Movies

നടി കീര്‍ത്തി സുരേഷിനെതിരെ വിമര്‍ശനങ്ങളുമായി നിര്‍മ്മാതാക്കള്‍. മഹേഷ് ബാബുവിന്റെ പുതിയ ചിത്രം സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ല എന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘ഗാന്ധാരി’ എന്ന ഗാനം പുറത്തു വന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം പക്വതയില്ലാത്തത് ആണെന്നുമാണ് വീഡിയോയ്ക്കെതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വീഡിയോ ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ മഹേഷ് ബാബുവിന്റെ ആരാധകരും കീര്‍ത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മറ്റൊരു നടിയെ ആയിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നത്. കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. എന്നാല്‍ തുടര്‍ന്ന് കീര്‍ത്തിയുടെതായി പുത്തിറങ്ങിയ സിനിമകളില്‍ പലതും പരാജയമായിരുന്നു. ഇതിനാല്‍ കീര്‍ത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചിലര്‍ എത്തിയിട്ടുണ്ട്.

ഹോം സിനിമയിലെ കുട്ടിയമ്മ ആണ് നടി മഞ്ജു പിള്ളയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമാണ് മഞ്ജു. പല സിനിമകളും നല്ല കഥാപാത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറയുന്നത്.

തനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം തനിക്കില്ലായിരുന്നു.

ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്‌മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ചെയ്തിട്ടുള്ളൂ.

ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വച്ചു. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നാണ് മഞ്ജു ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മോഹന്‍ലാലിന്റെ അടുത്ത രണ്ട് സിനിമകള്‍ പുതുതലമുറ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം. ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ടിനു പാപ്പച്ചന്‍റെയും ആഷിഖ് അബുവിന്‍റെയും സംവിധാനത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് സിനിമകളും ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചുവെന്ന സൂചനയുണ്ട്. ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പരിശീലന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസാ’ണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ ‘അജഗജാന്തര’മാണ് ടിനു പാപ്പച്ചന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ നായകനാക്കി പുതിയ ചിത്രവും ടിനു പാപ്പച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്‍’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്‌ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

മലയാളസിനിമയിൽ ഉയരങ്ങളിലേക്ക് കയറി പോകുമ്പോഴും ജീവിതത്തിൽ കെ പി എ സി ലളിത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.എന്നാൽ ഇവയൊക്കെ താരം മറികടന്ന് മുന്നോട്ടു ജീവിച്ചു.ചെറുപ്പം മുതൽ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച കെ പി എ സി ലളിതയ്ക്ക് സംവിധായകൻ ഭരതനുയുള്ള ദാമ്പത്യവും പരാജയമായിരുന്നു.

ഭരതന്റെ എല്ലാ പ്രണയങ്ങളും അറിഞ്ഞുകൊണ്ടാണ് കെപിഎസി ലളിത അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടക്കുന്നത്.വിവാഹത്തിനുശേഷം പഴയ കാമുകിയായ ശ്രീവിദ്യയെ തേടി ഭരതൻ പോയപ്പോഴും കെപിഎസി ലളിത തളർന്നില്ല.

തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെയാണ്,ഭരതന് ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് താൻ ആയിരുന്നു.അവരുടെ പ്രണയത്തെ കുറിച്ച് എല്ലാം വളരെ വ്യക്തമായി തനിക്ക് അറിയാമായിരുന്നു.എന്റെ വീട്ടിൽ വന്ന് ആണ് സാർ അന്ന് വിദ്യയെ വിളിച്ചിരുന്നത്.അവരുടെ പ്രണയം പൊട്ടിപ്പാളീസായതിന്റെ കാരണം എനിക്കറിയാം.

അതിനെല്ലാം ഞാൻ സാക്ഷിയായിരുന്നു. ശ്രീവിദ്യ മായുള്ള പ്രണയം പരാജയപ്പെട്ട ശേഷം സാർ വല്ലാതെ തളർന്നു പോയി.അതിനുശേഷവും ഒരുപാട് പ്രണയവും പരാജയവും ഉണ്ടായി.അതിനെല്ലാം ഞാനും സാക്ഷിയാണ്. ശാന്തി ആയിരുന്നു ഒരു കാമുകീ.അതും എനിക്കറിയാം. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്ന് പറയുന്നത് കൊണ്ട് ഞാൻ കല്യാണരാമൻ എന്നു വിളിച്ചിരുന്നു.

നീലത്താമര എന്ന സെറ്റിൽവെച്ച് ഞങ്ങളെ കുറിച്ച് ഒരു ഇല്ലകഥ വന്നു.ഞാൻ അദ്ദേഹത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തു എന്ന്. ആ കഥ അങ്ങനെ പടർന്നു കൊണ്ടിരിക്കുമ്പോഴാണ്എന്നാൽ അത് സത്യം ആയിക്കൂടെ എന്ന് ചിന്തിച്ചത്.കളി തമാശയ്ക്ക് ഞാൻ ഇല്ല കല്യാണം ആണെങ്കിൽ നേരിട്ട് എന്ന് ഞാൻ പറഞ്ഞു.

പക്ഷേ ഞാൻ നേരത്തെ വിവാഹിതയാണെന്നും അതിൽ മക്കളും എന്നൊക്കെ ഇല്ലാക്കഥകൾ അദ്ദേഹത്തിന്റെ വീട്ടുകാരെ ആരൊക്കെയോ അറിയിച്ചത് കൊണ്ട് ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തു.അന്നെനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ഓടി.അതിനുശേഷം വീണ്ടും ശ്രീവിദ്യയുമായുള്ള പ്രണയം തുടങ്ങി.അപ്പോഴേക്കും മകൻ സിദ്ധാർത്ഥ് ജനിച്ചിരുന്നു.എനിക്ക് വിഷമം ഉണ്ടായിരുന്നു.

ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. പക്ഷേ എതിർപ്പ് പറഞ്ഞിട്ടില്ല.അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളു പക്ഷേ മറ്റൊരാൾ പറഞ്ഞു ഞാൻ ഒന്നും അറിയാൻ പാടില്ല.എന്തും എന്നോട് നേരിട്ട് പറയണം എന്ന് ഞാൻ പറഞ്ഞിരുന്നു.പിന്നെ പിന്നെ എല്ലാം പറയും.സാറിനെ ഞാൻ എടുത്തത് ശ്രീവിദ്യയിൽ നിന്ന് തന്നെയാണ്.പക്ഷേ മകനെ തരില്ല എന്ന് പറഞ്ഞു.മക്കൾക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്നായിരുന്നു കെപിഎസി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മലയാള സിനിമയുടെ തീരാനഷ്ടമാണ് കെപിഎസി ലളിത യുടെ വിയോഗം.നാല് സംസ്ഥാന അവാർഡു നേടിയതാരം അഞ്ഞൂറിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.സിനിമകളിൽ മുന്നേറുമ്പോൾ ജീവിതത്തിൽ പ്രതിസന്ധികളും നേരിടേണ്ടി വന്നു.

കടങ്ങൾ ആയിരുന്നു അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധ്യത ഉണ്ടാക്കിയത്.
സംവിധായകനായ ഭർത്താവ് ഭരതൻ ഉണ്ടാക്കി വച്ച കോടികളുടെ കടം വീട്ടാൻ രാപ്പകലില്ലാതെ കെപിഎസി ലളിത അധ്വാനിച്ചു.വൈശാലി എന്ന സിനിമ ഭരതന്റെ സ്വപ്നമായിരുന്നു.

സൂപ്പർ ഹിറ്റായ സിനിമ സാമ്പത്തികമായി വിജയമാണ് ഉണ്ടാക്കിയത്.ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഒരു വീട് വച്ചു.തന്റെ കലാഹൃദയം പ്രതിഫലിക്കുന്ന മണിമാളിക ആയിരുന്നു അത്.ഭരതൻ എന്ന കലാ കാരനന്റെ ജീവിതം താളം തെറ്റിയതായിരുന്നു.

കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന ജീവിതം,ആ ജീവിതം കെപിഎസി ലളിത യെ തളർത്തി.വൈശാലി എന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ആ കടം വീട്ടാൻ ആയി ആ വീടും വിറ്റു.എന്നിട്ടും കടങ്ങൾ ഒന്നും തീർന്നിരുന്നില്ല. ശേഷം ഭരതന്റെ മരണം.ബാക്കിയുള്ള കടങ്ങളെല്ലാം ലളിതയുടെ തൊളിലായി.മകനെയും മകളെയും മുന്നോട്ട് വളർത്തണം കടങ്ങളെല്ലാം തീർക്കണം.

അപ്രതീക്ഷിതമായി മകൻ സിദ്ധാർത്ഥ് വിവാദങ്ങളിലേക്ക് വീണു.വിവാഹത്തിലെ പ്രശ്നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി.എല്ലാം അതിജീവിച്ച് സിദ്ധാർ‌ത് ജീവിതത്തിലേക്ക് തിരികെ വന്നു.എന്നാൽ കെപിഎസി ലളിതയെ രോഗം പിടിച്ചുലച്ചു.പിന്നീട് ചികിത്സയ്ക്കുവേണ്ടി ഉള്ള നെട്ടോട്ടം.അഭിനയത്തിലും സജീവമാകാൻ കഴിയാത്ത രോഗാവസ്ഥ ആയിരുന്നു.അപ്പോഴും തട്ടിമുട്ടിയുമടക്കം ടെലിവിഷൻ കെപിഎസി ലളിത അഭിനയിച്ചു.

ലളിതയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം, സഹായിക്കാനായി മലയാളത്തിലെ സൂപ്പർ താര പരിവേഷം ഉള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു പറഞ്ഞത്.ഭരതനും പദ്മരാജനും എല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ വാക്കുകൾ ലളിതയെ തളർത്തി.ഒടുവിൽ അമ്പതിനായിരം രൂപ വിവാഹത്തിന് സമ്മാനമായി നൽകി.

മകളുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് ദിലീപായിരുന്നു.മകനു അപകടം ഉണ്ടായപ്പോഴും സഹായവുമായെത്തി ദിലീപായിരുന്നു.മകന്റെ തിരിച്ചുവരവിനായി സിനിമ പോലും ദിലീപ് ഒരുക്കാൻ തയ്യാറായി.ചികിത്സാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായി എത്തി.അതല്ലാതെ ഒരു നടനും തന്നെ സഹായിച്ചത് കെപിസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല.

പല അഭിമുഖങ്ങളിൽ സഹായിക്കുന്നവരുടെ പേരുകൾ വ്യക്തമായി പറയാറുള്ള നടിയായിരുന്നു കെപിഎസി ലളിത.കെപിഎസി ലളിതയുടെ അവസാന നാളുകളിൽ ഫോൺ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നതാണ് എന്ന് കരുതിയ നടന്മാരും നടിമാരും ഉണ്ടായിരുന്നു.ദിലീപ് വന്നവഴി മറക്കാത്തആളാണ്,ലളിതയുടെ മകളുടെ വിവാഹത്തിന് സഹായിച്ചതും നടനും സംവിധായകനുമായ ലാൽ ആയിരുന്നു.അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവർ പറഞ്ഞിട്ടുണ്ട്.

പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെയാണ് മഹേശ്വരി കെ.പി.എ.സി.യിലെത്തിയത്. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നതും. 1969ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂട്ടുകുടുംബത്തിൽ തുടങ്ങി ഇന്നോളം കെ.പി.എ.സി ലളിത എന്ന അഭിനേത്രി അടയാളപ്പെട്ടത് കാമ്പുള്ള കഥാപാത്രങ്ങളിലൂടെയാണ്.സ്വയംവരവും കൊടിയേറ്റവും അനുഭവങ്ങൾ പാളിച്ചകളുമൊക്കെയാണ് ആ രീതിയിൽ ആദ്യകാലത്ത് ലളിതയെ ശ്രദ്ധേയയാക്കിയതും.

ഷീലയും ശാരദയും അവിഭാജ്യമായ സിനിമാകാലഘട്ടം ഭാവിയിലേക്ക് സഞ്ചരിച്ചപ്പോഴും നായിക കഥാപാത്രങ്ങൾ കെവലം അരികുവൽകരിക്കപ്പെട്ടയിടത്താണ് ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ കെ.പി.എ.സി ലളിത മലയാള മുഖ്യധാര സിനിമയിൽ ശ്രദ്ധ നേടിയത്. 78ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തു.സത്യൻ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും സിദ്ദിഖ് ലാൽ സിനിമകളിലൂടെയെല്ലാം സജീവമായി നിന്നപ്പോഴും കെ.പി.എ.സി ലളിതയിലെ അഭിനേത്രിയെ പൂർണമായി കണ്ടെടുത്തത് ഭർത്താവും സംവിധായകനുമായ ഭരതന്റെ സിനിമകളായിരുന്നു.

അമരവും വെങ്കലവും കേളിയും ചുരവും തുടങ്ങി നാം കണ്ടാസ്വദിച്ച എത്രയെത്ര സിനിമകൾ. അമരത്തിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും കെ.പി.എ.സി ലളിതയ്ക്ക് ലഭിച്ചു. നീലപൊന്മാൻ, ആരവം,കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം സിനിമകൾ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജയരാജിന്റെ ശാന്തം ഒരിക്കൽകൂടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും കെ.പി.എ.സി ലളിതയിലേക്ക് എത്തിച്ചു. നായികമാർ വെറുതെ വന്നുപോയിരുന്ന കാലത്തും നായകന്റെയോ മറ്റ് കഥാപാത്രങ്ങളുടെയോ നിഴൽവീഴാതെ കെ.പി.എ.സി ലളിത അഭിനയിച്ചുജീവിപ്പിച്ച കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. അഞ്ഞൂറിലധികം സിനിമകളുടെ ഭാഗമായ അഞ്ച് പതിറ്റാണ്ട് കാലം മലയാളി പ്രേക്ഷകർക്ക് മുന്നിൽ കെ.പി.എ.സി ലളിതയില്ലാത്ത സിനിമകളായിരുന്നു അപൂർവം.

പ്രായഭേദമന്യേ കെ.പി.എ.സി ലളിതയുടെ നടനവൈഭവം ആസ്വദിച്ചവരാണ് മലയാളികള്‍. വര്‍ഷങ്ങള്‍ നീണ്ട നടനസപര്യയില്‍ ചിരിച്ചും കരയിച്ചും അവര്‍ വെള്ളിത്തിരയില്‍ ബാക്കിയാക്കുന്നത് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്

ഏഴാം ക്ലാസുകാരി മഹേശ്വരി കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേരാന്‍ തീരുമാനിച്ച നിമിഷത്തോട് മലയാളി എത്രമേല്‍ കടപ്പെട്ടിരിക്കുന്നു എന്നതിന് അന്‍പതാണ്ടിന്റെ വേഷപ്പകര്‍ച്ചയാണ് സാക്ഷി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെ നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷം, പേരിനൊപ്പം പ്രശസ്തിയിലേക്ക് എഴുതപ്പെട്ട കെപിഎസിയിലെത്തി. ആദ്യകാലത്ത് ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി . പാട്ടിനൊപ്പിച്ച് മുഖത്ത് മിന്നിമാഞ്ഞിരുന്ന അഭിനയത്തിന്റെ രസഭാവങ്ങള്‍ ശ്രദ്ധയില്‍ പെട്ട തോപ്പില്‍ ഭാസി അഭിനയത്തിന്റെ വാതില്‍ തുറന്ന് മഹേശ്വരിയെന്ന പേരും മാറ്റി അവരെ കൈപിടിച്ചുകയറ്റി. എണ്ണം പറഞ്ഞ നാടകത്തട്ടകങ്ങള്‍ സമ്മാനിച്ച കെപി എസിയെ പേരിനൊപ്പം ചേര്‍ത്ത് പുതിയൊരു താരോദയം അങ്ങനെ പിറവിയായി.

ഉദയായുടെ സിനിമയിലൂടെ അരങ്ങേറ്റം. കൂട്ടുകുടുംബം എന്ന നാടകത്തിലെ അതേ കഥാപാത്രം തന്നെ വെള്ളിത്തിരയിലും. കെ എസ് സേതുമാധവന്‍, തോപ്പില്‍ ഭാസി, കുഞ്ചാക്കോ എന്നിവരിലൂടെ പിച്ചനടന്ന ലളിതയിലെ നടി ഒരു ചെറിയ ഇടവേളയെടുത്ത് തിരികെയെത്തുമ്പോള്‍ വേറിട്ടൊരു ചമയഭാഷയ്ക്ക് പാകപ്പെട്ടിരുന്നു. അഭിനയ പടവുകളിലേക്ക് അതിവേഗമോടിക്കയറാന്‍ തിരയൊരുക്കിയത് വിന്‍സെന്റും അടൂരും ഭരതനും സത്യന്‍ അന്തിക്കാടുമൊക്കെയായിരുന്നു.

1978 ൽ ഭരതനെ വിവാഹം കഴിച്ച് ലളിത എങ്കPക്കാടിന്റെ മരുമകളായി. വെള്ളിത്തിരയില്‍ പിന്നെക്കണ്ട നടനവിലാസമത്രയും ഭരതനും ലളിതക്കും വീട്ടുകാര്യം കൂടിയായിരുന്നു. പാലിശ്ശേരി ത്തറവാടിന്റെ വീട്ടുമുറ്റത്തും സുബ്രമണ്യക്കോവിലിന്റെ ഒതുക്കുകല്ലിലുമിരുന്ന് അമരവും കേളിയും വെങ്കലവും പാകപ്പെടുമ്പോള്‍ വീടിന്റെ അകത്തളത്തില്‍ നിന്ന് ലളിതയത് നോക്കിക്കണ്ടു. സന്തോഷത്തിന്റെ അളവ് കോലിനെപ്പറ്റി എത്രകാലം മലയാളി തത്വം പറയുന്നോ അക്കാലമത്രയും ലളിതച്ചേച്ചിയുടെ ഡയലോഗ് മുന്നില്‍ നില്‍ക്കും. സ്വതസിദ്ധമായിരുന്നു ആ ന‌ടനവൈഭവം. വര്‍ത്തമാനത്തിലും നടത്തത്തിലും ഒക്കെ തെളിഞ്ഞ് കണ്ടിരുന്ന തനി നാടന്‍ ലളിത സിനിമയിലും അതാവര്‍ത്തിച്ചു. ലല്ലു എന്നും ലല്‍സെന്നും ഒാമനപ്പേരിട്ട് സഹപ്രവര്‍ത്തകര്‍ അവരെ ചേര്‍ത്തുനിര്‍ത്തി. തിലകന്‍, നെടുമുടി, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദനന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേരുമ്പോള്‍ വെള്ളിത്തിരയില്‍ നമ്മളാസ്വദിച്ചത് പകരം വെക്കാനില്ലാത്ത പ്രകടനമികവായിരുന്നു. സംവിധാനം സത്യന്‍ അന്തിക്കാട് എന്ന് കണ്ടാല്‍ ലളിത എന്ന പേര് എഴുക്കാണിക്കാതിരിക്കില്ല എന്നത് മലയാളിയുടെ ബോധ്യമായിരുന്നു.

ജീവിതത്തലെ പടവില്‍ പലവട്ടം ഇടറിവീണപ്പോഴും കണ്ണീരില്‍ക്കുതിര്‍ന്ന ചിരിയായിരുന്നു ലളിത. ഗുരുവായും പ്രാണപ്രിയനായും കൈപിടിച്ച ഭരതന്റെ വിയോഗശേഷം നയിച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളിലൊക്കെയും ലളിതയെന്ന വൈഭവിയെക്കണ്ടത് ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രമാവാം. ആശ്വസിപ്പിക്കാന്‍ ചെല്ലുമ്പോഴൊക്കെ നീയിവിടെ അടുത്തിരുന്നാമതി എന്ന് പറഞ്ഞുകേട്ടത് അവര്‍ക്ക് മറക്കാനുമാവില്ല. ചേര്‍ച്ചയില്ലാത്ത പദവികളാണോ എന്ന് സംശയിച്ച കൂട്ടരോടൊക്കെയും ലളിതച്ചേച്ചിക്ക് ഒരേ ഉത്തരമായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ നടക്കും. തൃപ്പൂണിത്തുറയിലെ സ്കൈ ലൈന്‍ ഫ്ലാറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ന് എട്ടുവരെ പൊതു ദര്‍ശനം. തുടര്‍ന്ന് തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പതിനൊന്നര വരെ പൊതുദര്‍ശനം ഉണ്ടാകും. തൃശൂരിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ഇന്നലെ രാത്രിയിലാണ് അന്തരിച്ചത്. അസുഖംമൂലം ചികില്‍സയിലിരിക്കെയാണ് അന്ത്യം. നടന്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, മ​ഞ്ചു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇനി ലളിച്ചേച്ചിയില്ല എന്നത് സിനിമലോകത്തിന് മാത്രമല്ല അവരെ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ കണ്ട കളറില്‍ കണ്ട ഒാരോ കാലഭേദത്തിനും ഉള്‍ക്കൊള്ളാനാവില്ല. ഇനി ഒാര്‍മയെന്ന എങ്കക്കാട്ടെ സ്വപ്നക്കൂട്ടില്‍ നരസിംഹമൂര്‍ത്തിയമ്പലത്തിന് മുഖം കൊടുത്ത് കുറേ ഒാര്‍മകള്‍ മാത്രം.

ആറാട്ട് സിനിമയുടെ തിയേറ്റര്‍ റിവ്യൂ പറയാന്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മുന്നിലെത്തി ട്രോളുകള്‍ ഏറ്റു വാങ്ങി വൈറലായ ആരാധകനാണ് സന്തോഷ് വര്‍ക്കി. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ മോഹന്‍ലാല്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു.

ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ്. ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന്‍ ആരാധകനാണെന്നും പറയുകയാണ് സന്തോഷ്. മോഹന്‍ലാല്‍ സിനിമകള്‍ക്ക് നേരെ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ചും സന്തോഷ് പറയുന്നുണ്ട്.

ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഒടിയന്‍ മുതല്‍. അത് എന്താണെന്ന് മനസിലാവുന്നില്ല. തനിക്ക് തോന്നുന്നു, പുള്ളി ഒരു ആര്‍എസ്എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഇത് വരുന്നത് എന്ന്.

നരേന്ദ്രമോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷി രാഷ്ട്രീയമൊന്നുമില്ല എന്നാണ് സന്തോഷ് പറയുന്നത്. കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പ്രതികരിച്ചത്.

തെന്നിന്ത്യയിൽ തന്നെ യുവതാരങ്ങളിൽ ജ്വലിച്ചു നിൽക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവർക്കും ഇന്ത്യയിലൊട്ടാകെ ആരാധകരുമുണ്ട്. രശ്മികയ്ക്ക് ‘നാഷണൽ ക്രഷ്’ എന്ന പട്ടവും ആരാധകർ ചാർത്തികൊടുത്തിരിക്കുന്നു. ഇപ്പോഴിതാ രശ്മികയും വിജയ്‌യും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഗീത ഗോവിന്ദം സിനിമയിലൂടെ ഒന്നിച്ച ഇവരെ ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഒരുമിച്ചു കാണാനായെങ്കിൽ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളും മുമ്പ് തന്നെ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്മികയോ വിജയ്യോ ഇതുവരെ മനസ് തുറന്നിട്ടില്ല. എങ്കിലും ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലാണ് ടോളിവുഡിൽ നിന്നും വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. മുംബൈയിൽ ഇരുവരും ഡേറ്റിംഗ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ച് ഡിന്നർ ഡേറ്റിന് ശേഷം ഹോട്ടലിൽ നിന്നും പുറത്തേക്കുവരുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തയും പരക്കാൻ തുടങ്ങിയത്. എന്നാൽ, ഇപ്പോഴും രശ്മികയും വിജയ്യും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

നടി ആക്രമണ കേസിലെ മുഖ്യപ്രതിയായ ദിലീപിന് ആലുവ സബ് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായി ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ തുറന്നുപറഞ്ഞിരുന്നു. ജയിൽ ഡിജിപിയായിരിക്കെ നടി ആക്രമണ കേസിലെ പ്രതി ദിലീപിന് സൗകര്യങ്ങൾ ചെയ്തു നൽകിയെന്ന് നേരത്തെയും ആർ ശ്രീലേഖയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ഈ വിവാദം മുൻനിർത്തി അവതാരകൻ ചോദ്യമുന്നയിച്ചതോടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. അവിടെ കണ്ട കരളലയിക്കുന്ന കാഴ്ച്ചയാണ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു മുൻ ജയിൽ ഡിജിപിയുടെ മറുപടി.

അതിനു പിന്നാലെ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികരിച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ‘കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല.’ എന്നായിരുന്നു ബിജെപി എംപിയുടെ പ്രതികരണം.

രണ്ട് സഹപ്രവര്‍ത്തകര്‍ വാദി-പ്രതി ഭാഗത്തു നില്‍ക്കുന്ന നടി ആക്രമണ കേസില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയര്‍ത്താന്‍ പലരും വിസമ്മതിച്ചു.

നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാൾ കൂടിയാണ് ദിലീപ്. ശ്രീലേഖയുടെ തുറന്നുപറച്ചിൽ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണെന്ന് സംവിധായകന്‍ കെ. മധു. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആണ് സിബിഐ സീരിസിലെ ആദ്യ സിനിമ.

ലോക സിനിമാചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പ് ഒരുക്കുന്നതോടെ തങ്ങള്‍ സ്വന്തമാക്കുകയാണെന്ന് മധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ. മധുവിന്റെ കുറിപ്പ്:

സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാല്‍, 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഞങ്ങള്‍ മുഴുവന്‍ പേര്‍ക്കും ആകാംക്ഷയുടെ ദിനമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിയില്ല.

മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്‍ക്കുന്നു. പിന്നെയും ഈശ്വരന്‍ തന്റെ നിഗൂഢമായ പദ്ധതികള്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ പരമ്പരയില്‍ നിന്നും മൂന്നു നക്ഷത്രങ്ങള്‍ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങള്‍ പിന്നീട് ഒരു നക്ഷത്ര സമൂഹമായി. ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്.

ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങള്‍ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിന്റെ മെഗാസ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യര്‍ക്ക് ജന്‍മം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്.എന്‍ സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങള്‍ക്ക് താളലയം നല്‍കിയ സംഗീത സംവിധായകന്‍ ശ്രീ.ശ്യാം.

സിബിഐ അഞ്ചാം പതിപ്പിന്റെ നിര്‍മ്മാതാവ് ശ്രീ.സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, സിബിഐ ഒന്നു മുതല്‍ അഞ്ചു വരെ നിര്‍മ്മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന ശ്രീ. അരോമ മോഹന്‍,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്‌സ് ബിജോയ്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹകന്‍ അഖില്‍ ജോര്‍ജ്ജ്, ആര്‍ട്ട് ഡയറക്ടര്‍ സിറിള്‍ കുരുവിള, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍.

ഒപ്പം കഴിഞ്ഞ 34 വര്‍ഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകള്‍ക്ക്.. എല്ലാവര്‍ക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നില്‍ നിന്ന് നയിക്കാന്‍ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നല്‍കിയ, എന്റെ മേല്‍ സദാ അനുഗ്രഹ വര്‍ഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥന്‍ ശ്രീ. എം. കൃഷ്ണന്‍ നായര്‍ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട് സ്‌നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം.

RECENT POSTS
Copyright © . All rights reserved