Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോർത്താംപ്ടണിൽ താമസിക്കുന്ന ഏലിയാമ്മ ഇട്ടി (69) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ചു. കോട്ടയം അമയന്നൂർ തേമ്പിള്ളിൽ കുടമം പാറയിൽ വർഗീസ് ഇട്ടിയുടെ ഭാര്യയാണ് പരേത . ആദ്യകാല യുകെ മലയാളിയായ ഏലിയാമ്മഇട്ടി 2003 ലാണ് യുകെയിലെത്തിയത്. വ്യാഴാഴ്ച മിൽട്ടൺ ടണിൽ താമസിക്കുന്ന മകന്റെ വീട്ടിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം ശുശ്രൂഷകൾക്കായി ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നോർത്താംപ്ടണിലെ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്ഇടവകാംഗമാണ് പരേത

ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സണ്ടർലാൻഡിൽ താമസിക്കുന്ന മോനിപ്പള്ളി നിവാസിയായ ജെയിംസ് ജോസഫ് നാട്ടിൽ വച്ച് നിര്യാതനായി . ജെയിംസ് ജോസഫ് ( 58 ) -ന്റെ മരണം മഞ്ഞപ്പിത്തം മൂലമാണെന്നാണ് അറിയാൻ സാധിച്ചത്, വെറും മൂന്നുമാസം മുമ്പാണ് ജെയിംസിന്റെ മകളുടെ വിവാഹം നാട്ടിൽ വച്ച് നടന്നത്. വിവാഹ ശേഷം ജെയിംസ് ഒഴികെയുള്ള കുടുംബാംഗങ്ങൾ യുകെയിൽ തിരിച്ചെത്തിയപ്പോഴാണ് മരണം കടന്നുവന്നത്. യുകെയിലെത്തിയ കുടുംബാംഗങ്ങൾ നാട്ടിലേയ്ക്ക് തിരിച്ചതായാണ് അറിയാൻ സാധിച്ചത്.

ജെയിംസ് ജോസഫിന്റെ സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജെയിംസ് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹൂസ്റ്റണിലെ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസ് (30) നിര്യാതനായി. കേരളത്തില്‍ തളിയനാട് തൊടുപുഴയിലാണ് ആൽബർട്ടിൻെറ കുടുംബം .

ആല്‍ബര്‍ട്ട് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

മടമ്പം: മടമ്പം ലൂർദ് ഫൊറോനാപള്ളി ഇടവകാംഗമായ മുല്ലൂർ എം. പി. ജോയി (75) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: കൊട്ടൂർ വയൽ പൂവത്തുംമൂട്ടിൽ കുടുംബാംഗം ചിന്നമ്മ ജോയി, മക്കൾ : മനേഷ് ഫിലിപ്പ് (യുകെ), മിനി അഭിലാഷ് (യുകെ), സിമി റോബിൻ (ഓസ്ട്രേലിയ, നിമി ഷൈജു (യുകെ). മരുമക്കൾ : ബെറ്റി മനേഷ് (യുകെ), അഭിലാഷ് നന്ദിക്കാട് (യുകെ), റോബിൻ മാവേലി പുത്തൻപുരയിൽ (ഓസ്ട്രേലിയ), ഷൈജു ഓരത്ത് (യുകെ ) . സഹോദരങ്ങൾ: ചാണ്ടി, ഫാ. ജേക്കബ് മുല്ലൂർ, അബ്രഹാം, മേരി, ആനിയമ്മ (യുകെ), സാലി (തിരുവനന്തപുരം).

മിനി അഭിലാഷിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ വിഭാഗം സയൻസ് അധ്യാപിക തെന്നടി സെൻറ് റീത്താസ് ഇടവകാംഗവും, ആലപ്പുഴ തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയ്യോയുടെ ഭാര്യയുമായ പ്രിൻസി സന്തോഷ് (50) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ നിര്യാതയായി. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ : ഷോൺ , അയോണ (ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ) .

സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടക്കും.

പ്രിൻസി സന്തോഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെയിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി അനസ് ഖാൻ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയിൽ ക്രിക്കറ്റർ എന്ന നിലയിൽ ഏറെ സുപരിചിതനായിരുന്നു അദ്ദേഹം . അനസ് കാൻസർ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല.

ലണ്ടനിലെ യൂസ്റ്റൺ പാലിയേറ്റീവ് കെയർ ഹോമിൽ വെച്ചായിരുന്നു മരണം. ലണ്ടനിലെ ഈസ്റ്റ് ഹാമിലാണ് താമസിച്ചിരുന്നത്. യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ ഗ്ലോബൽ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് അനസ് കളിച്ചിരുന്നത്.  സംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

യുകെ മലയാളികൾക്കിടയിലെ നിറസാന്നിധ്യമായിരുന്നു അനസ്. രോഗശയ്യയിൽ ആയിരുന്നപ്പോഴും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനസ് ശ്രമിച്ചിരുന്നു. രോഗം മൂർച്ഛിച്ച ഘട്ടത്തിൽ അനസിന് ആശ്വാസ വാക്കുകളുമായി ധാരാളം പേർ എത്തിയിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം.

അനസ് ഖാൻ ഇബ്രാഹിമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ 

എസ്സെകസ് :  സൗത്ത് എന്റ് ഓൺ സി മലയാളിയായ സുരേഷ് എബ്രഹാമിന്റെ പിതാവ്  പി ജെ എബ്രഹാം, പത്തിൽ, വേഴപ്രാ (95 ) നാട്ടിൽ വച്ച് നിര്യാതനായി . മൃതസംസ്കാര ചടങ്ങുകൾ ഞായറാഴ്ച ( 04 / 06 / 23 ) ഉച്ചകഴിഞ്ഞു  2 മണിക്ക് സ്വഗ്രഹത്തിൽ ആരംഭിക്കും. വേഴപ്രാ സെൻറ് : പോൾസ് ഇടവക അംഗമാണ്.

രാമങ്കരി ഗ്രാമ പഞ്ചായത്ത് മെമ്പർ, രാമങ്കരി കോഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്, ഓടേറ്റി കർഷക സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ മേരിക്കുട്ടി എബ്രഹാം ചക്കുകളം. മക്കൾ ജോസ്, കുഞ്ഞൂഞ്ഞമ്മ , ലൈലാമ്മ, Fr തോമസ്‌ലാൽ (കത്തിദ്രൽ വികാരി, സാഗർ രൂപത),സോഫി പരുവപ്പറമ്പിൽ, ജെസ്സി( St ജോസഫ്സ് LPS), സുരേഷ് എബ്രഹാം സോഷ്യൽ വർക്കർ -എസ്സെക്സ് കൌൺസിൽ UK,എന്നിവർ മക്കളാണ്.

മരുമക്കൾ : തങ്കച്ചൻ കൈനിക്കര,വില്ലിമാമ്മൂട്ടിൽ തങ്കച്ചൻ പരുവപ്പറമ്പിൽ, ഷാജി, ലിസ്സമ്മ കുന്നുംപുറം, ലൗലി മുറിക്കുതറ(സീനിയർ അസി:രജിസ്ട്രാർ, എംജി യൂണിവേഴ്സിറ്റി കോട്ടയം )

പി ജെ എബ്രഹാമിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബോൾട്ടനിൽ താമസിക്കുന്ന ഡോ. വർഗീസ് ചിറയ്ക്കൽ (80) നിര്യാതനായി.

ഡോ. വർഗീസ് ചിറയ്ക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തില്‍ പങ്കാളിയായി യുകെ മലയാളികളുടെ അഭിമാനമായി മാറിയ കേംബ്രിഡ്ജിലെ മലയാളി നേഴ്‌സായ പ്രതിഭ കേശവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്‌ത്‌ വരികെയാണ് പ്രതിഭയുടെ അപ്രതീക്ഷിത മരണം. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കേരളത്തിൽ കുമരകം സ്വദേശിയാണ് പ്രതിഭ.

ബന്ധങ്ങൾക്ക് എന്നും വലിയൊരു സ്ഥാനം നൽകിയിരുന്ന പ്രതിഭ യുകെ മലയാളികൾക്ക് സുപരിചിതയായിരുന്നു. അതുകൊണ്ട് തന്നെ പ്രതിഭയുടെ അപ്രതീക്ഷിത മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. രണ്ടു വർഷം മുൻപ് പ്രതിഭ നാട്ടിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് സഹായിച്ചത് വൻ ജനശ്രദ്ധ നേടിയിരുന്നു. 2021 ഒക്ടോബര്‍ 5 -നായിരുന്നു സംഭവം. ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് സംഭവം നടന്നത്. അന്ന് മരിയയ്ക്ക് ഏഴാം മാസമായിരുന്നു.

എന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ക്യാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നേഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്‌സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.

വിമാനത്തില്‍ താല്‍ക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായതിനാല്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും അടിയന്തിര വൈദ്യസഹായം നല്‍കിയ പ്രതിഭ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് കൊച്ചിയിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു.

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കുമരകം കദളിക്കാട്ടുമാലിയില്‍ റിട്ടയേര്‍ഡ് അധ്യാപകനായ കെ. കേശവനാണ് പരേതയുടെ പിതാവ് . കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

പ്രതിഭ കേശവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ജോലി സംബന്ധമായ ആവശ്യത്തിനായി ലണ്ടനിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. നാൽപത്തി രണ്ടുകാരനായ മനു സിറിയക് മാത്യു ആണ് മരിച്ചത്. യുകെയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാര്‍ട്ട്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയായിരുന്നു. പിന്നീട് ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സകള്‍ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടരഞ്ഞി റിട്ടയേര്‍ഡ് അധ്യാപകന്‍ തടത്തിപ്പറമ്പില്‍ റ്റി. കെ. മാത്യുവിന്റെയും റിട്ടയേര്‍ഡ് അധ്യാപിക കുടരഞ്ഞി കീരമ്പനാല്‍ കുടുംബാംഗവുമായ ഗ്രേസിയുടെയും മകനാണ് മനു. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയില്‍ ഉന്നത പദവിയിലിരിക്കെയാണ് ഔദ്യോഗിക ആവശ്യത്തിനും കമ്പനി മീറ്റിങ്ങിനുമായി പത്തുദിവസത്തെ സന്ദര്‍ശനത്തിനായി മനു ലണ്ടനില്‍ എത്തിയത്‌.

ഭാര്യ : മിഷോമി മനു, മക്കള്‍ : നേവ, ഇവ, മിഖായേല്‍. ശരീരം നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

മനു സിറിയക് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved