ബിജെപി നേതാവ് സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാർക്കൊപ്പം ഗോവ സന്ദർശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞമാസം എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. സൊനാലിയും കുൽദീപ് ബിഷ്നോയ്‌യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.
ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‍സും ഉണ്ടായിരുന്നു. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയിൽ ചേർന്നത്. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സൊനാലി പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സൊനാലിയുടെ റീൽസുകൾക്ക് ആരാധകരേറെയാണ്
കുട്ടനാടിന്റെ തലമുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അംഗവുമായ ബോസ് ചെറുകര അന്തരിച്ചു.സംസ്‍കാരം ഇന്ന് (ഓഗസ്റ്റ് 21) ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെറുകരയിലെ വീട്ടുവളപ്പിൽ. പതിനെട്ടാം വയസ്സിൽ രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങിയ അദ്ദേഹം അന്ന് കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവിയുടെ മാതാവ് ദേവകി കൃഷ്ണയ്ക്കൊപ്പം ഡിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കുട്ടനാടിന്റെ ചുമതലയുള്ള കോൺഗ്രസ്സ് നേതാവും അസംഘടിത തൊഴിലാളി ദേശിയ കോഡിനേറ്ററും സുപ്രീകോടതി അഭിഭാഷകനുമായ അനിൽ ബോസ് മകനാണ്. മറ്റുമക്കൾ അനീഷ് ബോസ്. അജിത് ബോസ്. സ്വതന്ത്ര സമര സേനാനി പട്ടം നാരായണന്റെ മകനാണ് അന്തരിച്ച ബോസ് ചെറുകര.
എബ്രഹാം വടക്കെ വെളിയിൽ (83) നിര്യാതനായി. പരേതയായ അന്നമ്മ എബ്രഹാമാണ് ഭാര്യ. മൃതസംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കണ്ണങ്കര സെൻറ് സേവിയേഴ്സ് ക്നാനായ പള്ളിയിൽ വെച്ച് നടത്തപ്പെടും. പരേതന് അഞ്ച് മക്കളും പതിനൊന്ന് പേരക്കുട്ടികളുമുണ്ട്.
മക്കൾ : മേഴ്‌സി, എൽസി, ജോമോൻ, ടെസ്സി, ജോസഫ് മരുമക്കൾ : ജേക്കബ് വട്ടകനായിൽ, ടോം സാജൻ പൂഴിക്കുന്നേൽ, ജെസ് വടക്കേവേലിയിൽ, സജി പറണിമാലിയിൽ, പരേതയായ ശുഭ വടക്കേവേലിയിൽ
എബ്രഹാം വടക്കെ വെളിയിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജോബിൻ ആന്റണി മേമനയുടെ പിതാവ് ശ്രീ ആൻറണി മേമന (82) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് 8 തിയതി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ചികിസകളോട് നന്നയി പ്രതികരിച്ചപ്പോൾ രോഗത്തിന് ശമനമുണ്ടാവുകയും ചെയ്തു,
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ ആശുപത്രി ബില്ല് കാത്തിരിക്കവെ മൂന്ന് മണിയോടെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും ഉടൻതന്നെ അടിയന്തര ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയും ആയിരുന്നു,
ദീഘകാലം പാറത്തോട് സെന്റ് ജോർജ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.
ശവസംകാര ചടങ്ങുകൾ വരുന്ന വ്യാഴാഴ്ച രാവിലെ കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുന്നു.
ജോബിൻ ആന്റണി മേമനയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ജീവിതത്തിൽ ബാധിച്ച ക്യാൻസർ എന്ന പ്രതിസന്ധിയെ സധൈര്യം നേരിട്ട വിഗാനിലെ മലയാളി നേഴ്സ് സിനി ജോബിയുടെ (41) മരണം യുകെ മലയാളികളെ ആകെ ദുഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നാല്പത്തിയൊന്നുകാരിയായ സിനി തൊടുപുഴ കാലയന്താനി വാളിയങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ്. ഒരു വർഷത്തോളമായി രോഗത്തിന് ചികിത്സയിലായിരുന്ന സിനി, രോഗം ഏറെക്കുറെ ഭേദമായെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്ന അവസരത്തിലാണ്, രോഗം വീണ്ടും കലശലായി മരണത്തിലേക്ക് എത്തുന്നത്. രോഗം പൂർണമായും ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് സിനി തന്റെ കുടുംബാംഗങ്ങളെ ഡൽഹിയിലും, നാട്ടിലുമെത്തി സന്ദർശിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലുള്ള തന്റെ സുഹൃത്തുക്കളെയും സിനി ചികിത്സയ്ക്ക് ശേഷം സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ എത്തുകയും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്ത വാർത്ത വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ക്യാൻസർ ചികിത്സയ്ക്ക് പേരുകേട്ട മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആയിരുന്നു സിനിയുടെ ചികിത്സ നടന്നിരുന്നത്. മരണത്തിന് തൊട്ടു മുൻപ് വരെയും സിനിക്ക് ബോധം ഉണ്ടായിരുന്നതായും, ചുറ്റും നിന്നിരുന്ന ഭർത്താവിനോടും ഏക മകനായ ഒൻപത് വയസ്സുകാരൻ ആൽബിനോടും സംസാരിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണത്തോട് അടുത്ത നിമിഷങ്ങളിൽ തനിക്ക് ദൈവസാന്നിധ്യം വെളിപ്പെട്ടതായും സിനി ഭർത്താവിനോട് പറഞ്ഞു. സിനിയുടെ വിയോഗം താങ്ങാനാവാതെ നിരവധി സുഹൃത്തുക്കൾ പുലർച്ച് തന്നെ മരണ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു. ജോബിയുടെ സഹോദരൻ കെന്റിലും, സഹോദരി ലെസ്റ്ററിലുമാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സെന്‍ അന്തരിച്ചു. 73 വയസായിരുന്നു. കാര്‍ അപകടത്തിലാണ് മരണം. റൂഡി കോര്‍ട്‌സണിനൊപ്പം മൂന്ന് പേര്‍ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം കേപ്ടൗണില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോവുമ്പോഴാണ് അപകടം. റൂഡിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തില്‍ ഇറങ്ങുക.
1981ലാണ് റൂഡി അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്. റൂഡിയുടെ
ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തിയിരുന്നത്. 331 രാജ്യാന്തര മത്സരങ്ങളില്‍ റൂഡി അമ്പയറായെത്തി.
ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറായതില്‍ അലീം ദാറിന് പിന്നില്‍ രണ്ടാമത് റൂഡിയാണ്. സൗത്ത് ആഫ്രിക്കന്‍ റെയില്‍വേസില്‍ ക്ലര്‍ക്കായിരിക്കുമ്പോള്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ചായിരുന്നു തുടക്കം. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ അമ്പയറായെത്തിയാണ് അരങ്ങേറ്റം.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പികെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.
1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നിന്നു. 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.
1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.
സിഐഎയുടെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയതോടെ പ്രശ്സതനായി. ബര്‍ലിന്‍ മതില്‍ തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസില്‍ സിപിഐഎമില്‍ നിന്ന് പുറത്താക്കപ്പെട്ടു.
കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍ : ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.
“അവസാനം വരെ താൻ ശരിയായി പോരാടി”.
കണ്ണീരിലൂടെ സംസാരിച്ച് അവൾ പറഞ്ഞു: “ദുഃഖത്തിൽ, ആർച്ചി ഇന്ന് ഉച്ചയ്ക്ക് 12.15 ന് കടന്നുപോയി. ലോകത്തിലെ ഏറ്റവും അഭിമാനകരമായ അമ്മയാണ് ഞാൻ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
“അവൻ വളരെ സുന്ദരനായ ഒരു കൊച്ചുകുട്ടിയായിരുന്നു. അവസാനം വരെ അവൻ ശരിയായി പോരാടി, അവന്റെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു.
ഹോസ്പിറ്റൽ ചികിത്സ പിൻവലിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം മരിച്ചുവെന്ന് ആർച്ചി ബാറ്റേഴ്സ്ബീയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ആർച്ചിയെ ഒരു ഹോസ്പിസിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ അഭ്യർത്ഥന ബ്രിട്ടീഷ് കോടതികൾ നിരസിച്ചു, കൂടാതെ യൂറോപ്യൻ മനുഷ്യാവകാശ കോടതി രണ്ടാമതും കേസിൽ ഇടപെടാൻ വിസമ്മതിച്ചു.
ആർച്ചിയുടെ ലൈഫ് സപ്പോർട്ട് തുടരുന്നതുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലൈഫ് സപ്പോർട്ട് തുടരണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടണിലെ ഹൈകോർട്ടിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടിലും വരെയെത്തിയ കുടുംബാംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഹൃദയവേദനയോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആർച്ചിയുടെ മരണത്തോട് പ്രതികരിച്ചത്. “എൻ്റെ പ്രിയപ്പെട്ട ആർച്ചി വിടവാങ്ങി…. അവൻ അവസാനം വരെ പൊരുതി.” ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് വിതുമ്പലോടെ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് ആർച്ചിയെ എസക്സിലെ സൗത്ത് എൻഡിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാരകമായ പരിക്ക് ബ്രെയിനിൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അബോധാവസ്ഥയിലായ ആർച്ചി വെൻ്റിലേറ്ററിൻ്റെയും ഡ്രഗ് ട്രീറ്റ്മെൻറിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. 2022 ഏപ്രിൽ 7 ന് സൗത്ത് എൻഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ആർച്ചിയെ പിറ്റേന്ന് ദി റോയൽ ലണ്ടൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഏപ്രിൽ 26 ന് ആർച്ചിയ്ക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ഹോസ്പിറ്റൽ അധികൃതർ ഹൈകോർട്ടിൻ്റെ അനുമതി തേടി.
മെയ് 13 ന് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗിനുള്ള അനുമതി ജഡ്ജ് നല്കി. രണ്ടു സ്പെഷ്യലിസ്റ്റുകൾ ആർച്ചിക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ ടെസ്റ്റിനോട് ആർച്ചി പ്രതികരിക്കാതിരുന്നതാണ് ഈ ശ്രമം പരാജയപ്പെടാൻ കാരണമായത്. ആർച്ചിയുടെ ശരീരത്തിന് ചലനമുണ്ടായാൽ അത് ദോഷകരമായി ഭവിക്കുമെന്ന വാദമുയർത്തി എം.ആർ.ഐ സ്കാനിനുള്ള നിർദ്ദേശം ആർച്ചിയുടെ കുടുംബം നിരാകരിച്ചെങ്കിലും കോടതിയുടെ ഉത്തരവ് അനുസരിച്ച് മെയ് 31 ന് സ്കാൻ നടത്തി. എം.ആർ.ഐ സ്കാൻ അനുസരിച്ച് ആർച്ചി മരണപ്പെട്ടു എന്നു സ്ഥിരീകരിച്ചതിനാൽ ട്രീറ്റ്മെൻറ് തുടരേണ്ടതില്ലെന്ന് ജൂൺ 13 ന് ഹൈക്കോർട്ട് ജഡ്ജ് റൂളിംഗ് നല്കി. തുടർന്ന് ഈ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ആർച്ചിയുടെ കുടുംബം ഉന്നത കോടതികളെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുകൾ ലഭിച്ചില്ല.
കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് അന്ത്യമുണ്ടായത്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂർ സ്വദേശിയാണ്. ദീപയാണ് ഭാര്യ.
തേവള്ളി കൃഷ്‌ണകൃപയിൽ സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായ തമ്പാൻ കെഎസ്‌യുവിന്റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. കെഎസ്‌യു ട്രഷറർ, കലാവേദി കൺവീനർ, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.
വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന റോഷൻ കിടങ്ങന്റെ മാതാവ് തൃശ്ശൂർ വേലൂർ കിടങ്ങൻ ആന്റോയുടെ ഭാര്യയുമായ ഫിലോമിന (60 ) നിര്യാതയായി . മൃതസംസ്ക്കാരശുശ്രൂഷകൾ വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച (01-08-2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടും.
മക്കൾ :- റോഷൻ (യുകെ) , ബിന്ധിയ, പരേതനായ ജെറി.
മരുമക്കൾ :- സിജി (യുകെ) , ജോയ്
റോഷൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.