ലൈംഗീക പീഡനം, മനുഷ്യക്കടത്ത് ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ മുൻ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകൻ ജീവനൊടുക്കി. ജോൺ ഗെഡെർട്ട് ആണ് മരിച്ചത്. മിഷഗൺ അറ്റോർണി ജനറൽ ഡന നെസൽ ജോൺ ഗെഡെർട്ടിന്റെ മരണം സ്ഥിരീകരിച്ചു.
2012 ലെ വനിതാ ജിംനാസ്റ്റിംഗ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഗെഡെർട്ട്. നൂറുകണക്കിന് അത്ലറ്റുകളെ പീഡിപ്പിച്ച ടീം ഡോക്ടർ ലാറി നാസർ ഗെഡെർട്ടിനൊപ്പമാണ് പ്രവർത്തിച്ചത്. 250 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ നാസറിന് 2018 ൽ 300 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 63 കാരനായ ഗെഡെർട്ടിന് മിഷിഗണിൽ പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. ഇവിടെ ഡോക്ടറായി നാസർ പ്രവർത്തിച്ചിരുന്നു.
ക്രോയിടനിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ സുപരിചിതമായ സാന്നിധ്യവും ആയിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ ഇന്നലെ നിര്യാതനായി. ഭാര്യ ശ്രീമതി നാണു സുകന്യ. പരേതനായ ശ്രീ സാജു സുരേന്ദ്രൻ, എസ്എൻഡിപി യുകെ യൂറോപ്പ് നേതാവും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളിൽ സജീവമായ ശ്രീ കുമാർ സുരേന്ദ്രൻ, ശ്രീമതി സുനിത ബാലകൃഷ്ണൻ എന്നിവർ മക്കൾ ആണ്. മരുമക്കൾ: ശ്രീമതി കവിത ശ്രീകുമാർ, ശ്രീ അനിൽ ബാലകൃഷ്ണൻ. പേരകുട്ടികൾ: ആയുഷ് ശ്രീകുമാർ, അനശ്വർ ശ്രീകുമാർ, ഹർഷ ബാലകൃഷ്ണൻ, വർഷ ബാലകൃഷ്ണൻ.
കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഭവന സന്ദർശനം ഒരു കാരണവശാലും അനുവദനീയം അല്ല എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം ശ്രീ കുഞ്ചൻ സുരേന്ദ്രൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പ്രവാസി മലയാളി കൂടി കോവിഡിന് കീഴടങ്ങി. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി മാന്തറ ടി.ചന്ദ്രകുമാർ നായർ (70) ആണ് കേറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് രോഗബാധിതനായത്. മക്കൾ യുകെയിൽ ആയതിനാൽ ചന്ദ്രകുമാറും ഭാര്യയും ഒരു വർഷത്തിലേറെയായി യുകെയിലാണ്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ ശ്രീജിത്ത്.പരേതന്റെ മറ്റു മക്കളും യുകെയിൽ തന്നെ താമസിക്കുന്നവരാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ സംസ്കാരം മാർച്ച് 1 നു യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിൻെറ തീരുമാനം.
ടി.ചന്ദ്രകുമാർ നായരുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ് , സസ്‌കാച്ചെവൻ .) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസ് (35) കാനഡയിൽ നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സാണ്.ഒരു വയസ്സുള്ള മകളുണ്ട്.
യുഎൻഎ അനുശോചനം രേഖപ്പെടുത്തി .
ടോം തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
എസ് എം സി എ അബാസിയ ഏരിയ സെൻറ് വിൻസെന്റ് ഡി പോൾ ഫാമിലി യൂണിറ്റ് അംഗം ശ്രീ. അജിത് തോമസ് മുക്കാട്ടുന്റെ പ്രിയപത്നി ശ്രീമതി. സൗമ്യ ജോസഫ്(36) ഇന്നലെ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 (14/02/2021) നാട്ടിൽ വച്ച് കർത്താവിൽ നിന്ദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
മുബാറക് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ ജോസഫ് കുറച്ചുനാളായി കാൻസർ സംബന്ധമായ അസുഖം മൂലം നാട്ടിൽ ചികിത്സയിലായിരുന്നു.
ശവസംസ്കാര ചടങ്ങുകൾ ഇടുക്കി രൂപതയിലെ നെടുങ്കണ്ടം സെന്റ് . സ്സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് ഇന്ന് (15 / 02 / 2021 )ഉച്ചതിരിഞ്ഞ് ഇന്ത്യൻ സമയം 2 30 ന് നടത്തുന്നതായിരിക്കും.
എൽവിന , ഈഡൻ , ആഡം എന്നിവർ മക്കളാണ്
സൗമ്യ ജോസഫിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബ്രിട്ടണിൽ മരിച്ചു. അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആൻറണിയുടെ ഭാര്യ മോളി (57) ആണ് മരണമടഞ്ഞത്. ലിവർപൂളിലെ വീഗൽ സ്വദേശിയായ മോളി കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മെർലിൻ, മെർവിൻ എന്നിവരാണ് മക്കൾ . കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മോളി ചികിത്സയിലായിരുന്നു.
