Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്ലാക്ബേണില്‍ താമസിക്കുന്ന എലിസബത്ത് മാണി (26) വിടവാങ്ങി. യുകെയിൽ എത്തി ആറ് മാസം മാത്രം ആയിരിക്കെയാണ് എലിസബത്തിൻെറ മരണം. രണ്ടാഴ്ച മുൻപ് എലിസബത്തിന് ഗർഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ഇതിനുശേഷം അവശതകൾ കാണിച്ച എലിസബത്ത് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഇതിനു പിന്നാലെ ലീഡ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്നു പിടിച്ച ക്യാന്‍സര്‍ അവസാന ഘട്ടത്തില്‍ ആണെന്ന് തിരിച്ചറിയുന്നത്.

രോഗം അതിൻെറ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. ഭര്‍ത്താവ് റോഫി ഗണരാജ് നേഴ്‌സാണ്. എലിസബത്തിന്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

എലിസബത്ത് മാണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവധിയ്ക്കായി നാട്ടിലെത്തിയ യുകെ മലയാളിയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. മുപ്പത്തഞ്ചുകാരനായ രഞ്ജിത്ത് ജോസഫാണ് മരണമടഞ്ഞത്. കാണക്കാരി സ്വദേശിയാണ് രഞ്ജിത്ത്. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വച്ച് രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റും മറ്റൊരു പള്‍സര്‍ ബൈക്കും തമ്മിൽ ഉരസുകയായിരുന്നു. നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റില്‍ തലയിടിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു.

ബൈക്കിലുണ്ടായിരുന്ന ആളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുകെയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് അവധിയ്ക്ക് നാട്ടിലെത്തിയത്. ഭാര്യ റിയ യുകെയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ്. ഏക മകള്‍ : ഇസബെല്ല. സംസ്‌കാരം നാളെ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടക്കും.

രഞ്ജിത്ത് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്ററിനടുത്ത് റോച്ച് ഡയലില്‍ താമസിക്കുന്ന ജോയി അഗസ്റ്റിൻ( 67) നിര്യാതനായി. ചെറിയതോതിലുള്ള ശാരീരിക അസസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ജോയി അഗസ്റ്റിൻ ഇന്ന് രാവിലെ കാർഡിക് അറസ്റ്റിനേ തുടർന്ന് യുകെ മലയാളി സമൂഹത്തിൽനിന്ന് വിടപറയുകയായിരുന്നു. മരണ വിവരമറിഞ്ഞ് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുമിത്രാദികൾ റോച്ച് ഡയലിലേയ്ക്ക് എത്തിയിട്ടുണ്ട്.

കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്തി കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. ഭാര്യ മേരി നേഴ്സായി ജോലി ചെയ്യുന്നു . മക്കൾ : നയന , ജിബിൻ , ജീന . മരുമക്കൾ : പ്രശാന്ത്, ചിപ്പി.

മൃത സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോയി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളി ജോയി ജോണിന്റെ പിതാവ് ജോൺ പി തയ്യിൽ (91) റിട്ട. അധ്യാപകൻ, ജി.എച്ച് എസ്.എസ്. വടക്കേക്കര നിര്യാതനായി . സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ ആലപ്പുഴ കണിച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: ആലിസ് ജോൺ (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ജി.എച്ച്.എസ് ,എസ് ചങ്ങനാശ്ശേരി . മിനി ജോൺ (ടീച്ചർ ഗവ. എച്ച്,എസ്,എസ്,കുമ്പള, ജോയി ജോൺ (യുകെ ) മരുമക്കൾ, പി.റ്റി കുര്യൻ പുത്തൻ പുരയ്ക്കൽ തോട്ടയ്ക്കാട് , റിട്ട. ടീച്ചർ സെൻ്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് കുറുമ്പനാടം. മിനി മേരി വർഗ്ഗീസ് മണ്ണാച്ചേരിൽ തിരുവല്ല (യുകെ) .

സഹേദരങ്ങൾ: പരേതയായ സിസ്റ്റർ ആനി, റോസി പോത്തൻ പരേതയായ പ്രൊഫ. മേരി പോത്തൻ സിസ്റ്റർ സി സി (CMC ) റിട്ട. പ്രിൻസിപ്പാൾ അസംപ്ഷൻ കോളേജ്‌ ചങ്ങനാശേരി.

ജോയി ജോണിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചികിത്സയ്ക്കായി നാട്ടിൽ എത്തിയ മലയാളി നേഴ്‌സ് നിര്യാതയായി. മരണമടഞ്ഞത് വളരെ കാലമായി യുകെയിൽ താമസമാക്കിയ ഷൈനി ജെയിംസ് (53). ഒരു വർഷം മുൻപ് അപ്രതീക്ഷിതമായി സ്ഥിരീകരിച്ച രോഗത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഷൈനി നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിന് പിന്നാലെ മരണത്തിന് കീഴടടങ്ങുകയായിരുന്നു. കോട്ടയം മേമ്മുറി സ്വദേശിനിയാണ് ഷൈനി.

ഞായറാഴ്ച വൈകുന്നേരം 6.30 ന് മൃതദേഹം മേമ്മുറിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം 6-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവർ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

ഭര്‍ത്താവ് പരേതനായ അനില്‍ ചെറിയാന്‍. ആഷിനി അനില്‍, അലീനാ അനില്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ലീലാമ്മ ജോസഫ് മണലേല്‍, ബേബി, ഷൈലമ്മ സിറിയക്ക് കട്ടപ്പുറത്ത് (യുകെ), ഷാജി (യുകെ), ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ (ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്കാ പള്ളി വികാരി).

