സംവിധായകനാകണം എന്ന ചിന്തയൊന്നും തനിക്കില്ലായിരുന്നുവെന്നും, ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്നും ലാല്‍ ജോസ്. ഗായിക സിത്താരയുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ എങ്ങനെ സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയെന്ന് ലാല്‍ ജോസ് പറഞ്ഞിരിക്കുന്നത്.
അന്നും ഇന്നും എനിക്ക് എന്തിനോടാണ് താല്‍പര്യമെന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആഗ്രഹം ചോദിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈവര്‍, പൊലീസ്, ലൈബ്രേറിയന്‍ തുടങ്ങി വിവിധ ആ?ഗ്രഹങ്ങള്‍ പറയും.
ഡിഗ്രി സമയത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവ് അല്ലെങ്കില്‍ ലൈബ്രേറിയന്‍ ആകണം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബൈക്കില്‍ കറങ്ങാനാണ് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആകാന്‍ ആ?ഗ്രഹം തോന്നിയത്. വായന ഇഷ്ടമുള്ള കൊണ്ടാണ് ലൈബ്രേറിയന്‍ ആകാനും ആഗ്രഹിച്ചത് അദ്ദേഹം പറയുന്നു.
ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമല്‍ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയില്‍ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നില്‍ക്കാന്‍ പോലും സമയമില്ലാത്ത തരത്തില്‍ പണികള്‍ ഉണ്ടായിരുന്നു സെറ്റില്‍. അതെല്ലാം ഞാന്‍ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമല്‍ സാര്‍ എന്നോട് ഒപ്പം കൂടിക്കോളാന്‍ പറഞ്ഞത്. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു
‘ഒരുത്തീ’യിലൂടെ നവ്യ നായരുടെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച എസ്‌ഐ ആന്റണിയുടെത്.
നവ്യയുടെ കഥാപാത്രമായ രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്‍ക്കുന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.
ഇപ്പോഴിതാ, വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ പ്രൊഡ്യൂസ് ചെയ്യില്ല എന്ന് നിരവധി നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് ബാബു.
‘ചിത്രത്തില്‍ ആദ്യം ഫിക്സ് ചെയ്ത ക്യാരക്ടര്‍ വിനായകന്റേതാണ്. പിന്നീടാണ് നായികയെ അന്വേഷിക്കാന്‍ തുടങ്ങിയത്. മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങി നിരവധി ഓപ്ഷന്‍സ് മുന്നിലുണ്ടായിരുന്നു. ആ സമയത്താണ് നവ്യയുടെ പുതിയ ഫോട്ടോസ് കാണാനിടയാവുന്നത്.
ഇത് കണ്ടപ്പോള്‍ നവ്യ ഈ കഥാപാത്രത്തിന് ആപ്റ്റ് ആവുമെന്ന് തോന്നി. പിന്നെ വേറെ ആരെയും അന്വേഷിക്കാന്‍ പോയില്ല. നവ്യയോട് സംസാരിക്കുകയും തന്റെ അടുത്ത സിനിമ ഇത് തന്നെയാണെന്ന് നവ്യ തീരുമാനിക്കുകയുമായിരുന്നു,’ സുരേഷ് ബാബു പറയുന്നു.
വിനായകന്റെ പോലീസ് വേഷം മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ മാത്രം സിനിമ നിര്‍മിക്കാന്‍ തയ്യാറാവാമെന്ന് നിരവധി പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘വിനായകന്റെ പോലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകന്‍ മാറണ്ട എന്ന് തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ വിനായകനാണ് വേണ്ടത്. അങ്ങനെ അവസാനമാണ് നവ്യയുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്.’
വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
യുവ തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്ത് റാതോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് മറിഞ്ഞത്.
ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് വരുന്നവഴി ഗചിബൗലിയില്‍ വച്ചായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മൂവരെയും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സിനിമാജീവിതത്തിന്റെ പത്ത് വര്‍ഷം അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കിയത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ നടന്റെ നില. ഇപ്പോഴിതാ താന്‍ ബോധപൂര്‍വ്വമാണ് വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി പറഞ്ഞാല്‍ ഇതിനകം ഞാന്‍ റൊമാന്റിക് ഹീറോ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എനിക്ക് മതിയായി. അതിലേക്ക് മടങ്ങാന്‍ ഇനി ആഗ്രഹിക്കുന്നില്ല. എപ്പോഴും ഒരുപോലുള്ള വേഷങ്ങള്‍ ചെയ്താല്‍ സംതൃപ്തനായേക്കാം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് വീണ്ടും അത് തന്നെ ചെയ്തേക്കാം.
