ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സുകുമാരക്കുറുപ്പിനെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നും ഇത് തീയേറ്ററില്‍ തന്നെ എത്തേണ്ട ചിത്രമാണെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം.
ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
”പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍” എന്ന ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 2012ല്‍ ആണ് റിലീസ് ചെയ്തത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.
ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.
പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.
തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
രജനീകാന്ത്, നയന്‍താര, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അണ്ണാത്തെ. ശിവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 200 കോടി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള താരമാണ് മലയാളി നടി കുളപ്പുള്ളി ലീല. രജനീകാന്തിനൊപ്പം കുളപ്പുള്ളി ലീല അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് അണ്ണാത്തെ.
1995ല്‍ പുറത്തിറങ്ങിയ മുത്തു എന്ന സിനിമയിലാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ അണ്ണാത്തെയുടെ സെറ്റില്‍ വെച്ച് തന്നെ കണ്ടപ്പോള്‍ രജനീകാന്തിന് മനസിലായിരുന്നില്ലെന്നാണ് നടി പറയുന്നത്. പ്രമുഖ ദൃശ്യ ന്യൂസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനൊപ്പമുള്ള രണ്ടാം ചിത്രത്തിന്റെ വിശേഷങ്ങള്‍ നടി പറഞ്ഞത്.
”രജനി സാറിനൊപ്പം മുത്തുവിലായിരുന്നു ഇതിനുമുമ്പ് അഭിനയിച്ചത്. അന്ന് സാര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. പിന്നെ ഇപ്പോള്‍ കണ്ടപ്പോള്‍ ആദ്യം വണക്കം ഒക്കെ പറഞ്ഞു.
പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് അടുത്തിരുത്തി സംസാരിച്ചു. മുത്തുവില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏതു റോളാണെന്നായി ചോദ്യം.
ആലില്‍ കെട്ടിയ ശേഷം ഭീഷണിപ്പെടുത്തിയ ആളാണെന്ന് ഞാന്‍ പറഞ്ഞു. അത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കെത്ര വയസായെന്നായിരുന്നു അടുത്ത ചോദ്യം.
ഓരോ ഡയലോഗ് പറയുമ്പോഴും നന്നായി എന്ന് സാര്‍ പറയുമായിരുന്നു. ലീലയേപ്പറ്റി
അന്വേഷിച്ചെന്ന് സാര്‍ പറഞ്ഞതായി പിന്നീട് സംവിധായകന്‍ ശിവ എന്നോട് പറഞ്ഞു. എന്നെ സംബന്ധിച്ചടത്തോളം അതൊക്കെ വലിയ ഒരു അവാര്‍ഡാണ്,” കുളപ്പുള്ളി ലീല പറഞ്ഞു.
അണ്ണാത്തെയില്‍ നടി അവതരിപ്പിച്ച മുത്തശ്ശിയുടെ കഥാപാത്രം വലിയ പ്രേക്ഷകപ്രീതിയാണ് നേടുന്നത്.
ശ്രീനിവാസ്സനും കുടുംബവും പങ്കെടുത്ത പഴയ കാല അഭിമുഖം അടുത്തിടെ സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. ശ്രീനിവസ്സാനൊപ്പം വിനീതും ധ്യാനും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. താന്‍ നവ്യ നായരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ വെള്ളിത്തിര എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ കണ്ടതോടെ ആ ആഗ്രഹം താന്‍ പാടെ ഉപേക്ഷിച്ചുവെന്നും പറയുകയുണ്ടായി. വെള്ളിത്തിരയില്‍ നായകനായഭിനയിച്ച പൃഥ്വിരാജ് ഭാഗ്യവാനാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. കൂടാതെ മീര ജാസ്മിന്‍ ഏട്ടത്തിയമ്മ ആയി വരുന്നതില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു വിനീത് ചോദിച്ചിരുന്നതായും ധ്യാന്‍ വെളിപ്പെടുത്തി.
കൈരളി റ്റീവിയുടെ ആര്‍ക്കൈവ്സ്സില്‍ സൂക്ഷിച്ചിരുന്ന ഈ അഭിമുഖം അടുത്തിടെ ചാനല്‍ പുറത്തു വിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അതേറ്റെടുത്തിരുന്നു.
