Obituary

മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .

മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .

സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .

ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

കാസർകോഡ് സ്വദേശിനിയും ദുബായിൽ നേഴ്സുമായ ലിജി മരണപ്പെട്ടു. 6 മാസം ഗർഭിണിയായിരുന്നു. ഫെബിൻ ഭർത്താവാണ്.

ലിജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഒന്നരമണിക്കൂറിന്റെ ഇടവേളയില്‍ പ്രവാസി മലയാളിയും ഭാര്യയും മരിച്ചു. ഹൃദയാഘാതമാണ് രണ്ടുപേരുടെയും മരണകാരണം. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു രണ്ട് പേരുടെയും അന്ത്യം.

ഇരിഞ്ഞാലക്കുട താണിശ്ശേരി ചെമ്പകശ്ശേരി ജേക്കബ് വിന്‍സന്റ് (64), ഭാര്യ ഡെയ്‌സി വിന്‍സന്റ് (63) എന്നിവരാണ് മരിച്ചത്. ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്‌സിയും ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ ഇന്‍സ്റ്റലേഷന്‍ സിസ്റ്റംസ് കമ്പനി നടത്തുകയാണ് ജേക്കബ്ബ് വിന്‍സന്റ്. കുഞ്ഞാവര ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ്.

ആലൂക്കാരന്‍ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് ഡെയ്‌സി വിന്‍സന്റ്. പെരുങ്ങോട്ടുകരയാണ് സ്വദേശം. ഷാര്‍ജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.

എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.

മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.

‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.

നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.

ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി , കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ ) ദിലീപിന്റെ ഭാര്യയാണ് പരേത. മക്കൾ അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.

അശ്വതി ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റിയാദിലെ അൽ ഹയാത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന ലീന രാജൻ ഈ ലോകത്തോട് വിട പറഞ്ഞു. സർജറിയെ തുടർന്നുണ്ടായ കോപ്ലിക്കേഷനും കാർഡിയാക് അറസ്റ്റുമാണ് മരണകാരണം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ലീന രാജന് ഒരു കുട്ടിയുണ്ട്.

ലീന രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ മലയാളികൾക്ക് സുപരിചിതനായ ബൈജു മേനാച്ചേരി(52) അന്തരിച്ചു. മലയാളികള്‍ക്കിടയിലെ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ബൈജുവിന്റെ വേർപാട് ആകസ്മികമായാണ് സംഭവിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തിയ ബൈജു ഇന്നലെ രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ഇദ്ദേഹം നാട്ടില്‍ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്ന് വന്നത്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുമിത്രാദികൾ എല്ലാം നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ യുകെ മലയാളികൾ ഞെട്ടലിലാണ്. കേവലം ഒരു മലയാളി സുഹൃത്തിനെ മാത്രമല്ല ഇത്തവണ മരണം കവർന്നെടുത്തത്, അവരുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നിന്നിരുന്ന, സംഘടനയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം മലയാളികൾക്ക് ഇടയിൽ വലിയ സ്വാധീനം ലഭിച്ചിരുന്നു. എന്നാൽ വിമർശകർക്കു പോലും വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ബൈജു. വലിയ സൗഹൃദവലയം തന്നെ ആയിരുന്നു അദ്ദേഹത്തിൻെറ പ്രധാന മുതൽകൂട്ട്.

ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നായ മേനാച്ചേരിയാണ് ബൈജുവിന്റെ വീട്. രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും ഭാര്യ ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിന്നീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകര്‍ ആയ ബൈജു പരിപാടികൾ വ്യത്യസ്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത കാലയളവിൽ പോലും മലയാളികൾക്കും പരിസരവാസികൾക്കും ബൈജു പ്രിയങ്കരനായിരുന്നു. സിനിമ മോഹം ഏറെ നാളായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ബൈജു മടങ്ങുന്നത് ആഗ്രഹം പൂർത്തീകരിച്ചാണ്.

ബൈജു മേനാച്ചേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുട്ടനാട് സംഗമം യുകെയുടെ മുൻ കൺവീനറും ലിവർപൂൾ യുകെ മലയാളിയുമായ ആന്റോ ആൻറണിയുടെ ഭാര്യ ഷേർളി ആന്റണിയുടെ പിതാവ് മാത്യു പട്ടേട്ട (പി എം മാത്യു 102 വയസ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 4-ാം തീയതി 11:00 മണിക്ക് പൈങ്ങുളം സെന്റ് മേരിസ് ഇടവക പള്ളിയിൽ നടത്തപ്പെടുന്നതാണ്. പൊതുദർശനം പള്ളി വക പാരിഷ് ഹാളിൽ 10: 30 മുതൽ .

ഭാര്യ – പരേതയായ ത്രേസ്യാമ്മ മാത്യു മുഴുർ പന്തപ്പള്ളിയിൽ കുടുംബാംഗമാണ് . മക്കൾ : മേരിക്കുട്ടി , എൽസി , ആലീസ്, ഫിലിപ്പ്, മോളി , ബേബി, ഷൈനി, ഷേർളി (യുകെ ).
മരുമക്കൾ :- സേവ്യർ , സെബാസ്റ്റ്യൻ , പരേതനായ പി എം ജോസഫ് , ലില്ലി, സെലിൻ, സജിമോൻ , അന്തോന്നിച്ചൻ, ആൻറിച്ചൻ (യുകെ ).

ആന്റോ ആൻറണിയുടെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved