മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ ബാധയാണ് മരണകാരണം.
ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയര്‍മാനായിരുന്നു.1977ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു. 84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വന്തം പേരിൽ പാര്‍ട്ടിയുണ്ടാക്കി.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ചെയര്‍മാന്‍,കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എന്റര്‍ പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ക്നാനായ സഭാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയം കളത്തില്‍ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കള്‍:നിര്‍മല,അനിത,സക്കറിയ, ലത.
പുലർച്ചെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ. ഉമ ദേവി(35)ക്ക് ദാരുണാന്ത്യം. അനുഭവപ്പെട്ട ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്ന ഉമയെ ആശുപത്രിയിലേയ്ക്കു എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം കവരുകയായിരുന്നു.
മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. എറണാകുളം പേരണ്ടൂരിൽ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് അഞ്ചു വയസ്സുള്ള മകളുണ്ട്.
ഉമ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റും ലഭിത്തിരുന്നു. ഇതിന്റെ സന്തോഷം മായും മുമ്പെയാണ് മരണം ഉമയെ കവർന്നെടുത്തത്.
മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും ഉമയുടെ ഭർത്താവുമായ മനു രമേശ്. ‘ഗുലുമാൽ ദ് എസ്‌കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധിക്കപ്പെട്ടത്.
ബർമിംഗ്ഹാമിനടുത്ത് വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16-03-2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.
നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.
വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.
സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അന്നമ്മ തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കുവൈറ്റ് ഡോൺ ബോസ്കോ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഡോൺ മാത്യു ബിജോയ് മരണമടഞ്ഞു. ബിജോയ് മാത്യുവിൻെറയും മിനി മാത്യുവിൻെറയും മകനാണ് മരണമടഞ്ഞ അഡോൺ മാത്യു ബിജോയ്. മൂന്നാംക്ലാസിൽ പഠിക്കുന്ന ആൽവിൻ ബിജോയ് സഹോദരനാണ്.
അഡോൺ മാത്യു ബിജോയിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിവർപൂളിലെ കലാ ,കായിക, രംഗത്ത് സജീവമായി നിൽക്കുന്ന പാലാ കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കി (94) നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതയുടെ ഭർത്താവ് പരേതനായ വർക്കി കുര്യനാണ്. മക്കൾ ആനി ജോസഫ് (ചിന്നമ്മ)സ്വിറ്റ്സർലൻഡ്, ലീലാമ്മ തോമസ് കുമാരമംഗലം, ജോസ് എൻ വി നീലൂർ, പരേതനായ മാത്യു ജോർജ് (കുട്ടിയച്ചൻ ), കൊല്ലപ്പള്ളി ജോർജ് എൻ വി സ്വിറ്റ്സർലൻഡ്, ബിനോയി ജോർജ് ലിവർപൂൾ യു കെ. മരുമക്കൾ: ജോസഫ് കക്കോഴയിൽ (ജോയി ) രാമപുരം, തോമസ് അറക്കൽ കുമാരമംഗലം, ലീലാമ്മ പടിഞ്ഞാറയിൽ, തൊമ്മൻകുത്തു ക്ലാരമ്മ, വടക്കേമുറിയിൽ ഇടപ്പാടി മോളി, തുളുമ്പൻമാക്കൽ മൂഴൂർ ഷൈനി മുളവരിക്കൽ മറ്റൂർ കാലടി
ബിനോയ് ജോർജ് ആദ്യകാലം മുതൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ പ്രവർത്തകനും ഇപ്പോൾ കമ്മറ്റി അംഗവുമാണ്. മാതാവിന്റെ മരണവിവരം അറിഞ്ഞ് ബിനോയ് നാട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയുന്നത്.
ബിനോയിയുടെ അമ്മയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ശവസംസ്കാരം പിന്നീട് അറിയിക്കും.
ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്.
കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻസ് മനസ്സിലാക്കി , ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ചെറിയ ഒന്ന് വികസിപ്പിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഓഡിയോ റെക്കോർഡിംഗിനും പ്ലേബാക്കിനുമുള്ള അനലോഗ് മാഗ്നറ്റിക് ടേപ്പ് റെക്കോർഡിംഗ് ഫോർമാറ്റായ കാസറ്റ് ടേപ്പ് ഓട്ടൻസ് കണ്ടുപിടിച്ചു.
ലോകമെമ്പാടും മികച്ച വിജയമായിരുന്നു ഓട്ടൻസിന്റെ കണ്ടുപിടുത്തം. 1963 ൽ പുറത്തിറങ്ങിയതിന് ശേഷം 100 ബില്ല്യണിലധികം കാസറ്റുകൾ വിറ്റു. സിഡി പുറത്തിറങ്ങിയതിന് ശേഷം കാസറ്റ് അപ്രത്യക്ഷമായി, ഇരുപത് വർഷത്തിന് ശേഷം ഓട്ടൻസ് ഒരു സംഘം എഞ്ചിനീയർമാരുമായി ചേർന്നാണ് സിഡി വികസിപ്പിക്കുന്നത്. സിഡിയും വലിയ ഹിറ്റായി.
“2021 മാർച്ച് 6 ശനിയാഴ്ച ലൂ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗമായ അരിൻ ഓട്ടൻസ് മാധ്യമങ്ങളെ അറിയിച്ചു.
യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ് മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) & ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.
വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ് മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.
ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ പ്രസന്നകുമാറിന്റെ മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു.
രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിൻ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോൾ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ജിത്തു ഉണർന്നിട്ടും ജിതിൻ ഉണർന്നില്ല. ജിത്തു ജിതിനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
തുടർന്ന് സംശയം തോന്നിയ ഉടനെ അടുത്ത ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ പരിശോധനയിൽ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തായായി വരുന്നു. അമ്മ: ഗായത്രി (ഉഷ)
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽവച്ചായിരുന്നു അന്ത്യം.. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ.
യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.
അസുഖം കൂടിയ കാരണത്താൽ വിദഗ്ധ ചികിത്സക്കായി മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ച്ച് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് അംഗമായ അനൂപ് കൊല്ലം പുനലൂർ മുൻ ഡി.വൈ.എഫ്. ഐ ഏരിയ സെക്രട്ടറിയായിരുന്നു. പരേതനായ സുജ ഭവൻ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.