അത് വളരെ എളുപ്പമാണല്ലോ.നമ്മള്‍ കുടുബത്തെയും സുഹ്യത്തുക്കളെയും വിട്ട് നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ അതിനെ വിലമതിക്കണമല്ലോ. വെറുതെ പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഒരു കാര്യം വെല്ലുവിളിയുണ്ടാക്കുന്നില്ലെങ്കില്‍ അത് എന്നെ പ്രചോദിപ്പിക്കില്ല,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കമാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചത്.ഇരുപത്തിയാറാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെ നടന്‍ വിനായകന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.
കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവന അപ്രതീക്ഷിത അതിഥിയായെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. മിതോഷ് പൊന്നാനി, സന്തോഷ് ചേകവര്‍ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്ന കമന്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
ഈയൊരു സാഹചര്യത്തിലാണ് വിനായകന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായ വസ്തുതയാണ്.
അതേസമയം, ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് വിശദീകരണവുമായി രഞ്ജിത് രംഗത്തെത്തിയിരുന്നു.
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ആള്‍ തന്നെ അതിജീവിതയെ ഇന്നലെ ഐഎഫ്എഫ്‌കെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അന്നുണ്ടായ സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരിച്ചത്.
ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.
‘ഞാന്‍ ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയിലും വന്ന് ഇയാള്‍ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഒരിടത്തും ഞാന്‍ എഴുതിയിട്ടില്ല. ഒരിടത്തും ഞാന്‍ പ്രസംഗിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയുമായി വളരെ അടുത്ത ബന്ധമൊന്നും ഇല്ല എന്നത് സത്യമാണ്. കുറേ വര്‍ഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാള്‍ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തില്‍ അത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. അവന്‍ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്.
എന്നാല്‍ ഇയാളെ ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാന്‍. ഒരു ദിവസം രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയാണ് ഞാന്‍. എനിക്കൊപ്പം നടന്‍ സുരേഷ് കൃഷ്ണയും കാറിലുണ്ട്. ഞാന്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. ഇത്ര മണിക്ക് എത്തുമെന്നൊക്കെ പറയുന്നത് കേട്ടു. ചോദിച്ചപ്പോള്‍ ചേട്ടാ, പോകുന്ന വഴിക്ക് ആലുവ സബ് ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.
പോയ്‌ക്കോ ഞാന്‍ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. അയാളെ കാണണമെന്ന ഒരു വികാരവും എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ അവിടെ ചില മാധ്യമങ്ങള്‍ എത്തി. അവര്‍ എന്റെ അടുത്തേക്ക് വന്ന് എന്തുകൊണ്ടാണ് പുറത്ത് നില്‍ക്കുന്നത് അകത്ത് പോകുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നിയിട്ട് ഉള്ളില്‍ കയറി. ഞാന്‍ നേരെ ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്.
പുള്ളി വലിയ സ്വീകരണം തന്നു. ഞാന്‍ സാറിന്റെ ആരാധകനാണെന്നൊക്കെ പറഞ്ഞു. തടവുപുള്ളികള്‍ക്കായി ഒരു സിനിമ തരണം എന്നൊക്കെ പറഞ്ഞു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. രണ്ട് വാക്ക് പറഞ്ഞ ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറി നിന്ന് ഇരുവരും സംസാരിച്ചു. ഞാനും സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളില്‍ ഇരുന്ന് സംസാരിച്ചു. ആകപ്പാടെ 10 മിനുട്ട്.
ഞാന്‍ പുറത്തിറങ്ങിയിട്ട് അയാള്‍ നിരപരാധിയാണെന്നാന്നും പറഞ്ഞിട്ടില്ല. നാളെ അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളില്‍ ചിന്തിക്കാന്‍ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. ഞാന്‍ കുറേ കൊല്ലമായി. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. എന്റെ നിലപാടുണ്ട്. അതിനനുസരിച്ച് ഞാന്‍ ജീവിക്കും, രഞ്ജിത് പറഞ്ഞു.
തന്നോട് സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ലെന്ന് നടന്‍ സിദ്ദിഖ്. റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖ് ചോദിക്കുന്നു.
ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ.
നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ,’ സിദ്ദിഖ് പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു.
റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിയന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെയ്റ്റ്‌സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്.
ഉക്രെയ്‌നില്‍ കലാരംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് ഉക്രെയ്ന്‍’ പുരസ്‌കാരം ലഭിച്ചിട്ടുള്ള അഭിനേത്രിയാണ് ഒക്‌സാന. മരണം ഇവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു.
ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിലും ആക്രമണം രൂക്ഷമാണ്. ഇതുവരെ 600 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ യുഎന്നില്‍ അറിയിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പ്രത്യേക സൈനിക നടപടി ഉക്രെയ്‌നിയന്‍ സൈനിക ശക്തിക്ക് നേരെ മാത്രമാണെന്നാണ് റഷ്യയുടെ വാദം. ഫെബ്രുവരി 24നാണ് ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ആക്രമണത്തില്‍ ഉക്രെയ്ന്‍ പിന്‍മാറാതെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഖാര്‍കീവ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷകളിലാണ് ഭാവന സജീവമായി തുടർന്നത്. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.
തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുമെന്ന് സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
തെന്നിന്ത്യൻ സിനിമാ ലോകത്ത് ആക്ഷൻ ഹീറോയായി തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ സർജ. തമിഴകത്ത് ആക്ഷൻ കിംഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. തന്റെ ഭാര്യയെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു.
ഒപ്പം മൂന്ന് പതിറ്റാണ്ടാളോം നീണ്ട ദാമ്പത്യ ജീവിതത്തെ പറ്റിയും താരം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അർജുനും നിവേദിതയും വിവാഹിതർ ആയിട്ട് മുപ്പത്തിരണ്ട് വർഷം പൂർത്തി ആയിരിക്കുകയാണ്.
വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് താരങ്ങളുടെ കല്യാണം നടന്നതിനെ പറ്റിയും ആദ്യമായി കണ്ടുമുട്ടിയ കഥയും വൈറലാവുന്നത്. അതേ സമയം വിവാഹസമയത്ത് നിവേദിതയ്ക്ക് പ്രായപൂർത്തി പോലും ആയിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.
ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നായിരുന്നു ഞാൻ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. കന്നട ഫിലിം ഇൻഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു.
കുടുംബങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റിൽ നിന്ന് നിവേദിതയെ കാണുന്നതിനു മുൻപ് ഒരിക്കൽ പോലും താൻ അവരെ കണ്ടിരുന്നില്ല. അങ്ങനെ ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങി. ഒരു ദിവസം സെറ്റിൽ ആക്ഷൻ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു.
എല്ലാവരും തന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ നിവേദിത അവിടെ നിന്ന് കരയുന്നതാണ് താൻ കണ്ടത്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാൻ തൻ ആഗ്രഹിക്കുകയും ചെയ്തു. താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിർപ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു.
അവർ സമ്മതം മൂളിയതോടുകൂടി താരങ്ങൾ വിവാഹം കഴിക്കുകയായിരുന്നു. 1988 ലാണ് താരവിവാഹം നടക്കുന്നത്. രസകരമായ കാര്യം വിവാഹ സമയത്ത് അർജുന് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഇക്കാര്യം അർജുൻ തന്നെയാണ് വെളിപ്പെടുത്തുന്നതും. അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു.
അക്കാലത്ത് സിനിമയിൽ താൻ ഏതെങ്കിലുമൊരു നടിയുടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാൽ നിവേദിത കരയുമായിരുന്നു എന്നും നടൻ വെളിപ്പെടുത്തുന്നു. ഐശ്വര്യ അർജുൻ, അഞ്ജന അർജുൻ, എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. ഐശ്വര്യ പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയിരുന്നു.
2013 മുതൽ അഭിനയിച്ച് തുടങ്ങിയ താരപുത്രി തമിഴിലും കന്നടയിലുമായി നിരവധി സിനിമകളഇൽ അഭിനയിച്ച് കഴിഞ്ഞു. ഇളയമകൾ അഞ്ജന ഫാഷൻ ഡിസൈനറായി ന്യൂയോർക്കിൽ ജോലി ചെയ്ത് വരികയാണ്. കന്നട നടൻ രാജേഷിന്റെ മകൾ, അർജുൻ സർജയുടെ ഭാര്യ എന്നതിലുപരി നിവേദിതയും ഒരു അഭിനേത്രി ആയിരുന്നു. രാധ സപ്തമി എന്നൊരു കന്നട ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു.
1986 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് പിന്നാലെയാണ് അർജുനുമായി കാണുന്നതും അടുപ്പത്തിലാവുന്നതും. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ നടി ശ്രമിച്ചിരുന്നില്ല. അതേ സമയം നല്ലൊരു നർത്തകി കൂടിയായ നിവേദിത പല വേദികളിലും നൃത്തം അവതരിപ്പിക്കാറുണ്ട്.
1979 ഒത്തിരി പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി ബാലതാരമായാണ് അഭിനയലോകത്തേക്ക് അഞ്ചു എന്ന താരം എത്തുന്നത്. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ.
തുടർന്ന് തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ നായികയായി മാറുകയായിരുന്നു.അഞ്ചു ആദ്യം വിവാഹം കഴിച്ചത് ടൈഗർ പ്രഭാകരനെ ആയിരുന്നു.ഇന്നും അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.
എന്നാൽ ടൈഗർ പ്രഭാകർൻറെ മൂന്നാം വിവാഹമായിരുന്നു അഞ്ചുവും ആയി ഉണ്ടായിരുന്നത് രുക്മിണി എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1988 ല് കിട്ടിയിട്ടുണ്ട് അഞ്ചു എന്ന താരത്തിനെ.
ഇതിനു ശേഷമായിരുന്നു ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.1990 ല് കാട്ടുകുതിര എന്ന ചിത്രത്തിൽ വിനീത് നായികയായി അഞ്ചു എത്തി.മമ്മൂട്ടിക്കൊപ്പം കിഴക്കൻ പത്രോസിലും നീലഗിരിയിലും അഭിനയിച്ചു.
മോഹൻലാൽ ചിത്രമായ താഴ്‌വാരത്തിലും മിന്നാരത്തിലും എല്ലാം അഭിനയിച്ചു.മലയാള സിനിമയിലെ അഭിനയത്തിന് കൂടെ തന്നെ തെലുങ്കിലും തമിഴിലും അഞ്ചു മികച്ച വേഷങ്ങൾ തന്നെ ചെയ്തു.അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്ന താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയായിരുന്നു.
അജുവിന് ആ സിനിമ നേടികൊടുത്ത നേട്ടവും അവസരവും ചെറുത് ഒന്നുമായിരുന്നില്ല.ഭരതന് ചിത്രമായിരുന്നു താഴ്‌വാരം.പുതിയ അവസരങ്ങൾ അതോടുകൂടി അഞ്ജുവിനെ തേടിയെത്തി.
മോഹൻലാലിൻറെ നായികയായി താഴ്‌വാരത്തിൽ അഭിനയിച്ചതിന് ശേഷമായിരുന്നു മമ്മൂട്ടിയുടെ നായികയായി കൗവരില് എത്തുന്നത്. അഞ്ജുവിന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും ആണ്.
1995ല് നടന്ന ആദ്യ വിവാഹം വേർപിരിഞ്ഞതോടെ ഒക്കെ സുന്ദറുമായി രണ്ടാം വിവാഹം നടത്തി.തമിഴ് സീരിയൽ നടനായിരുന്നു. പ്രഭാകറ് മായുള്ള വിവാഹത്തിൽ അഞ്ജുവിന് ഒരു മകനുണ്ട്.
അഭിനയ ലോകത്തിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ഇക്കാലത്ത് ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു. തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ജു ഇന്ന്.ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒട്ടേറെ ഗോസിപ്പുകൾ വന്നിരുന്നു എന്നാലും ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് തളർത്തിയതും തന്റെ മരണവാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്.
അഞ്ചു മരിച്ചു എന്ന വാർത്ത എത്തിയത് സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വ്യാജ വാർത്ത വൈറൽ ആവുകയായിരുന്നു.
ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആൾക്കാരാണ് രംഗത്ത് വന്നത് സ്വയം മാധ്യമങ്ങൾക്കുമുന്നിൽ താൻ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ടി വന്ന അവസ്ഥ ജീവിതത്തില് താന് മാനസികമായി ഏറ്റവും കൂടുതൽ തകർന്നുപോയ നിമിഷം അതായിരുന്നു എന്നാണ് അഞ്ചു പറഞ്ഞത്.