അതേ ആഭിമുഖത്തിന്‍റെ മറ്റൊരു ഭാഗത്തിലാണ് വിനീതും ധ്യാനും അച്ഛനെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുന്നത്. തിരക്കഥ മാത്രം എഴുതിയാല്‍ പോരേ ഇങ്ങനെ സത്യങ്ങള്‍ എല്ലാം വിളിച്ച് പറയേണ്ടതുണ്ടോ എന്ന് വിനീത് അച്ഛനോട് ചോദിക്കുന്നു. അച്ഛന് കുറച്ചു കൂടി പക്വത ആകാം. കുറച്ചു കൂടി ഒതുക്കത്തോടെ പെരുമാറണം. പ്രായം ആകുമ്പോള്‍ അത് ശരിയാകും എന്നാണ് ശ്രീനിവാസന്‍ ഇതിന് മറുപടി പറഞ്ഞത്. എന്നാല്‍ കുറച്ചു നാള്‍ മുൻപ് വരെ തനിക്ക് അത്തരം ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് കൈ വിട്ട അവസ്ഥ ആണെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു. സുരേഷ് ഗോപിയുടെ അത്രയും പക്വത അച്ഛന് വരുന്നില്ല. സുരേഷ് ഗോപിയുടെ പക്വത പറഞ്ഞറിയിക്കാന്‍ പറ്റാത്തത് ആണെന്നാണ് വിനീതിന്‍റെ അഭിപ്രായം.
എന്നാല്‍ അച്ഛന്‍ ഇതേ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ്
ധ്യാനിന്‍റെ അഭിപ്രായം. ഇത്ര ഓപ്പണ്‍ ആയി പറയുന്നതു കൊണ്ടാണ് അച്ഛന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാം മുന്നോട്ട് പോകുന്നത്. പക്ഷേ അച്ഛന്‍ ഇങ്ങനെ തുറന്നു പറയുന്നത് ആരും ശ്രദ്ധിക്കാറില്ല, അവര്‍ അവരുടെ ജോലി നോക്കി പോകും, അച്ഛന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ കട്ടയ്ക്കല്‍ (44) ആണ് പിടിയിലായത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.
ഏഴാച്ചേരി സഹകരണ ബാങ്കില്‍ നിന്ന് 2009ല്‍ വസ്തു പണയപ്പെടുത്തി ബിജു വായ്പ എടുത്തിരുന്നു. ഇവിടെ കുടിശിക ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനില്‍ക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ഇയാള്‍ ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് പറഞ്ഞു. പാലാ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2018 ല്‍ പുറത്തിറങ്ങിയ യുവേഴ്‌സ് ലവിങ്‌ലി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബിജു. പിന്നീട് സ്പടികം 2 എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് വിവാദത്തിലായിരുന്നു.
ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയിൽ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖർ സൽമാൻ. ‘ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്ത ആളാണ് ഞാൻ. കൺസ്ട്രക്‌ഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ബുർജ് ഖലീഫയുടെ കൺസ്ട്രക്‌ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുൽഖർ പറഞ്ഞു. ‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ച് തന്ന ഫാർസ് ഫിലിംസിനും ബുർജ് ഖലീഫയ്ക്കും റീൽ സിനിമാസിനും നന്ദി. നവംബർ 12 മുതൽ ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിൽ കുറുപ്പ് എത്തുന്നു. തീർച്ചയായും സിനിമ കണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.’–ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്.
‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- ദിലീപ് പറഞ്ഞു.
‘കുറുപ്പ്’ ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. റോസമ്മാ പാട്ട് എന്ന പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന സിനിമയാണ് ‘കുറുപ്പ്’. ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. ‘റോസമ്മാ പാട്ട്’ എന്ന് പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ തലമുറ പണ്ടേക്കും പണ്ടേ ഗാനമേളകളില്‍ പാടിയിരുന്ന ഗാനമാണിതെന്ന് വിജു പറഞ്ഞു.
കുറുപ്പിന്റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിനു
ശേഷം സിനിമയെ പിന്തുണച്ച് ജിതിന്‍ രംഗത്തുവരികയും ചെയ്തു. ലോകം അറിയേണ്ട ഒരുപാടു കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജിതിന്‍ വ്യക്തമാക്കി. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നടന്‍ ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്‍റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ജോജുവിന്‍റെ കാര്‍ അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങുന്നുണ്ട്. ഇതിന് മുന്നോടിയായി ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
നടന്‍ ജോജു ജോര്‍ജ് അഭിനയിച്ച സ്റ്റാര്‍ എന്ന ചിത്രം കോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോള്‍ ഷേണായീസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞ് സിനിമ മാറി ഒരാഴ്ച പിന്നിട്ടിട്ടും നടന്റെ പോസ്റ്റര്‍ ഇവിടെനിന്ന് നീക്കംചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും മുദ്രാവാക്യംവിളികളുമായി എത്തിയത്.
ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതക്കുരുക്കുണ്ടായതില്‍ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് നടന്റെ കാര്‍ അടിച്ച് തകര്‍ത്തത്. ഈ കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1985-87 കാലങ്ങളിൽ ഐ.വി. ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.