നടനായും സഹനടനായും വില്ലനായും മലയാള സിനിമാ ലോകത്ത് നിറസാനിധ്യമായ താരമാണ് സായികുമാർ. കൊട്ടാരക്കര ശ്രീധരൻ എന്ന അതുല്യ പ്രതിഭയുടെ മകനായ സായികുമാർ 1989ൽ പുറത്തിറങ്ങിയ സിദ്ധീഖ് ലാൽ കൂട്ടുകെട്ടിന്റെ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ റാം ജിറാവു സ്പീക്കിങ്ങിലെ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ മലയാളികൾ മറക്കാൻ സാധ്യതയില്ല. പിന്നീടങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളാണ് സായികുമാറിനെ തേടിയെത്തിയത്.

സിനിമാ മേഖലയിലെ തന്റെ സൗഹൃദത്തെ കുറിച്ച് സായി കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാൻസ് മീഡയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം.

മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല താണെന്നാണ് സായി കുമാർ പറയുന്നത്. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും സായി കുമാർ പറയുന്നു.

‘ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല” സായി കുമാർ മനസ് തുറന്നു.

സിബിഐ മൂന്നാം ഭാഗത്തിൽ സുകുമാരൻ അവതരിപ്പിച്ച സത്യദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഡിവൈഎസ്പി ദേവദാസിനെ അവതരിപ്പിച്ചത് സായ് കുമാറാണ്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയും മുകേഷും പറഞ്ഞ കാര്യങ്ങളെ കുറച്ചും സായ് കുമാർ അഭിമുഖത്തിൽ മനസ് തുറന്നു.

‘പോലീസ് ഓഫീസർൻറ വേഷമാണ് ചെയ്യണ്ടത് എന്ന് മാത്രമാണ് അറിഞ്ഞത്. സുകുവേട്ടൻ ചെയ്ത കഥാപാത്രമാണ് എന്ന് ഷൂട്ടിന് ചെല്ലുമ്പോഴാണ് ഞാനറിയുന്നത്. അറിഞ്ഞിരുന്നേൽ ആ വേഷം ചെയ്യാൻ ധൈര്യപ്പെടില്ലായിരുന്നു. മധുവേട്ടനാണ് ലോക്കേഷനിൽ ചെന്നപ്പോൾ ഇക്കാര്യം പറയുന്നത്. സുകുവേട്ടൻറെയും എൻറെയും മാനറിസങ്ങൾ തികച്ചും വ്യത്യസ്തമാണ് ആണ് സുകുവേട്ടൻ്റേ ചില ഭാവങ്ങൾ ഞാൻ അഭിനയിച്ചു കാണിച്ചു എന്നാൽ മധു ചേട്ടൻ നിർത്താതെ ചിരിയായിരുന്നു. ഒടുവിൽ മമ്മൂക്കയെയും മുകേഷിനെയും അറിയിച്ചു. സൂക്ഷിച്ച് ചെയ്യണം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ഇത് വൻ റിസ്കാണ്,എന്ത് ധൈര്യത്തിലാണ് നീയിത് ചെയ്യുന്നത് എന്ന് മുകേഷിൻ്റെ വക ഡയലോഗും. പക്ഷേ ശ്രദ്ധയോടെ കൈകാര്യം ചെയ്തതുകൊണ്ട് ആ കഥാപാത്രം നന്നായി ചെയ്യാൻ സാധിച്ചു.സായ്കുമാർ പറയുന്നു.