മുംബൈ തീരത്ത് കോർഡിലിയ ആഡംബര കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
പാർട്ടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്ന് എത്തിയ മൂന്ന് പെൺകുട്ടികളും നർക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകൾ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ച ആറ് പേർക്ക് എൻസിബി സമൻസ് അയച്ചിട്ടുണ്ട്. ആര്യൻ ഖാന്റ ഫോൺ പിടിച്ചെടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നാർക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥർ അറിച്ചു. പാർട്ടി നടത്തിപ്പിൽ ആര്യൻ ഖാന് ബന്ധമുണ്ടോയെന്നും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയ അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. എട്ടുപേരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിൽ പിടിയിലായത്. എൻസിബി റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഫളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോ യുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നാലെ ബിനു അടിമാലിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷിന്റെ വീഡിയോയും പുറത്ത് വന്നു. ഇതോടെ വിവാദങ്ങള്‍ തലപൊക്കി.
സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് പറയുകയാണ് നടന്‍ അസീസ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.
ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.
എനിക്കും വിഷമമായി തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടും. അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കല്‍ ആയി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ പറയാമായിരുന്നു. ഇന്‍ട്രോ ഒന്നും സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ പറഞ്ഞത് ശരിയായില്ലെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാല്‍ നമ്മള്‍ മനസില്‍ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.
അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്
ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. അസീസ് പറയുന്നു.
മലയാളത്തിലെ പ്രശസ്ത നടനാണ് ബാല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയി മാറുകയാണ്. ഈയടുത്താണ് ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. സുഹൃത്തായ എലിസബത്ത് ആയിരുന്നു വധു. ഇപ്പോഴിതാ തട്ടിപ്പുകാരൻ ആയ മോൺസനുമായി ബാലക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഒരു ശബ്ദ സന്ദേശം ഈ കഴിഞ്ഞ ദിവസം ലീക്ക് ആയിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തരാതെ ബാല ഒഴിഞ്ഞു മാറുകയും ചെയ്തു. ഇപ്പോഴിതാ ബാലയുടെ മറ്റൊരു കാര്യമാണ് ശ്രദ്ധനേടുന്നത്.
ആദ്യഭാര്യയും ബാലയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മോൺസൻ അത് ഒത്തുതീർപ്പാക്കാൻ ഇടനില നിന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് തന്നെ ആയിരുന്നു അത്. ഈ സമയം ആദ്യഭാര്യയുടെ അഭിഭാഷകനും ബാലയുടെ അഭിഭാഷകയും കൂടെ ഉണ്ടായിരുന്നു. ആദ്യഭാര്യയുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വാർത്തയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. പിന്നീട് കോടതിയിൽ എത്തിയപ്പോൾ മോൺസനിൻ്റെ വണ്ടിയിലാണ് ബാല എത്തിയത് എന്ന് ഇദ്ദേഹം പറയുന്നു.
ഇതിനിടയിൽ താരം ഒരു ഫേസ്ബുക്ക് വീഡിയോയും ഇട്ടിരുന്നു. കേരളത്തിൽ വിവാദമായ ചർച്ചകൾ നടക്കുകയാണ് രണ്ടു ദിവസമായി. ചെന്നൈയിൽ ആയതിനാൽ മുഴുവൻ കാര്യങ്ങളും തനിക്ക് അറിയില്ല. തന്നാലാവുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ചെറിയ ചില സംശയങ്ങൾ തനിക്ക് ഉണ്ടായിരുന്നു. ഒരു അയൽക്കാരൻറെ കാര്യത്തിൽ ഒരു ബന്ധവുമില്ലാത്ത തന്നെ ഉൾപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിനു പുറകിൽ ആരോ കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ആ സംശയം ശരിയാണ് എന്ന് തോന്നിയതിനാലാണ് വീഡിയോ ചെയ്യുന്നത്.
സാധാരണ സിനിമ ഇറങ്ങുന്നതിനു മുമ്പ് ട്രെയിലർ ഇറങ്ങും. എങ്ങനെയെങ്കിലും ജീവിതത്തിൽ മുന്നേറാൻ നിൽക്കുകയാണ്. നിശബ്ദത പാലിക്കുന്നത് ഭീരു ആയതിനാൽ അല്ല. ട്രെയിലർ കാണിച്ചുതരാം എന്ന് പറഞ്ഞ് ഒരു ശബ്ദ സന്ദേശം താരം കാണിക്കുന്നു. തങ്ങളുടെ ലൈഫില് ഏറ്റവും വലിയ പ്രശ്നം ആ വ്യക്തിയാണ്. ആദ്യ ഭാര്യയെ കുറിച്ച് എന്ന് തോന്നിപ്പിക്കും വിധം ഒരു സ്ത്രീ പാലയോട് പറഞ്ഞ വാക്കുകളാണ്. എന്നാൽ ഇത് ആരാണെന്ന് വ്യക്തതയില്ല. ചിലപ്പോൾ ആവാം ചിലപ്പോൾ അല്ലായിരിക്കാം. മക്കളുടെ ഭാവിയോർത്ത് എല്ലാം വിട്ടുകൊടുക്കുകയാണ് എന്നും താരം പറയുന്നു.
സ്പാനിഷ് നഗരമായ ബാർസിലോനയിലെ പാർക്കിലൂടെ 8 വയസ്സുള്ള മകനൊപ്പം നടക്കുന്നതിനിടെ രണ്ടു കാട്ടുപന്നികൾ ആക്രമിച്ചെന്നു കൊളംബിയൻ ഗായിക ഷക്കീറ. തന്നെ ആക്രമിച്ച കാട്ടുപന്നികൾ കൈവശമുണ്ടായിരുന്ന ബാഗും തട്ടിയെടുത്ത് കാട്ടിലേക്ക് ഓടി മറഞ്ഞതായും അവർ പറഞ്ഞു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണു അപ്രതീക്ഷിത സംഭവത്തെക്കുറിച്ചു ഷക്കീറ വെളിപ്പെടുത്തിയത്. പിന്നീടു കാട്ടിൽനിന്നു വീണ്ടെടുത്ത ബാഗ് ഉയർത്തിക്കാട്ടുന്ന ഷക്കീറ വിഡിയോയിൽ ചോദിക്കുന്നത് ഇങ്ങനെ, ‘രണ്ടു കാട്ടുപന്നികൾ എന്നെ ആക്രമിച്ചു. അവർ എന്റെ ബാഗ് എങ്ങനെയാക്കിയെന്നു നോക്കൂ.’
‘മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ അടങ്ങിയ ബാഗാണു പന്നികൾ തട്ടിയെടുത്തത്. അവർ എല്ലാം നശിപ്പിച്ചിരിക്കുന്നു.’ തുടർന്ന്, തൊട്ടടുത്തിരിക്കുന്ന 8 വയസ്സുള്ള മകൻ മിലാനോട് അവർ ഇങ്ങനെ ചോദിച്ചു, ‘ മിലാൻ, സത്യം പറയൂ. കാട്ടുപന്നികളുടെ ആക്രമണത്തെ അമ്മ നേരിട്ടത് എങ്ങനെയാണെന്ന്–’ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന താരമായ ജെറാദ് പീക്കെയുടെയും ഷക്കീറയുടെയും മകനാണു മിലാൻ.
കാറ്റാലൻ തലസ്ഥാനത്തു വർധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളുടെ ഒടുവിലത്തെ ഇരയാണു ഷക്കീറ. 2016ൽ കാട്ടുപന്നികൾ വളർത്തു നായ്ക്കളെ ആക്രമിക്കുന്നതായും വാഹനങ്ങളിൽ വന്നിടിച്ചു ഗതാഗതം തടസ്സപ്പെടുത്തുന്നതായും മറ്റും 1,187 പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
2013ൽ പ്രശ്നപരിഹാരത്തിനു നേരിട്ട് ഇറങ്ങിത്തിരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ഒരു കാട്ടുപന്നിക്കു നേരെ വെടിയുതിർത്തെങ്കിലും ലക്ഷ്യംതെറ്റി അദ്ദേഹത്തിന്റെ പങ്കാളിയുടെ ശരീരത്തിലാണു കൊണ്ടത്. ഏതു പ്രതികൂല സാഹചര്യങ്ങളിലും ജീവിക്കാനാകുന്ന കാട്ടുപന്നികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരപ്രദേശങ്ങളിലേക്കും കൂട്ടമായി എത്തുന്നുണ്ട്. മനുഷ്യർ നിക്ഷേപിക്കുന്ന മാലിന്യം ആഹാരമാക്കാനാണ് ഈ വരവ്.
യൂറോപ്പിലുള്ള കാട്ടുപന്നികളുടെ എണ്ണം ഒരു കോടി കടന്നതായാണ് ഏകദേശ കണക്കുകൾ. കാട്ടുപന്നികളുടെ ഉപദ്രവം അസഹ്യമായതോടെ പല നഗരങ്ങളും ഇവയെ തുരത്താൻ പല തരത്തിലുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ബർലിനിൽ വേട്ടക്കാർ ആയിരക്കണക്കിനു കാട്ടുപന്നികളെ വെടിവച്ചു കൊന്നെങ്കിലും പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ, കുട്ടികളുടെ കളിസ്ഥലത്തിലൂടെ അലഞ്ഞുനടന്ന കാട്ടുപന്നിക്കൂട്ടത്തെ കഴിഞ്ഞ വർഷം പൊലീസ് അധികൃതർ മയക്കുവെടിവച്ചതിനു ശേഷം വിഷം കുത്തിവച്ചുകൊന്ന സംഭവം വ്യാപക പ്രതിഷേധത്തിനു വഴി തെളിച്ചിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളിൽ ഒരാൾ അറസ്റ്റിൽ. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടൽ വ്യവസായിയുമായ കുനാൽ ജാനിയെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഖർ ഏരിയായിൽ നിന്ന് അറസ്റ്റ് ചെയ്തത്. രജപുതിന്‍റെ സുഹൃത്തായിരുന്ന കുനാൽ ജാനി ഒളിവിലായിരുന്നു.
2020 ജൂണിലാണ് ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ സുശാന്ത് സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതി ചേർക്കപ്പെട്ട 33 പേരിൽ എട്ടു പേർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ പ്രതികളാക്കി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപിച്ചിരുന്നു. അന്വേഷണത്തിനിടെ വിദേശ കറൻസി, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.
സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജൻസി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്. ഇതേ തുടർന്ന്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്‍റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.
കന്നഡ നടി സൗജന്യയെ ബംഗളൂരു കുമ്പളഗോടുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നില്‍ ഇല്ലെന്നും താരത്തിന്റെ കുറിപ്പിലുണ്ട്.
തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്.
മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്‍ ബാല. പരാതി നല്‍കിയ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിതിനോടായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അജിതിനെതിരേ മോണ്‍സണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പോലീസിനെ സമീപിക്കുകയായിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോണ്‍സണെതിരേ പരാതി നല്‍കിയതെന്ന് അജിത് വെളിപ്പെടുത്തി.
പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നുണ്ട്. എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.
ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. താരത്തിന്റെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു. ബാലയ്ക്കു വിലകൂടിയ സമ്മാനവും നൽകിയതായാണ് റിപ്പോർട്ട്.
ചലച്ചിത്ര-സീരിയൽ താരം സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി സ്‌റ്റേജിലും ക്യാമറയ്ക്ക് മുന്നിലും നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചു.
തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എവിഎച്ച്എസ്എസ് കുറിച്ചി).
നീല താമരയെന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താര സുന്ദരിയാണ് അമല പോൾ. ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് താരം. അഭിനയ ജീവിതത്തിൽ ഇപ്പോൾ താരം സജീവമാണ് അത്കൊണ്ട് തന്നെ ഇന്നുള്ള യുവതാരങ്ങളിൽ ഒരുപാട് ആരാധകർ ഉള്ള താരവുമാണ്.
സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ട് വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ ആരംഭിച്ചിരുന്നു പിനീട് അങ്ങോട്ട് മലയാള സിനിമയിൽ താരം സജീവമായിരുന്നു എന്നാൽ ഇടയിക്ക് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയമായിരുന്നു. അത്കൊണ്ട് തന്നെ ചെറിയ ഇടവേള താരം എടുത്തിട്ടുണ്ട് എന്നാൽ പിന്നീട് താരം തമിഴ് സിനിമയിൽ അരങ്ങേറി അവിടെ കുടുതലും താരം ഗ്ലാമർ വേഷങ്ങളാണ് ചെയ്തത് അത്കൊണ്ട് തന്നെ തമിഴിൽ താരം വളരെ പെട്ടന്ന് വളരുകയും പിന്നീട് താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയതോട് കൂടി താരം സിനിമയിൽ എറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു .
ഇന്നിപ്പോൾ താരം തെന്നിന്ത്യയിലെ ഒരുപാട് ഭാഷയിൽ അഭിനയിച്ചിട്ടുണ്ട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷയിലും താരം അഭിനയിച്ചു മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ താരം വളരുന്നതോടപ്പം ഒരുപാട് വിവാദങ്ങളും താരത്തെ തേടി എത്തീട്ടുണ്ട് എന്നാൽ താരം അതൊന്നും മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് മോഡിങ് രംഗത്ത് നിന്നാണ് താരം അഭിനയജീവിതത്തിൽ എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരികുകയാണ് ആരാധകർ. ഇത്തവണ താരം ബിക്കിനിയിൽ അതീവ ഹോട്ടായിട്ടാണ് താരം എത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാലായിരിക്കുകയാണ്.ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും ഇല്ലാത്തതാരമാണ് അമല പോൾ.
ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ 200 കോടിയുടെ തട്ടിപ്പ് കേസിൽ കുടുക്കിയത് ലീന മരിയ പോൾ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ലീനയും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാനായി ജാക്വിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല.
രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് കേസിലെ മുഖ്യപ്രതി സുകേഷ് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ഇതേക്കുറിച്ച് അറിയാനായി ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.