റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാര്യാലയം അറിയിച്ചു. റാസൽഖൈമയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.
മയ്യത്ത് നമസ്കാരം നാളെ രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. അൽ ഖവാസിം ശ്മശാനത്തിലാണ് കബറടക്കം. ഷെയ്ഖ് ഹമദിന്റെ കുടുംബത്തിന് ഷെയ്ഖ് സൗദ് അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങൾ അൽ ദിയാഫ മജ് ലിസിൽ രാത്രി ഒൻപത് മുതൽ അർധരാത്രി 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും മൂന്ന് ദിവസം അനുശോചനം സ്വീകരിക്കും.
ലണ്ടന്‍: ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ ജുഡീഷ്യല്‍ വികാരിയും, ഗൂസ്‌നാര്‍ഗ് സെന്റ് ഫ്രാന്‍സീസ് പാരീഷ്, ക്ലയ്റ്റന്‍ ഓണ്‍ ബ്രുക് സെന്റ് തോമസ് പാരീഷ് എന്നീ ഇടവകകളിലെ വികാരിയുമായ സോണി കടന്തോട് അച്ചന്റേയും, സ്റ്റീവനേജിലെ സാജു, സുനില്‍, സുരേഷ് എന്നിവരുടെയും മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി.
ഭര്‍ത്താവ് പരേതനായ ജോസഫ് കടന്തോട്. പരേതക്ക് എഴുപത്തഞ്ചു വയസ്സ് പ്രായം ആയിരുന്നു. സാലു, സിന്ധു, സന്തോഷ് എന്നിവര്‍ എത്സമ്മയുടെ മറ്റു മക്കളാണ്. ചങ്ങനാശ്ശേരി തോപ്പില്‍ കുടുംബാംഗമാണ്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലങ്കാസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പോള്‍ സ്വര്‍ബ്രിക്ക്, ബിഷപ് എമിരിറ്റസ് മൈക്കിള്‍ കാംപ്‌ബെല്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തില്‍, സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവരും , സര്‍ഗ്ഗം സ്റ്റീവനേജ്, എസ് എം സി സി സ്റ്റീവനേജ് എന്നി അസോസിയേഷനുകളും എത്സമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുംഖവും, അനുശോചനവും അറിയിച്ചു.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് മെട്രാപോളിറ്റന്‍ ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും പിന്നീട് നടത്തപ്പെടുന്നതാണ്.
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍ അന്തരിച്ചു. മൈക്കള്‍ ജാക്‌സന്‍ മരിച്ച് ഒന്‍പത് വര്‍ഷം തികഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് പിതാവിന്റെ അന്ത്യം. ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു ജോസഫ്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 22ാം തിയ്യതി മുതല്‍ ലാസ്‌വേഗാസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്റെ വക്താവായിരുന്ന റെയ്മണ്‍ ബെയിന്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
സാമുവല്‍ ജാക്‌സണ്‍- ക്രിസ്റ്റല്‍ ലീ കിംങ് ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവനായി 1928ല്‍ യു.എസിലെ ഫൗണ്ടണ്‍ ഹില്ലിലാണ് ജോസഫിന്റെ ജനനം. മൈക്കിള്‍ ജാക്‌സന്റെ സംഗീത ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ജോസഫ്. മക്കളായ മൈക്കിള്‍, ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, എന്നിവരെ ഉള്‍പ്പെടുത്തി 1965ല്‍ ജോസഫ് ഒരു സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ പേരെടുത്തത്. ജോസഫിന്റെയും കാതറിന്‍ എസ്റ്റര്‍ ജാക്‌സന്റെയും പത്തുമക്കളില്‍ എട്ടാമത്തെ മകനായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. ഗായികയും നടിയുമായ ജാനറ്റ് ജാക്‌സണ്‍ ജോസഫിന്റെ മകളാണ്.
ഈസ്റ്റ് ലണ്ടനിലെ റോംഫഡില്‍ താമസിക്കുന്ന റോഷിന്‍ ജോണ്‍(42) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. റോംഫഡ് കെയര്‍ യുകെ നഴ്‌സിങ്ങ് ഹോമിലെ ഡെപ്യൂട്ടി മാനേജരാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
പാലാ ചെങ്ങളം പെരുമണ്ണില്‍ കുടുബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ ജോണ്‍-ഏലിക്കുട്ടി ഭാര്യ ബിന്ദു ഇടുക്കി വിമലഗിരി ഞാനാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: എലേന (13), ഹാര്‍വി (8).
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. റോഷിന്‍ ജോണിന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.
അജിത് പാലിയത്ത്
യുകെ മലയാളികള്‍ക്കിടയില്‍ അപ്പിച്ചായന്‍ എന്നറിയപ്പെട്ടിരുന്ന ഷെഫീല്‍ഡിലെ അബ്രഹാം വരാമണ്ണില്‍ ജോര്‍ജ്ജിന് ഇന്നലെ യുകെ മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. താന്‍ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ നാടിനെയും തന്നെ നെഞ്ചോട് ചേര്‍ത്തു സ്‌നേഹിച്ച സുഹൃത്തുക്കളെയും സാക്ഷിയാക്കി ഷെഫീല്‍ഡിനോട് അപ്പിച്ചായന്‍ വിടചൊല്ലിയപ്പോള്‍ സാക്ഷിയാകാനെത്തിയവരെല്ലാം കണ്ണീര്‍ പൊഴിച്ചു. ഇന്നലെ ഷെഫീല്‍ഡില്‍ നടന്ന പൊതുദര്‍ശത്തിന് യുകെയുടെനാനാഭാഗത്ത് നിന്നും നിരവധി ആളുകള്‍ ആണ് പരേതന്റെ ഭൗതീക ദേഹം കാണുവാന്‍ ഒഴുകിയെത്തിയത്.
മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം എപ്പിസ്‌കോപ്പ, റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലോക്‌സീനോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വൈദീകരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ജെഫിന്‍ ജേക്കബിന്റെ അപ്പിച്ചായനെക്കുറിച്ചുള്ള ലഘു വിവരണം തുടങ്ങി മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ പള്ളി വികാരി റവ. അജി ജോണ്‍, സെക്രട്ടറി അജി ജോര്‍ജ്ജ്, ലിവര്‍പ്പൂള്‍ കാര്‍മ്മല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. കെ എ ജേക്കബ്, ബ്രിസ്റ്റോള്‍ മാര്‍ത്തോമ്മ പള്ളിയില്‍ നിന്ന് നൈനാന്‍ പണിക്കര്‍, കാര്‍മ്മല്‍ മാര്‍ത്തോമ്മ പള്ളിയിലെ വികാരി ജേക്കബ് മാത്യു, യൂക്കെ-യൂറോപ്പ്-ആഫ്രിക്ക രൂപതാ സെക്രട്ടറി റവ. ഹാപ്പി ജേക്കബ്, ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വര്‍ഗീസ് ഡാനിയേല്‍, അപ്പിച്ചായന്റെ നീണ്ടകാല സുഹൃത്ത് അജിത്ത് പാലിയത്ത്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മാര്‍ത്തോമ ചര്‍ച്ച് യൂകെ യൂറോപ്പ് സോണ്‍ പ്രതിനിധി റെജി മാത്യു, ഓള്‍ സെന്റ് മാര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബൊറോ പ്രതിനിധി ബിജോ കുരുവിള കുര്യന്‍ , സെന്റ് പീറ്റര്‍ ചര്‍ച്ച് ഈസ്റ്റാം പ്രതിനിധി കുര്യന്‍ ജോണ്‍ എന്നിവര്‍ അനുശോചനം നടത്തി സംസാരിച്ചു. അബ്രഹാം ജോര്‍ജ്ജിന്‍റെ മകന്‍ ഡോക്ടര്‍ സുജിത്ത് അബ്രഹാം പിതാവിനെ കുറിച്ചുള്ള തന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. താബോര്‍ മാര്‍ത്തോമ ചര്‍ച്ച് മാഞ്ചസ്റ്റര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ സഹായിച്ചു.
ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷനിലെ അംഗങ്ങള്‍ പൊതുദര്‍ശനത്തിന്റെ കാര്യങ്ങള്‍ക്ക് സഹായമേകി തങ്ങളുടെ പ്രിയ അപ്പിച്ചായന് നല്ലൊരു യാത്രയയപ്പ് നല്കി. അപ്പിച്ചായന്‍ കൂടുതല്‍ സജീവമായിരുന്ന യുക്മയിലെ തുടക്കം മുതലുള്ള പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ തങ്ങളുടെ പ്രിയ അച്ചായനെ കാണുവാന്‍ എത്തിയിരുന്നു. ആര്‍ക്കും അനുകരണീയമായ മഹത്തരമായ ഒരു ജീവിതം സമ്മാനിച്ച് തന്റേതായ സ്‌നേഹത്തിന്റെ അടയാളം അവശേഷിപ്പിച്ച് അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ യൂകെ മലയാളി പ്രവാസ ചരിത്രത്തിന്റെ താളുകളില്‍ ഈ പേര് കനകലിപികളാല്‍ കൊത്തിവെക്കപ്പെടുകയാണ്.
കുവൈറ്റ് പ്രവാസജീവിതത്തിന് ശേഷം രണ്ടായിരത്തിരണ്ടിന്റെ തുടക്കത്തില്‍ യുകെയിലെത്തിയ രണ്ടാം കുടിയേറ്റകാലത്തെ മലയാളികളില്‍ പ്രധാനിയായിരുന്നു അപ്പിച്ചായന്‍. അന്ന് തുടങ്ങി ഷെഫീല്‍ഡില്‍ താമസ്സമാക്കിയ അപ്പിച്ചായന്‍ ഏഴ് വര്‍ഷം മുന്‍പാണ് പ്രോസ്‌ട്രേറ്റ് ക്യാന്‍സറിന്റെ പിടിയിലായത്. അസുഖം കണ്ടെത്തിയശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിക്കു ശേഷവും തന്റെ ഇച്ഛാശക്തിയും മനോബലവും കൊണ്ട് വര്‍ഷങ്ങളോളം രോഗത്തെ തോല്‍പ്പിച്ചുകൊണ്ടു കൊണ്ടുനടക്കുകയായിരുന്നു. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്‌കാരിക ആത്മീയ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഷെഫീല്‍ഡ് വെസ്റ്റേണ്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ ചികില്‍സയിലായിരുന്നു. എന്നാല്‍ രണ്ടാഴ്ചമുന്‍പ് തളര്‍ച്ച കൂടുകയും ഹോസ്പിറ്റലില്‍ വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രോഗം ശാന്തമാകുമ്പോള്‍ കുടുംബവുമായി ഒരവധിക്കാലം ചെലവഴിക്കാന്‍ നോക്കിയിരിക്കെയാണ് ഈ കഴിഞ്ഞ 17 ഞായറാഴ്ച മരണം പെട്ടന്ന് അച്ചായനെ വിളിച്ചത്.
മരണ സമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ക്കും അഭിമാനമുണ്ടാക്കുന്ന നേതൃത്വപാടവത്തോടെ, യൂകെയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കാന്‍, അവരുടെ സാമൂഹികവും സംസ്‌കാരികവുമായ വളര്‍ച്ചക്ക് യുകെ യില്‍ പലയിടങ്ങളിലും ചര്‍ച്ചകളിലൂടെയും ആശയങ്ങളിലൂടെയും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു. അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ ശേഷിപ്പിച്ച് പോകുന്നത് യുകെയിലെ സുഹൃത്തുക്കള്‍ക്കിടയില്‍ നികത്താനാവാത്ത ശൂന്യതയാണ്.
അപ്പിച്ചായന്റെ ഭൗതീക ദേഹം 27 ബുധനാഴ്ച വെളുപ്പിന് 3.20 ന് തിരുവനന്തപുരത്ത് എത്തുകയും തുടര്‍ന്നു ആശുപത്രിയില്‍വെച്ചശേഷം 28 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പരേതന്റെ വീട്ടില്‍ കൊണ്ടുവരുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു 3 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിക്കുന്നതായിരിക്കും.
യുകെ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന അബ്രഹാം ജോര്‍ജ്ജ് (അപ്പിച്ചായന്‍) നിര്യാതനായി. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അബ്രഹാം ജോര്‍ജ്ജ് രാത്രി പതിനൊന്ന് മണിയോടെയാണ് അന്തരിച്ചത്. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.
ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യ പ്രസിഡണ്ടും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ പെടുന്നയാളുമായിരുന്നു. യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിക്കുന്ന മരണവാര്‍ത്ത അറിഞ്ഞ് നിരവധി മലയാളികള്‍ രാത്രിയായിട്ട് കൂടി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണില്‍ കുടുംബാംഗമാണ് അബ്രഹാം ജോര്‍ജ്ജ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍ സുജിത് എബ്രഹാം, സിബിന്‍ എബ്രഹാം. മരുമക്കള്‍ ഷെറിന്‍, അനു. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗമാണ് അപ്പിച്ചായന്‍.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
അപ്പിച്ചായന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
ജോസ് മാത്യു
അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ എത്തിയ യുകെ മലയാളി നാട്ടില്‍ വച്ച് മരണമടഞ്ഞു. യുകെയിലെ റോതര്‍ഹാം മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗവും ഷെഫീല്‍ഡ് ക്നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ താഴത്തുറുമ്പില്‍ ചാക്കോ കുരുവിള (ബേബി)യാണ് നാട്ടില്‍ വച്ച് നിര്യാതനായത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.
അമ്മയുടെ മരിച്ച വിവരം അറിഞ്ഞ് പതിനഞ്ച് ദിവസം മുന്‍പാണ് ബേബി നാട്ടിലേക്ക് തിരിച്ചത്. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ബേബിയും അമ്മയ്ക്ക് പിന്നാലെ സ്വര്‍ഗ്ഗീയ ഗൃഹത്തിലേക്ക് യാത്രയായത് ഇന്ന് രാവിലെ ആയിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ ചില അസുഖങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ബേബിയ്ക്ക് ഇല്ലായിരുന്നു.
ബേബിയുടെ സംസ്കാരം വെള്ളിയാഴ്ച (08-06-2018) വെള്ളിയാഴ്ച ഇടവക ദേവാലയമായ കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് പള്ളിയില്‍ വൈകുന്നേരം നാല് മുപ്പതിന് നടക്കും. ബേബിയുടെ ഭാര്യ ലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുംബാംഗമാണ്. ലിബിന്‍, ബിബിന്‍ എന്നിവര്‍ മക്കളാണ്.
ലണ്ടന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ് (ബെന്നി) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു.
പത്തനംതിട്ട ചെരിവ്കാലായില്‍ കുടുംബാംഗമായ ഫിലിപ്പ് വര്‍ഗീസ് ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഹോണ്‍സ്ലോയില്‍ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് പോയ കുടുംബംഗങ്ങള്‍ക്ക് ആശ്വാസമേകി ഹോണ്‍സ്ലോയിലെ മലയാളികള്‍ രംഗത്തുണ്ട്. സംസ്കാര കര്‍മ്മങ്ങള്‍ നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.
ബെന്നിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്‍ജും ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍.സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം.സി.ബി.എസ് സഭാംഗവും ആയ ഫാ. ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ നിര്യാതയായി. 75 വയസായിരുന്നു. മറിയക്കുട്ടി ഈരാറ്റുപേട്ട മണിയംകുളം കളപ്പുരക്കല്‍ കുടുംബാംഗമാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂഞ്ഞാര്‍ കുന്നോന്നിയില്‍ നിന്ന് കോഴിക്കോട്, തിരുവമ്പാടി പഞ്ചായത്തില്‍ കര്‍ഷകരായി കുടിയേറിയ പുളിക്കക്കുന്നേല്‍ ദേവസ്യ ആണ് പരേതയുടെ ഭര്‍ത്താവ്. തിരുവമ്പാടി ചവലപ്പാറയിലാണ് കുടുംബം താമസിച്ചു വരുന്നത്.
ജിമ്മി അച്ചന്‍, സിസ്റ്റര്‍ ലിന്‍സി മരിയ എഫ്.സി.സി (പൊന്നാനി സ്‌കൂള്‍ അദ്ധ്യാപിക) എന്നിവരടക്കം ഒമ്പതു മക്കളാണ് പരേതക്കുള്ളത്. ഔസേപ്പച്ചന്‍, തങ്കച്ചന്‍, ജോയിച്ചന്‍, ജാന്‍സി, മോളി, മിന്‍സി, സുജാമോള്‍ (ഇറ്റലി) എന്നിവരാണ് ഇതര മക്കള്‍.
ലില്ലി പൈമ്പിള്ളില്‍, റിന്‍സി(കൂമ്പാറ), റോസി കൂമുള്ളില്‍(മാള), ആന്റ്റോ(ഒല്ലൂര്‍), ഷാജു(കല്ലുരുട്ടി), ചാച്ചപ്പന്‍(ഇറ്റലി) എന്നിവര്‍ മരുമക്കളാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയികയില്‍, ലെസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജോസ് അന്ത്യാംകുളം, എം.സി.ബി. എസ് സന്യാസ സമൂഹം, താമരശ്ശേരി രൂപത വിശ്വാസി കൂട്ടായ്മ, തിരുവമ്പാടി-കൂടരഞ്ഞി സംഗമങ്ങള്‍ എന്നിവര്‍ തങ്ങളുടെ അഗാധമായ ദുംഖവും, അനുശോചനവും ജിമ്മി അച്ചനെ അറിയിക്കുകയും, പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകാംഗമായ മറിയക്കുട്ടിയുടെ അന്ത്യോപചാര ശുശ്രുഷകള്‍ തിരുവമ്പാടി ചവലപ്പാറയിലുള്ള സ്വഭവനത്തില്‍ ജൂണ്‍ 5ന് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. തുടര്‍ന്ന് തിരുവമ്പാടി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതാണ്. ജിമ്മി അച്ചന്‍ രാവിലെ നാട്ടിലേക്ക് തിരിക്കും