ന്യൂസ് ഡെസ്ക് മലയാളം യുകെ
ആറു വർഷങ്ങളോളം യുകെയിൽ സീറോ മലബാർ സഭയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച ഫാ. ജെയ്സൺ കരിപ്പായിയുടെ മാതാവ് മറിയക്കുട്ടി (85 ) അന്തരിച്ചു. മൃത സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (8 / 09 /23 ) രാവിലെ 9. 30 ന് കുറ്റിക്കാടുള്ള സ്വവസതിയിൽ ആരംഭിക്കും.
ഫാ. ജെയ്സൺ കരിപ്പായിയുടെ അമ്മയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.
ഫാ. ജെയ്സൺ കരിപ്പായി അച്ചൻ ബെർമിംഗ്ഹാം കേന്ദ്രമാക്കി സീറോ മലബാർ രൂപത വരുന്നതിനു മുമ്പ് ഇപ്പോഴത്തെ മിഷനുകളായിട്ടുള്ള സാറ്റ്ലി മിഷൻ, സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ തുടങ്ങിയള്ള മിഷനുകളിൽ ആദ്യകാലത്ത് സീറോ മലബാർ സഭയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ പ്രഥമ വികാരി ജനറാളും ലങ്കാസ്റ്ററിൽ ((യു കെ) പാരീഷ് പ്രീസ്റ്റുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ വത്സല മാതാവ് എസി റോസ (92) നിര്യാതയായി. ഭർത്താവ് പരേതനായ ജേക്കബ് ചൂരപൊയ്കയിൽ( റിട്ട. ഹെഡ് ടീച്ചർ). പരേത എസി റോസ റിട്ടയേർഡ് അദ്ധ്യാപികയാണ്.
സെപ്റ്റംബർ 4 ന് തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് സ്വഭവനത്തിലും തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്ജ് ദേവാലയത്തിലും വെച്ച് നടത്തുന്ന അന്ത്യോപചാര ശുശ്രുഷകൾക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കാരം നടത്തും. ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വലിയമറ്റം പിതാവ് വഹിക്കും. മരണ വിവരം അറിഞ്ഞ ഉടൻ തന്നെ മാത്യു അച്ചൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി, വിദേശത്തായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പിതാവ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവമ്പാടി : കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻ്റ് മഞ്ചു ബിനോയിയുടെ മാതാവും പരേതനായ തോക്കനാട്ട് തോമസിന്റെ ഭാര്യയുമായ അന്നമ്മ വി. ജെ നിര്യാതയായി. തിരുവമ്പാടി വെള്ളാരംകുന്നേൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച (04-09-2023) ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനശുശ്രുഷകൾക്ക് ശേഷം തിരുവമ്പാടി സേക്രെഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. ഭൗതികശരീരം 03-09-2023 ഉച്ചകഴിഞ്ഞ് ഒറ്റപ്പൊയിൽ തോക്കനാട്ട് വസതിയിൽ എത്തിക്കും.
മക്കൾ :മിനി , മനു , മഞ്ജു (യു. കെ )
മരുമക്കൾ: ജോയി കൂനങ്കിയിൽ , സീന കുളത്തിങ്കൽ ( പേരാവൂർ ),ബിനോയി തോമസ് വെള്ളാമറ്റത്തിൽ ( യു. കെ ).
അന്നമ്മ വി. ജെയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി നേഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ യുവാവ് അയർലൻഡിൽ അന്തരിച്ചു. കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ റോജി പി. ഇടിക്കുള (37) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടർന്നു ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.
തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഒന്നര വർഷം മുൻപ് ഗാൾവേയിലെ ട്യൂമിൽ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോർക്കിലാണ് താമസിച്ചിരുന്നത്.
കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് റോജി.
മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. സന്തോഷത്തിൽ കഴിയവെ ആക്‌സ്മികമായി ഉണ്ടായ റോജിയുടെ മരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പത്തനംത്തിട്ട മാന്തളിർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി വിവിധ സംഘടനകൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അയർലൻഡിലെ ഗാൾവേയിൽ പൊതുദർശനം നടത്തും.
റോജി പി. ഇടിക്കുളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രാഡ്ലി സ്റ്റോക്കിൽ കുടുംബമായി താമസിക്കുന്ന വിനോദ് തോമസ് മരിച്ചു . കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന വിനോദ് തോമസിൻെറ മരണം കടുത്ത വേദനയോടെയാണ് യുകെയിലെ മലയാളി സമൂഹം ഏറ്റെടുത്തത് . കോട്ടയം വലിയ പീടികയിൽ കുടുംബാംഗമായ വിനോദ് തോമസിന് 59 വയസ്സായിരുന്നു പ്രായം .
ലീന തോമസാണ് ഭാര്യ, മക്കൾ : ഡോ. മേരി വിനോദ് , മായാ വിനോദ്.
യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന വിനോദ് തോമസ് സ്റ്റോക്കിലെ ബസ്ബ്രാഡ്ലി സ്റ്റോക്കിലെ ‘ബ്രിസ്ക’ സംഘടനയിലടക്കം വളരെ സജീവമായിരുന്നു.
വിനോദ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലൻഡിൽ താമസിക്കുന്ന ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയാന മോൾ മരണമടഞ്ഞു. ഏഴുവയസ്സുകാരിയായ ലിയാന മോൾ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ. ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്.
ലിയാന മോളുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓരോ മരണവും നൽകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ചെറുപ്രായത്തിലെയുള്ള ആകസ്മിക മരണങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നൽകുന്ന ആഘാതം വളരെ വലുതാണ്. 38 – മത്തെ വയസ്സിൽ ലെസ്റ്ററിൽ താമസിക്കുന്ന അക്ഷധ ശിരോദ്കറിന്റെ മരണം അങ്ങനെയുള്ള ഒന്നാണ്.
ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദിൽജിത് തോമസിന്റെ ഭാര്യയാണ് അകാലത്തിൽ മരണമടഞ്ഞ അക്ഷധ ശിരോദ്കർ . വെറും നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു മകനും ദിൽജിത് അക്ഷധ ദമ്പതികൾക്ക് ഉണ്ട് .
പൊതുദർശനത്തിന്റെയും മൃതസംസ്കാര ശുശ്രൂഷകളുടെയും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അക്ഷധ ശിരോദ്കറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്ലൈമൗത്തിൽ താമസിക്കുന്ന ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 57 വയസ്സായിരുന്നു പ്രായം. ജൂലിയാണ് റെജിമോന്റെ ഭാര്യ. മക്കൾ : മെർലിൻ, മറിയം , മെൽവിൻ .
റെജിമോൻ ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമാ ചർച്ചിലെ ഇടവകാംഗമാണ്. ഇടവകയുടെ പേരിൽ ഫാ. സനോജ് ബാബു മാത്യുവും സെക്രട്ടറി ജാഫി ചാക്കോയും അനുശോചനം അറിയിച്ചു.
റെജിമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മകനോടും കുടുംബത്തോടും ഒപ്പം സമയം ചിലവഴിക്കാൻ നാട്ടിൽ നിന്ന് പ്രസ്റ്റണിലെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശി തട്ടാരടിയില്‍ വി ജെ വര്‍ഗീസ് (75) അന്തരിച്ചു. ഒന്നര മാസം മുമ്പാണ് വര്‍ഗീസ് ഭാര്യ മറിയക്കുട്ടിയ്ക്കൊപ്പം യുകെയില്‍ എത്തിയത്. പ്രസ്റ്റണിലെ ദിപിന്‍ വര്‍ഗീസിന്റെ പിതാവാണ് വിട വാങ്ങിയത്. കഴിഞ്ഞ ഒരുമാസമായി അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് സ്‌ട്രോക്ക് സംഭവിച്ചതോടെയാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചിക്കന്‍ പോക്സും വയറു വേദനയും മൂലം ആശുപത്രിയിലാവുകയായിരുന്നു. കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിനിടെയാണ് രണ്ടു ദിവസം മുൻപ് സ്ട്രോക്ക് സംഭവിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.
വര്‍ഗീസ് റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ മറിയക്കുട്ടി ടീച്ചറായിരുന്നു. മക്കൾ: ദിപിൻ, ദീപ. മരുമക്കള്‍: ഷിജോ പടന്നമാക്കല്‍ (എരുമേലി), ടെസ്സാ മരിയ വര്‍ഗീസ്. കൊച്ചുമക്കള്‍: മിലു, മിലന്‍, മിലി, ശ്യാമിലി.
വിജെ വര്‍ഗീസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഷാജിയുടെയും പ്രിനിയുടെയും മകൻ ജോൺ പോൾ അകാലത്തിൽ വിട പറഞ്ഞു. 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടി ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം ആശുപത്രിയിൽ ആയിരുന്നു.
നേരത്തെ ഷാജിയുടെയും പ്രിനിയുടെയും അഞ്ചാമത്തെ കുട്ടി ചെറുപ്പത്തിലെ മരണമടഞ്ഞിരുന്നു. ഇതിനു പുറമേയാണ് മാതാപിതാക്കൾക്ക് തീരാ വേദന സമ്മാനിച്ച് ജോൺ പോളിന്റെ ജീവനും വിധി തട്ടിയെടുത്തത്. ജോൺ പോളിന്റെ മൂത്ത സഹോദരൻ മാർപാപ്പ പങ്കെടുക്കുന്ന വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കാനായി പോർച്ചുഗലിൽ പോയിരിക്കുന്ന സമയത്താണ് അനിയൻ ജീവൻ വെടിഞ്ഞത്.
മാഞ്ചസ്റ്റർ സെന്റ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ വച്ചാണ് ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച മൃതസംസ്കാര ശുശ്രൂഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജോൺ പോളിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു