സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമാണ് രാമുവിന്റെ നിലപാട്. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂട്യൂബിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യ പടിയായി രാമുവിന്റെ ഷോര്‍ട്ട് ഫിലിം എത്തിക്കഴിഞ്ഞു. പേരില്‍ തന്നെ വിവാദമായാണ് ഷോര്‍ട്ട് ഫിലിമിന്റെ വരവ്.
‘എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍’ ആകണം എന്നതാണ് ചിത്രത്തിന്റെ പേര്. ഒരു പെണ്‍കുട്ടി സണ്ണി ലിയോണ്‍ ആകണം എന്ന് പറയുന്നതും വീട്ടുകാരുടെ എതിര്‍പ്പുമാണ് ഷോര്‍ട്ട് ഫിലിമിന്റെ കഥ. അവസാനം സ്വന്തം സ്വാതന്ത്ര്യം നേടി അവള്‍ പോകുന്നതോടുകൂടി കഥ അവസാനിക്കുന്നു.
[ot-video][/ot-video]
17 വര്‍ഷത്തിനുശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് ‘അമരം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടി മാതു. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ മാതു ന്യൂയോര്‍ക്കില്‍ ഡാന്‍സ് സ്‌കൂളും മക്കളുമായി ജീവിക്കുകയാണ്. നാലു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജേക്കബുമായി വേര്‍പിരിഞ്ഞു. ഇപ്പോള്‍ മക്കളായ ജെയ്മിക്കും ലൂക്കിനുമൊപ്പമാണ് താമസം.
‘അമര’ത്തിന്റെ പേരിലാണ് ആളുകള്‍ എന്നെ ഓര്‍ക്കുന്നത്. കരിയറില്‍ അത്ര മികച്ച മറ്റൊരു വേഷം കിട്ടിയിട്ടില്ല എന്നുപറയാം എന്ന് മാതു പറയുന്നു. മലയാളത്തിലെ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ഡ്രസ് റിഹേഴ്‌സലിന് നീളന്‍ പാവാടയും ബ്ലൗസുമിട്ട് വന്നപ്പോള്‍ ‘എന്റെ മുത്ത് അതാ മുന്നില്‍’ എന്നാണ് ഭരതന്‍ സാര്‍ പറഞ്ഞത്. ഭരതന്‍-ലോഹിതദാസ്-മമ്മൂട്ടി-മധു അമ്പാട്ട് ടീമിനൊപ്പം ആരും മറക്കാത്ത റോള്‍ ചെയ്യാനായത് ദൈവാനുഗ്രഹമാണ്. അമരത്തിനുശേഷം 10 വര്‍ഷം വലിയ തിരക്കായിരുന്നെന്നും മാതു പറയുന്നു.
വിവാഹശേഷം അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാതു പറഞ്ഞു. അമേരിക്കയിലേക്ക് വന്നതോടെ യാത്ര ബുദ്ധിമുട്ടായി. മക്കളായപ്പോള്‍ ഇന്‍ഡസ്ട്രിയുമായുളള ബന്ധവും വിട്ടു. ജെയ്മി എട്ടിലും ലൂക്ക് ആറാം ക്ലാസിലുമാണ്. ഇവിടെ ഒറ്റയ്ക്കിരിക്കാന്‍ വയ്യാതെയാണ് ഡാന്‍സ് ക്ലാസ് തുടങ്ങിയത്. സിനിമകള്‍ കാണാറുണ്ട്. മഞ്ജു വാരിയരുടെ സിനിമകള്‍ വലിയ ഇഷ്ടമാണ്. അമേരിക്കയില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ വേഷം വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നും നടി പറയുന്നു. ഒരു കാര്യത്തില്‍ ഇപ്പോള്‍ വിഷമമുണ്ട്. എന്നെ സ്‌നേഹിച്ച പ്രേക്ഷകരോട് ഒന്നും പറയാതെ പെട്ടെന്നു പൊയ്ക്കളഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ്, അനുഗ്രഹം വാങ്ങിയാണ് പോകേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതിരുന്നതിനു ക്ഷമ ചോദിക്കുന്നുവെന്നും മാതു പറയുന്നു.
സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ച വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് ക്രാഷ് ലാന്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ തന്നെയാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. മുംബൈയിലെ വസതിയിലേക്ക് പോകും വഴി മോശം കാലാവസ്ഥയെ തുടർന്ന് ലാത്തൂരിലെ ഒരു ഒറ്റപെട്ട സ്ഥലത്ത് വിമാനം ഇടിച്ചിറക്കുകയായിരുന്നു.
സണ്ണിയും സംഘവും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം തങ്ങള്‍ സുരക്ഷിതരാണെന്ന് കാണിച്ച് സണ്ണിലിയോണ്‍ വീഡിയോ പോസ്റ്റ് ചെയ്‍തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതുകൂടാതെ അപകടസമയത്ത് വിമാനത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നിവിന്‍ പോളിക്ക് പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു നായകനടനും പെണ്‍കുഞ്ഞ് പിറന്നു. ആസിഫ് അലിയ്ക്കും ഭാര്യ സമയ്ക്കുമാണ് ഇന്ന് പെണ്‍കുഞ്ഞ് ജനിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളെന്നാണ് കുഞ്ഞിന്റെ ജനനവാര്‍ത്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ആസിഫ് കുറിച്ചിരിക്കുന്നത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് ആദത്തിന് ഇപ്പോള്‍ മൂന്നുവയസ്സുണ്ട്.
ഓസ്റ്റിനില്‍ ആരംഭിച്ച ദിലീസ് ഷോ അവസാനിച്ചു. ഒരു മാസം നീണ്ടു നിന്ന ഷോയ്ക്ക് ശേഷം താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങി. വിവാഹ ശേഷം കാവ്യ പൊതു വേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ദീലീപ് ഷോയിലൂടെയായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ഷോയില്‍ രമേശ് പിഷാരടി,നമിത, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയ കോമഡി താരങ്ങളുടെ പ്രകടനവും ഗായിക റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനങ്ങളും ഉണ്ടായിരുന്നു. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിച്ചിരുന്നു. എപ്രില്‍ 28ന് ഓസ്റ്റിനില്‍ ആരംഭിച്ച ഷോ മെയ് 29ന് ഫിലാഡല്‍ഫിയയിലാണ് അവസാനിച്ചത്.
നടന്‍ ജയന്റെ മരണം ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒന്നാണ്. ഇന്നും ആ അതുല്യപ്രതിഭയുടെ വിയോഗം ഉള്‍കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടാകാം ജയന്റെ മരണശേഷം അദ്ദേഹത്തെ ചുറ്റിപറ്റി നിരവധി കഥകള്‍ പ്രചരിച്ചത്. ജയന്‍ ജീവിച്ചിരിക്കുന്നു എന്നും, അമേരിക്കയില്‍ ഉണ്ടെന്നും അല്ല സന്യാസം സ്വീകരിച്ചെന്നും ഒക്കെ കഥകള്‍ ഉണ്ടായി. ഇപ്പോഴും ജയന്‍ അമ്മയ്ക്ക് കത്തുകള്‍ എഴുതുമെന്നും ചിലര്‍ കഥകള്‍ ഉണ്ടാക്കി.
