Movies

സാനിട്ടറി പാഡ് കൈയില്‍ കരുതുന്നത് പോലെ ഇനി മുതല്‍ കോണ്ടവും പെണ്‍കുട്ടികള്‍ ബാഗില്‍ കരുതണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയുടെ വിവാദ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ‘ജന്‍ഹിത് മേ ജാരി’യുടെ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. ഒരു തവണ കോണ്ടം ഉപയോഗിച്ചില്ലെന്ന് വെച്ച് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ലെന്നും എന്നാല്‍, സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

‘പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം. ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാലാണ് ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം,’ നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു.

വീണ്ടും കൂടുതൽ തുറന്നു പറച്ചിലുകളുമായി നിർമ്മാതാവ് ലിബർട്ടി ബഷീർ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപ് നായകനായി ഒരു സിനിമ നിർമിക്കാൻ പൾസർ സുനിക്ക് ചാൻസ് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്.

അക്രമത്തിന് ഇരയായ നടിയുടെ വിവാഹം മുടക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ലിബർട്ടി ബഷീർ പറയുന്നു. കൂടാതെ, ദിലീപ് – കാവ്യ ബന്ധം മീശ മാധവൻ ചിത്രത്തിന്റെ സെറ്റിൽ വച്ചു തുടങ്ങിയതാണെന്നും 14 വർഷത്തോളം മഞ്ജു എല്ലാം സഹിച്ചുവെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ;

‘പൾസർ സുനി ഇടയ്ക്ക് തന്ത്രം മാറ്റിയതാണ് ദിലീപിനെ കുടുക്കിയത്. ഈ കേസ് തേച്ചു മായ്ച്ചു കളയാൻ ഉന്നത തലത്തിൽ ശ്രമമുണ്ടായി. ദിലീപ് – കാവ്യ ബന്ധം മീശ മാധവൻ ചിത്രത്തിന്റെ സെറ്റിൽ വച്ചു തുടങ്ങിയതാണ്. 14 വർഷത്തോളം മഞ്ജു എല്ലാം സഹിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ദിലീപ് ശ്രമിക്കുമെന്ന് തോന്നുന്നില്ല. ബാലചന്ദ്ര കുമാർ പറയുന്നതിൽ 20 ശതമാനം മാത്രമേ സത്യമുള്ളൂ.

കാവ്യയുമായുള്ള ബന്ധം മഞ്ജു അറിയുന്നുണ്ടെന്ന കാര്യം ദിലീപിന് മനസിലായില്ല. മീശമാധവൻ മുതലേ അവർക്കിടയിൽ ബന്ധമുണ്ട്. അവളുടെ കല്യാണത്തിന് എല്ലാവരുമുണ്ട്. മഞ്ജു, സംയുക്ത എല്ലാവരും വന്നു.ഞാൻ അന്ന് അവരുടെ മുന്നിൽ നിന്ന് ഓപ്പണായിട്ട് പറഞ്ഞതാണ് മഞ്ജു രക്ഷപ്പെട്ടല്ലോ എന്ന്. ഈ കല്യാണത്തോടു കൂടി മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്ന്. എല്ലാരും അന്ന് ചിരിച്ചിട്ട് അങ്ങുമാറി. അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ വിഷയം തുടങ്ങി. മഞ്ജു ഉള്ളപ്പോൾ തന്നെ ദിലീപ് കാവ്യയുമായി പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ പോകുമായിരുന്നു.

രണ്ട് ദിവസമായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയമായ ഗോപി സുന്ദറും അമൃതയിൽ മാറി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം അഭയ ഹിരൺമയിയേ കുറിച്ചാണ്. അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വ്യക്തിയാണ്. ഇപ്പോൾ ഗോപിസുന്ദറിന്റെ പിറന്നാൾ ദിവസം അഭയ ഹിരണ്മയി ഒരു പോസ്റ്റുമായി എത്തിയിട്ടുണ്ട്. ആ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണയത്തിൽ ചാലിച്ച വാക്കുകളായിരുന്നു ഗോപി സുന്ദറിന് ആശംസകൾ പങ്കുവെച്ചുകൊണ്ട് ആണ് അമൃത സുരേഷ് എത്തിയത്.

