Movies

കഴിഞ്ഞ വർഷമാണ് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അപ്രതീക്ഷിതമായി അന്തരിച്ചത്. 2021 ഒക്ടോബർ 29 ന് ആണ് ആരാധകരേയും സിനിമ പ്രേമികളെയും സിനിമാ പ്രവർത്തകരേയും ഞെട്ടിച്ചു കൊണ്ട് പുനീത് രാജ്‌കുമാർ ഹൃദയാഘാതം മൂലം അന്തരിച്ചത്. 46 വയസ്സ് മാത്രം ഉണ്ടായിരുന്ന പുനീതിന്റെ വിയോഗം കന്നഡ സിനിമാ ഇന്ഡസ്ട്രിക്ക്‌ തന്നെ വലിയ ഷോക്ക് ആയിരുന്നു.

അത്രമാത്രം പ്രീയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ആരാധകരും സിനിമാ പ്രവർത്തകരും വിളിക്കുന്ന പുനീത് രാജ്‌കുമാർ എന്ന നടനും താരവും. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കന്നഡ, തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലൊക്കെ ഈ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ചേതൻ കുമാർ ആണ്.

പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ആർ ശരത് കുമാർ, തിലക്, ശേഖർ, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, സാധു കോകില, ചിക്കന്ന എന്നിവരും അഭിനയിച്ചിട്ടുണ്ട്. സ്വാമി ജെ ഗൗഡ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ചരൺ രാജ്, എഡിറ്റ് ചെയ്തത് ദീപു എസ് കുമാർ എന്നിവരാണ്. അപ്പുവിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രം റിലീസ് ചെയ്യാനായി മറ്റു ചിത്രങ്ങളുടെ റിലീസ് മുഴുവൻ മാറ്റി വെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം എന്നും പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് റിലീസ് ചെയ്യുന്നത് എന്നും വാർത്തകൾ വന്നിരുന്നു.

ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാർ ആണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. കിഷോർ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോർ പതിക്കൊണ്ട ആണ് ജെയിംസ് നിർമ്മിച്ചിരിക്കുന്നത്.

സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപണം ഉന്നയിക്കുന്നത്. സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത് എന്ന് ഇവർ വ്യക്തമാക്കി. അഭിനയിക്കാൻ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് താൻ. പക്ഷേ ഈ അനുഭവത്തോടെ അത് പാതിവഴിയിൽ അവസാനിപ്പിച്ചു എന്നും ഇവർ വ്യക്തമാക്കി.

നടിയും മോഡലുമായ ദെലാലി മിസ്പാ ആണ് ഈ ആരോപണം ഉന്നയിച്ചത്. എസ് വി ടി വി എന്ന ആഫ്രിക്കൻ ചാനലിലാണ് ഇവർ പ്രതികരണം നടത്തിയത്. ഒരു രംഗത്തിനായി തയ്യാറെടുക്കാൻ തന്നോട് അയാൾ ആവശ്യപ്പെട്ടു. സെറ്റിൽ പോകുന്നതിനു മുൻപ് തനിക്ക് അയാൾ ഹസ്തദാനം നൽകി.

തൻറെ കയ്യിൽ അയാൾ എന്തോ വെച്ചതായി താൻ മനസ്സിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു വേണ്ടിയാണ് എന്ന് താൻ അന്വേഷിച്ചു. അത് കൈയിൽ വയ്ക്കൂ, ഷൂട്ട് കഴിഞ്ഞു ഹോട്ടലിൽ വച്ച് കാണാം എന്ന് അയാൾ മറുപടി പറഞ്ഞു. സെറ്റിൽവെച്ച് സംവിധായകൻ ലൈംഗികത വേണമെന്ന് തുറന്നു പറഞ്ഞതായും ഇവർ ആരോപിച്ചു.

ആവശ്യം നിരസിച്ചപ്പോൾ അയാൾ തൻറെ വേഷം മറ്റൊരാൾക്ക് നൽകി. നടി വ്യക്തമാക്കുന്നു. ലോകമെമ്പാടും ഇത്തരത്തിൽ ചൂഷണങ്ങൾക്ക് ശ്രമിക്കാറുണ്ട്. മീറ്റു മൂവ്മെൻറ് ഇങ്ങനെയുള്ള പല ആരോപണങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചു.

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

അനല്‍ അരസും രവി വര്‍മ്മയുമൊക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണമെന്നില്ല. അതുപോലെ നമുക്ക് നാല് ഫ്‌ളേവര്‍ ലഭിക്കും എന്നതും ഒരു കാരണമാണ്. ആക്ഷന്‍ രംഗങ്ങളില്‍ കൊറിയോഗ്രാഫേഴ്സിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന ആളല്ല താന്‍.

അവരുടെ ഇന്‍പുട്ട് നമ്മുടേതിനേക്കാള്‍ നല്ലതാണെങ്കില്‍ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്സും സംവിധായകരും വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം അമേസിംഗ് ആണ്.

അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സും അതാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതില്‍ ഇന്‍വോള്‍വ് ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

എന്തോ ഒരു സൂപ്പര്‍ നാച്ചുറല്‍ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചില്‍ തന്റെ എതിരെ നില്‍ക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

അത്തരമൊരു ആള്‍ക്ക് ഇതൊക്കെ ‘കേക്ക് വാക്ക്’ ആണ്. തന്റെ ആദ്യ ചിത്രമായ മാടമ്പി മുതല്‍ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധച്ചിടത്തോളം ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ ആണെന്നും സംവിധായകന്‍  അഭിമുഖത്തില്‍ പറഞ്ഞു.

അതോടൊപ്പം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും വ്യക്തമാക്കി.

ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല.

എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാകും ഇത്.

അമ്മ ലിസിയുടെ സിനിമകള്‍ തനിക്ക് വലിയ ട്രോമയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി അവതാരക രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകില്‍ കുത്തിക്കൊല്ലും, അല്ലെങ്കില്‍ ഷോക്കടിച്ച് മരിക്കും. തന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടില്‍ നിര്‍ത്തിയിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവര്‍ തന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാല്‍ അങ്കിള്‍ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ഒരുപാട് സ്‌നേഹമാണ്. എന്നാല്‍ ചിത്രത്തില്‍ അമ്മയെ ലാല്‍ അങ്കിള്‍ കുത്തുന്നത് കണ്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.

അത്രത്തോളം താന്‍ സ്‌നേഹിച്ച വ്യക്തി തന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണില്‍ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. പിന്നീട് ലാല്‍ അങ്കിളിനെ കണ്ടപ്പോള്‍ ഇത് മനസില്‍ കിടക്കുന്നതിനാല്‍ താന്‍ ഉച്ചത്തില്‍ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്.

ബ്ലോക്ക്ബസ്റ്റര്‍ വരെ പോകും അമ്മയുടെ മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി പറയുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. 92 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതൽ ചികിത്സയിലായിരുന്നു ലതാ. 15 ഭാഷകളിലുമായി 35,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രമുഖ ഗായിക ആശാ ഭോസ് ലെ ഇളയ സഹോദരിയാണ്.

ലതയ്ക്ക് മുപ്പത്തിമൂന്ന് വയസായിരിക്കെ താരത്തിന്റെ പാചകക്കാരൻ അവരെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന ഞെട്ടിക്കുന്ന സംഭവും നടന്നിട്ടുണ്ട്. ഒരു ദിവസം ശരീരിക അസ്വസ്ഥതകൾ നേരിട്ട ലതയെ വിദ​ഗ്ദ പരിശോധിക്കന് വിധേയമാക്കിയപ്പോഴാണ് ലതയുടെ ശരീരത്തിൽ സ്ലോ പോയിസൺ‍ കേറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയിൽ ആയിരുന്നു. ജീവൻ രക്ഷിക്കപ്പെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് രേഖ എത്താൻ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലിൽ തന്നെയായിരുന്നു.

ലതയുടെ ശാരീരിക സ്ഥിതി മോശമായി തുടങ്ങി എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ പാചകക്കാരൻ ഒളിവിൽ പോയിരുന്നു. ബാക്കി വരുന്ന കൂലി പോലും വാങ്ങതെ ജോലി ഉപേക്ഷിച്ച് പോയെന്നറിഞ്ഞപ്പോൾ മുതലാണ് എല്ലാവരിലും സംശയങ്ങൾ വന്ന് തുടങ്ങിയത്. ആ സംഭവത്തിന് ശേഷം മുൻകരുതൽ നടപടികൾക്കായി അന്തരിച്ച ബോളിവുഡ് ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി പതിവായി ലതാ മങ്കേഷ്കറിന് സന്ദർശിക്കുകയും ആദ്യം അവരുടെ ഭക്ഷണം രുചിച്ച് കുഴപ്പങ്ങളിലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ലതയ്ക്ക് നൽകിയിരുന്നത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവിൽ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

1942-ൽ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പത്മ അവാർഡുകളും ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയൻ കുടുംബം. ഹരിദ്കർ എന്ന പേര് ജൻമനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്.

ഭാരതരത്‌നം, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്‌കർ. 1942 മുതൽ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്.

ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഗായികയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ പ്രമുഖര്‍ അനുശോചനമറിയിച്ചു.

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചത് ആരോഗ്യ നില ഏറെ വഷളാക്കിയിരുന്നു.

കദളീ കണ്‍കദളീ ചെങ്കദളീ പൂ വേണോ….

ഈ പാട്ടിന്റെ ബാക്കി വരിയറിയാത്ത മലയാളികള്‍ വിരളമാവും. രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ 1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ ഗാനമാണിത്. വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടും ഇന്ത്യയുടെ സുവര്‍ണ നാദം ലതാ മങ്കേഷ്‌കര്‍ മലയാളത്തില്‍ പാടിയിട്ടുള്ള ഒരേയൊരു പാട്ട്.

തലമുറകള്‍ പിന്നിട്ടിട്ടും ഈ ഗാനം ഇപ്പോഴും മലയാളികളുടെ മനസ്സിലുള്ളതിന്റെ പ്രധാന കാരണം ലഗ് ജാ ഗലേയിലൂടെ നമുക്ക് മുന്നിലെത്തിയ ശബ്ദമാധുര്യം തന്നെയാണ്. വയലാറിന്റെ വരികള്‍ക്ക് സലില്‍ ചൗധരി ഈണം പകര്‍ന്ന കദളീ കണ്‍കദളി സര്‍വകാല ഹിറ്റായാണ് ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസി പെണ്‍കുട്ടി പാടുന്നതാണ് പാട്ട്‌.

ഈ ഗാനം യഥാര്‍ഥത്തില്‍ ലതാജിയുടെ മലയാളത്തിലെ രണ്ടാമത്തെ പാട്ട് ആവേണ്ടതാണെന്നതാണ് യാഥാര്‍ഥ്യം. മലയാളം വഴങ്ങാത്തതിന്റെ പേരില്‍ ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരെ എന്ന ഗാനം പാടാന്‍ ലതാ മങ്കേഷ്‌കര്‍ വിസമ്മതിച്ചിരുന്നു. സലില്‍ ചൗധരി തന്നെയായിരുന്നു ആ പാട്ടിന്റെയും സംഗീതം.

ചെമ്മീന്‍ ഇറങ്ങി ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു നെല്ലിന്റെ റിലീസ്. നെല്ലില്‍ സലില്‍ ദാ ലതാ മങ്കേഷ്‌കറെ വിടാതെ പിടികൂടി. സലില്‍ ചൗധരിയുടെ നിര്‍ബന്ധപ്രകാരമാണ് കദളീ കണ്‍കദളീ ലതാജി പാടുന്നതും ലതാ മങ്കേഷ്‌കറുടേതെന്ന് മലയാളികള്‍ക്കഹങ്കരിക്കാന്‍ ഒരു പാട്ടെങ്കിലും ഉണ്ടാവുന്നതും. ഈ പാട്ടിന്റെ റെക്കോര്‍ഡിംഗിന് മുമ്പ് ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിച്ചത്‌ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ആയിരുന്നു എന്നത് മറ്റൊരു കൗതുകം.

ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും പ്രണയവുമെല്ലാം തുളുമ്പുന്ന ഗാനം വലിയ രീതിയില്‍ ഹിറ്റായെങ്കിലും പാട്ടിലെ ഉച്ചാരണം ശരിയല്ലെന്ന വിമര്‍ശനവും അതിനോടൊപ്പം ഉയര്‍ന്നു. ഇതുകൊണ്ട് തന്നെയാവാം ‌മലയാളത്തില്‍ പിന്നൊരു പാട്ട് ലതാജീയുടേതായി ഉണ്ടായില്ല. നെല്ലിലെ ഒരു പാട്ട് തന്നെ വീണ്ടും വീണ്ടും കേട്ട് മലയാളികള്‍ ഇന്നും നികത്തുകയാണ് ആ കുറവ്.

മലയാളത്തില്‍ അധികം സംഭാവനകളില്ലെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ലതാജിയുടേതായിട്ടുണ്ട്. തമിഴില്‍ ഇളയരാജ ഈണമിട്ട നാല് ചിത്രങ്ങളില്‍ ലതാജിയുടെ പാട്ടുകളുണ്ട്. ഇത് കൂടാതെ കന്നഡയിലും തെലുങ്കിലും അവര്‍ മികച്ച സംഭാവനകള്‍ നല്കി.

1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ലത ആലപിച്ചത്. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.

മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്.ഒരുകാലത്ത്‌ ‌ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കിയിരുന്നു .ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്.

നർഗീസ്, നിമ്മി, മാലാ സിൻഹ, നന്ദ, ശർമിള ടാഗോർ, വൈജയന്തിമാല, പദ്മിനി, ഹെലൻ, വഹീദ റഹ്മാൻ, ബീനാറായി, ഗീതാ ബാലി, സീനത്ത് അമൻ, സൈറാ ബാനു, ആശ പരേഖ്, മുംതാസ്, മൗഷ്മി ചാറ്റർജി, ഹേമമാലിനി, ജയഭാദുരി, രേഖ, മാധുരി ദീക്ഷിത്, ഡിംപിൾ കപാഡിയ, ജൂഹി ചൗള തുടങ്ങി നിരവധി നായികമാരുടെ പിന്നണി പാടി നിറഞ്ഞുനിന്ന ശബ്ദമായിരുന്നു ലതാജി. തന്റെ പാട്ടുകള്‍ ലതാജി പാടണമെന്ന് മധുബാല അക്കാലത്ത് വാശി പിടിക്കുമായിരുന്നത്രേ.

ലതാജി പാടിയാലേ നായികയെന്ന നിലയില്‍ തങ്ങള്‍ അംഗീകരിക്കപ്പെടൂ എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു ബോളിവുഡ് നടിമാര്‍ക്കെന്നാണ് ജയാബച്ചന്‍ ലതാ മങ്കേഷ്‌കറുടെ വിയോഗത്തോട് പ്രതികരിച്ചത്.എഴുപതുകള്‍ അടക്കി വാണിരുന്ന ഒട്ടുമിക്ക ബോളിവുഡ് നായികമാരുടേയും ഒരേയൊരു ശബ്ദമായിരുന്ന ലതാജിക്ക് മലയാളത്തില്‍ മുന്നണി പാടാന്‍ ഭാഗ്യം സിദ്ധിച്ച ഒരേ ഒരാളായിരുന്നു ജയഭാരതി.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഒരു മാസ് മസാല ചിത്രമായിരിക്കും ആറാട്ടെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ചിത്രം ഫെബ്രുവരി 10ന് പ്രേക്ഷകരിലേക്കെത്തും. പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ചുമ്മാ തീ’ എന്ന ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

മലയാള സിനിമാരംഗത്തെ ഒരാൾ പോലും ചെയ്യാത്ത ക്രൂരതകൾ സിനിമ പ്രവർത്തകരോടു ചെയ്ത വ്യക്തിയാണ് നടൻ ദിലീപെന്നു സംവിധായകൻ വിനയൻ ഏകദേശം നാലു വർഷം മുൻപ് മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ അഭിമുഖത്തിൽ വിനയൻ ദിലീപിനെ കുറിച്ച് പറയുന്ന പല ഭാഗങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാണ്. ദിലീപിന് `ആനപ്പക´യാണെന്നും നീരസം തോന്നുന്ന ഒരു വ്യക്തിയെ ഇല്ലാതാക്കുവാൻ പോലും ദിലീപ് മടിക്കില്ലെന്നും വിനയൻ അന്നത്തെ ആഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.

താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളസിനിമയെന്നും വിനയൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്നത്തെ സൂപ്പർസ്റ്റാറുകൾ വർഷങ്ങൾ കൊണ്ടാണ് ആ ഒരു രീതിയിലേക്ക് ഈ ഇൻഡസ്ട്രിയെ കൊണ്ടുവന്നത്. ഫാൻസുകാരെ കൂട്ടുപിടിച്ച് തങ്ങളാണ് മലയാള സിനിമയിലെ എല്ലാമെന്ന് വരുത്തി തീർക്കുകയായിരുന്നു അവർ. പത്തുമുപ്പത് വർഷം താരസിംഹാസനത്തിലിരുന്ന സൂപ്പർസ്റ്റാറുകൾ തങ്ങളുടെ ആ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഫാൻസുകാരെ ഉപയോഗിച്ചതെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അതിനുശേഷം വന്ന ദിലീപ് സൂപ്പർസ്റ്റാറുകളെ നിഷ്പ്രഭരാക്കി ഇൻഡസ്ട്രി പിടിച്ചെടുക്കുകയായിരുന്നു. കുറച്ചുകൂടി ക്രിമിനലെെസ് ചെയ്ത അവസ്ഥയിലേക്കാണ് ദിലീപ് കാര്യങ്ങളെ കൊണ്ടുപോയത്. തന്നെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ തന്നോട് മോശമായി സംസാരിക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുക എന്ന പ്രവണത ദിലീപിനുണ്ടായിരുന്നുവെന്നും വിനയൻ അന്നത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ദിനേശ് പണിക്കർ എന്ന പ്രൊഡ്യൂസറെ ഒന്നേകാൽ ലക്ഷം രൂപയുടെ ഒരു ചെക്ക് മടങ്ങിയതിൻ്റെ പേരിൽ ജയിലിലടച്ച വ്യക്തികൂടിയാണ് ദിലീപ് എന്നും വിനയൻ പറയുന്നു. ദിലീപ് അഭിനയിച്ച പടം പരാജയപ്പെട്ടതു കൊണ്ട് തൻ്റെ കയ്യിൽ ഇപ്പോൾ കാശില്ലെന്നു പറഞ്ഞതിനാണ് ദിലീപ് ദിനേശ് പണിക്കരോട് പക തീർത്തത്. ചെക്ക് ബാങ്കിൽ നൽകി അതിൽ ചില കളികൾ കളിച്ച് ദിനേശ് പണിക്കരെ ജയിലിലടച്ച വ്യക്തിയാണ് ദിലീപെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.

ഒന്നു ദിലീപ് ചെയ്തതുപോലെ മയാളസിനിമയിലെ ഒരു വ്യക്തി പോലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും വിനയൻ പറയുന്നുണ്ട്. ഇത്തരം വൈരാഗ്യ ബുദ്ധി, അതായത് ആനപ്പക മനസ്സിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ് ദിലീപെന്നാണ് വിനയൻ പറയുന്നത്. ദിലീപിനെ അടുത്തറിയാവുന്ന ആർക്കും നടിയെ ആക്രമിച്ച കേസിൽ അദ്ദേഹത്തിന് പങ്കുണ്ടാകും എന്നു കരുതുന്നതിൻ്റെ കാരണം ഇതാണെന്നും വിനയൻ ചൂണ്ടിക്കാണിക്കുന്നു.

വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു. മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.

ഇന്ന് പ്രണയ ചിത്രങ്ങളിലും റിയലിസ്റ്റിക്ക് സിനിമകളിലുമെല്ലാം അഭിനയിച്ച് മലയാള സിനിമയെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിവിന്റെ പങ്കും ചെറുതല്ല. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്. മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.

കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജം​ഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. കാര്യങ്ങൾ മോഹൻലാൽ ഫാൻസ്‌ കൂടി ഏറ്റെടുത്തതോടെ നിവിൻ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തിൽ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോൾ ആദ്യം വിളിച്ചത് മോഹൻലാലിനെ ആണെന്നും നിവിൻ പോളി ‌ ‌അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി. അന്ന് ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ‌ വലിയ സന്തോഷം തോന്നി’ നിവിൻ പോളി വ്യക്തമാക്കി.

തമിഴകത്തിന്റെ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഹാൻ. ഫെബ്രുവരി പത്തിന് നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തു വന്നിരിക്കുകയാണ്. അച്ഛനും മകനും മാസ്സ് ആയും ക്ലാസ് ആയും നടത്തുന്ന ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത് എങ്കിൽ ദദ എന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ധ്രുവ് വിക്രം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. വിക്രം, ധ്രുവ് വിക്രം എന്നിവരെ കൂടാതെ സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം. കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് ഇതിനു ശേഷം റിലീസ് ചെയ്യാനുള്ള വിക്രം ചിത്രങ്ങൾ.

RECENT POSTS
Copyright © . All rights reserved