ഏറെ പ്രേക്ഷകരുള്ള ജനപ്രിയസീരിയല്‍ ചന്ദനമഴയില്‍ നിന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് നടി മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാല്‍ സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്നെ സീരിയലില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണെന്നും മേഘ്‌ന പറഞ്ഞതായി വനിതാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഈ മാസം മുപ്പതാം തിയതിയാണ് എന്റെ വിവാഹം. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിച്ചില്ല. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വമേധയാ ഒഴിവായി. അതുമാത്രമല്ല ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പുതിയ പ്രൊജക്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന് മാസത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. ഇപ്പോള്‍ പുറത്തുവന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറുന്നില്ല. ഏതെങ്കിലും ഒരു വിഷയം കിട്ടിയാല്‍ സോഷ്യല്‍മീഡിയയിലൂടെ നുണപ്രചരണം നടത്തുന്നത് സ്വാഭാവികമല്ലേയെന്നു മാത്രമാണ് മേഘ്‌നയ്ക്ക് പറയാനുള്ളത്

  അഭിനയത്തിന് എനിക്ക് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല; അതുകൊണ്ട് ഇവനെന്തിനു കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല, ബാബു ആന്റണിയുടെ കുറിപ്പ് വൈറൽ

സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചന്ദനമഴയില്‍നിന്ന് മേഘ്‌നയെ ഒഴിവാക്കിയതായി വാര്‍ത്ത നല്‍കിയത്. സഹതാരങ്ങളോട് മേഘ്‌നയുടെ മോശം പെരുമാറ്റം കാരണമാണ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകരെ ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. വിവാഹത്തോടെ മേഘ്‌ന അഭിനയം നിര്‍ത്തുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Read more.. അങ്ങനെ ഡോക്ടര്‍ ബാലചന്ദ്രനും പടിയിറങ്ങി; കറുത്തമുത്തു സീരിയലില്‍ നിന്നും പിന്മാറുന്നതിനെ കുറിച്ചു കിഷോര്‍ സത്യ