Movies

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ, നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് പോസ്റ്റീവ് ആയെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ അറിയിച്ചു. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകൾ നിലവിലില്ലെന്നും വീട്ടിൽ ക്വാറന്റൈനിൽ ആണെന്നും താരം പറഞ്ഞു.

താരത്തിന് കോവിഡ് പോസിറ്റീവായതോടെ കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

താനൊരു ദേശീയ ചിന്താ​ഗതിക്കാരനാണെന്ന് സിനിമാ താരം ഉണ്ണി മുകുന്ദൻ. ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ലെന്നും അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. നേരത്തെ വലതുപക്ഷ സംഘടനകളോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സഹപ്രവർത്തകനായ സന്തോഷ് കീഴാറ്റൂർ താരത്തിനെതിരെ നടത്തിയ വിമർശനവും സമൂഹ മാധ്യമങ്ങളിൽ പ്രധാന്യം നേടിയിരുന്നു.

‘ഞാന്‍ ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയ ബന്ധമൊന്നും ഇതിലില്ല. Iam very natinalist in my terms. അത് കൊണ്ട് എനിക്ക് ചില കാര്യങ്ങള്‍ ഒ.ക്കെയല്ല, ചില കാര്യങ്ങള്‍ ഒ.കെയാണ്. വിത്ത് പൊളിറ്റിക്സ് പൊളിറ്റിക്കല്‍ വ്യൂ കാണുമ്പോള്‍ പ്രോബ്ളമാറ്റിക്ക് ആയി തോന്നിപോകും. എന്നെ സംബന്ധിച്ച് ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ല. ഞാന്‍ കൃത്യമായി തന്നെ നികുതി അടക്കുന്ന പൗരനാണ്. Anything going against my country against me എന്നാണ്. ഇതാണ് എന്‍റെ രാഷ്ട്രീയം. ഇതില്‍ റൈറ്റ് വിങ് ഫീല്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല’; ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളർന്നത്. വീട്ടിൽ കൃഷ്ണനും രാമനും ശിവനും ഹനുമാൻ സ്വാമിയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്‌ട്രീയ പാർട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്. അതിനാലാണ് താൻ ആരാധിക്കുന്ന ഹനുമാൻ സ്വാമിയെ അപമാനിച്ചപ്പോൾ പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സന്തോഷ് കീഴാറ്റൂരിന്റെ വിമർശനത്തിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.പല പ്രതിസന്ധികളിലൂടെയും കടന്നുപോയ താരം കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമൊത്തുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം നവീനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വൻ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവന അവസാനമായി വേഷമിട്ട ചിത്രം. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം ’96’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിൽ കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന ഒടുവിൽ വേഷമിട്ട ചലച്ചിത്രം.

സിനിമയിലും പുറത്തും സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഭാവനയുടേത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ്. മഞ്ജുവുമായുള്ള ചിത്രങ്ങൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ഒരു കാന്റീഡ് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. മഞ്ജുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. വാം ടോണിലുള്ള ചിത്രം ഒരു റെസ്റ്റോറന്റ്ന് അകത്തുവെച്ചുള്ളതാണ്. ഭാവനയുടെ കയ്യിൽ ഒരു ഫോർക്കും ഉണ്ട്.

“ഞങ്ങളെല്ലാം അല്പം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് പ്രകാശം കടന്നുവരുന്നതും.” ഫോട്ടോക്ക് താഴെ ഭാവന കുറിച്ചു. ഇതിനോടകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

 

കു​ടു​ക്ക് 2025ലെ ​സോം​ഗ് ഇ​റ​ങ്ങി​യി​രു​ന്നു. ആ ​പാ​ട്ടി​ന്‍റെ അ​വ​സാ​ന​മു​ണ്ടാ​യി​രു​ന്ന ലി​പ് ലോ​ക് സീ​നാ​ണ് ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം.

ആ ​പാ​ട്ടി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഞാ​നും എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ച്ച ന​ട​നും ഒ​രു അ​ഭി​മു​ഖം കൊ​ടു​ത്തി​രു​ന്നു.ലി​പ് ലോ​ക്ക് രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ള്‍ എ​ങ്ങ​നെ​യെ​ടു​ത്തു എ​ന്നു ചോ​ദി​ച്ചു.

ഞ​ങ്ങ​ളു​ടെ ര​ണ്ടു​പേ​രു​ടെ പ​ങ്കാ​ളി​ക​ളും വ​ള​രെ സ​പ്പോ​ര്‍​ട്ടീ​വാ​ണ് എ​ന്ന് ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നു.സി​നി​മ​യെ സി​നി​മ​യാ​യി​ട്ടും ജീ​വി​ത​ത്തെ ജീ​വി​ത​മാ​യും കാ​ണാ​ന​റി​യാ​വു​ന്ന പ​ങ്കാ​ളി​ക​ളാ​ണ് ഭാ​ഗ്യ​വ​ശാ​ല്‍ ഞ​ങ്ങ​ള്‍​ക്കു കി​ട്ടി​യ​ത് എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്.

ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ശേ​ഷം എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്ത എ​ന്‍റെ ഭ​ര്‍​ത്താ​വ് നാ​ണ​മി​ല്ലാ​ത്ത​വ​നും എ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ വ​ള​രെ സ​പ്പോ​ര്‍​ട്ടീ​വു​മാ​യി.

അ​തെ​ങ്ങ​നെ​യാ​ണ് എ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി​ല്ല. ഞ​ങ്ങ​ള്‍ ചെ​യ്ത കാ​ര്യം ഒ​ന്നാ​ണ്. എ​ന്നാ​ല്‍, വി​മ​ര്‍​ശ​നം എ​നി​ക്കു മാ​ത്ര​മാ​ണ്. ഞാ​ന്‍ ഒ​റ്റ​യ്ക്കു പോ​യി​ട്ട​ല്ല ലി​പ് ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ‌‌-ദു​ർ​ഗ കൃ​ഷ്ണ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വി.ഐ.പി ആണെന്നതുള്‍പ്പെടെ ബാലചന്ദ്രകുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു.

അക്കൂട്ടത്തില്‍ ഒരാള്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആയിരുന്നു. ഈ സാഹചര്യത്തിലാണ് വി.ഐ.പി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഇതുവരെ മൗനം പാലിച്ചു നിന്ന പലരും ഇപ്പോള്‍ പിന്തുണയുമായി എത്തിയതോടെ ഒരു വശത്തുനിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടക്കം മുതല്‍ നടിക്കൊപ്പം നിന്ന ഗായികയാണ് സയനോര. ഇപ്പോള്‍ അതിജീവിതയ്ക്ക് സിനിമാരംഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണയോടെ പ്രതികരിക്കുകയാണ് താരം.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാരംഗത്തുനിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് പിന്തുണച്ച് എത്തിയിരുന്നത്, എന്നാല്‍ ഇന്ന് അവള്‍ക്കൊപ്പം ഒരുപാടുപേരുണ്ട്. ഇതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സയനോര ചോദിക്കുന്നു. ഒരു സമയത്ത് എല്ലാവരും വായും പൂട്ടി ഇരുന്നതായിരുന്നു, ഞങ്ങളെപ്പോലെ കുറച്ചു പേര്‍ മാത്രമായിരുന്നു ഇതില്‍ പ്രതികരിച്ചിരുന്നത്. ഒരു പോസ്റ്റ് ഷെയര്‍ ചെയ്തത് കൊണ്ട് ഒന്നും ആവില്ല എപ്പോഴും , ഞങ്ങളെപ്പോലെ കുറച്ചുപേര്‍ മാത്രമാണ് ഇതില്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത് . അന്ന് മൗനം പാലിച്ചിരുന്നവര്‍ എന്തുകൊണ്ട് ഇപ്പോള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നു എന്നും താരം ചോദിക്കുന്നു.

തുടക്കം മുതല്‍ നടിക്കൊപ്പം ഉണ്ടായിരുന്ന സയനോര ആക്രമിക്കപ്പെട്ട നടി അനുഭവിച്ച വേദനകളെ കുറിച്ച് പറയുന്നു, അവളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ ഞങ്ങള്‍. അവള്‍ ഉറങ്ങാതിരുന്ന രാത്രികള്‍ ഉണ്ട് . അവളുടെ വിഷമം ഞങ്ങള്‍ നേരിട്ട് കണ്ടതാണ്, എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നവരാണ് സിനിമാരംഗത്തുള്ള ഭൂരിഭാഗംപേരും. അതേസമയം കൂറുമാറിയ ആളുകള്‍ക്ക് എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുവെന്നും സയനോര ചോദിക്കുന്നു.

നടിക്കൊപ്പം നിന്നതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടാകാം , ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല .സ്വന്തം ഭാര്യയ്‌ക്കോ സഹോദരിക്കോ മക്കള്‍ക്കോ ആണ് ഈ അവസ്ഥ വരുന്നതെങ്കില്‍ ഇതുപോലെ മിണ്ടാതിരിക്കുമൊ, ഇപ്പോള്‍ അവള്‍ ശക്തയാണ്. എന്നാല്‍ ആ സംഭവം സൃഷ്ടിച്ച മാനസിക ആഘാതത്തില്‍നിന്ന് അവള്‍ എന്ന് പുറത്തു വരും എന്ന് എനിക്കറിയില്ല.

ഇത്രയും വലിയൊരു സംഭവം നടന്നിട്ട് , അവളോടൊപ്പം പ്രവര്‍ത്തിച്ച് മാസങ്ങളോളം ജോലിചെയ്തവര്‍ അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു. അതേസമയം നീ ഇങ്ങനെ അവളെ കൂടെ നടന്നാല്‍ നിനക്ക് ബുദ്ധിമുട്ട് ആകില്ലേ എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന് സയനോര പറയുന്നു, തന്നെ കൊന്നാലും പ്രശ്‌നമില്ല അവളുടെ കൂടെ തന്നെ ഉണ്ടാവും എന്നും താരം കൂട്ടിച്ചേര്‍ത്തു.

രജനികാന്തിനൊപ്പം തന്നെ മുന്‍നിര മലയാളതാരങ്ങള്‍ അഭിനയിച്ച തമിഴ് സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. ഇപ്പോഴിതാ ദളപതിയുടെ സെറ്റില്‍ വെച്ച് താന്‍ കരഞ്ഞ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശോഭന. സീ കേരളയില്‍ മധുരം ശോഭനം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അവര്‍ അന്ന് സെറ്റില്‍ നടന്നകാര്യങ്ങള്‍ പങ്കുവെച്ചത്.

‘ദളപതിയില്‍ എനിക്ക് വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ 20 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യും. അതുപോലത്തെ രണ്ട് സിനിമ കഴിഞ്ഞിരിക്കുകയാണ് ഞാന്‍. അതിനു ശേഷമാണ് ദളപതിയുടെ ഷൂട്ടിന് പോകുന്നത്.

ഇതിനിടക്ക് ഞാന്‍ വീട്ടില്‍ പോയിരുന്നില്ല. കാള്‍ ഷീറ്റെല്ലാം തീര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും ഇന്ന് തീര്‍ന്നില്ല നാളെ പോവാന്ന് മണി രത്നം പറഞ്ഞു കൊണ്ടിരിക്കുകയാണ്. വലിയ സിനിമയാണ്. എനിക്ക് വീട്ടില്‍ പോവണമെന്ന് പറയാന്‍ പറ്റുന്നില്ല. രണ്ട് മാസമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല. എനിക്കന്ന് 20 വയസ്സ് മാത്രമേയുള്ളൂ. എല്ലാവരും റെഡിയാണ് പക്ഷേ ലാസ്റ്റ് ഷോട്ട് എടുക്കാന്‍ പറ്റുന്നില്ല.

സങ്കടം കൊണ്ട് ഞാന്‍ മാറിയിരുന്നു കരയാന്‍ തുടങ്ങി. ആ സെറ്റിലെ ആരും അത് കണ്ടില്ല. മമ്മൂട്ടി എന്റെ പുറകിലിരിപ്പുണ്ടായിരുന്നു. എന്തിനാ കരയുന്നത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് വീട്ടില്‍ പോണം, അമ്മയെ കാണണം.’ശ്ശെ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാന്‍ പറയാം, ഞാന്‍ നോക്കാമെന്നൊക്കെ പറഞ്ഞ് മമ്മൂക്ക ആശ്വസിപ്പിച്ചു. അതൊക്കെ എനിക്ക് വലിയ സന്തോഷം നല്‍കിയ വാക്കുകളാണ്’. ശോഭന പറഞ്ഞു.

നിവേദ്യത്തിലെ സത്യഭാമയായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന താരമാണ് ഭാമ.
തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്.

അരുണുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഈ അടുത്തായിരുന്നു ഗൗരിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് മകളുടെ ഫോട്ടോ ആദ്യമായി നടി പുറത്തുവിട്ടത്.

പിന്നാലെ താന്‍ ഗര്‍ഭകാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ചും ഭാമ പറഞ്ഞിരുന്നു. ഇപ്പോള്‍ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് വ്യക്തമാക്കുകയാണ് താരം.

ഗര്‍ഭകാലം ആസ്വദിക്കണം, എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, എന്നാല്‍ തന്റെ ആ കാലം ആസ്വദിക്കാന്‍ പറ്റിയ ആയിരുന്നില്ലെന്ന് ഭാമ പറയുന്നു. കുഞ്ഞു ജനിച്ചതിന് ശേഷം കുഞ്ഞിന്റെ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ ഈ സമയത്ത് ഒരു അമ്മയുടെ മാനസിക ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്ന് ആരും പറഞ്ഞു തരാറില്ല. അമ്മയുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

തുടക്കത്തില്‍ മൂന്നുനാലു മാസം ഒട്ടും ഉറക്കം ഉണ്ടായിരുന്നില്ല. പകല്‍ സമയത്ത് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, രാത്രി ആണെങ്കില്‍ അവള്‍ ഉറങ്ങത്തുമില്ല. ഇതോടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു പെട്ടെന്ന് കരച്ചില്‍ വരുന്നു പൊട്ടിത്തെറിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ടോട് കൂടിയാണ് പിടിച്ചു നിന്നത്.

ലോക്ഡൗണ്‍ കഴിഞ്ഞു പുറത്തിറങ്ങിയതോടെ പഴയ ജീവിതം തിരിച്ചുകിട്ടിയത്. പിന്നെ നീന്തലും മെഡിറ്റേഷനും എല്ലാം തുടങ്ങി. ഇന്ന് തനിക്ക് കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു, ഭാമ പറയുന്നു.

അമ്മയായാല്‍ പൂര്‍ണമായി നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കേണ്ടെന്നും നടി പറയുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നടി. താന്‍ പാടിയ പാട്ടുകള്‍ ചിത്രീകരിക്കണം എന്ന് ആഗ്രഹമുണ്ട്, അതുപോലെ യാത്രകള്‍ ചെയ്യണം, ഇതൊക്കെ തന്റെ യൂട്യൂബിലൂടെ തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ എത്തിക്കുമെന്ന് നടി പറഞ്ഞു.

2020 ജനുവരി 30നായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു.

ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലെത്തിയത്.

നടി, അവതാരിക,ഹാസ്യതാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിട്ടുള്ള താരമാണ് സുബി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ സുബി സുരേഷ് പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദന് ഞാന്‍ എഴുതിയ പ്രണയലേഖനം..ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്ന കുറിപ്പൊടെ പങ്കുവച്ച ഒരു പ്രേമലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രസകരമായ സുബിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണിക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്റെ ഉണ്ണിയേട്ടന് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമാപ്പേരുകള്‍ ചേര്‍ത്താണ് കത്ത് എഴുതിയിട്ടുള്ളത്. 1993 ബോംബെ മാര്‍ച്ച് 12 അന്ന് മുതലാണ് ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റര്‍പീസ്. അക്കാര്യത്തില്‍ ചേട്ടനൊരു കില്ലാഡിയാ. മല്ലുസിംഗ് കണ്ടപ്പോള്‍ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിന്റാണെന്ന് മനസിലായത്.

നമ്മുടെ കല്യാണം നടന്നാല്‍ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കില്‍ ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ?. അതിന് വേണ്ടി 21 ബേക്കര്‍ സ്ട്രീറ്റിലെ ജനതഗാരേജിന്റെ പതിനെട്ടുപടിയും തുറന്നിട്ട് ഞാന്‍ കുത്തിയിരിക്കും.

ചേട്ടന്‍ വന്നാല്‍ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാര്‍ത്തായ. ശ്ശൊ എനിക്ക് നാണം വരുന്നു, ഞാനിത് വായിക്കുമ്പോള് ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാന്‍ കാണുന്നുണ്ട്. നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞ് ഞാന്‍ സമ്മതിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനും പറഞ്ഞ് സമ്മതിപ്പിക്കണം. എന്നിട്ട് നമ്മുടെ അച്ചായന്‍സ് തീരുമാനിക്കും നമ്മുടെ കല്യാണം. എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി എന്നാണ് കത്തില്‍ സുബി പറഞ്ഞിരിക്കുന്നത്.

അതേസമയം സംഭവം എന്താണെന്ന് ആരാധകര്‍ക്ക് കത്തിയിട്ടില്ല. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനാണോ ഇതെന്നുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ ഉയരുന്നത്. രസകരമായ കമന്റുകളും എത്തുന്നുണ്ട്.

യുവ നടിയുടെ ആത്മഹത്യശ്രമത്തിന് പിന്നിൽ ദിലീപിനെതിരെ ഉയർന്ന പുതിയ വെളിപ്പെടുത്തലിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. മനോരമ ഓൺലൈനാണ് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും റിപ്പോർട്ട് .

നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. നേരത്തെ കേസിലെ വെളിപ്പെടുത്തലാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ക്രൈംബ്രാഞ്ച് വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.

നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേർന്നത്. ഇതിൽ നടൻ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കർ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗർ എന്നിവരും ഉൾപ്പെടുന്നുണ്ട്. കേസിൽ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.കേസിൽ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലിൽ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടൽ രജിസ്റ്ററിന്റെ പകർപ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാൽ സാഗറിനുനേൽ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു.

Copyright © . All rights reserved