പരിചയപ്പടുന്ന എല്ലാവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ലിവർപൂൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ജോസ് കണ്ണങ്കര മരണമടഞ്ഞതിന് തുടർന്നുള്ള ദുഃഖം മാറുന്നതിനു മുൻപാണ് മലയാളി കമ്മ്യൂണിറ്റിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന മോളി ആൻറണിയുടെ വിയോഗം സൃഷ്ടിച്ച വേർപാട്.
മോളി ആൻറണിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കെന്റില്‍ താമസിക്കുന്ന സുജ വര്‍ഗീസ്, സൗത്താംപ്റ്റണിലെ സുമ സിബി എന്നിവരുടെ അമ്മയായ മേരി വര്‍ഗീസ് (72) നിര്യാതയായി . മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ മാതാവിന് കെന്റില്‍ ആകസ്മിക മരണം. മേരി വര്‍ഗീസ് പത്തനംതിട്ട നരിയാപുരം ചെടിയത്ത് സ്വദേശി ആണ് . ഒരു വര്‍ഷമായി വിസ കാലാവധി നേടി പെണ്‍മക്കളുടെ വീടുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന മേരി വര്‍ഗീസിന് രണ്ടു ദിവസം മുമ്പ് അത്താഴ ശേഷം പെട്ടെന്ന് ആരോഗ്യം വഷളാവുകയായിരുന്നു. വാര്‍ധക്യ സഹജമായ നേരിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അത്താഴ ശേഷം പെട്ടെന്ന് തലവേദനയും തളര്‍ച്ചയുമുണ്ടാകുകയായിരുന്നു. പ്രമേഹം ഉള്‍പ്പെടെയുണ്ടായിരുന്ന മേരിയ്ക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് മരണകാരണം.പരേത സിബി മേപ്രത്തിന്റെ ഭാര്യാ മാതാവാണ് .
അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഇരിക്കവേ വിശ്രമിക്കാന്‍ മുകളിലെ നിലയിലേക്ക് പോയി. ഇതിനിടെ തലവേദന തോന്നി. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറില്‍ രക്തസ്രാവം ശക്തമായിരുന്നു. പ്രായമേറിയതിനാല്‍ ശസ്ത്രക്രിയ വിജയിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അന്ത്യകൂദാശ ചടങ്ങുകള്‍ നല്‍കിയിരുന്നു. കെന്റിലെ ഡാറന്‍വാലി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അന്തിമ ചടങ്ങുകള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളും യുകെയില്‍ തന്നെ ആയതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഇവിടെ വച്ച് നടത്താനും ആലോചനയുണ്ട്. കോവിഡ് ആശങ്ക കുറഞ്ഞാല്‍ ഏപ്രിലോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മൂത്ത മകള്‍ സുജയുടെ മകള്‍ സോണിയയുടെ പ്രസവം ഉള്‍പ്പെടെ ചടങ്ങുകള്‍ക്കൊപ്പമുണ്ടാകാനാണ് മേരി ഒരു വര്‍ഷം മുമ്പ് മക്കളുടെ അടുക്കലെത്തിയത്.
പത്തനംതിട്ട നരിയപുരം ചേടിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ് മേരി വര്‍ഗീസ്,
സുജ വര്‍ഗീസ്, സുമ മാത്യു എന്നിവര്‍ മക്കളാണ്. സോണിയ ,ജോസ്മി ,റിമി എന്നിവര്‍ കൊച്ചുമക്കളാണ്.
ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ നസീമിനു ലഭിച്ചിരുന്നു.
ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കെപിഎസി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.
പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും ഇളയ സഹോദരനാണ്. ചെമ്പൂരിലെ വസതിയില്‍ വച്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രാജീവിനെ രണ്‍ധീര്‍ കപൂര്‍ ഏറ്റവും അടുത്തുള്ള ഇന്‍ലാക്സ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
എനിക്ക് എന്റെ ഇളയ സഹോദരനെ നഷ്ടമായി. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, രണ്‍ധീര്‍ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാം തേരി ഗംഗാ മെയ്‌ലി, മേരാ സാഥി, ഹം തു ചലേ പര്‍ദേസ് തുടങ്ങിയവ രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. 1983 ല്‍ ഇറങ്ങിയ ഏക് ജാന്‍ ഹെയ് ഹം, 1985 ല്‍ ഇറങ്ങിയ രാം തേരി ഗംഗാ മെയ്ലി എന്നിവയിലെ പ്രകടനത്തിലൂടെയാണ് രാജീവ് കപൂര്‍ ശ്രദ്ധേയനായത്.
1991 ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേം ഗ്രന്ഥ്, ആ അബ് ലോട്ട് ചലേന്‍ എന്നിവ രാജീവ് കപൂര്‍ സംവിധാനം ചെയ്ത സിനിമകളാണ്.
പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.
കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കേ സ്വന്തം വീടിന് ചുറ്റും നൂറ് റൗണ്ട് വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്നു. ഇതിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്‍ ആരോഗ്യ രംഗത്തിന് നല്‍കാന്‍ അദ്ദേഹത്തിനായി.
ഇതില്‍ നിന്നും ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും നിരവധി പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തിരുന്നു. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്.
മൂറിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യവും പിന്തുണ നല്‍കിയിരുന്നു. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സേവനം ചെയ്തിട്ടുണ്ട്.