മുന് അമേരിക്കന് പ്രസിഡന്റ് ഡൊണള്ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്ക്കിലെ വസതിയിലാണ് അന്ത്യം. ട്രംപാണ് മരണവാര്ത്ത സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.
ഫാഷന് ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന് മോഡലുമായിരുന്നു ഇവാന ട്രംപ്. ഇവാനയുടെ മരണത്തില് ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന സുന്ദരിയായ വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. മക്കളെ ഓര്ത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളില് അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
1977ലായിരുന്നു ട്രംപും ഇവാനയും തമ്മിലുള്ള വിവാഹം. 90കളുടെ ആരംഭത്തില് ഇരുവരും വിവാഹമോചനം നേടി്. 1993ല് ട്രംപ് മാപ്പിള്സിനെ വിവാഹം കഴിച്ചു.1999ല് ട്രംപും മാപ്പിള്സും പിരിഞ്ഞു. 2005ല് ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.
നേരത്ത ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാല്ദോവില് 1949ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യന് ജൂനിയര് നാഷ്ണല് സ്കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്.
നടനും സംവിധായകനുമായ പ്രതാപ് പോത്തന് അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന് ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള് ഗയയും ഫ്ലാറ്റില് ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില് അദ്ദേഹം അഭിനയിച്ചു.
ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില് ചൈതന്യ എന്ന ചിത്രവും തമിഴില് ജീവ, വെറ്റ്രിവിഴ, ലക്കിമാന് തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന് സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര് പുഷ്പങ്ങള്, വരുമയിന് നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര് സംവിധാനം ചെയ്ത വരുമയിന് നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില് അവിസ്മരണീയമായത്.
ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എകെ 47 തോക്കുകൾ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായി യുകെയില് ജീവിതം തേടിയെത്തുന്ന മലയാളികളിൽ അകാരണമായി ജീവൻ നഷ്ടമാകുന്ന വാർത്തകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. ഒടുവിലായി വീണ്ടും ഒരു പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. മാസങ്ങള് മുന്പ് മാത്രം ജീവിതം തേടി ഈ നാട്ടിലെത്തിയ കല്ലറ സ്വദേശിയയായ 35 കാരനായ ജസ്റ്റിന് ജോയ് ആണ് ഹൃദയാഘാതത്തിനു കീഴടങ്ങിയത്.
യുകെയിൽ ആകസ്മിക മരണത്തിനു കീഴടങ്ങുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം മാസത്തില് ഒന്ന് എന്ന നിലയിൽ തുടരുകയാണ്. രാജ്യത്തിൻറെ പലഭാഗങ്ങളിലും തുടർച്ചയായി ചെറുപ്പക്കാരുടെ മരണവാർത്തകൾ കേൾക്കേണ്ടി വന്ന യുകെ മലയാളികള്ക്ക് ഒടുവിലായി എത്തുന്ന വാര്ത്തയായി സെന്റ് ആല്ബന്സില് നിന്നും ജസ്റ്റിന്റെ ആകസ്മിക മരണം.
ഡല്ഹിയില് സ്വകാര്യ ആശുപത്രിയില് നഴ്സ് ആയിരുന്ന ജസ്റ്റിന് കഴിഞ്ഞ വര്ഷം ലണ്ടനില് എത്തുന്നത്. പൂളിലെ ഡോക്കില് നഴ്സായി ജോലി നോക്കുകയായിരുന്നു. കല്ലറ പുതുപ്പറമ്പില് ജോയിയുടെ മകന് ആണ് ജസ്റ്റിന്. ഭാര്യ അനു കട്ടച്ചിറ നെടുംതൊട്ടിയില് കുടുംബാംഗമാണ്. ഒരു മകനുള്ളത് അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില് കുടിലില് കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവര് സഹോദരങ്ങള് ആണ് .
യുകെയില് ഉള്ളതിനേക്കാള് പരിചയക്കാരും സുഹൃത്തുക്കളും ജസ്റ്റിന് ഡല്ഹിയില് ആണുള്ളത്. ജസ്റ്റിന്റെ മരണം ഡല്ഹി മലയാളികളെ കൂടുതല് വേദനയിലാക്കി. ജസ്റ്റിന് മരിച്ചതറിഞ്ഞു ലണ്ടന് സെന്റ് ആല്ബന്സിനും പരിസരത്തുമുള്ള മലയാളി കുടുംബങ്ങള് ആശ്വാസവും സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള് ജസ്റ്റിന് മരിച്ച നിലയില് കിടക്കുന്നത് കണ്ടെത്തിയെന്നാണ് പ്രാഥമികമായ വിവരം.
കല്ലറ സെന്റ് തോമസ് പള്ളി ഇടവക അംഗമായ ഇദ്ദേഹം പുതുപ്പറമ്പില് കുടുംബാംഗമാണ്. സംസ്ക്കാരം സംബന്ധിച്ച കൂടുതല് വിവരങ്ങള് അറിവായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ എത്തി അധികനാൾ ആകുന്നതിന് മുൻപേ മലയാളി യുവാവിന് ദാരുണാന്ത്യം. കുഴഞ്ഞു വീണതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. കല്ലറ സ്വദേശിയായ ജസ്റ്റിന് ജോയ് (35)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ അടുത്ത കാലങ്ങളിലായി നിരവധി മലയാളി യുവാക്കളാണ് ആകസ്മികമായി മരണമടഞ്ഞത്. ജസ്റ്റിൻ ലണ്ടനിലെ സെന്റ് ആല്ബന്സിലാണ് താമസിച്ചിരുന്നത്. യുകെയിലേയ്ക്ക് വരുന്നതിന് മുൻപ് നേരത്തെ ഡല്ഹിയില് സ്വകാര്യ ആശുപത്രിയില് നേഴ്സായി ജോലിചെയ്തിരുന്നു. ബ്രിട്ടനിൽ പൂളിലെ ഡോക്കിലാണ് നേഴ്സായി ജോലി നോക്കിയിരുന്നത്.
