Movies

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കോട്ടയം സ്വദേശി ശാലു കുര്യൻ. ശാലു എന്ന് പറയുന്നതിലും നല്ലത് ചന്ദനമഴയിലെ വര്‍ഷ എന്ന് പറയുന്നതാകും .കാരണം വര്‍ഷ എന്ന കഥാപാത്രം അത്രയ്ക്ക് പ്രേക്ഷകമനസ്സില്‍ സ്ഥാനം നേടിയ കഥാപാത്രം ആണ് .കഴിഞ്ഞ ദിവസം ആയിരുന്നു ശാലുവിന്റെ വിവാഹനിശ്ചയം .വിവാഹശേഷം താന്‍ അഭിനയത്തില്‍ നിന്ന് താത്കാലികമായി ഒരു ഗ്യാപ് എടുക്കുകയാണെന്ന് ശാലു പറയുന്നു .

റാന്നി സ്വദേശിയായ മെല്‍വിനുമായാണ് ശാലുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞത്. മെയ് ഏഴിനാണ് ഇരുവരുടേയും വിവാഹം.മൂന്നു വർഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ. അദ്ദേഹം ബിസിനസുകാരനാണെന്നൊക്കെ ചിലർ വാർത്ത കൊടുക്കുന്നുണ്ട്. ഇതൊരു പ്രണയവിവാഹമല്ല, പക്കാ അറേഞ്ച്ഡ് മാരേജ് ആണ് എന്നും ശാലു പറയുന്നു .

വിവാഹശേഷവും അഭിനയം തുടരണം, പക്ഷെ പഴയതുപോലെ ബിസിയാവില്ല. സീരിയൽ വർക്കുകൾ കുറയ്ക്കും. അദ്ദേഹത്തിനും അഭിനയം തുടരുന്നതിൽ കുഴപ്പമൊന്നുമില്ല. എന്റെ സീരിയലുകളൊന്നും കണ്ടിട്ടില്ല. സീരിയൽ കാണുന്ന ശീലമില്ല. അദ്ദേഹത്തിന്റെ വീട്ടുകാർ ഇപ്പോൾ മരുമകളെ കാണാനായി സീരിയൽ ദിവസവും കാണുന്നുണ്ട്. അത്യാവശ്യം അറിയപ്പെടുന്ന ആർട്ടിസ്റ്റാണെന്നു മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. സീരിയലിലെ വർഷയെപ്പോലെ ഒരിക്കലുമാകില്ല, നല്ലൊരു ഭാര്യയും മരുമകളും ആയിരിക്കും,വിവാഹത്തെക്കുറിച്ചോർത്ത് ടെൻഷനൊന്നുമില്ല എന്നും ശാലു പറയുന്നു .

പുലിമുരുകനിലെ പ്രകടനത്തിനു മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ.

സുരഭിയുടെ അവാർഡ് നേട്ടത്തിന്റെ ശോഭ അതു കെടുത്തിയെന്നാണു തന്റെ അഭിപ്രായം. ഇന്നത്തെ കാലത്ത് അവാർഡുകൾ വ്യഭിചരിക്കപ്പെടുകയാണ്, അതിനൊരു ഉദാഹരണമാണ് ഇതെന്നും പന്ന്യൻ പറഞ്ഞു. കാക്കനാടൻ സ്മൃതിദിനവും പുരസ്കാരവിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്നാൽ സിപിഐ നേതാവിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് എത്തിയത് സിപിഐഎം കേന്ദ്രക്കമ്മറ്റി അംഗം സഖാവ് ഇപി ജയരാജനാണ്. ‘മോഹൻലാലിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ് ‘ എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. ‘പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ് ‘ ഇപി ജയരാജൻ തുടരുന്നു,

അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ് എന്നതാണ് ഇപി ജയരാജന്റെ നീരീക്ഷണം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇപിയുടെ ഒളിയമ്പ്. പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം ഇന്ന് രാവിലെയാണ് നടന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭിയെയും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ വിനായകനും ഇപി ജയരാജൻ അഭിനന്ദനം അറിയിക്കുന്നുണ്ട്. എന്നാൽ ഈ പുരസ്കാര പ്രഖ്യാപനങ്ങളെല്ലാം പ്രഖ്യാപിച്ച് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടാണ് ഇപിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

ഇപി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം –

മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ്.
പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്.
മറ്റൊരു വിസ്മയമാകാൻ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്തുമ്പോൾ സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്.
ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളും.
ദേശീയ പുരസ്കാരം നേടിയ കേരളത്തിന്റെ മഹാനടൻ ശ്രീ. മോഹൻ ലാൽ, നടി സുരഭി, സംസ്ഥാന പുരസ്കാരം നേടിയ നടൻ വിനായകൻ തുടങ്ങി ….. മലയാളത്തിന്റെ അഭിമാന താരങ്ങൾക്കെല്ലാം ആയിരം ആയിരം അശംസകൾ അഭി
വാദനങ്ങൾ.

 

 

ചന്ദനമഴയിലെ അമൃതയ്ക്ക് മംഗല്യം…ഒപ്പം ആത്മസുഹൃത്തായ ഡിംപിളിനും താലികെട്ട് .സീരിയല്‍ താരങ്ങളായ മേഘ്‌ന വിന്‍സെന്റ്ും ഡിംപിള്‍ റോസും ഒരേ വേദിയില്‍ ഇന്നലെ വിവാഹിതരായി. തൃശൂര്‍ സ്വദേശിയായ ഡോണ്‍ ആണ് മേഘ്‌നയുടെ വരന്‍. ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് ഡിപിംളിന്റെ വരന്‍. മേഘ്‌നയും ഡിംപിളും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. തൃശൂരിലെ പുഴയോരം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു വിവാഹം നടന്നത്.മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിന്‍സന്റ്.

https://www.facebook.com/live.skylarkpictures/videos/1352079798173647/

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് ചിരിയാണ് .എന്നാല്‍ പണ്ഡിറ്റ്‌ ഇപ്പോള്‍ പഴയ ആളൊന്നുമല്ല .സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെയാണ് പണ്ഡിറ്റ്‌ ഇപ്പോള്‍ അഭിനയിക്കുന്നത് . അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍  ആണ് പണ്ഡിറ്റ്‌  പുതിയ രൂപത്തില്‍ സ്റ്റൈലിഷ് ആയി എത്തുന്നത്. മീശയും കീഴ്ചുണ്ടിന് താഴെ ചെറിയ താടിയും കൂളിംഗ് ഗ്ലാസും കളര്‍ഫുള്‍ ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. മുഖ്യധാര സിനിമയുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഭാഗത്തിന്റെ പുറത്തു വന്ന വീഡിയോ വൈറലാവുകയാണ് . സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

ക്യാമ്പസ് പഞ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനറോളിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്. മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രവുമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയമായിരുന്നു.അടുത്തിടെ പല സാമൂഹിക വിഷയങ്ങളിലും സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.

സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവുമായി മലയാള സിനിമയിലെ മുഖ്യധാര സിനിമകളുടെ ഗോഷ്ടികളെ അടച്ച് ആക്ഷേപിച്ചുകൊണ്ട് ചെലവ് കുറഞ്ഞ സിനിമയുമായി മലയാള  സിനിമാ ലോകത്തേക്ക് നടന്ന് കയറിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയിലെ ക്യാമറ ഒഴികെയുള്ള മറ്റ് മേഖലകളെല്ലാം ഒറ്റയ്ക്ക്  കൈകാര്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് സിനിമ നിര്‍മിച്ചിരുന്നത്.

രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒരു കാലത്ത് ബിഠൗണിലെ സൂപ്പര്‍ ജോഡികള്‍ ആയിരുന്നു .രണ്ടുപേരും പ്രണയത്തില്‍ ആണെന്ന് പരസ്യമായി സമ്മതിക്കുകയും ചെയ്തു .എന്നാല്‍ പെട്ടന്നൊരുനാള്‍ എല്ലാം തകിടം മറിഞ്ഞു .രണ്ടാളും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥ .ബന്ധം തകര്‍ന്നു എന്നുമാത്രമല്ല ഇരുവരും കടുത്ത ശത്രുക്കളായും മാറി. പ്രണയ ബന്ധം തകരാനുള്ള കാരണം മാത്രം പുറത്തു വന്നില്ല. എന്നാല്‍ ആ രഹസ്യം ഇപ്പോള്‍ പുറത്തു പറയുകയാണ് ദീപിക.

രണ്‍ബീര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ദീപക പറയുന്നത്. അതും രണ്ടുവട്ടം. ആദ്യം കരുതിയത് തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് വന്നതു കൊണ്ടായിരിക്കുമെന്നാണ്. അതിനാല്‍ അത് ക്ഷമിക്കുകയായിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് അദ്ദേഹം എന്നെ മണ്ടിയാക്കുകയായിരുന്നുവെന്ന്. അതിനാല്‍ ആ ബന്ധം വേണ്ടെന്നു വച്ചു. അതിലും ഭേദം ഒറ്റക്ക് കഴിയുന്നതാണെന്നാണ് തീരുമാനിക്കുകയായിരുന്നുവെന്ന് ദീപിക പറയുന്നു.

ബോയ്ഫ്രണ്ട് തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എങ്ങനെയുണ്ടാവുമെന്നായിരുന്നു രണ്‍ബീറും കത്രീനയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍  ദീപിക പ്രതികരിച്ചത് . റണ്‍ബീറിനോടുള്ള വിശ്വസം നഷ്ടപ്പെടാതിരിക്കാന്‍ ഒരുപാട് സമയവും ചിലവഴിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതെന്നും തിരികെ കൊണ്ടു പോകാന്‍ കഴിയുന്നവ ആയിരുന്നില്ലെന്ന് മനസിലായത് പിന്നീടാണ്. അദ്ദേഹം നുണ പറയാനും തുടങ്ങിയതോടെ ഇനിയും ഇത് മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും ദീപിക വ്യക്തമാക്കുന്നു.നമ്മള്‍ കൊടുക്കുന്നതെല്ലാം തിരികെ കിട്ടണമെന്ന് പ്രതീക്ഷിക്കുന്നത് ആദര്‍ശപരമായ കാര്യമല്ലെന്ന് തനിക്ക് അറിയാമെന്നും താരം പറയുന്നു.

മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിൻെറ വീഡിയോ പുറത്ത്. പണ്ഡിറ്റ് അഭിനയം പഠിച്ചു എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് ദേവ് ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കോംറേഡ് ഇൻ അമേരിക്കയിലെ ദുൽഖർ സൽമാൻ പാടിയ പാട്ടിന്റെ സ്റ്റുഡിയോ റെക്കോർഡിങ് വിഡിയോയെത്തി. വാനം തിള തിളയ്‌ക്കണ് എന്ന ഗാനമാണ് ദുൽഖർ പാടുന്നത്.

വെളള ഷർട്ടിട്ട് സ്‌റ്റൈലായി നിന്ന് ആസ്വദിച്ച് പാടുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണുന്നത്. നിർദേശങ്ങളുമായി ഗാനത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറുമുണ്ട് വിഡിയോയിൽ. റഫീഖ് അഹമ്മദും കരോലിനയും മുഹമ്മദ് മക്ബൂൽ മൻസൂറും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിട്ടുളളത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഹിന്ദി വരികളെഴുതിയിരിക്കുന്നത് മുഹമ്മദ് മക്ബൂൽ മൻസൂറും സ്‌പാനിഷ് വരികളെഴുതിയിരിക്കുന്നത് കരോലിനയുമാണ്. ദുൽഖറും മുഹമ്മദ് മക്ബൂൽ മൻസൂറും കരോലിനയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.അമൽ നീരദാണ് കോംറേഡ് ഇൻ അമേരിക്ക സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ മറ്റൊരു പാട്ടും ദുൽഖർ പാടുന്നുണ്ട്. കേരള മണ്ണിനായ് എന്നു തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മി, ജി.ശ്രീറാം എന്നിവർക്കൊപ്പമാണ് പാടുന്നത്. നല്ലൊരു നടൻ മാത്രമല്ല ഗായകൻ കൂടിയാണെന്നു ദുൽഖർ നേരത്തെതന്നെ തെളിയിച്ചിട്ടുണ്ട്. ചാർളി എന്ന ചിത്രത്തിൽ പാടിയ ‘സുന്ദരിപ്പെണ്ണേ’യും എബിസിഡിയ്ക്കു വേണ്ടി പാടിയ ‘ജോണി മോനേ ജോണി’യും വൻ ഹിറ്റായിരുന്നു.

കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് കോംറേഡ് ഇൻ അമേരിക്ക പറയുന്നത്. അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. പുതുമുഖമായ കാർത്തികയാണ് ദുൽഖറിന്റെ നായിക. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം.അമൽ നിരദ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.

ആകാംക്ഷകളും പ്രതീക്ഷകളും വീണ്ടും വാനോളമുയർത്തി കൊണ്ട് ബാഹുബലി ദി കൺക്ളൂഷനിലെ സാഹോരോ ബാഹുബലി എന്ന ഗാനത്തിന്റെ പ്രൊമോ വിഡിയോയെത്തി. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും എത്തുന്ന പ്രഭാസാണ് വിഡിയോയിലുളളത്. ബാഹുബലിയുടെ ആക്ഷൻ രംഗങ്ങളും മഹിഷ്‌മതിയുമെല്ലാമാണ് 30 സെക്കന്റ് ദൈർഘ്യമുളള പ്രമോ വിഡിയോയിലുളളത്. എസ്.എസ്.രാജമൗലിയാണ് ബാഹുബലി ദി കൺക്ളൂഷൻ സംവിധാനം ചെയ്യുന്നത്.

കെ.ശിവശക്തി ദത്ത,ഡോ.കെ.രാമകൃഷ്‌ണ എന്നിവരാണ് തെലുങ്കിലെ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് എം.എം.കീരവാണി.

 

2015ലാണ് മഹിഷ്‌മതിയുടെ കഥ പറഞ്ഞ എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് മുതലുളള കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്.

മലയാളം ബാഹുബലിയിൽ സാഹോരോ ബാഹുബലിയെന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ്. സംഗീതം നൽകിയിരിക്കുന്നത് എം.എം.കീരവാണിയും. യാസിൻ നസാർ, വിജയ് യേശുദാസ്, ശ്വേത മോഹൻ എന്നിവരാണ് മലയാളത്തിലെ ഗാനം പാടിയിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രേക്ഷകരുടെ ആകാംക്ഷ ഒന്നൂടെ ഉയർത്തിയിരിക്കുകയാണ് സഹോരോ ബാഹുബലിയെന്ന ഗാനത്തിന്റെ പ്രമോഷൻ വിഡിയോ.

ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകൻ ദീപൻ ഒരുക്കിയ സത്യയിലെ ഐറ്റം സോങിന് ട്രോൾ മഴ. റോമ തകര്‍ത്താടിയ ഗാനരംഗങ്ങളും പശ്ചാത്തലവും ഗാനത്തിന്‍റെ മൂഡുമായി പുലബന്ധം പോലും പുലര്‍ത്തുന്നില്ലെന്നാണ് ട്രോളന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ചിത്രത്തിലെ ഈ ഐറ്റം സോങ്ങിന് ഭക്തിഗാനവുമായി നല്ല ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞുവെയ്ക്കുന്നു. ​ യൂട്യൂബിലുള്ള ‘ചിലങ്കകൾ തോൽക്കും’ എന്ന ഈ ഗാനത്തിന് താഴെയും രസകരമായ ചില കമന്‍റുകളാണ് പല വിരുതന്മാരും കുറിച്ചിരിക്കുന്നത്.ആദ്യദിനത്തില്‍ തന്നെ  ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡ് സത്യയിലൂടെ സ്ഥാപിച്ചതായാണ് പുതിയ വിവരം. ജയറാമിന്റെ പുതിയ റിലീസ് ‘സത്യ’ ആദ്യദിനം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് വെറും 28 ലക്ഷം രൂപയാണ് .

മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാസമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തഴയപ്പെട്ട ലിബര്‍ട്ടി ബഷീറിന് നാളെ മുതല്‍ സിനിമകള്‍ നല്‍കാന്‍ തീരുമാനം.
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍നിന്നു ബഷീര്‍ രാജിവച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്.
ഇതോടെ ഞായറാഴ്ച മുതല്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കു സിനിമകള്‍ വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് ബഷീറിന്റെ തിയറ്ററുകള്‍ക്കു റിലീസ് സിനിമകള്‍ ലഭിക്കാതിരുന്നത്.
ദിലീപ് ആണ് പുതിയ സംഘടനയുടെ നേതാവ്. സിനിമാ വ്യവസായത്തെ വ്യക്തി താത്പര്യത്തിന്റെ പേരില്‍ ബഷീര്‍ തകര്‍ക്കുകയാണെന്ന ആരോപണമുണ്ടായിരുന്നു.
തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷന്‍ നേതൃത്വം നിര്‍മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടന രൂപീകരിച്ചത്.

Copyright © . All rights reserved