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റഫോർഡിൽ താമസിക്കുന്ന യുകെ മലയാളി സുനിൽ രാജന്റെ പിതാവ് അമ്പലത്തിങ്കൽ രാജൻ എ . കെ ( 66) നിര്യാതനായി. കേരളത്തിൽ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള മണ്ണത്തൂർ ആണ് സുനിൽ രാജന്റെ സ്വദേശം . സംസ്കാരം നാളെ നവംബർ 3-ാം തീയതി വെള്ളിയാഴ്ച വീട്ടുവളപ്പിൽ വച്ച് നടത്തും .

യുകെ കലാമേളയുടെ ഓഫീസ് നിർവഹണത്തിന് പൂർണ്ണ ചുമതല വഹിക്കുന്ന രാജൻ യുകെ മലയാളികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ നിർലോഭമായ പ്രവർത്തനങ്ങളാണ് കലാമേളയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി .

സുനിൽ രാജന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവ അംഗമായിരുന്ന രമേശൻ രവീന്ദ്രൻ പിള്ള അന്തരിച്ചു. 44 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹം ഏതാനും മാസങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ലക്ഷ്മി സായിയാണ് ഭാര്യ. ആറു വയസ്സുകാരനായ ദേവ തീർഥ് ആണ് ഏക മകൻ.

രമേശൻ രവീന്ദ്രൻ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിന് അടുത്ത് ഡെബന്‍ഹാമില്‍ മലയാളി യുവാവിൻെറ വേർപാട്. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തികൊണ്ടുള്ള വിധിയുടെ വിളയാട്ടം. മുപ്പത്തിരണ്ടുകാരനായ കെവില്‍ ജേക്കബാണ് ഉറക്കത്തിൽ മരണത്തോട് കീഴടങ്ങിയത്. ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തി വരുകയായിരുന്നു കെവിൽ. പിതാവ് നാട്ടിൽ എത്തിയ സമയത്താണ് മകൻെറ വേർപാട്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ അമ്മ വീട്ടിൽ തിരികെ എത്തുമ്പോഴാണ് കെവിലിൻെറ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ബോക്‌സിങ്ങിലും ക്രിക്കറ്റിലും ജിമ്മിലും നിറ സാന്നിധ്യമായിരുന്ന കെവിലിൻെറ വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ ഓമന വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ ഓമനയുടെയും ഏകമകനാണ് കെവില്‍.

കെവില്‍ ജേക്കബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി ഒരു യുകെ മലയാളി നേഴ്സ് വിട പറഞ്ഞു. എൻ എച്ച് സിൽ നേഴ്സ് ആയിരുന്ന ഷിംജ ജേക്കബ് (35) ആണ് മരണമടഞ്ഞത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഷിംജ എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കൂനമ്മാവ് സ്വദേശിനിയാണ്.

നോർത്ത് പറവൂർ പരേതനായ കൊച്ചുതുണ്ടിയിൽ ജേക്കബ് , ഫെൻസിയ ജേക്കബിന്റെ മകളാണ് ഷിംജ. ഷൈൻ ജേക്കബ് ആണ് ഏക സഹോദരൻ . സംസ്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നടത്തി. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എൻഎച്ച്സിലെ ചികിത്സ വൈകിയതു കൊണ്ടാണ് കേരളത്തിലെത്തിയത്. ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നതിനിടെ സ്ട്രോക്കും ഹൃദയാഘാതവും മൂലം മരണമടയുകയായിരുന്നു. സ്റ്റുഡൻറ് വിസയിലും പിന്നീട് കെയറർ വിസയിലും യുകെയിലെത്തിയ ഷീംജ കഠിന പരിശ്രമത്തിലൂടെയാണ് തന്റെ സ്വപ്നമായിരുന്ന എൻഎച്ച് എസിലെ നേഴ്സ് ആയി ഒടുവിൽ ജോലിയിൽ പ്രവേശിച്ചത് .

എൻഎച്ച്എസിൽ നീണ്ട കാത്തിരിപ്പ് സമയമാണ് ഷിംജയുടെ ജീവൻ അകാലത്തിൽ പുലിയാൻ കാരണമായതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്. വയറുവേദനയ്ക്ക് ട്രീറ്റ്മെന്റിനായി പലവട്ടം അപ്പോയിന്മെന്റ് കിട്ടാതെ വന്നതോടെയാണ് ഷിംജ നാട്ടിലെത്തി ചികിത്സ നടത്താൻ തീരുമാനിച്ചത്. നിലവിൽ ദശലക്ഷക്കണക്കിന് രോഗികളാണ് എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. 40 ആഴ്ച വരെ കാത്തിരുന്നതിനു ശേഷം ചികിത്സ ലഭിക്കാത്തവർക്ക് യുകെയിലെവിടെയും മറ്റു സ്ഥലങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തല തീരുമാനമായിരുന്നു , ഏകദേശം നാല് ലക്ഷം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷിംജയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓസ്‌ട്രേലിയ/ ബ്രിസ്ബയിൻ: ഓസ്‌ട്രേലിയൻ മലയാളികളെ ദുഃഖത്തിലാഴ്ത്തി ടിജി ജോർജ് (36) മരണമടഞ്ഞു. വിനു ചാക്കോ ആണ് ഭർത്താവ്. കഴിഞ്ഞ കുറേ മാസങ്ങളായി ക്യാൻസർ മൂലം ചികിത്സയിൽ ആയിരുന്ന ടിജി കഴിഞ്ഞ ദിവസം ഇപ്സ്വിച്ച് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

പൊതുദർശനത്തെ കുറിച്ചും മൃതസംസ്കാര ശുശ്രൂഷകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടിജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved