Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിണ്ടനിൽ താമസിക്കുന്ന ഷെറിൻ ഡോണി അന്തരിച്ചു. ഡോണി ബെനഡിക്ടിന്റെ ഭാര്യയായ ഷെറിന് 39 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്.

കുറെ നാളുകളായി ശ്വാസകോശസംബന്ധമായ ചികിത്സയിലായിരുന്നു ഷെറിൻ. ഏതാനും മാസങ്ങളായി വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.

സൂറിച്ച് നിവാസിലെ റോബിൻ തുരുത്തി പള്ളിയുടെ മൂത്ത സഹോദരിയുടെ മകളാണ് പരേത . ഷെറിന്റെ അടുത്ത ബന്ധുക്കൾ യുകെയിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ മൃതസംസ്കാരം യുകെയിൽ നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും,

ഷെറിൻ ഡോണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മാൻസ്ഫീൽഡ്: യു കെ മലയാളി ടൈറ്റസ് ജോയിയുടെയും, സീറോമലബാർ സഭയിലെ നാലു വൈദികരുടെയും മാതാവായ മോളി ജോയി പന്തിരുവേലിൽ (65) നിര്യാതയായി. പരേത ചിറക്കടവ്, മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോയി സ്കറിയ പന്തിരുവേലിൽ (കാഞ്ഞിരപ്പള്ളി).

ടൈറ്റസ് ജോയി( മാൻസ്ഫീൽഡ്, യു കെ) ഫാ. മാർട്ടിൻ (പാലാരൂപത, വരിയാനിക്കാട് ഇടവക വികാരി), ഫാ. ടിയോ അൽഫോൻസ് (ഭഗൽപൂർ രൂപത), ഫാ. നിർമൽ മാത്യു( പാലാ രൂപത), ഡീക്കൻ വിമൽ ജോസഫ് (ഭഗൽപൂർ രൂപത) എന്നിവർ മക്കളാണ്. ഇളയ മകനായ ഡീക്കൻ വിമലിന്റെ അടുത്തുതന്നെ നടക്കാനിരിക്കുന്ന വൈദികപട്ട സ്വീകരണത്തിനായി ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുന്ന വേളയിലാണ് ആകസ്മികമായി മോളിയുടെ മരണം സംഭവിക്കുന്നത്. പൂഞ്ഞാർ, പെരിങ്ങുളം വള്ളിയാംതടത്തിൽ കുടുംബാംഗമായ ലിറ്റി ടൈറ്റസ് (മാൻസ്ഫീൽഡ്) ഏക മരുമകളാണ്.

ജൂൺ 7 ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ രണ്ടരക്ക് സ്വവസതിയിൽ അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് പൈക സെൻറ് ജോസഫ് ദേവാലയ കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്.

ടൈറ്റസ് ജോയിയുടെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന ടോം തോമസിന്റെ പിതാവ് കാടഞ്ചിറ തുരുത്തേൽ പുത്തൻപുരയ്ക്കൽ ടി ടി തോമസ് (കുഞ്ഞു തോമാച്ചൻ -72 റിട്ട. ഫയർഫോഴ്സ് ഓഫീസർ) നിര്യാതനായി.

മൃത സംസ്കാരം നാളെ (ശനി) രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടക്കും . ഭാര്യ: എൽസമ്മ തേക്കനാടിയിൽ മറ്റക്കര കുടുംബാംഗം ആണ്. മക്കൾ: ടോം (യുകെ), മരിയ (ഹൂബ്ലി). മരുമക്കൾ: നീതു പെരുമ്പുഴ, കടനാട് (യുകെ), റോഹിൻ തോട്ടത്തിൽ, മൂവാറ്റുപുഴ (ഐഒസിഎൽ, ഹൂബ്ലി).

ടോം തോമസിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ ആദ്യകാല   മലയാളിയായ സുനിൽ ജോസ് ചിറയിൽ മരണമടഞ്ഞു. അൻപത് വയസ്സ് മാത്രം പ്രായമുള്ള സുനിൽ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സുനിൽ കേരളത്തിൽ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് അകാലത്തിൽ വിടവാങ്ങിയത്.

ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോൾ കീത്തിലിയിലാണ്.  സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകനായിരുന്നു നിര്യാതനായ സുനിൽ. മൃതസംസ്കാരത്തിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സുനിൽ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ്ഫീൽഡിൽ താമസിക്കുന്ന വിൽസൺ ജോസഫിന്റെ പിതാവ് വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ പി സി ജോസഫ് (93) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 pm ന് വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഭാര്യ : ത്രേസ്യാമ്മ ജോസഫ് ചോലത്തടം പുളിക്കാട്ട് കുടുംബാംഗമാണ് .