ഒരായിരം ജന്മദിനാശംസകൾ എന്റെതുമാത്രം എന്നായിരുന്നു അമൃത പറഞ്ഞത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ പങ്കുവെച്ചത്. ശോ… എനിക്ക് വയ്യ എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്. അതോടൊപ്പം തന്നെ അഭയയും ഗോപീസുന്ദറും പരസ്പരം അക്കൗണ്ട് ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഗോപിസുന്ദർ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണ് എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു വാർത്ത അറിയാൻ സാധിക്കുന്നത്. പത്ത് വർഷക്കാലമായി അഭയ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിൽ ലിവിങ് ടുഗദറിലായിരുന്നു നിരവധി ആളുകളാണ് ഇവർക്ക് വിമർശനങ്ങളുമായി എത്തിയിരുന്നത്. എന്നാൽ പലരും ഇവരെ വിമർശിച്ചു എങ്കിലും ഇവർ തന്നെ മറുപടികളും നൽകിയിരുന്നു. ഗോപീസുന്ദറും താനും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും അയാളാണ് തനിക്ക് ഏറ്റവും വലുത് എന്നുമായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് അഭയ ഹിരണ്മയി പ്രതികരിച്ചിരുന്നത്.

ഒമ്പത് വർഷമായി ഒരു വ്യക്തിയുടെ കൂടെ ജീവിക്കുന്നതിന് നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് അത് വിവാഹം തന്നെയല്ലേ എന്നായിരുന്നു ഒരു മോശം കമന്റ് ചെയ്ത് ആരാധകനോട് ഗോപിസുന്ദർ ചോദിച്ചത്.ഓരോ ദിവസവും ഇവരുടെ പ്രണയം വർദ്ധിക്കുകയായിരുന്നു ചെയ്തത്. ഈ പ്രണയത്തിനിടയിൽ എന്താണ് ഇരുവർക്കും സംഭവിച്ചതെന്ന് വ്യക്തമല്ല. ഒരു വേർപിരിയലിലേക്ക് എത്താൻ ഉള്ള കാരണം എന്തായിരുന്നു എന്നതും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ജീവിതമാരംഭിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഗോപി സുന്ദറിനോട് ചേർന്നിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് അമൃതസുരേഷ് കുറിച്ചത്.

തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഇത് എന്നാണ്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വിമർശനങ്ങളാണ് കൂടുതലായും ലഭിക്കാറുള്ളത്. ഇപ്പോൾ അഭയ ഹിരണ്മയിയുടെ ചിത്രങ്ങൾ രസകരമായ രീതിയിൽ ഉള്ള ചില കമന്റുകളുമായി ആളുകൾ എത്താറുണ്ട്. മികച്ച മറുപടിയുമായാണ് താരം നൽകാറുള്ളത്. അതുകൊണ്ടുതന്നെ അഭയയുടെ ചിത്രത്തിൽ ചൊറിയൻ കമന്റുകൾ ഇടുന്നവർ വളരെ കുറവാണ്. കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകാറുള്ളത്.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളോടുള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില്‍ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവന്‍ ചിത്രം. കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എന്‍ ജില്‍. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര്‍ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായി കേള്‍ക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. മലയാള സിനിമയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും. ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഗായത്രി. ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ടെന്നാണ് ഗായത്രി വെളിപ്പെടുത്തിയത്.

‘സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നു എങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയില്ലായിരുന്നു.’

‘ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും. ഫ്‌ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹമത് നിര്‍ത്തി.’ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞു.

മാഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.

അനീഷ് ജി മേനോന്‍,ഗായത്രി സുരേഷ്,സിദ്ദിഖ്,ഹരിഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,കലിംഗ ശശി,സുനില്‍ സുഖദ,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

 

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി നായികയായി. ഇതിനോടൊപ്പം നിരവധി ഗോസിപ്പുകളും താരത്തെ ചുറ്റിപ്പറ്റിയുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൈഥിലി. പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് താന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നെന്നാണ് നടി പറയുന്നത്.

‘പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീര്‍ക്കേണ്ടി വരും. സിനിമയില്‍ വരുന്നതിന് മുന്‍പ്, എന്റെ പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു. അയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.’

‘ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തില്‍ എന്നെ ‘ടോര്‍ചര്‍’ ചെയ്തു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തു. അന്ന് കുക്കു പരമേശ്വരനാണ് കൂട്ട് വന്നത്. കേസ് കോടതിയിലെത്തി.’

‘ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്.’

‘ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത്. ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു. അടുത്തിടെ നടി വിവാഹിതയായിരുന്നു.

കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് നേഹ സക്സേന. സൂസന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയില്‍ തരംഗമുണ്ടാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു. പിന്നീട് പല സിനിമകളിലും താരം വന്നു പോയി. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നേഹ.

‘ഓരോ ദിവസവും ഡിവേഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ എനിക്കെന്റെ അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. ഭാവിയില്‍ കല്യാണം കഴിക്കേണ്ടി വരികയാണെങ്കില്‍ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്.’

‘അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് അച്ഛന്‍ കാറപകടത്തില്‍ മരണപ്പെടുന്നത്. അച്ഛന്റെ വേര്‍പാടിന് ശേഷം വാടക വീട്ടില്‍ താമസിച്ച് ചെറിയ ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്.’

‘കുഞ്ഞായിരുന്ന എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. പക്ഷേ അമ്മയങ്ങനെ ചെയ്തില്ല. എനിക്ക് വേണ്ടി ജീവിക്കുകയാണ് അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം എന്റെ അമ്മയാണ്. എന്റെ ജീവിതം തന്നെ അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്’ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞു

 

മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണെന്നും മറ്റുള്ളവര്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും റിമ പറഞ്ഞു.

‘എന്റെ വസ്ത്ര ധാരണം പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?’

‘എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്‌കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്‌നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല.’

‘സൈബര്‍ ഗുണ്ടകള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമാണ്. നിഷ്‌കരുണം അവഗണിക്കുന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ അവരെ പൂര്‍ണമായും അവഗണിക്കുന്ന കാലം വരും.’

‘സൈബര്‍ഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്ന ഒരുപാട് ആണുങ്ങള്‍ വേറെയുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധമാണ്. അമൃതയുടെ ആദ്യ ഭര്‍ത്താവ് നടന്‍ ബാലയാണ്. സ്റ്റാര്‍സിംഗറില്‍ അമൃത പങ്കെടുക്കവെയാണ് ജഡ്ജായി ബാല എത്തുന്നത്. ഇതോടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതര്‍ ആവുകയും പിന്നീട് ബന്ധം പിരിയുകയും ചെയ്തു.

ഇരുവരും വേര്‍പിരിഞ്ഞ സമയം അമൃതയുടെ മുന്‍ ഭര്‍ത്താവായ ബാല ഒരു നടനാണ് തങ്ങളുടെ ബന്ധം തകര്‍ത്തത് എന്ന് കോടതിയില്‍ അടക്കം പറഞ്ഞിരുന്നു. വിജയ് ബാബുവാണ് ആ നടന്‍ എന്ന് ബാല പറയുകയും ചെയ്തു. കുറേ നാള്‍ ബാലയുമായി അമൃത പിരിഞ്ഞ് കഴിഞ്ഞിരുന്നു. ആ സമയം വിജയ് ബാബു ഒരു ഫ്‌ലാറ്റില്‍ ലിവിങ് ടുഗദറില്‍ കഴിയുകയായിരുന്നു. എന്നാല്‍ അധികനാള്‍ ഈ ബന്ഘവും നില നിന്നില്ല. അധികം വൈകാതെ ഇരുവരും പിണങ്ങി മാറുകയായിരുന്നു. ബാലയും അമൃതയും തമ്മില്‍ പിരിയാന്‍ കാരണം വിജയ് ബാബു തന്നെയാണെന്ന് ബാല കോടതിയില്‍ തുറന്ന് പറഞ്ഞിരുന്നു.

വിജയ് ബാബുവിനൊപ്പം അമൃത ലിവിംഗ് ടുഗദറില്‍ ആയിരുന്നു എന്നാണ് വിവരം. ഇപ്പോള്‍ ഗോപീസുന്ദറും ആയി അമൃത വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് അമൃതയുടെ ഗോപി സുന്ദറിന്റെയും മൂന്നാമത്തെ ബന്ധമാണ് ഇത് എന്നതാണ്. ഗോപിസുന്ദര്‍ ആദ്യം വിവാഹിതനാണ്. ആ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. അതിനുശേഷമാണ് ഗായികയും മോഡലുമായ അഭയ ഹിരണ്മയിമായി ലിവിംഗ് ടുഗതര്‍ ഏര്‍പ്പെട്ടത്. ഇപ്പോള്‍ അമൃതയുമായി ജീവിതം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഗോപിസുന്ദര്‍.

അമൃതയുടെയും ബാലയുടെയും മൂന്നാം ബന്ധമാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. ഇപ്പോള്‍ ഗുരുവായൂര്‍ വെച്ച് ഇരുവരും വിവാഹിതരായി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തെത്തുന്നത്.

ഷെറിൻ പി യോഹന്നാൻ

തന്റെ കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഷൈനിക്ക് കഴിയുന്നില്ല. അതിന് കാരണങ്ങൾ പലതുണ്ട്. കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധമാണ് ആ വീട് നിറയെ എന്ന് ഷൈനി പറയും. ഭർത്താവും ഒപ്പമില്ല. അതിനാൽ മറ്റൊരു ബന്ധത്തിലൂടെ മാനസികമായും ശാരീരികമായും അവൾ ആശ്വാസം കണ്ടെത്തുന്നു.ഷൈനിയുടെ അമ്മായിയപ്പനായ കുട്ടിച്ചന് കാഴ്ച കുറവാണെങ്കിലും കിടപ്പിലായ ഭാര്യയെ അയാൾ സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഷൈനിയുടെ കാമുകൻ ഒരു രാത്രി ആ വീട്ടിലെത്തുന്നു.

കഥ നടക്കുന്ന വീടിനെയും പരിസരത്തെയും കഥാപാത്രങ്ങളെയും കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രധാനമായും ഒരു രാത്രി നടക്കുന്ന കഥ. ഭൂരിഭാഗം സമയവും സ്‌ക്രീനിൽ മൂന്നു കഥാപാത്രങ്ങൾ മാത്രം. വളരെ ഡാർക്ക്‌ ആയ, വയലൻസ് നിറഞ്ഞ രംഗങ്ങൾ ഉൾകൊള്ളുന്ന ചിത്രം. ഒപ്പം കുട്ടിച്ചൻ, ഷൈനി എന്നീ കഥാപാത്ര സൃഷ്ടികളും മികച്ചു നിൽക്കുന്നു.

ഷൈനിക്ക് അവളുടേതായ ശരികളുണ്ട്; കുട്ടിച്ചനും. എന്നാൽ രണ്ടാം പകുതിയിൽ വേട്ടക്കാരന്റെ പക്ഷം ചേരാനാണ് പ്രേക്ഷകൻ ആഗ്രഹിക്കുക. ഇമോഷണൽ സീനുകൾ ഫലം കാണുന്നതും അവിടെയാണ്. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകുന്നതിനോടൊപ്പം പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. രണ്ടാം പകുതിയിലെ മിക്ക സീനുകളും ഗംഭീരമാകുന്നത് ഇരുവരുടെയും പ്രകടനത്തിലൂടെയാണ്.

വളരെ പതുക്കെയുള്ള കഥപറച്ചിൽ രീതിയിലാണ് ആരംഭം എങ്കിലും ഇടവേളയോടെ പ്രേക്ഷകനെ എൻഗേജിങ് ആക്കാൻ ചിത്രത്തിന് സാധിക്കുന്നു. വലിയൊരു കഥയോ ശക്തമായ സബ്പ്ലോട്ടുകളോ ഇവിടെ കാണാൻ കഴിയില്ലെങ്കിലും ആഖ്യാന മികവിലൂടെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി മുഴുവൻ ഒരു ചോരക്കളിയാണ്.

ധ്യാൻ ശ്രീനിവാസന്റെ പ്രകടനം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. പല സീനുകളിലും ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയോട് സാമ്യം തോന്നി. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും ധ്യാനിൽ മിസ്സിംഗ്‌ ആയിരുന്നു. രണ്ട് മണിക്കൂറിൽ കഥ അവസാനിക്കുന്നുണ്ടെങ്കിലും പലയിടത്തും അനാവശ്യ വലിച്ചുനീട്ടൽ കാണാം. ചിലയിടങ്ങളിൽ നിശബ്ദത പോലും ഭയം ജനിപ്പിക്കുന്നുണ്ട്. എന്നാൽ തുടർച്ചയായി ത്രില്ലടിപ്പിക്കാൻ ചിത്രത്തിന് കഴിയാതെ പോകുന്നുമുണ്ട്. പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു.

Last Word – വളരെ ഡാർക്ക്‌ ആയ, വയലൻസ് നിറഞ്ഞ ഒരു ചിത്രം. (18+) ഇന്ദ്രൻസ്, ദുർഗ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. Don’t Breathe പോലുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതൊരു പുതിയ കാഴ്ച അല്ല. എന്നാൽ ആഖ്യാന മികവിലൂടെ ‘ഉടൽ’ ഉദ്വേഗജനകമായ കാഴ്ചയായി മാറുന്നു. ഇത്തരം ചിത്രങ്ങൾ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.

Copyright © . All rights reserved