അന്ന് ആ ഹെലികോപ്റ്റർ അപകടസമയത്ത് ലൊക്കേഷനിലുണ്ടായിരുന്നതും ജയനെ ആശുപത്രിയിലെത്തിച്ചവരിൽ പ്രധാനിയും കോളിളക്കത്തിന്റെ സഹസംവിധായകനുമായിരുന്ന സോമൻ അമ്പാട്ട് അടുത്തിടെ ഒരു മാധ്യമത്തിനു ഈ സംഭവത്തെ കുറിച്ചു അഭിമുഖം നല്‍കിയിരുന്നു . ഇപ്പോള്‍ പ്രവാസിയായ സോമന്‍ അന്നത്തെ സംഭവങ്ങളെ കുറിച്ചു പറയുന്നത് ഇങ്ങനെ:
മദ്രാസിൽ നിന്നും അല്‍പമകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയർപോർട്ടിൽ വച്ചാണ് ഡയറക്ടർ പിഎൻ സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്. അതിൽ സഹസംവിധായകനായിരുന്നു ഞാൻ, ഹെലികോപ്റ്ററിൽ ഒന്നരയാൾ പൊക്കത്തിൽ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീൻ, കോപ്റ്ററിൽ ചാടിപ്പാടിക്കുക,വിടുക അതായിരുന്നു പ്ലാൻ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയൻ സ്വാഭാവിതയ്ക്കു വേണ്ടി ഹെലികോപ്റ്ററിൽ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാൻ എന്തു കൊണ്ടോ സാധിച്ചില്ല.
ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലൻസ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും.
പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്ന് മദ്രാസിൽ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു. ആശുപത്രിയിലെത്താൻ വളരെ വൈകി.. ആശുപത്രിയിൽ വേഗമെത്തിയിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ കയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല. പിന്നെ കേള്‍ക്കുന്നത് ജയന്‍ മരിച്ചു എന്ന വാര്‍ത്തയായിരുന്നു എന്നും സോമന്‍ പറയുന്നു.
ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം അനുഷ്ക അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഭാഗ്മതി. സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. പൊള്ളാച്ചിയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സിനിമയിൽ അനുഷ്ക ഉപയോഗിക്കുന്ന കാരവൻ പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്.
അനുഷ്കയെ കൊണ്ടുവരുന്നതിനായി ഹോട്ടലിലേക്ക് പോകുന്ന വഴിയാണ് കാരവാൻ പൊലീസ് തടഞ്ഞത്. വാഹനത്തിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോൾ ഡ്രൈവറുടെ കയ്യിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. മതിയായ രേഖകളില്ലാത്തതിനാൽ കാരവൻ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പ്രൊഡക്ഷന്‍ ടീം പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.
കാരവാൻ ഇല്ലാത്തതിനാൽ മറ്റൊരു കാറിലാണ് അനുഷ്ക ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
അനുഷ്ക വാർത്തകളിൽ നിറയുന്നത് മറ്റൊരു ഗംഭീര ചിത്രത്തിന്റെ പേരിലാണ്. തെലുങ്കു സിനിമയിലെ ഇതിഹാസം ദസരി നാരായണ റാവു തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടത് അനുഷ്കയായിരിക്കണം എന്നതായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം.
ഇതു സംബന്ധിച്ച് അനുഷ്കയോട് ഉടൻ സംസാരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തെലുങ്കിൽ 150 ചിത്രങ്ങളിലധികം സംവിധാനം ചെയ്ത, അമ്പതിലധികം ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന ദസരി നാരായണ റാവുവിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് പലരും പറഞ്ഞു പരത്തിയപ്പോഴാണ് പൂർവാധികം ശക്തിയോടെ അദ്ദേഹം തിരിച്ചുവരവിനൊരുങ്ങിയത്. മരണം രംഗബോധമില്ലാത്ത കോമാളിയായെത്തിയെങ്കിലും അദ്ദേഹത്തിന്റെ അവസാന സ്വപ്നം സഫലമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹത്തിനോടടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.
മാക്സിം മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയിൽ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഇടം നേടിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരസുന്ദരികളുടെ പട്ടികയിലെ സ്ഥാനത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. ലോകമാകമാനമുളള 100 വനിതകളുട പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഇരുവരിലും ആരായിരിക്കും ഹോട്ട് എന്നെറിയാൻ താാരസുന്ദരികളുടെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ഹോട്ടസ്റ്റ് വനിതയാരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് മാഗസിൻ.
