ഞു.