കല്ലറ പഴയപള്ളി ഇടവക പുതുപ്പറമ്പില് ജോയിയുടെ മകന് ആണ് ജസ്റ്റിന്. ഭാര്യ അനു ജസ്റ്റിന് കട്ടച്ചിറ നെടുംതൊട്ടിയില് കുടുംബാംഗമാണ്. മകൻ അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില് കുടിലില് കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവരാണ് സഹോദരങ്ങള്. യുകെകെസിഎ സ്റ്റീവനേജ് യുണിറ്റ് , ലണ്ടന് സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ എന്നിവയിലെ അംഗമായിരുന്നു പരേതന്. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള് ജസ്റ്റിന് മരിച്ച നിലയില് കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
ജസ്റ്റിൻ ജോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.58 വയസായിരുന്നു. വൃക്ക രോഗം മൂലം ഏറെ നാളുകളായിചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു അംബിക. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താരത്തിന്റെ താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. രാഹുൽ, സോഹൻ എന്നിവരാണ് മക്കൾ.
കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.
നിവിന് പോളി ചിത്രം ആക്ഷന് ഹീറോ ബിജുവിലെ വില്ലന് വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളില് ഇയാള് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.
ആക്ഷന് ഹീറോ ബിജു, കര്മാനി, ഇബ,എന്നി സിനിമകളില് പ്രസാദ് വില്ലന് വേഷങ്ങള് അവതരിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രിലില് മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലങ്കാഷെയർ : ബ്രിട്ടീഷ് മലയാളികൾക്ക് വേദനയായി മറ്റൊരു മരണം. ലങ്കാഷെയർ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അനു (32) ആണ് മരിച്ചത്. ക്യാൻസറിനെ തുടർന്ന് ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കൊട്ടാരക്കര സ്വദേശിനിയാണ്. ആറു മാസം മുൻപാണ് ക്യാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. എന്നാൽ, ഇത്ര പെട്ടെന്നുള്ള മരണം കുടുംബത്തിനും സുഹൃത്തുകൾക്കും തീരാവേദനയായി.
ലങ്കാഷെയർ ഹോസ്പിറ്റലിലെ തന്നെ ഡോക്ടറായ റോണിയാണ് ഭർത്താവ്. അഞ്ചു വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. ആറു മാസം മുൻപ് കടുത്ത വയറുവേദനയെ തുടർന്ന് വൈദ്യ സഹായം തേടിയെങ്കിലും ആദ്യഘട്ടത്തിൽ പെയിൻ കില്ലേഴ്സ് കൊടുക്കുകയും എന്നാൽ രോഗശമനം വരാത്തതിനെ തുടർന്ന് കൂടുതൽ വൈദ്യ പരിശോധനകൾ നടത്തിയപ്പോഴാണ് ക്യാൻസർ തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, ചികിത്സയ്ക്ക് വേണ്ടിയാണ് റോണിയും അനുവും ലിവർപൂളിലേക്ക് താമസം മാറിയത്. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. യുവഡോക്ടറുടെ മരണത്തിൽ സഹപ്രവർത്തകരും തീരാദുഃഖത്തിലാണ്.
അനുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി (24)യെയാണ് യോർക്ക്ഷെയറിലെ ഹാഡേഴ്സ് ഫീൽഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച മരണവാർത്ത മിലന്റെ സുഹൃത്തുക്കളിലൂടെ പുറത്തറിഞ്ഞത്.
ആറുമാസം മുമ്പാണ് ഹാഡേഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലൻ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാർഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.
മുറിയില് കൂടെ താമസിച്ചിരുന്ന വിദ്യാര്ത്ഥി പുറത്തുപോയി വന്നപ്പോഴാണ് മരിച്ച നിലയില് കണ്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മിലന്റെ സഹോദരി ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ഏക സഹോദരി സഹോദരന്റെ മരണം അറിയാതെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. നാട്ടിലെത്തിയശേഷം സഹോദരി സുഹൃത്തുക്കള് വഴി അറിയിച്ചതിനെത്തുടർന്നാണ് വിദ്യാര്ത്ഥിയുടെ മരണം അവിടെയുള്ള മലയാളികളിൽ പലരും അറിഞ്ഞത്.
കഴിഞ്ഞ ജനുവരി ഇന് ടേക്ക് വിദ്യാര്ത്ഥിയായാണ് യുവാവ് ഹാഡേഴ്സ് ഫീല്ഡിലെത്തിയത്. യുകെയില് എത്തിയതിന് പിന്നാലെ നാട്ടില് പിതാവ് രോഗബാധിതനായി കിടപ്പിലായത് വിദ്യാര്ത്ഥിയെ സമ്മര്ദ്ദത്തിലാക്കി. താമസവും ജോലിയും സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് അസ്വസ്ഥനായി കണ്ടതിനാല് വിദ്യാര്ത്ഥിയെ സുഹൃത്തുക്കള് ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്ന്ന് ഡിസ്ചാര്ജ് ആയി മുറിയിലെത്തിയ യുവാവ് അസ്വസ്ഥതയിലായിരുന്നു. കോഴ്സും ജോലി ഭാരവും താങ്ങാനായിരുന്നില്ലെന്നു പറയപ്പെടുന്നു.
കടുത്ത ഡിപ്രഷൻ മൂലം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.