രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറ്റ് ചാറ്റ് എന്ന യൂട്യൂബ് ചാനലാണ് ഈ ചോദ്യവുമായി മുംബൈയിലെ തെരുവിലേക്കിറങ്ങിയത്. നിലവിലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും, ഉടന്‍ അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധ്യതയുമുള്ള രാഹുല്‍ ഗാന്ധി നിങ്ങളെ പ്രെപ്പോസ് ചെയ്താല്‍ എന്താകും പ്രതികരണമെന്നറിയാനായിരുന്നു സര്‍വേ നടത്തിയതിന്റെ ലക്ഷ്യം.
ദൗര്‍ഭാഗ്യവശാല്‍ ഒരാള്‍ പോലും രാഹുല്‍ ഗാന്ധിയെ തന്റെ ബോയ് ഫ്രണ്ട് ആക്കാനോ, വിവാഹം ചെയ്യാനോ ആഗ്രഹിക്കുന്നില്ല എന്നാണ് പെണ്‍കുട്ടികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിയോട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പുറത്ത് വരാനും, ഐക്യു വര്‍ദ്ധിപ്പിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. കൂട്ടത്തില്‍ ഒരാള്‍ മോഡി ജി പ്രെപ്പോസലുമായി വന്നാല്‍ താന്‍ ആലോചിക്കും എന്നാല്‍ രാഹുല്‍ ഗാന്ധിയെ പരിഗണിക്കുകയില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലെ സംഘപരിവാര്‍ ഗ്രൂപ്പുകളെല്ലാം വലിയ ആവേശത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ ഒട്ടേറെ പേര്‍ ഷിറ്റ് ചാറ്റിന്റെ ഫേസ്ബുക്ക് പേജിലും, യൂട്യൂബിലും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ദേശീയ നേതാവിനെ അപമാനിക്കാന്‍ കരുതിക്കൂട്ടി പുറത്തിറക്കിയ വീഡിയോയാണിതെന്നും ആരോപണങ്ങള്‍ ഉയരുന്നു.
സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. പലരും ഇതുതുറന്നുപറയാറില്ലെന്ന് മാത്രം. അത്തരത്തിലുള്ള ഒരു അനുഭവം ആരാധകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. സാമൂഹിക മാധ്യമങ്ങളില്‍ ചില ഞരമ്പുരോഗികള്‍ക്ക് ഒരു ലൈസന്‍സുമില്ലെന്നും അവരെ കാണിച്ചുകൊടുക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ദുര്‍ഗ വ്യക്തമാക്കി.
തന്റെ പേജിലേക്ക് അശ്ലീലസന്ദേശം അയക്കുന്ന യുവാവിന്റെ പ്രൊഫൈല്‍ ചിത്രവും അയാള്‍ അയച്ച മെസേജുമാണ് സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തത്.
ദുര്‍ഗയുടെ പോസ്റ്റ് വായിക്കാം–
ഞാന്‍ ദുര്‍ഗ കൃഷ്ണ. കോഴിക്കോട് ആണ് വീട്. ഞാനും നിങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സഹോദരന്മാര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുമ്പോള്‍ അവരുടെ തനിനിറം പുറത്തുവരും.
ഇവരുടെ ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കുക. വൃത്തികെട്ട ചിത്രങ്ങള്‍, വിഡിയോ, മെസേജ് തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഈ വൈകൃതം പ്രകടിപ്പിക്കുന്നത്. അവര്‍ക്ക് അതില്‍ ഇരയുടെ പ്രായമോ ബന്ധമോ നിറമോ മതമോ ഒന്നും പ്രശ്‌നമില്ല.
കഴിഞ്ഞ രാത്രി നാണംകെട്ടൊരു സംഭവം നടന്നു. സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന ഈ യുവാവ് ഇതുപോലുള്ള സന്ദേശങ്ങളും വിഡിയോയും അയച്ചുകൊണ്ടിരുന്നു.
എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സങ്കടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു.
എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കാന്‍ കൂട്ടായി നില്‍ക്കാം. ഇപ്പോള്‍ നമുക്കൊരു മാറ്റം കൊണ്ടുവന്നാല്‍ നാളെ ഈ വൈകൃതക്കാരുടെ ഇര ഉണ്ടാകില്ല.
കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവ്. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ഒപ്പം സിനിമപ്രേമികളും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡീയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു.
വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത് പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു രോഗാവസ്ഥയില്‍ കഴിയുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് പോലും കോടികള്‍ മേടിക്കുന്ന അഭിനേത്രികള്‍ മുന്‍ കാല നടിയെ സഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് പരിതാപകരമാണെന്നാണ് പോസ്റ്റിന് കീഴെ വരുന്ന അഭിപ്രായങ്ങള്‍.
അഭിനയത്തിലൂടെ നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ഒരുപാട് അഭിനേതാക്കള്‍ ഉണ്ട് എന്നും.. ഇത് പോലെ അവരുടെ ദയനീയാവസ്ഥ മനസിലാക്കി സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിലൂടെയും അവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതിലും WCC സംഘടന മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് പോലെ മറ്റെല്ലാ സിനിമാ സംഘടനകളും വന്നിരുന്നേല്‍ എന്നാശിച്ചു പോകുന്നു എന്നുമാണ് മറ്റൊരാൾ പ്രതികരിച്ചത്… എങ്കിൽ ഇരുപത് ലക്ഷത്തിന് മുകളിൽ പ്രതിഫലം പറ്റുന്നവർ എന്തിനിങ്ങനെ നാട്ടുകാരോട് യാചിക്കുന്നു എന്ന് മറ്റൊരാൾ…
[ot-video][/ot-video]
കോട്ടയം; കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചു.
വി.ടി.ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.
ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സിപിഐഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.
സാങ്കേതിക രംഗത്ത അതിശക്തരായ രണ്ട് സ്ഥാപനങ്ങളാണ് ഗൂഗിളും ആപ്പിളും. അപ്പോള്‍ ഗൂഗിള്‍ ആപ്പിളിനെ സ്വന്തമാക്കുന്നു എന്ന വാര്‍ത്ത വന്നാല്‍ ലോകം ഞെട്ടാതിരിക്കുമോ? എന്നാല്‍ അത് സംഭവിച്ചു. 900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിള്‍ കമ്പനിയെ വാങ്ങുന്നു എന്ന് ദി ഡോ ജോണ്‍സ് ന്യൂസ് വയര്‍ (The Dow Jones News Wire) ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരു കമ്പനികളെയും കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ളവര്‍ ഈ വാര്‍ത്ത കണ്ട് ഡോ ജോണ്‍സ് ന്യൂസ് വയര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതോ അല്ലെങ്കില്‍ സാങ്കേതിക ലോകത്തിന് മുഴുവന്‍ വട്ടായോ എന്നുവരെ സംശയിച്ചുപോയി.
IMAGEഡോ ജോണ്‍സ് ന്യൂസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്
എന്നാല്‍ അതൊരു അബദ്ധമായിരുന്നു. വരിക്കാരായ ഉപയോക്താക്കള്‍ക്ക് ജി ഡോ ജോണ്‍സ് ന്യൂസ് ചൊവ്വാഴ്ച രാവിലെ അയച്ച വാര്‍ത്തകളില്‍ അബദ്ധത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരുന്നു.
‘900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ വാങ്ങുന്നു’ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ജീവിച്ചിരിക്കുന്ന ആര്‍ക്കും ഞെട്ടലുളവാക്കുന്ന നീക്കം എന്ന് പറഞ്ഞ് തുടങ്ങുന്ന വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഗൂഗിള്‍ സിഇഓ ലാരി പേജ് 2010ല്‍ സ്റ്റീവ് ജോബ്‌സുമായി ഇക്കാര്യം ധാരണയാക്കിയിരുന്നുവെന്നും പറയുന്നുണ്ട്.
വിചിത്രമായ ഈ വാര്‍ത്ത പക്ഷെ പ്രസിദ്ധീകരണത്തിന് വേണ്ടി തയ്യാറാക്കിയതായിരുന്നില്ല. എന്തോ സാങ്കേതിക പരീക്ഷണത്തിന് വേണ്ടി തയ്യാറാക്കിയവാര്‍ത്ത അബദ്ധത്തില്‍ വരിക്കാര്‍ക്ക് അയക്കുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വാര്‍ത്ത നീക്കം ചെയ്ത് ക്ഷമാപണം നടത്തി ഡോ ജോണ്‍സ് അധികൃതര്‍ രംഗത്തെത്തിയെങ്കിലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ രക്ഷിച്ച പോലീസ് ഓഫിസര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി. ഹൈദരാബാദില്‍ മാഫിയാ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പതിനഞ്ച് മണിക്കൂറിനുള്ളില്‍ പോലീസ് സംഘം രംക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി തന്റെ കയ്യില്‍വച്ച് ഓമനിക്കുന്ന പൊലീസ് ഓഫീസറെ നോക്കി മോണകാട്ടിച്ചിരിക്കുന്ന പിഞ്ചോമനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
നാലുമാസം മാത്രം പ്രായമുള്ള ഫൈസന്‍ ഖാന്‍ എന്ന കുഞ്ഞിനെയാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ ചിലര്‍ തട്ടിയെടുത്തത്. നമ്പള്ളിയിലെ ഫുട്പാത്തില്‍ ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയ നമ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സഞ്ജയ്കുമാറും സംഘവുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിനൊപ്പമുള്ള പൊലീസുകാരുടെ ചിത്രം ഐപിഎസ് ഓഫീസര്‍ സ്വാതി ലക്‌റ ട്വീറ്റ് ചെയ്തതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇതിനകം ആയിരക്കണക്കിന് തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.
കുഞ്ഞിനെ ഇത്രയും പെട്ടെന്ന് വീണ്ടെടുക്കാനായതില്‍ പൊലീസ് സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. ‘തട്ടിക്കൊണ്ടുപോയ ഈ കുഞ്ഞിനെ നമ്പള്ളിയിലെ ഇന്‍സ്‌പെക്ടര്‍ രക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്റെ ചിരിതന്നെ എല്ലാം പറയുന്നുണ്ട്.’ എന്ന് കുറിച്ചാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹൈദരാബാദിലെ നമ്പള്ളി മേഖലയില്‍ വച്ച് അമ്മ ഹുമേര ബീഗത്തിന്റെ (21) അരികില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വില്‍ക്കാനായിരുന്നു തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിന്റെ പരിപാടി. കുഞ്ഞിനെ തട്ടിയെടുത്ത മുഹമ്മദ് മുഷ്താഖ് (42), മുഹമ്മദ് യൂസഫ് (25) എന്നിവര്‍ പിടിയിലായി.
നാലുമണിയോടെ അമ്മ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പറ്റി സൂചന ലഭിച്ചതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇരുവരേയും പിടികൂടി കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു.
ഹൈദരാബാദില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു. റോഡരികിലും ചേരികളിലും ഉറങ്ങുന്നവര്‍ക്കിടയില്‍ നിന്നോ റെയില്‍വെ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്. കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കോ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കോ വില്‍ക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.
പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
പുറത്തിറങ്ങി നടക്കുമ്പോള്‍ പൂവാലന്‍മാരുടെ ശല്യം നേരിടുകയാണ് പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്. കാലദേശ വ്യത്യാസമില്ലാതെ പൂവാലന്‍മാര്‍ എവിടെയും സജീവമാണ് താനും.ഇത്തരത്തില്‍ ശല്യം നേരിട്ട പെണ്‍കുട്ടി പൂവാലന്‍മാര്‍ക്ക് കൊടുത്ത എട്ടിന്റെ പണിയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
പല ദിവസങ്ങളിലായി തെരുവില്‍ തന്നെ ശല്യപ്പെടുത്തിയ പൂവാലന്‍മാരുടെ ചിത്രങ്ങളാണ് സെല്‍ഫിയെന്ന പേരില്‍ നോവ പകര്‍ത്തി പിന്നീട് പോസ്റ്റു ചെയ്തത്. ആദ്യം പൂവാലന്‍മാര്‍ക്കൊപ്പം സെല്‍ഫി; പിന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് എട്ടിന്റെ പണി; 20കാരിയുടെ ‘ആന്റിറോമിയോ മിഷന്‍’ വൈറല്‍ സെപ്റ്റംബര്‍ ആദ്യവാരമാണ് 20കാരിയായ നോവ പൂവാലന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുക്കല്‍ തുടങ്ങിയത്.
dearcatcallers എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നോവ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കുന്ന പൂവാലന്‍മാര്‍ക്കിടെ ധീരമായി നില്‍ക്കുന്ന ജോവയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ച ദിലീപിനോടുള്ള ആവേശം സോഷ്യല്‍ മീഡിയയിലെ പല ആരാധക പേജുകളിലും അതിരുകടക്കുന്നു. ദിലീപിനോടുള്ള ആരാധനയോടൊപ്പം മറ്റുപലര്‍ക്കുമുള്ള താക്കീതാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.
ലോസേഴ്‌സ് മീഡിയ എന്നുപേരായ ഒരു ഫെയ്‌സ്ബുക്ക് പേജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കഴിഞ്ഞ ദിവസം പുലിവാലുപിടിച്ചു. ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നന്ന്, യഥാര്‍ഥ ക്വട്ടേഷന്‍ കാണാന്‍ പോകുന്നേയുള്ളൂ, എന്നിങ്ങനെപോകുന്നു പേജിലെ വെല്ലുവിളി.
ദിലീപേട്ടന്‍ ഒന്നുമനസുവച്ചാല്‍ മതി, നീയൊക്കെ ഇവിടെ ആണ്‍പിള്ളാരുടെ ഫോണിലെ തുണ്ടുപടങ്ങളാകും എന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിന് മാപ്പുപറഞ്ഞുകൊണ്ട് പേജ് പിന്നീട് രംഗത്തെത്തി. ഒരു അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ കുറിച്ചതാണത് എന്നായിരുന്നു ന്യായീകരണം.
ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതോടെ ആലുവ സബ്ജയിലിന് മുന്നില്‍ ആരാധകരുടെ ആഹ്ലാദ പ്രകടനമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യമല്ലേ കിട്ടിയുള്ളൂ, ഓസ്‌കര്‍ ഒന്നുമല്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ദിലീപ് അനുകൂലികളുടെ ആഹ്ലാദ പ്രകടനത്തിനും കിട്ടിയിട്ടുണ്ട് നിരവധി ട്രോള്‍. ജയിലില്‍ നിന്നും വന്ന ദിലീപ് പണ്ടത്തേക്കാള്‍ സുന്ദരനായെന്നാണ് മറ്റുചിലര്‍ കളിയാക്കുന്നത്. ഗോവിന്ദചാമിയുടെ അന്നും ഇന്നും എന്ന ഫോട്ടോ താരതമ്യപ്പെടുത്തിയാണ് ദിലീപിനെ കളിയാക്കിയത്.
ജയിലിനകത്ത് ഷേവിംഗ് ഇല്ലായിരുന്നെങ്കിലും ഡൈ ഉണ്ടായിരുന്നെന്നു തോന്നുവെന്നും ചിലര്‍. ഒന്നര കോടിയുടെ ക്വട്ടേഷന് ഒരു ലക്ഷത്തിന്റെ ബോണ്ട് നല്‍കിയാല്‍ മതിയെന്ന കോടതിയുടെ ഉത്തരവിനെയും ആളുകള്‍ പരിഹസിച്ചു.
‘ദിലീപേട്ടനെ ഒന്ന് കണ്ടാ മതി’ എന്ന് പറഞ്ഞ് ആലുവ സബ്ജയിലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ നടന്‍ ധര്‍മജനെയും ട്രോളര്‍മാര്‍ വെറുതെവിട്ടില്ല. ഓവര്‍ ആക്ടിങ് ആണെന്നും അഭിനയിച്ച് കുളമാക്കല്ലെന്നുമാണ് കമന്റുകള്‍.
നടന്‍ മദ്യപിച്ച് എത്തിയാണ് കരച്ചില്‍ പ്രകടനം നടത്തിയെന്നും ആരോപണങ്ങള്‍ ഉണ്ട്. ധര്‍മജന്‍ അടിച്ചത് മണവാട്ടിയാണോ മൂലവെട്ടിയോ? താരം മിക്‌സ് ചെയ്ത ബ്രാന്‍ഡ് ഏതൊക്കെയാണെന്നറിഞ്ഞിരുന്നേല്‍ കുമ്മനഞ്ചീക്ക് പറഞ്ഞുകൊടുക്കാമായിരുന്നുവെന്നും ചിലര്‍ പറഞ്ഞു. ദിലീപിന് വേണ്ടി കൂളിങ് ഗ്ലാസ് ധരിച്ച് പൊട്ടിക്കരഞ്ഞ മഹാനടനെന്ന അവാര്‍ഡും ധര്‍മജന് ട്രോളര്‍മാര്‍ നല്‍കിയിട്ടുണ്ട്.
നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടി സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചിലത് പറയാതിരിക്കാനാവില്ലെന്ന വാചകത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ നടിക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നല്ല. ബിസിനസ്സ് ബന്ധങ്ങളും സൗഹൃദവുമുള്ളത് കൊണ്ടാകാം സിനിമാ പ്രവര്‍ത്തകര്‍ കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച പ്രകാശ് രാജിന്റെ നിലപാടുകളുടെ ആര്‍ജ്ജവമൊന്നും ഈ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സജിതാ പറയുന്നു.
സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ചിലത് പറയാതിരിക്കാനാവില്ല.
ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. സിനിമയുടെ ഭൂരിപക്ഷ ആണ്‍ലോകം കരുതുന്നതു പോലെ കുറ്റ ആരോപിതര്‍ നിഷ്‌കളങ്കരായിരിക്കാം, അല്ലെങ്കില്‍ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങള്‍ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം.അതാണു സത്യമെന്ന് വിശ്വസിക്കാം.
എനിക്ക് കണ്‍മുമ്പില്‍ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാന്‍ ആവില്ല. അസുഖകരമായ ഓര്‍മ്മകളെ നെഞ്ചില്‍ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാന്‍ അവള്‍ നടത്തുന്ന കൈകാലിട്ടടിക്കല്‍ കാണാന്‍ നിങ്ങള്‍ക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാല്‍ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാന്‍ എന്നു മനസ്സിലാക്കാന്‍ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാല്‍ മാത്രം മതി.
അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആണ്‍ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.