Movies

ദിലീപിന് നേരെ കടുത്ത വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം ആണ് മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി രംഗത്ത് വന്നത്.എവിടെ പോയാലും മകള്‍ മീനാക്ഷിയെ കൂടെകൂട്ടുന്ന ദിലീപ് അമേരിക്കന്‍ ഷോയ്ക്ക് മകളെ ഒഴിവാക്കി കാവ്യയുമായി പോയതിനെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദിലീപിന്റെ മകള്‍ക്ക് അച്ഛന്റെ തനി സ്വഭാവം പിടികിട്ടിയെന്നും മകളെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് ദിലീപും കാവ്യയും അമേരിക്കയിലേക്ക് പരിപാടിക്കായി പോയതെന്നുമായിരുന്നു പല്ലിശ്ശേരിയുടെ കണ്ടെത്തല്‍.

എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുമായി വന്നിരിക്കുകയാണ് ദിലീപ്.  മകള്‍ക്കും കാവ്യയ്ക്കും ഒപ്പം ഒരു കുടുംബചിത്രം പുറത്തുവിട്ടാണ് ദിലീപ് പല്ലിശ്ശേരിയുടെ ആരോപണങ്ങളുടെ മുനയൊടിച്ചത് .ദിലീപ് ഷോയുടെ ഭാഗയാണ് ദിലീപും കുടുംബവും അമേരിക്കയില്‍ എത്തിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോയില്‍ രമേശ് പിഷാരടി, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡി താരങ്ങളുടെ പ്രകടനവും ചാനല്‍ ഷോകളിലൂടെ പ്രതിഭ തെളിയിച്ചവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ട്. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിക്കുന്നുണ്ട്.

മലയാളസിനിമയിലെ അതിമനോഹരമായ സിനിമകളില്‍ ഒന്നാണ് മിഥുനം. എന്നാല്‍ ആദ്യകാലത്ത് പ്രേക്ഷകശ്രദ്ധ തീരെ ലഭിക്കാതെ പോയ ചിത്രം ആയിരുന്നു മിഥുനം.  ആ കാലത്ത്  മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാഞ്ജിയായിരുന്ന ഉര്‍വശിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് ഉര്‍വശി നടത്തിയ ചില തുറന്നു പറച്ചിലുകള്‍ മിഥുനത്തെ പ്രേക്ഷകരില്‍ നിന്ന് അകറ്റി എന്നു പറയുപെടുന്നു.

വിവാഹത്തിനുമുമ്പും വിവാഹത്തിനു ശേഷവുമുള്ള പ്രണയമായിരുന്നു മിഥുനത്തിന്റെ ഇതിവൃത്തം. നായകനായി എത്തിയത് മോഹന്‍ലാലും നായികയായി ഉര്‍വശിയുമായിരുന്നു. ശ്രീനിവാസന്‍ രചനയും പ്രിയദര്‍ശനന്‍ സംവിധാനവും നിര്‍വഹിച്ചിരുന്ന ചിത്രത്തില്‍ സുലോചന എന്ന നായിക കഥപാത്രത്തെ അവതരിപ്പിച്ച ഉര്‍വശി ഒരു സിനിമവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തി എന്നു പറയുന്നു. അത് പ്രേക്ഷകരെ സിനിമ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്രെ

‘മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്‌നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തില്‍ സുലോചനയുടേത്.അതെന്താ ആ ഭര്‍ത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാന്‍ കഴിയാത്ത ആളുകള്‍ കല്യാണം കഴിക്കാന്‍ പാടില്ല. ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്‌നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവള്‍ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്‌നേഹമെങ്കിലും അയാള്‍ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്‌നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില്‍ പറയുന്നുണ്ട്.

‘മിഥുനം’ എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്‍വ്വം ആഗ്രഹമില്ല.’ ഉര്‍വശിയുടെ ഈ തുറന്നു പറച്ചില്‍ ചിത്രത്തെ നെഗറ്റീവായി ബാധിച്ചു എന്നു പറയുന്നു. പ്രിയനും കൂട്ടര്‍ക്കും ഉര്‍വ്വശിയുടെ ഈ തുറന്നു പറച്ചിലില്‍ ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയില്‍ ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തില്‍ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുതായിരുന്നു

കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് സാന്ദ്ര ആമിയെ പ്രേക്ഷകര്‍ ആദ്യം കാണുന്നത്. പിന്നെ നിരവധി സിനിമകളില്‍ മുഖം കാണിച്ച സാന്ദ്ര പിന്നെ വിവാഹിതയായി ചെന്നൈയിലേക്ക് പോയി. ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ തമിഴ് മലയാളം സീരിയല്‍ സിനിമരംഗത്ത് സജീവമാകുകയാണ് സാന്ദ്ര. മലയാള സിനിമകളില്‍ ചെറിയവേഷങ്ങളിലൂടെ എത്തിയ സാന്ദ്ര ഇപ്പോള്‍ തമിഴകത്ത് സുപരിചിതയായ നടിയാണ്.

സെവപ്പ് എനിക്ക് പുടിയ്ക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഏറ്റവുമൊടുവില്‍ തമിഴില്‍ റിലീസായത്. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയായിട്ടാണ് സാന്ദ്ര എത്തിയത്. ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞത്.

ചിത്രത്തില്‍ മഹിമ എന്ന ലൈംഗിക തൊഴിലാളിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ചുവപ്പ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മവരുന്നത് ചുവന്ന തെരുവും കമ്യൂണിസവുമൊക്കെയാണ്. അത് തന്നെയാണ് ഞങ്ങളുടെയും ആശയം. ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ചിരുന്നാണ് സിനിമയുടെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് തീര്‍ച്ചയായും ഈ സിനിമ ചെയ്യണം എന്ന് എന്നോട് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്. തീര്‍ച്ചയായും കുടുംബ പ്രേക്ഷകര്‍ കണ്ടിരിക്കണം.കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയൂ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

എന്റെ അഭിപ്രായത്തില്‍ ചെന്നൈയില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടു നടക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ആരും വെറുതേ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലല്ലോ. ആവശ്യക്കാര്‍ക്ക് അങ്ങോട്ട് പോകാമല്ലോ എന്നതാണ് സിനിമയുടെ ആശയം.

ഇതൊരിക്കലും ഒരു എ പടമല്ല. അശ്ലീലമായ ഒരു സംഭാഷണമോ രംഗമോ സിനിമയിലില്ല. ഞാനൊരു ഭാര്യയാണ്. എന്റെ ഭര്‍ത്താവും ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ പൊക്കിള്‍ കൊടിയും ശരീര ഭാഗങ്ങളും കാണിച്ച് എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. ഇത് കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. കുടുംബത്തോടൊപ്പം ഇരുന്ന് കാണണം.സിനിമ കണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്ക് ഇനിയും കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ല. പക്ഷെ സിവപ്പ് എനക്ക് പുടിയ്ക്കും എന്ന ചിത്രത്തിന് ശേഷം എന്നെ എല്ലാവരും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനാണ് വിളിക്കുന്നത്. അത് വളരെ വിഷമമുള്ള കാര്യമാണ് എന്നും സാന്ദ്ര പറയുന്നു.

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ആയിരം കോടി എന്ന ബ്രഹ്മാണ്ഡ നേട്ടവുമായി ബാഹുബലി2. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് 1000 കോടി കളക്ഷന്‍ ഒരു ചിത്രം നേടുന്നത്. അമര്‍ ഖാന്‍ ചിത്രം പികെ നേടിയ 792 കോടിയായിരുന്നു ഏറ്റവും ഉയര്‍ന്ന മുന്‍ കളക്ഷന്‍. ഈ റെക്കോര്‍ഡ് ആണ് വെറും 10 ദിവസം കൊണ്ട് ബാഹുബലി തകര്‍ത്തത്. അന്തരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകപ്പെട്ട സിനിമ ഇന്ത്യന്‍ സിനിമയിലെ അത്ഭുതം എന്നതിലുപരി ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുതിയ വാതിലാവുകയും ചെയ്തു.

രണ്ടാഴ്ചയ്ക്കകം 1500 കോടി നേട്ടം ചിത്രം സ്വന്തമാക്കുമെന്ന് നിരീക്ഷകര്‍പറയുന്നു.  121 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. ഉത്സവ സീസണ്‍ അല്ലാതിരുന്നിട്ടും റിലീസ് ചെയ്ത എല്ലായിടത്തു നിന്നും റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കുന്ന ഒരേയൊരു ചിത്രമാണ് ബാഹുബലി. അച്ഛന്‍ വിരേന്ദ്രപ്രസാദിന്റെ കഥയില്‍ മകന്‍ രാജമൗലി ഒരുക്കിയ ചിത്രം വിജയഗാഥ തുടരുകയാണ്.

 

മോഹൻലാലിനെ നായകനാക്കി രാജ്യാന്തര ഭാഷകളിലുളള ആക്ഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ. പ്രമുഖ ന്യൂസ് ചാനലിന്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ നായകനായെത്തിയ പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ചെയ്‌തത് പീറ്റർ ഹെയ്നായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദ്യ ആക്ഷൻ കൊറിയോഗ്രാഫറാണ് പീ​റ്റർ ഹെയ്‌ൻ.

ഒരു രാജ്യാന്തര ചിത്രമൊരുക്കാനാണാഗ്രഹിക്കുന്നത്. അതിൽ മോഹൻലാലിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ചിത്രമെന്നതിലുപരി ചൈനീസ്, ഇംഗ്ളീഷ് ഉൾപ്പെടെയുളള ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക്കുകയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിന് ദേശീയ പുരസ്കാരം നേടിയെങ്കിലും ചിത്രത്തിൽ പീറ്റർ ഹെയ്‌ൻ സംതൃപ്തനല്ല. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ”ഞാൻ പുലിമുരുകൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ ആസ്വാദകരെ മാത്രം ലക്ഷ്യമിട്ട് ചിത്രമൊരുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ ഞാൻ പുലിമുരുകൻ മറ്റൊരു രൂപത്തിൽ പുനഃസൃഷ്ടിച്ചക്കും” പീ​റ്റർ ഹെയ്‌ൻ അഭിമുഖത്തിൽ പറഞ്ഞു

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന വില്ലൻ, രണ്ടാമൂഴം എന്നീ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതും പീറ്റർ ഹെയ്‌നാണ്.

പുലിമുരുകനിൽ പുലിക്ക് പകരം കടുവയെ ഉപയോഗിച്ചത്തിന്റെ രഹസ്യം പീറ്റർ വെളിപ്പെടുത്തി, അതിനു കാരണം ഞാൻ തന്നെ. പുലി എന്ന് പറഞ്ഞാൽ ചിറ്റ അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഇരയുടെ പിറകെ പായുന്ന മൃഗം പുലി ആണ്, ലാൽ സാറിന്റെ പിറകിൽ പുലി ഓടുന്ന രംഗം എടുത്താൽ അത് ക്ലിക് ആകുമോ എന്നതുകൊണ്ടാണ് പുലിക്ക് പകരം കടുവ ആക്കിയത്

ടേക്ക് ഓഫ് വലിയ വിജയം നേടിയതോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്ന് വാര്‍ത്ത വന്നിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി പാര്‍വതിയാണെന്നാണ്  പറയുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും തുടര്‍ച്ചയായ വിജയങ്ങളെ തുടര്‍ന്ന് പാര്‍വതി പ്രതിഫലം ഒരു കോടി രൂപയായി ഉയര്‍ത്തി എന്നും കഴിഞ്ഞ ദിവസം  വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ വാര്‍ത്തകളോട് വളരെ ക്ഷുഭിതയായാണ് പാര്‍വതി പ്രതികരിച്ചത്. പല ഓണ്‍ലൈന്‍ സൈറ്റുകളും വാര്‍ത്തയുടെ നിജസ്ഥിതി തിരയാതെ വാര്‍ത്ത പടച്ചുവിട്ടതായി പാര്‍വതി ആരോപിക്കുന്നു. ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു. ചില മാധ്യമങ്ങള്‍ തന്നോട് ചോദിക്കാതെ തന്റെ പ്രതിഫലം സംബന്ധിച്ച് വ്യാജ വിവരങ്ങള്‍ വാര്‍ത്തയായി കൊടുക്കുകയായിരുന്നു എന്ന് പാര്‍വതി ആരോപിച്ചു.

എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്. അല്ലാതെ മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ട. ദയവ് ചെയ്ത് എന്നെക്കുറിച്ച് വന്ന വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ഒരുപാട് വിഷമമുണ്ടെന്നും പാര്‍വതി പറഞ്ഞു.

മമ്മൂട്ടി ചിത്രം അപരിചിതനിലൂടെ മലയാളത്തില്‍ എത്തിയ നടിയായിരുന്നു മഹി വിജ്. മുംബൈ മോഡല്‍ ആയിരുന്ന മഹി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ്‌ സിനിമയില്‍ തലകാണിച്ചത്. പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ മഹി ഹിന്ദി സീരിയലില്‍ സജീവമായിരുന്നു.

കഴിഞ്ഞ ദിവസം ആണ് നടി തനിക്കു നേരെ ഉണ്ടായ ഒരു അക്രമത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചു രംഗത്ത് വന്നത്. നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയതായിരുന്നു മഹി. അപ്പോള്‍ അപരിചിതനായ ഒരാള്‍ താരത്തെ ക്ലബിലെ ശുചിമുറിയില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.ആദ്യം ഭയന്നു പോയി എങ്കിലും പിന്നീട് മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ടു വട്ടം അടിച്ചു എന്നു നടി പറഞ്ഞു. അപ്പോഴും അവന്റെ മുഖത്ത് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ആളെ ഒച്ചവച്ചു കൂട്ടി എങ്കിലും അപ്പോഴേയ്ക്കും അയാള്‍ ഓടി രക്ഷപെട്ടിരുന്നു. പ്രതികരിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇന്ന് എന്തായിരിക്കുമെന്നു മഹി വിജ് ചോദിക്കുന്നുണ്ട്.

മൂന്ന് ദേശീയ പുരസ്ക്കാരത്തിന്റെ നിറവിലും വിവാദങ്ങൾക്ക് വിരാമം ഇല്ല കങ്കണയുടെ ജീവിതത്തിൽ. ബാഹുബലി നായകൻ പ്രഭാസിനെക്കുറിച്ചും താരം വെളിപ്പെടുത്തി. തന്റെ ആദ്യകാല തെലുങ്ക് ചിത്രമായ ഏക്ക് നിരഞ്ജനിൽ പ്രഭാസായിരുന്നു നായകൻ. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയ്ക്ക് പ്രഭാസുമായി വഴക്ക് കൂടാറുണ്ടായിരുന്നുവെന്നും ദീർഘകാലം ഞങ്ങൾ സംസാരിക്കാതെയിരുന്നിട്ടുണ്ടെന്നും കങ്കണ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏക്ക് നിരഞ്ജന്റെ ഷൂട്ടിങ്ങിന് ശേഷം പ്രഭാസുമായി യാതൊരുവിധ ബന്ധങ്ങളുമില്ലായിരുന്നു. പിന്നീട് കാണുന്ന സിനിമ ബാഹുബലിയാണ്. പ്രഭാസിന്റെ പ്രകടനം വിസ്മയിപ്പിച്ചു. ഇത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചതിൽ സന്തോഷമുണ്ടെന്നും കങ്കണ പറയുന്നു. അതിനു വേണ്ടി പ്രഭാസ് എടുത്ത സമർപ്പണവും നടി എടുത്തു പറഞ്ഞു

Related image

ബാഹുബലിയാകാൻ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാർഥത്തിൽ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.

രാജമൗലിയുടെ തന്നെ ഛത്രപതിയെന്ന ചിത്രമാണ് പ്രഭാസിന് ബാഹുബലിയിലേക്ക് വഴിയൊരുക്കിയത്. ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്.

 

സീരിയൽ താരം മേഘ്‌ന വിന്‍സന്റിന്റെ പ്രീ വെഡിംഗ് വിഡിയോയുടെ മൂന്നാം ഭാഗം പുറത്തിറങ്ങി. താരത്തിന്റെ ആദ്യത്തെ പ്രീ വെഡിംഗ് വിഡിയോ യൂട്യൂബിൽ 60,000 അണ്‍ലൈക്കുകള്‍ നേടി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. താരങ്ങളുടെ പ്രീ- മാരേജ് ഷൂട്ട് തരംഗമാവാറുണ്ടെങ്കിലും ഇതുപോലെ ട്രോൾ കിട്ടിയത് ഇതാദ്യമായിട്ടായിരുന്നു. അപ്പോള്‍ ആണ് അടുത്ത വീഡിയോ എത്തിയത്. കഴിഞ്ഞ 30നായിരുന്നു നടിയുടെ വിവാഹം. സീരിയല്‍ താരം ഡിംപിള്‍ റോസിന്‍റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി സ്വന്തമാക്കിയത്.

നെഗറ്റീവ് പബ്ലിസിറ്റി കൈമുതലാക്കി നിരവധി പേര്‍ പ്രശസ്തരായിട്ടുണ്ട് കേരളത്തില്‍. സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ പണ്ഡിറ്റിന്റെ പെണ്ണവതാരം എത്തിയിരിക്കുകയാണ്. മിനി റിച്ചാര്‍ഡ് എന്ന നടിയാണ് സ്വയം നിര്‍മിച്ച് നായികയായി ആല്‍ബത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. പണ്ഡിറ്റ് ലൈനില്‍ എത്തിയ മിനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരും സജീവമായി രംഗത്തെത്തി. പ്രണയം പ്രമേയമാക്കി മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബത്തിലെ അഭിനയേതാക്കളെ അമ്മയും മോനും പോലുണ്ട് എന്ന് തുടങ്ങി, മിനീ താങ്കള്‍ ഹൊറിബിള്‍ ഹീറോയിന്‍ എന്ന വരെയാണ് ആല്‍ബത്തിലെ മിനി റിച്ചാര്‍ഡിന്റെ അഭിനയത്തെ യൂ ട്യൂബ് ചാനലില്‍ പ്രേക്ഷകര്‍ പരിഹസിച്ചിരിക്കുന്നത്.

ഏതാനും ആരാധകര്‍ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന കമന്റുകള്‍ക്ക് മാത്രമാണ് മിനി മറുപടി നല്‍കിയിരിക്കുന്നത്. മിനി റിച്ചാര്‍ഡിന്റെ യൂ ട്യൂബ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടതും ഈ ആല്‍ബം സോങ്ങാണ്. നസീര്‍ മിന്നലെ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത് ഡോ. ലാല്‍ജെയിഷ് ലൗവ്ലിസ് ആണ്. റിയാസാണ് കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. റിച്ചാര്‍ഡ് മിനിയും ബിനില്‍ ഖാദറുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം മിനി റിച്ചാര്‍ഡ് സ്വന്തം യു ട്യൂബ് ചാനല്‍ വഴിയാണ് ആല്‍ബം റിലീസ് ചെയ്തത്.

ഇതിനകം തന്നെ ഒന്നരലക്ഷത്തോളം പോരാണ് ആല്‍ബം കണ്ടിരിക്കുന്നത്. ഭരതന്റെ സൂപ്പര്‍ ചിത്രമായ പറങ്കിമലയുടെ റീമേക്കില്‍ കണിയാട്ടി നാണിയായി വന്ന താരമാണ് മിനി റിച്ചാര്‍ഡിനെ. കോട്ടയം കുറുപ്പന്തറയാണ് മിനി റിച്ചാര്‍ഡിന്റെ സ്വദേശം. കോട്ടയംകാരിയാണെങ്കിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് മിനി റിച്ചാര്‍ഡിന്റെ താമസം. പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് മിനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

read more.. ട്രോള്‍ മഴ നനയാന്‍ മേഘ്നയുടെ അടുത്ത പ്രീ വെഡിംഗ് വിഡിയോ ഇറങ്ങി; ഇനി എന്തൊക്കെ കാണണം?

RECENT POSTS
Copyright © . All rights reserved