പ്രിയങ്ക ചോപ്രയെ കടത്തിവെട്ടി ഹോട്ടസ്റ്റ് വനിതയായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഹെയ്‌ലി ബാൾഡ്വിൻ, എമ്മ വാട്സൺ, എമ്മ സ്റ്റോൺ, കെൻഡാൽ ജെന്നർ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാഗസിൻ അവരുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ദീപികയുടെ ഹോളിവുഡ് ചിത്രം ത്രിപ്പിൾ എക്സ് താരത്തിന് രാജ്യത്തിനുപുറത്തുനിന്നും നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. കൂടാതെ മെറ്റ് ഗാലയിലും, കാൻ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി. ദീപികയ്ക്ക് കൂടുൽ വോട്ട് ലഭിക്കാൻ ഇടയാക്കിയതും ഇതൊക്കെയാണെന്നാണ് വിലയിരുത്തൽ.
കാര്യം ലോകസുന്ദരിയൊക്കെ തന്നെ, പക്ഷെ സ്വന്തം ഭാര്യ വേറെ ആരെയെങ്കിലും പോയി കെട്ടിപിടിക്കുന്നത് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടമല്ല. അതിപ്പോള്‍ ലോകസുന്ദരി ഐശ്വര്യ റായിയുടെ കാര്യമാണേല്‍ പോലും.
അഭിഷേക് ഐശ്വര്യ താരദമ്പതികള്‍ എന്നും മാധ്യമങ്ങള്‍ക്ക് വിരുന്നാണ്. ഇരുവരും ഒന്നിക്കുന്ന വേദികളിലെ ചലനങ്ങളും വിശേഷങ്ങളും എന്നും ഗോസിപ്പുകോളങ്ങളിലും നിറയാറുണ്ട്. ഇരുവരും തമ്മില്‍ വഴക്കാണെന്നും ഉടന്‍ വേര്‍പിരിയുമെന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ടും കാലമേറെയായി. എന്നാല്‍ താരങ്ങള്‍ ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇരുവരുടെയും സൗന്ദര്യ പിണക്കങ്ങള്‍ മുമ്പും ക്യാമറയ്ക്ക് വിരുന്നായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് അഭിഷേകിന്റെ മുഖം വാടുന്നതാണ് വീഡിയോയില്‍ നിറയുന്നത്. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന്‍ കുടുംബം പങ്കെടുത്തത്. സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍ എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു. ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടുന്നതാണ് വീഡിയോയില്‍. അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്‌നേഹ പ്രകടനം. ഇത് സഹിക്കാന്‍ കഴിയാതെ വന്ന അഭിഷേക് അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയില്‍ കൃത്യമായി പതിയുകയും ചെയ്തിരുന്നു.
ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി പാറി നടന്ന നടിയാണ് മനീഷ കൊയ്‌രാള. കാന്‍സര്‍ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി എത്തിയിരുന്നെങ്കിലും ചെറുത്ത് നില്‍പ്പിലുടെ നടി അതിനെ അതിജീവിച്ചു. നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമേ ഉള്ളുവെങ്കിലും വിവാഹത്തെക്കുറിച്ച് സ്വപ്‌ന തുല്യമായ അഭിപ്രായമാണ് മനീഷ കൊയ്‌രാളയ്ക്ക് ഇപ്പോഴും.
2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി സിനിമകളിലഭിനയിച്ച നടി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയുമായി കാന്‍സര്‍ എത്തിയതാണ് നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തിയത്.നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായി 2010 ലാണ് മനീഷ വിവാഹിതയായത്. അധികനാള്‍ ആയുസ്സില്ലാതിരുന്ന ബന്ധം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പ്പെടുത്തുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കായിരുന്നു, അതില്‍ ഒരു കുറ്റവും മറുവശത്ത് ഉണ്ടായിരുന്നില്ല. എല്ലാ തെറ്റുകളും എന്റേതായിരുന്നെന്നും മനീഷ പറയുന്നു. അടുത്തിടെ വാര്‍ത്ത ഏജന്‍സിയോട് നടത്തിയ അഭിമുഖത്തിലാണ് തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്.