മക്കൾ: ആലീസ് സെബാസ്റ്റ്യൻ, സിസിലി ജോസഫ്, റുബിസൺ ജോസഫ്, ഫാ. ജേക്കബ് പുതിയാപറമ്പിൽ(വികാരി സെന്റ് തോമസ് ചർച്ച് പൂവത്തോട്), സോമി ജോജി, വിത്സൺ ജോസഫ് (യുകെ ), ജെയ്സൺ ജോസഫ് (എച്ച്എസ്എസ്ടി കൊമേഴ്സ്, സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം), ഡോ . സാന്റി ടെനി (അസോസിയേറ്റ് പ്രൊഫസർ & HOD ഹിന്ദി, സെൻ്റ് അലോഷ്യസ് കോളേജ്, എടത്വാ)

മരുമക്കൾ: പരേതനായ ടി സി സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്, ഔസേപ്പച്ചൻ ഐക്കര പാതാമ്പുഴ. സലോമി റുബിസൺ ആലപ്പാട്ട് ചേന്നാട്, ജോജി ജേക്കബ് മണ്ണംപ്ലാക്കൽ എരുമേലി, സ്മിത വിൽസൺ അരീപറമ്പിൽ മാട്ടുക്കട്ട (യുകെ), ജൂബി സ്കറിയ വാളിപ്ലാക്കൽ പെരിങ്ങുളം (എച്ച്എസ്ടി ഇംഗ്ലീഷ് സെൻ്റ് മേരീസ് എച്ച്എസ്എസ് തീക്കോയി), ടെനി ജോർജ് പിണക്കാട്ട് ഇടമറുക് (എസ് ജെ ഐഎച്ച്എംസിടി പാലാ).

വിൽസൺ ജോസഫിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

യുകെയിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ബെന്നി ഇമ്മാനുവേലിന്റെ പിതാവ് തൊടുപുഴ കലയന്താനി പീടിയേക്കൽ മാണി തോമസ് നിര്യാതനായി. ഭാര്യ   അന്നക്കുട്ടി മാണി.

മക്കൾ: ബെന്നി (യുകെ ) , ഷോജി , ബിനോയ് മരുമക്കൾ :സെസിൽ , മിനി, ബിന്നി.

കൊച്ചുമക്കൾ- ബേസിൽ, ബെനേഷ, മെൽവിൻ, മോണിറ്റ, ജെഫ്രിൻ, ജെന്നിഫർ.

മൃതസംസ്കാര ശുശ്രൂഷകൾ കലയന്താനി സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് 21-ാം തീയതി 11 മണിക്ക് നടത്തപ്പെടുന്നു.

ബെന്നി ഇമ്മാനുവേലിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പീറ്റർബറോ: പീറ്റർബറോയിൽ നിര്യാതയായ സ്‌നോബിമോൾ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യു കെ യിൽ പുതുജീവിത മോഹവുമായെത്തിയ സ്‌നോബിമോളെ മരണം ക്യാൻസറിന്റെ രൂപത്തിൽ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റർബറോയിൽ സീനിയർ കെയർ വിസയിൽ സ്‌നോബിമോൾ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോൺ ക്യാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സ്‌നോബിയുടെ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയായിരുന്നു.

സ്‌നോബിമോൾ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്ന് 20 ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും പൊതുദർശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.

സ്‌നോബിമോൾ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യു കെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്. ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിങ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർത്ഥിയാണ്.

സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിൽ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭർത്താവ് സൈമൺ ജോസഫ് അടക്കം കുടുംബാംഗങ്ങളടക്കം മലയാളി സമൂഹവും ദുംഖാർത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തിൽ വിടചൊല്ലിയ സ്‌നോബിക്ക് പീറ്റർബറോയിൽ യാത്രാമൊഴി നേരുവാൻ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേർന്ന പീറ്റർബറോയുടെ മണ്ണിൽ തന്നെയാണ് സ്‌നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്ക്കാരത്തിലും പങ്കുചേരുവാനായി പരേതയുടെ സഹോദരികൾ നാട്ടിൽ നിന്നും എത്തുന്നതാണ്.

