Movies

ചില ഒളിച്ചുവെയ്ക്കലുകളാണ് വലിയ ദാമ്പത്യബന്ധങ്ങള്‍ തകരാന്‍ കാരണമെന്ന് നടി കാവ്യാമാധവന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആകാശവാണിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് കാവ്യ സിനിമയെകുറിച്ച് സംസാരിച്ചത്. തന്റെ ജീവിതവുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്ന് പറഞ്ഞ താരം ചില ഒളിച്ചു വെയ്ക്കലുകളാണ് വലിയ ദാമ്പത്യങ്ങള്‍ തകരാന്‍ കാരണമെന്ന് സിനിമയിലെ പ്രമേയം അടിസ്ഥാനമാക്കി പറഞ്ഞു.
നവാഗതനായ ഖൈസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തില്‍ കാവ്യ മാധവനും വിജയ് ബാബുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകാശ് വാണി എന്നീ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കഥയാണ് ആകാശവാണി എന്ന ചിത്രത്തിന്റേത്. ഈ മാസം 19 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാല്‍ ആരും പുറത്ത് പറയരുത്’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിനിമ സ്‌ക്രീനില്‍ തെളിയുന്നത്. പുറത്ത് പറയാതിരിക്കാന്‍ മാത്രം എന്ത് രഹസ്യമാണെന്ന് ചോദിക്കാം. രഹസ്യമുണ്ട്. ചില ഒളിച്ചുവയ്ക്കലാണ് വലിയ ബന്ധങ്ങള്‍ തകര്‍ത്തു കളയുന്നത് കാവ്യ പറയുന്നു. ദാമ്പത്യബന്ധങ്ങള്‍ തകരാനുള്ള കാരണങ്ങള്‍ പലതാണ്. ഇന്ന് ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നമുക്ക് പുതുമയല്ലാതായിരിക്കുന്നു. പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലും സംഭവിയ്ക്കുന്നത് ഒരേ കാര്യമാണ്. ‘നീ എന്നെ മനസ്സിലാക്കുന്നില്ല’ എന്നതാകും ഏത് ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുകയും ചെയ്യും. ‘ഒന്നിച്ചിരിക്കാന്‍ സമയമില്ല, കുഞ്ഞിനെ നോക്കാന്‍ സമയമില്ല’ അങ്ങനെയൊക്കെ പോകും ആത്മഗതം, കാവ്യ കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രശ്‌നങ്ങളാണ് ആകാശ് വാണി എന്ന ചിത്രത്തിലും പറയുന്നത്. വാണി ആയി അഭിനയിക്കാന്‍ തീരുമാനിച്ചതിന് പ്രധാന കാരണം നമുക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതാണ്. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡനസ്സും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന കഥാപാത്രമാണ് വാണി. പക്ഷെ അതിനൊക്കെ അപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകര്‍ഷിച്ചത്

ആകാശ് വാണിയുടെ കഥയിലും ഈ പ്രശ്‌നങ്ങളും പരാതികളുമൊക്കെയുണ്ട്. വാണി ആയി അഭിനയിക്കാനുള്ള പ്രധാന കാരണം നമ്മള്‍ക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതായിരുന്നു. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡ്‌നെസും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന മാധ്യമപ്രവര്‍ത്തകയാണ് വാണി. ‘ദോശയും ഇഡ്ഡലിയും ഉണ്ടാക്കിത്തരുമ്പോള്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന ആദ്യത്തെ ഭാര്യയായിരിക്കും നീ’ എന്ന് ഭര്‍ത്താവ് വാണിയെ കുറ്റപ്പെടുത്തുന്നുണ്ട്. അപ്പോള്‍ അതിന് മറുപടി പറയേണ്ടിവരും. അടിതുടങ്ങും. സ്വിച്ചിട്ടാല്‍ കറങ്ങുന്ന മിക്‌സിയാണോ ഭാര്യയെന്ന് വാണി ചോദിക്കുന്നുണ്ട് സിനിമയില്‍. പക്ഷെ ഇതിനുമപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് തന്നെ ആകര്‍ഷിച്ചതെന്ന് കാവ്യ പറയുന്നു. മാത്രമല്ല എന്നില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ടെന്ന് കാവ്യ പറഞ്ഞു.

വിന്‍ ഡീസലും ബോളിവുഡിന്റെ സ്വന്തം ദീപിക പദുക്കോണും ഒന്നിച്ച ട്രിപ്പിള്‍ എക്‌സ് മൂന്നാം പതിപ്പിലെ ചൂടന്‍ ദൃശ്യങ്ങള്‍ പുറത്തായി. ദീപികയും വിന്‍ ഡീസലും ചേര്‍ന്നുള്ള രംഗങ്ങള്‍ ചോര്‍ന്ന് കിട്ടിയ മാധ്യമങ്ങളും ആരാധകരും അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, രഹസ്യമായി ചിത്രീകരിച്ച രംഗങ്ങള്‍ പുറത്തായതില്‍ ക്ഷുഭിതനാണ് സംവിധായകന്‍ ഡി.ജെ. കാരുസോ. ട്വിറ്ററിലൂടെ തന്റെ ക്ഷോഭം പരസ്യമാക്കിയിരിക്കുകയാണ്.
സംവിധായകനും അതിന്റെ ചുവടുപിടിച്ച് അഭിനേതാക്കളായ വിന്‍ ഡീസലും ദീപികയുമെല്ലാം തുടക്കത്തില്‍ ഷൂട്ടിങ്ങിന്റെയും ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ട മട്ടാണ്. റിലീസിന് മുന്‍പ് പുറംലോകം കാണരുതെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ വരെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദീപികയുടെ ആദ്യ ഷോട്ടിന്റേയും ദീപികയെ ആലിംഗനം ചെയ്തു നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ കാരുസോ തന്നെയാണ് നേരത്തെ ട്വീറ്റ് ചെയ്തത്.

എന്‍.എസ്.എ. ചാരനായ സാന്‍ഡര്‍ കേജിന്റെ അതിസാഹസിക ദൗത്യങ്ങളുടെ കഥ പറയുന്ന ട്രിപ്പിള്‍ എക്‌സിന്റെ ആദ്യ പതിപ്പ് 2002ലാണ് പുറത്തിറങ്ങിയത്. 2005ല്‍ ട്രിപ്പിള്‍ എക്‌സ്: സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ എന്ന പേരില്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ആദ്യ ചിത്രത്തില്‍ വിന്‍ ഡീസലും രണ്ടാമത്തേതില്‍ ഐസ് ക്യൂബുമായിരുന്നു നായകര്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതായിരുന്നു നടനും ചാനല്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി മിയയും തമ്മിലുള്ള ബന്ധം. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ജിപി വ്യക്തമാക്കുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
മിയയുടെ ആദ്യ സിനിമയില്‍ ഞാനായിരുന്നു നായകന്‍. അന്നു മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂപ്പത്തിരണ്ടാം അധ്യായം എന്ന പടത്തിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. മിയ ഗേള്‍സ് സ്‌കൂളില്‍ പഠിച്ചതിനാല്‍ ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന ‘ഒന്നും ഒന്നും മൂന്ന്’ പ്രോഗ്രാമിന്റെ പ്രെമോ വിവാഹത്തിലേക്കെത്തിയ യുവനായകനും നായികയും എന്ന രീതിയിലായിരുന്നു.

പ്രോഗ്രാമിനേക്കാള്‍ പ്രേക്ഷകര്‍ കാണുന്നത് പ്രെമോ ആയതിനാല്‍ പലരും ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു. ‘ഡി ഫോര്‍ ഡാന്‍സി’ന്റെ ഫ്‌ളോറിലും മിയ എത്തിയപ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകശ്രദ്ധ നേടാനായി ഞങ്ങള്‍ പ്രണയമാണെന്ന രീതിയില്‍ അവതരിപ്പിച്ചു. പിന്നീട് പ്രോഗ്രാം ഡയറക്ടര്‍ യമുന ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പറയുകയും ചെയ്തു. എന്റെ അടുത്ത പെണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് മിയ.

ആലപ്പുഴ: കാമ്പസ് ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധികയും ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ തൃശൂര്‍ സ്വദേശി അഭില്‍ കൃഷ്ണയും വിവാഹിതരായി.
പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. തമിഴ് ബ്രാഹ്മണ രീതികളനുസരിച്ചുള്ള പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹശേഷം അഭിലുമൊത്ത് ദുബായിലേക്ക് പോകാനാണ് രാധികയുടെ തീരുമാനം. സിനിമാതാരങ്ങളായ സുരേഷ് ഗോപി, കാവ്യാ മാധവന്, ഭാമ, സംവിധായകരായ ഫാസില്‍ , ലാല്‍ ജോസ് തുടങ്ങിയവരും നിരവധി ടെലിവിഷന്‍ താരങ്ങളും സിനിമാ പിന്നണി പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.

ചേര്‍ത്തല വല്ലയില്‍ എ.സദാനന്ദന്റെയും ജയശ്രീയുടെയും മകളാണ് രാധിക. തൃശൂര്‍ സ്വദേശിയാണെങ്കിലും മുംബയില്‍ സ്ഥിരതാമസമാക്കിയ കൃഷ്ണകുമാറിന്റെയും ഉഷാകുമാരിയുടെയും മകനാണ് അഭില്‍.
1992ല്‍ വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നുമാണ് അവസാനമായി അഭിനയിച്ച ചിത്രം.

ചലിച്ചിത്രതാരം ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മുവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
നേരത്തെ ലിസിയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനാംശം നല്‍കാന്‍ ലിസിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.

മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്‌റിയ നസീം തിരിച്ചുവരുന്നു. വിവാഹശേഷം അഭിനയത്തിന് ഇടവേള എടുത്ത നസ്‌റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ തന്നെയാണ് അറിയിച്ചത് . നസ്‌റിയ തിരിച്ചുവരുന്ന ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫഹദ് വ്യക്തമാക്കി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ആരുടെ ചിത്രത്തിലൂടെയാണ് നസ്‌റിയ തിരിച്ചു വരുന്നതെന്ന് ഫഹദ് വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്ന് ഫഹദ് പറഞ്ഞു. വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ നസ്‌റിയ കാരണമായെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. സിനിമ ചെയ്യുന്നത് അവാര്‍ഡ് നേടാന്‍ വേണ്ടിയല്ലെന്നും ഫഹദ് വ്യക്തമാക്കി.

സിനിമകളിലൂടെ പ്രേക്ഷകര്‍ തന്നെ കൂടുതല്‍ മനസിലാക്കണമെന്നാണ് ആഗ്രഹം. പ്രേക്ഷകന്റെ മുഖത്ത് ചിരി പടര്‍ത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തില്‍ താനൊരു അന്തര്‍മുഖനാണ്. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വളരെ സന്തോഷവാനാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരം മികച്ച അഭിപ്രായം നേടി തകര്‍പ്പന്‍ വിജയം കൈവരിയ്ക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആവുകയാണ് മഹേഷിന്റെ പ്രതികാരം. ആഷിക് അബു നിര്‍മ്മിച്ചിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തത് നടന്‍ കൂടിയായ ദിലീഷ് പോത്തന്‍ ആണ്.

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിന്‍ ഡീസലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ XXX ന്റെ മൂന്നാം പതിപ്പിലൂടയാണ് ദീപിക വിന്‍ ഡീസലിന്റെ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് ദീപിക പദുക്കോണ്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നനത്.
നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ ദീപിക വിന്‍ ഡീസലിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡിജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സഞ്ജയ് ലീലാ ബര്‍സാനി സംവിധാനം ചെയ്ത ബജിരാവോ മസ്താനിയാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

06-1454733949-deepikapadukone-02

എക്കാലത്തും തമിഴ് സിനിമാലോകത്തെ പ്രണയകഥകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ചിമ്പു. നയന്‍താരയും ഹന്‍സികയുമെല്ലാം ചിമ്പുവിന്റെ പ്രണയകഥകളിലെ നായികമാരായി. നയന്‍സുമൊത്തുള്ള ചിമ്പുവിന്റെ ചുംബന വീഡിയോ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവിന്റെ പ്രണയിനിയായി ഇപ്പോഴെത്തിയിരിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ്. ഇവര്‍ അടിക്കടി കാണുന്നതും വിവിധ പരിപാടികള്‍ക്ക് ഒന്നിച്ചെത്തുന്നതുമെല്ലാം കോടമ്പാക്കം പാപ്പരാസികളുടെ കണ്ണിലുടക്കിയിട്ടുണ്ട്.
തന്റെ പിറന്നാളിന്റെ തലേദിവസം ശ്രുതി ട്വീറ്റ് ചെയ്ത പോസ്റ്റ് കൂടിയതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. ‘താന്‍ ഒരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും തന്റെ കുറവുകള്‍ അംഗീകരിച്ച് സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തിയെന്നുമായിരുന്നു ആ ട്വീറ്റ്. എന്നാല്‍ ഊഹാപോഹങ്ങള്‍ ആരാധകര്‍ കൊഴുപ്പിച്ചതോടെ ശ്രുതി ഹാസന്‍ ട്വീറ്റ് പിന്‍വലിച്ചു. ഇരുവരേയും കുറിച്ചുള്ള പുതിയ ഗോസിപ്പിനെ കുറിച്ചു ആരെങ്കിലും ഒരാളുടെ പ്രതികരണം വരുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ഒരുകാലത്ത് നായന്‍താരയുടേയും ഹാന്‍സികയുടേയും കാമുകനായിരുന്ന ചിമ്പു നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ കമുകി നയന്‍താരയുമായി വീണ്ടും അടുക്കുന്നു എന്നും ചില റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇരുവരും വീണ്ടും ഒന്നിച്ചഭിനയിയ്ക്കുന്ന ഇതു നമ്മ ആള്‍ എന്ന തമിഴ് സിനിമയുടെ സെറ്റില്‍ നിന്നും ആയിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചിരുന്നു. നയന്‍താര യുവ സംവിധായകനായ വിഘ്‌നേഷുമായി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിഞ്ഞെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച മലയാളത്തിലെ ആദ്യ നഗ്‌ന ചിത്രമായ ചായം പൂശിയ വീടിന് ഒടുവില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന് ഐ എഫ് എഫ് കെയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, ചിത്രത്തിലെ അവിഭാജ്യ ഘടകം എന്ന് പറയപ്പെടുന്ന നായികയുടെ നഗ്‌നതാ പ്രദര്‍ശനം സിനിമയുടെ തീയറ്റര്‍ പ്രദര്‍ശന മോഹങ്ങള്‍ക്ക് വിലങ്ങു തടിയായിരുന്നു.
നായികയെ പൂര്‍ണ്ണ നഗ്‌നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് പോലും നല്കാനാവില്ലെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റൊടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നേടുകയായിരുന്നു. ഈ വിജയം കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സതീഷ് ബാബുസേനന്‍ വ്യക്തമാക്കി.

satish-shooting

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമായി ഇതില്‍ പ്രധാനമായും 3 കഥാപാത്രങ്ങളാണ് ഉള്ളത്. ഇതില്‍ നായികാ കഥാപാത്രത്തിന്റെ 3 നഗ്‌ന സീനുകള്‍ ഉണ്ട്. ഇത് സിനിമയുടെ കഥാതന്തുവിനു ആവശ്യമായതിനാലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സീനുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ലെന്നും, പ്രസ്തുത സീനുകള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണം എന്നതുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം

ഗൗതം എന്ന വൃദ്ധനായ ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതിയെയും യുവാവിനെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബോളിവുഡ് നടി നേഹാ മഹാജനാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്

Related News

നിങ്ങള്‍ നഗ്നത ശ്രദ്ധിക്കേണ്ട സിനിമ ശ്രദ്ധിക്കൂ, ചായം പൂശിയ വീടിനെ കുറിച്ച് സതീഷ് ബാബു സേനന്‍

തിരുവനന്തപുരം ; ഒടുവില്‍ പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു . ഒരു വര്‍ഷമായി കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയായി . കോടതിയുടെ നിര്‍ദേശപ്രകാരം സിവില്‍ , ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനമായി . സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്‌തമാക്കിട്ടുണ്ട്‌.
24 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച പ്രിയദര്‍ശനും ലിസിയും കഴിഞ്ഞ വര്‍ഷമാണ്‌ പിരിയാന്‍ തിരുമാനിച്ചത്‌. ഇത്‌ അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചിരുന്നു . പിരിയുന്നതില്‍ രണ്ടുപേരും ദുഃഖം പ്രകടിപ്പിച്ചെങ്കിലും കാരണം എന്താണെന്നു വ്യക്‌തമാക്കിട്ടില്ല .

വളരെ മാന്യമായി ജീവിക്കുന്ന രണ്ട്‌ കുടുംബങ്ങളായിരിക്കുമെന്നും ഇനിയും പരസ്‌പരം ബഹുമാനിക്കുമെന്നും ഇരുവരും മധ്യസ്‌ഥര്‍ക്ക്‌ ഉറപ്പ്‌ നല്‍കി . നല്ല സുഹൃത്തുക്കളായി തുടരുമെന്നു കോടതിയ്‌ക്കു വാക്കുനല്‍കിയാണ്‌ ഇരുവരും പിരിഞ്ഞത്‌. പിരിയുമ്പോള്‍ ലിസി പ്രിയദര്‍ശന്റെ പുതിയ ചിത്രങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

 

RECENT POSTS
Copyright © . All rights reserved