ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അയര്‍ലണ്ടിലെ ചെറിവുഡ്, ക്യാബിന്റീലിയില്‍ താമസിക്കുന്ന മോനിപ്പള്ളി സ്വദേശി അരുണിന്റേയും ( ബീക്കണ്‍ ഹോസ്പിറ്റല്‍ ,ഡബ്ലിന്‍ ) കോട്ടയം മണര്‍കാട് സ്വദേശിനി ശ്രീജിത അരുണിന്റേയും ( ഡണ്‍ലേരി ഗ്ലെനഗേരി ആള്‍ട്ടഡോര്‍ നഴ്സിങ് ഹോം ) മകന്‍ കാര്‍ത്തിക് ( 6 വയസ് ) നിര്യാതനായി.
മൃതദേഹം ക്രംലിന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് ഡബ്ലിനില്‍ നടത്തപ്പെടും.
കുഞ്ഞു കാര്‍ത്തിക്കിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പര്‍വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ബീച്ച് റോഡ് കോണ്‍വന്റ് സ്ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്‍ഹിലാല്‍ ബാങ്കില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോസില്‍ റോക്കില്‍ കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കിലാണ് അപകടം. ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അല്‍ഖൂസിലെ അവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയാണ്. മക്കള്‍: ഡാനിയേല്‍, ഡേവിഡ്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .
മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .
സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .
ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഒന്നരമണിക്കൂറിന്റെ ഇടവേളയില്‍ പ്രവാസി മലയാളിയും ഭാര്യയും മരിച്ചു. ഹൃദയാഘാതമാണ് രണ്ടുപേരുടെയും മരണകാരണം. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു രണ്ട് പേരുടെയും അന്ത്യം.
ഇരിഞ്ഞാലക്കുട താണിശ്ശേരി ചെമ്പകശ്ശേരി ജേക്കബ് വിന്‍സന്റ് (64), ഭാര്യ ഡെയ്സി വിന്‍സന്റ് (63) എന്നിവരാണ് മരിച്ചത്. ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്സിയും ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ ഇന്സ്റ്റലേഷന് സിസ്റ്റംസ് കമ്പനി നടത്തുകയാണ് ജേക്കബ്ബ് വിന്‍സന്റ്. കുഞ്ഞാവര ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ്.
ആലൂക്കാരന്‍ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് ഡെയ്സി വിന്‍സന്റ്. പെരുങ്ങോട്ടുകരയാണ് സ്വദേശം. ഷാര്‍ജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്കരിക്കും.
മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.
എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.
മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.
‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.
നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.
ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി , കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ ) ദിലീപിന്റെ ഭാര്യയാണ് പരേത. മക്കൾ അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.
അശ്വതി ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റിയാദിലെ അൽ ഹയാത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന ലീന രാജൻ ഈ ലോകത്തോട് വിട പറഞ്ഞു. സർജറിയെ തുടർന്നുണ്ടായ കോപ്ലിക്കേഷനും കാർഡിയാക് അറസ്റ്റുമാണ് മരണകാരണം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ലീന രാജന് ഒരു കുട്ടിയുണ്ട്.
ലീന രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.