ശവസംസ്ക്കാര ശുശ്രുഷകൾക്ക് ശേഷം, സെന്റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്‌നോബിമോളുടെ അനുസ്മരണത്തിൽ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് :
സൈമൺ ജോസഫ് -07727641821

അന്ത്യോപചാര ശുശ്രുഷകൾ :
മെയ് 20 ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും.

Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton,
Peterborough PE4 6AE

Interment: 14:30 PM
Fletton Cemetery, 20 St Johns Road , Peterborough PE2 8BN

Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേംബ്രിഡ്ജിൽ മലയാളി നേഴ്സ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. കോട്ടയം പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ മിനി മാത്യു (46) ആണ് മരണമടഞ്ഞത് . ഏറെ നാളായി മിനി മാത്യു ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് പാമ്പാടി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് മൃതസംസ്കാരം നടക്കും.

തുടർച്ചയായ ക്യാൻസർ മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. യുകെയിൽ എത്തി ഒരു വർഷം തികയുന്നതിന് മുൻപ് മലയാളി നേഴ്സ് പീറ്റർ ബൊറോയിൽ മരണമടഞ്ഞത് രണ്ട് ദിവസം മുൻപാണ് . എറണാകുളം പാറാമ്പുഴ സ്വദേശിയായ സ്നോബി സനിലാണ് 44 വയസ്സിൽ അർബുദം ബാധിച്ച് നിര്യാതയായത്.

മിനി മാത്യുവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എത്തി ഒരു വർഷം തികയുന്നതിന് മുൻപ് മലയാളി നേഴ്സ് പീറ്റർ ബൊറോയിൽ മരണമടഞ്ഞു. എറണാകുളം പാറാമ്പുഴ സ്വദേശിയായ സ്നോബി സനിലാണ് 44 വയസ്സിൽ അകാലത്തിൽ നിര്യാതയായത്. അർബുദ ബാധയെ തുടർന്നാണ് മരണം. ഭർത്താവ് സനിൽ മാത്യുവിനും ഏക മകൻ പതിനഞ്ചുകാരനായ ആന്റോ സനിലിനുമൊപ്പം പീറ്റർബൊറോയിലായിരുന്നു താമസം.

യുകെയിൽ എത്തി അധികം താമസിയാതെ സ്നോബിക്ക് രോഗം തിരിച്ചറിഞ്ഞിരുന്നു. സ്നോബിയും ഭർത്താവും കെയർഹോമിൽ ജോലി ചെയ്തു വരുകയായിരുന്നു. സ്‌നോബി സനിലിന്റെ സഹോദരി മോളി സൈമണും ഭർത്താവ് സൈമൺ ജോസഫും പീറ്റർബൊറോയിൽ തന്നെയാണ് താമസം. ഇവരോടൊപ്പം പീറ്റർ ബൊറോയിലെ പ്രാദേശിക മലയാളി സമൂഹവും കുടുംബത്തിൻെറ സഹായത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.

സ്‌നോബി സനിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും 25 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി ബർട്ടൻ ഓൺ ട്രെന്റിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . ജോർജ് വറീത് റോസിലി ജോർജ് എന്നിവരുടെ ഏറ്റവും ഇളയ മകളായ ജെറീന ജോർജാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ വിട പറഞ്ഞത്. ജെറീന ജോർജ് യു കെ യിലെ പ്രശതമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / സീനിയർ ടാക്സ് അഡ്വൈസർ ആയി ജോലി ചെയ്‌ത്‌ വരുകയായിരുന്നു .

ജെറീന സ്വന്തം വീട്ടിൽ എക്സസൈസ് ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. ഉടനെ തന്നെ നേഴ്സും ആക്സിഡൻറ് ആൻ്റ് എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആർ കൊടുക്കുകയും എമർജൻസി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു . എമർജൻസി ആൻ്റ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാൻ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് പ്രാഥമിക വിവരം.

ജോർജ് വറീതും റോസിലിയും ബർട്ടൻ ഓൺ ട്രെൻ്റ്രിന്റെ ആദ്യകാല മലയാളികളാണ്. പിതാവ് ജോർജ് അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് . ജെറീനയുടെ അമ്മ റോസിലി ബർട്ടൻ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത് ജെറീനയ്ക്ക് രണ്ടു മൂത്ത സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോർജും. മെറീനയും ഭർത്താവ് ലിയോയും സ്ക്രൺത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോർജ് അധ്യാപികയായി സിംഗപ്പൂരിൽ ആണ് ..

ജെറീന ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved