Social Media

ഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായും പ്രൈവസി പോളിസികള്‍ കാര്യക്ഷമാക്കുന്നതിന്റെയും ഭാഗമായും ഫേസ്ബുക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഇന്ത്യയില്‍ മാത്രമാണ് നിലവില്‍ അവതരിപ്പിക്കുന്നത്. ഇതുവഴി അന്യര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും നിയന്ത്രിക്കാന്‍ അക്കൗണ്ടുടമക്ക് സാധിക്കും. ഫോട്ടോ ഇന്റര്‍നെറ്റ് വഴി ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ഭയം കാരണം ഇന്ത്യയിലെ സ്ത്രീകള്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ നല്‍കാന്‍ ഭയപ്പെടാറുണ്ടെന്നാണ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍സ് നടത്തിയ സര്‍വ്വേയില്‍ മനസ്സിലാക്കിയത്. ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ സുരക്ഷാഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം 200 മില്യണോളം ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ മാത്രമായുള്ളത്. പുതിയ സുരക്ഷാ ഫീച്ചര്‍ ലഭിക്കാനായി നിങ്ങളുടെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ന്യീഫീഡ് റിഫ്രഷ് ചെയ്താല്‍ മാത്രം മതി. അതിനുശേഷം പുതിയ പിക്ചര്‍ ഗാര്‍ഡ് ഫീച്ചറിനെക്കുറിച്ചുള്ള ഒരു സന്ദേശം സ്‌ക്രീനില്‍ വരും. ഇതിന് ഓക്കെ നല്‍കിയതിന് ശേഷം ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ആക്ടിവേറ്റ് ആയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറിന് ചുറ്റും ഒരു നീല ഷീല്‍ഡ് പ്രത്യക്ഷപ്പെടും. ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ലെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.

തിരക്കേറിയ തെരുവിലൂടെ കടന്നു പോയ വാഹനത്തിനു പുറകിൽ സിംഹത്തെ കണ്ട നാട്ടുകാർ ഒന്നു ഞെട്ടി. സിംഹത്തെ കണ്ട പലരും ഉച്ചത്തിൽ അലറി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ കരിമാബാദിലെ തെരുവിലൂടെ പിക്കപ് ട്രക്കിൽ സിംഹത്തെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സിംഹത്തിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കൻ സിന്ദ് ഇന്റീരിയർ മന്ത്രി സൊഹെയ്ൽ അൻവർ സിയാൽ പൊലീസിന് നിർദേശം നൽകി.

സിംഹത്തിന്റെ ഉടമ ജാവേദിനെ അറസ്റ്റ് ചെയ്തതായും മൃഗത്തെ കസ്റ്റഡിയിൽ എടുത്തതായും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ ചെക്കപ്പിനായി മൃഗത്തെ കൊണ്ടുപോവുകയായിരുന്നെന്നും മൃഗത്തെ സംരക്ഷിക്കുന്നതിന് തനിക്ക് ലൈസൻസുണ്ടെന്നും ജാവേദ് പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

അതേസമയം, പ്രൈവറ്റ് മിനി സൂ നടത്തുന്നതിന് സിന്ദ് പ്രവിശ്യയിലെ വൈൾഡ്‌ലൈഫ് ഡിപ്പാർട്മെന്റ് ജാവദിന് പെർമിറ്റ് നൽകിയിരുന്നെന്നും അതിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ കഴിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലാണ് സംഭവം. മൊബൈലിൽ നോക്കി നടന്ന ഒരു സ്‌ത്രീയാണ് വീണുപോയത്. ഫോണിൽ നോക്കി നടക്കുകയായിരുന്ന ഇവർ മുന്നിലുളള സെല്ലാറിലേക്ക് വീഴുകയായിരുന്നു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ സ്ത്രീ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്‌ത്രീ വീഴുന്നതും ഇത് കണ്ട് വഴിയാത്രക്കാരായ രണ്ട് സ്‌ത്രീകൾ ഓടികൂടുന്നതും വിഡിയോയിൽ കാണാം. സെല്ലാറിനകത്ത് വീണ് പരുക്കേറ്റ സ്‌ത്രീയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. ന്യൂജഴ്‌സിയിലാണ് ഈ സംഭവം നടന്നത്.

നടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. മൊബൈലിൽ നോക്കി നടക്കുമ്പോൾ പലപ്പോഴും വഴിയിലുളള കുഴികളും മറ്റും പലരും ശ്രദ്ധിക്കാറില്ല. ചെറിയൊരു അശ്രദ്ധയ്‌ക്ക് നാം പലപ്പോഴും കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. മൊബൈലിൽ നോക്കി നടന്ന് മുന്നിലുളള സെല്ലാറിലേക്ക് വീണു പോയ സ്‌ത്രീയുടെ അനുഭവം ഏവർക്കും ഒരോർമ്മപ്പെടുത്തലാണ്.

30 വയസുകാരിയായ നടിയെ വിവാഹം ചെയ്തതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വിവാദ സംവിധായകന്‍ വേലു പ്രഭാകരന്‍. ജൂണ്‍ 2 ന് ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വെച്ചായിരുന്നു നടി ഷേര്‍ലി ദാസിനെ 60-കാരനായ വേലു പ്രഭാകരന്‍ വിവാഹം ചെയ്തത്. തുടര്‍ന്ന്, പലരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വേലു പ്രഭാകരന്‍.

എന്റെ പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് ഞാന്‍ വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും വേലു പ്രഭാകരന്‍ പറയുന്നു.

വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഷെര്‍ലി പറയുന്നു. 2009-ല്‍ പുറത്തിറങ്ങിയ വിവാദ തമിഴ് ചിത്രം ‘കാതല്‍ കഥൈ’യിലെ പ്രധാന വേഷം ചെയ്തത് ഷേര്‍ലിയായിരുന്നു. നല്ല മണിത്തന്‍, അദൈസിയ മണിതന്‍, ഊരുമം, പുതിയ ആച്ചി, അസുരന്‍, രാജലി, കടവുള്‍, ശിവന്‍ എന്നീ സിനിമകളാണ് വേലു പ്രഭാകരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ഒഡീഷയിലെ ഒരുകൂട്ടം കൊളേജ് വിദ്യാര്‍ഥിനികളാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ ആളുകളുടെ മനം കവര്‍ന്നത്. ഡാന്‍സെന്നു പറഞ്ഞാല്‍ ഇതാണ് കിടിലന്‍ ഡാന്‍സ്. കാഴ്ചക്കാരായി എത്തിയവര്‍ പോലും ആ പെണ്‍കുട്ടികളുടെ അസാധ്യ പ്രകടനത്തില്‍ മയങ്ങി അറിയാതെ നൃത്തം ചെയ്തു പോയി.  കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല എന്ന പാട്ടിനു നൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. മുക്കാല എന്ന ഗാനത്തിന്റെ ഹിന്ദിപതിപ്പിലുള്ള ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെയ്ക്കുന്നത്.

തുടര്‍ന്ന് ഗാനങ്ങള്‍ മാറിമാറി വരുന്നതിനനുസരിച്ച് ഡാന്‍സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്. 15 മില്യണിലധികം കാഴ്ചക്കാരുമായി ഈ നൃത്ത വിഡിയോ ഇപ്പോഴും അതിന്റെ വിജയക്കുതിപ്പ് ആഘോഷിക്കുകയാണ്. പെണ്‍കുട്ടികളുടെ എനര്‍ജിയും നൃത്തച്ചുവടുകളും അത്ഭുതപ്പെടുത്തിയെന്നാണ് വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ജനുവരിയില്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഇപ്പോഴും വെര്‍ച്വല്‍ ലോകം ആഘോഷിക്കുന്നുണ്ടെങ്കില്‍  ജൂണിയർ മൈക്കിൾ ജാക്‌സൺ എന്നറിയപ്പെടുന്ന പ്രഭുദേവയെ പോലും തോൽപ്പിക്കുന്ന പെണ്‍കുട്ടികളുടെ അസാധ്യപെര്‍ഫോമെന്‍സ് കണ്ടിട്ടുതന്നെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

[ot-video][/ot-video]

അഭിഭാഷകനായ ബോറിസ് പോളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വന്‍ വിജയം നേടിയ മിടുക്കന്‍ കുടിയാണ് ഷമ്മി തിലകന്‍ എന്നത് പലര്‍ക്കും അറിയില്ല. അദ്ദേഹം ഏറ്റുമുട്ടിയത് വന്‍ സ്വാധീനമുള്ള വ്യക്തിയോടാണ്. അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം; എന്നു പറഞ്ഞാണ് ബോറിസ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്പ്ര ബലനായ അയല്‍വസ്തു ഉടമ അനധികൃത നിര്‍മ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം. അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടിക്കോണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. വിവരം തേടിയുള്ള അപേക്ഷകള്‍ നാലുപാടും പറന്നു. ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങിയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

 

ബോറിസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍. ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വന്‍ വിജയം നേടിയ മിടുക്കന്‍ കുടിയാണ് ഷമ്മി തിലകന്‍ എന്നത് പലര്‍ക്കും അറിയില്ല. അദ്ദേഹം ഏറ്റുമുട്ടിയത് വന്‍ സ്വാധീനമുള്ള വ്യക്തിയോടാണ്. അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം. പ്രബലനായ അയല്‍വസ്തു ഉടമ അനധികൃത നിര്‍മ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം. അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടിക്കോണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. ഷമ്മിയുടെ പരാതികളില്‍ നടപടിയില്ല. പക്ഷെ അവസാനം ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങി. കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകള്‍ കണ്ടെത്താന്‍ കെട്ടിട നിര്‍മ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ പുസ്തകങ്ങള്‍ വാങ്ങി പഠിച്ചു. പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി. പ്രബലനായ അയല്‍ക്കാരന്‍ ഷമ്മിയെ കള്ളക്കേസില്‍ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേല്‍പ്പിച്ചു എന്ന ഗുരുതരമായ കേസ്. പോലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഷമ്മി തിലകന്‍ പതറിയില്ല. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥര്‍ക്ക് പുനരന്വേഷണത്തിന് ഹര്‍ജി നല്‍കി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പോലീസ് പിന്‍വലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകന്‍ എല്ലാ ഫോറങ്ങളിലും പ്രബലനായ അയല്‍ക്കാരനെതിരെ വിജയം നേടി. ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകന്‍ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം! മാതൃകയാക്കാവുന്ന സെലബ്രിറ്റി തന്നെയാണ് ഷമ്മി തിലകന്‍.

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം വലിയ പ്രതിഷേധമാണ് ആളുകള്‍ക്കിടയില്ഡ സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകള്‍ എത്തിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ഇന്നലെ മുതല്‍ ചര്‍ച്ച ബീഫ് നിരോധനം തന്നെ. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഈ തീരുമാനത്തെ താന്‍ ന്യായീകരിക്കുന്നതിനുള്ള വസ്തുതകളും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ജോയ് മാത്യുവിന്റെ കുറിപ്പ് 

കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങള്‍

കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാല്‍ അതിനെങ്ങനെ ഉത്തരം പറയും? ചിലര്‍ പാമ്പിനെ മറ്റുചിലര്‍ കുരങ്ങിനെ വേറെ ചിലര്‍ എലിയെ ഇതൊന്നും കൂടാതെ ഉറുമ്പിനെ വരെ ആരാധിക്കുന്ന ജനങ്ങള്‍ ലോകത്തിലുണ്ട്-പല രാജ്യങ്ങളിലും ഇമ്മാതിരി ദൈവങ്ങളെ ഭക്ഷിക്കുന്നവരും ഉണ്ട്-

അതൊക്കെ ഓരോ ജനതയുടെ ബുദ്ധിവികാസം,രാജ്യത്തിന്റെ ഭക്ഷ്യ ലബ്ദി, ആരോഗ്യം ,സാമ്പത്തികം എന്നിവയെയൊക്കെ ആശ്രയിച്ചായിരിക്കും -അതുകൊണ്ട് തല്‍ക്കാലം നമുക്കത് വിടാം- മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നം വിശപ്പാണല്ലോ- അത് മാറാനാണല്ലോ അവന്‍ ഭക്ഷണം കഴിക്കുന്നത് – അത് അവന്റെ രുചിക്കും ആരോഗ്യത്തിനും പോക്കറ്റിലെ പണത്തിനും ഒത്ത് വരുന്നതാണെങ്കില്‍ അവന്‍ എന്തും കഴിക്കും കഴിക്കണം-അപ്പോഴാണു ഭക്ഷ്യവസ്തുക്കള്‍ ദൈവങ്ങളാകുന്നത് അല്ലാതെ വിശക്കുന്ന ജനതക്ക് മേല്‍ ബൈബിളില്‍ പറയുന്ന പോലെ ‘മന്നാ’വര്‍ഷിക്കാനൊന്നും ഇക്കാലത്ത് ഒരു ദൈവത്തിനുമാവില്ലല്ലൊ-നമ്മുടെ പ്രശ്‌നം ഇപ്പൊള്‍ കന്നാലികളാണു- മാംസഭുക്കുകളായ ഇന്ത്യക്കാരന്‍, അതും സാധരണക്കാരന്‍,അവന്റെ ഇഷ്ട ഭക്ഷണമാണ് ബീഫ്-അതു നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല അത് അവരുടെ ഇപ്പോള്‍ പറയുന്ന ഉത്തരവില്‍ ഇല്ലതാനും-

മതാനുഷ്ടാനങ്ങളൂടെ ഭാഗമായി മൃഗങ്ങളെ അറവിനു വിധേയമാക്കരുത് എന്നത് വിശ്വാസികളെ സംബന്ധിക്കുന്ന കാര്യമായതിനാല്‍ ഇഷ്ടം പോലെ വിശ്വാസികളും അവരുടെ നേതാക്കന്മാരും അതെപ്പറ്റി ചിന്തിക്കുന്നതിനിടക്ക് അവിശ്വാസിയായ ഞാന്‍. അതിനു വേണ്ടി സമയം കളയേണ്ടതില്ലല്ലോ-ഇനി അവര്‍ക്കെന്തെങ്കിലും ബുദ്ധിപരമായ സഹായം വേണമെന്ന് വെച്ചാല്‍ അവിശ്വാസിയായ ഞാന്‍ അതും നല്‍കാന്‍ തയ്യാറാണ്.

എനിക്ക് മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റിയാണു ചിന്തിക്കാനുള്ളത്-അങ്ങിനെ ചിന്തിച്ചപ്പോള്‍ കിട്ടിയ വെളിപാടുകള്‍ ഇങ്ങിനെയാണ്:

സത്യത്തില്‍ നമുക്ക് ശാസ്ത്രീയമായ അറവു ശാലകള്‍ ഉണ്ടോ? വൃത്തിഹീനമായ സ്ഥലങ്ങളില്‍ വെച്ച് പ്രാക്രുതമായി മൃഗങ്ങളെ അറുത്ത് കൊല്ലുന്നു- പിന്നെ വഴിയോരങ്ങളിലെ കടകളില്‍ ചോരയിറ്റുന്ന രൂപത്തില്‍ വില്‍പനക്ക് വെക്കുന്നു- മൃഗാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നു-അത് രോഗാണുക്കളെ സൃഷ്ടിക്കുക മാത്രമല്ല തെരുവ് നായ്ക്കളെ നരഭോജികളാക്കുന്നു.

തെരുവ് നായ്ക്കള്‍ രക്തത്തിന്റെ രുചിയറിഞ്ഞിട്ടാണല്ലൊ മനുഷ്യനെകടിക്കുന്നതും ചിലപ്പോള്‍ കൊല്ലുന്നതും (രണ്ടുവര്‍ഷം മുന്‍പ് ഞാന്‍ ഇതേപ്പറ്റി ഈ പേജില്‍തന്നെ എഴുതിയിരുന്നു)കഴിഞ്ഞ വര്‍ഷം രണ്ടായിരം പേരെയാണത്രെ തെരുവു നായ്ക്കള്‍ ആക്രമിച്ചത്. അതുകൊണ്ടൊക്കെയാണു ഞാന്‍ പറയുന്നത് കന്നാലി നിയമം നമുക്ക് ഗുണം ചെയ്യുന്ന ഒന്നാണെന്ന് അറുപത് ശതമാനം മാംസഭുക്കുകളുള്ള നമ്മുടെ നാട്ടില്‍ രോഗാണുമുക്തവും വൃത്തിയുമുള്ള മാംസം ലഭിക്കുന്ന അവസ്ഥയുണ്ടോ? അതിനെന്താണ് പോംവഴിയെന്നാലോചിക്കാത്ത രാഷ്ട്രീയ തിമിരം ബാധിച്ച് ‘അയ്യോ ബീഫ് നിരോധിച്ചേ, ഫാസിസം വന്നേ ‘എന്ന് തലയില്‍ കൈവെച്ച് നിലവിളിക്കുകയല്ല തലക്കുള്ളില്‍ വല്ലതുമുണ്ടൊ എന്ന് സ്വന്തം തലകുലുക്കി നോക്കുകയാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്.

അങ്ങനെ കുലുക്കിയപ്പോള്‍ എനിക്ക് കിട്ടിയത് ഇങ്ങിനെയൊക്കെയാണ്:

അതായത് ഈ കന്നാലി ഉത്തരവ് ഓരോ സംസ്ഥാനങ്ങളിലേയും ഗവണ്‍മെന്റിനുള്ള വെല്ലുവിളി തന്നെയാണ്. സ്വയം നന്നാവാനുള്ള വെല്ലുവിളി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗോവധം രാജ്യവ്യാപകമായി നിരോധിക്കാനാവില്ല. അപ്പോള്‍ കേന്ദ്രം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഈ കന്നാലി നിയമം.

1960 ല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ഒന്നു പൊടിതട്ടിയെടുത്തുവെന്നേയുള്ളൂ. ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ എങ്ങനെ ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വയം പര്യാപ്തത കൈവരിക്കാനാവും എന്ന് ആലോചിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമായിട്ടു വേണം ഈ കന്നാലി നിയമത്തെ കാണാന്‍.

അവസരങ്ങളുടെ വണ്ടി വരുമ്പോള്‍ അതില്‍ കയറാതെ വണ്ടി പോയിക്കഴിഞ്ഞിട്ട് നടന്ന് പോകുന്നതാണല്ലോ നമുക്ക് ശീലം. കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ നിലപാട് നമുക്ക് വേണ്ട. സംഗതി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഒരുപോറല്‍ പോലുമേല്‍പ്പിക്കാതെ വന്‍ സുരക്ഷയില്‍ സംഘപരിവാര്‍ ഭീഷണിക്കെതിരെ വെല്ലുവിളി പ്രസംഗം നടത്താന്‍ അവസരമൊരുക്കിക്കൊടുത്തു എന്നത് ശരിതന്നെ. എന്നാലിപ്പോള്‍ കന്നാലിനിയമത്തെ പുല്ലുപോലെ തള്ളികളഞ്ഞിരിക്കുന്നു.

നമുക്ക് ഏതായാലും സിദ്ധാരാമയ്യ ലൈന്‍ വേണ്ട-നമ്മുടെതായ ലൈന്‍ മതി, എന്തായിക്കണം നമ്മുടെ ലൈന്‍? കന്നാലി ചന്തകളില്‍ കൊണ്ടുവരുന്ന മാടുകളെ അറവുശാലയിലേക്ക് വാങ്ങുന്നതാണല്ലോ നിയമം മൂലം തടഞ്ഞത്. ആയ്‌ക്കോട്ടെ, കന്നാലികളെ മൊത്തം നമ്മള്‍ അറവിനല്ല സ്‌നേഹിക്കാനാണു വാങ്ങുന്നതെങ്കിലോ? അതിനാര്‍ക്കും വിരോധമുണ്ടാവാന്‍ വഴിയില്ല-പിന്നെ ചെയ്യേണ്ടത് ശ്രീലങ്കയിലേക്കോ മറ്റേതെങ്കിലും അയല്‍ രാജ്യത്തിലേക്കോ കയറ്റി അയക്കുക- കമ്മ്യൂണിസ്റ്റ് ചൈനയാണെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവര്‍മ്മെന്റിനെ സഹായിക്കാന്‍ എപ്പഴേ റെഡി.

അവിടെയൊക്കെ നല്ല ശാസ്ത്രീയ അറവ് ശാലകളുണ്ട് അവിടെ വെച്ച് വൈദ്യ പരിശോധന നടത്തി നൈസായി കൊന്നു സംസ്‌കരിച്ച് ടിന്നുകളിലാക്കി കേരളത്തിലേക്ക് തന്നെ ഇറക്കുമതി ചെയ്യുക-ബീഫ് കഴിക്കുന്നതും ഇറക്കുമതിചെയ്യുന്നതും ഇവിടെ നിരോധിക്കാത്ത സ്ഥിതിക്ക് കേന്ദ്രനിയമത്തെ മറികടക്കാന്‍ ഇതല്ലേ നല്ല വഴി? പല മൃഗങ്ങളേയും പല രാജ്യങ്ങളിലും പൂജിക്കുന്നുവെന്ന് പറഞ്ഞല്ലോ. നമ്മുക്ക് വെള്ളാനകളെ പൂജിക്കാനാണിഷ്ടം -ഇന്ന് കേരളത്തില്‍ വെള്ളാനകളാനകളാണധികവും അവയെ സ്വര്‍ണ്ണമുട്ടയിടുന്ന താറാവുകളാക്കുകയാണു വേണ്ടത്.

പകുതിയിലധികം പൊതുമെഖലാ സ്ഥാപനം പോലും കേരളത്തില്‍ ലാഭത്തില്‍ ഓടാത്തതിനാല്‍ ശ്രീലങ്കന്‍ /ചൈന ഗവണ്‍മ്മെന്റുമായി ചേര്‍ന്ന് കേരള ഗവര്‍മ്മെന്റിന് ചെയ്യാവുന്ന ഒരു വന്‍ ബിസിനസ്സാക്കി ഇതിനെ മാറ്റിയെടുക്കാം- അല്ലാതെ ലോട്ടറി വിറ്റും കള്ളു വിറ്റുമല്ല ഖജനാവ് നിറക്കേണ്ടത്-ഇങ്ങനെയാണു കേന്ദ്ര കന്നാലി നിയമത്തെ ഈസിയായി മറികടക്കേണ്ടത്.

അതിന്റെ ആദ്യപടിയായി വേണം ഇന്ന് കൂത്താട്ടുകുളത്തിനടുത്ത് ഇടയാറില്‍ മുപ്പത്തിരണ്ടു കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ച ആധുനിക അറവ് ശാലയുടെ ഉദ്ഘാടനത്തെ കാണേണ്ടത് ഇതൊന്നു മാത്രമേ നാളിത് വരെയായി വിവിധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടും ഉണ്ടായിട്ടുള്ളൂ.

ഇതുപോലെ അനേകം ആധുനിക അറവുശാലകള്‍ ആരംഭിക്കാനുള്ള സാദ്ധ്യതയും സാഹചര്യവുമാണിപ്പോള്‍ കൈവന്നിരിക്കുന്നത്-ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്.

അത് മനസ്സിലാക്കണമെങ്കില്‍ യുഎഇ പോലുള്ള അയല്‍ രാജ്യങ്ങള്‍ വിനോദയാത്രക്കല്ലാതെയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ സന്ദര്‍ശിക്കണം. മാംസം മാത്രമല്ല ഏതൊരു ഭക്ഷണപദാര്‍ഥവും നിരന്തരമായി പരിശോധിച്ച് അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തുകയും കാലാവധികഴിഞ്ഞ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ മടിക്കുകയും ചെയ്യാത്ത ഒരു ഭരണ സംവിധാനമാണവിടെയുള്ളത്. അതുകൊണ്ട് നമുക്ക് ആധുനിക അറവുശാലകളെപ്പറ്റി ആലോചിക്കാന്‍ സമയമായി- അങ്ങനെയായാല്‍ തെരുവു നായ ശല്യം ഇല്ലാതാക്കാം കേരളം മാംസമാലിന്യമുക്തമാക്കാം മനുഷ്യര്‍ക്ക് ആശുപത്രി വാസം കുറക്കാം കൂടാതെ ഖജനാവിനു വരുമാനവുമുണ്ടാക്കാം.

അല്ലാതെ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക കേന്ദ്ര മന്ത്രിയുടെ കോലംകത്തിക്കുക എന്നൊക്കെപ്പറഞ്ഞ് മര്യാദക്ക് ജോലിയുടുത്ത് ജീവിക്കേണ്ട ചെറുപ്പക്കാരെക്കൊണ്ടുപോയി പൊലീസില്‍ നിന്നും തല്ലും വെടിയുണ്ടയും വാങ്ങിക്കൊടുക്കുക ബസ്സ് കത്തിക്കുക. മനുഷ്യരെ ബുദ്ധിമുട്ടിലാക്കുന്ന ഹര്‍ത്താല്‍ നടത്തുക ഇതൊന്നുമല്ല ചെയ്യേണ്ടത്-ഇതിന്റെയൊക്കെ കാലം കഴിഞ്ഞെന്നും ഇതൊന്നും പുതിയ തലമുറക്ക് താല്‍പ്പര്യമില്ലെന്നും മനസ്സിലാക്കുക. അവസരങ്ങളുടെ വണ്ടി വന്നുനില്‍ക്കുന്നതിന്‍ മുന്‍പേ ചാടിക്കയറി സീറ്റ് പിടിക്കുക, ജോയ് മാത്യു പറയുന്നു.

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ? സമൂഹമാധ്യമത്തിലൂടെ വൈറലായ ആ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ ചിത്ര നേരിട്ടു കണ്ടു.

രുഗ്മിണിയെന്നാണ് കേവലം രണ്ടരവയസ് മാത്രമുള്ള പാട്ടുകാരിയുടെ പേര്. ശ്രുതിമധുരമായ അവളുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നാണ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രയുടെ മുമ്പിൽ പാടാൻ കുഞ്ഞുപാട്ടുകാരിക്ക് നാണമായിരുന്നുവെന്നു ചിത്ര കുറിച്ചു.


കുഞ്ഞുവാനമ്പാടിക്ക് വലിയ വാനമ്പാടി നിറയെ സ്നേഹചുംബനങ്ങൾ നൽകി ഒപ്പം ആയൂരാരോഗ്യസൗഖ്യവും നേർന്നു. രുഗ്മിണിയുമായുള്ള കൂടികാഴ്ച്ചയുടെ ചിത്രം ഫേസ്ബുക്കിലൂടെയാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനം ചിത്രയുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു. ഈ പാട്ട് പാടിയ കുഞ്ഞുഗായികയെ കാണണമെന്ന മോഹം ഫേസ്ബുക്കിലൂടെ ചിത്ര കുറിച്ചിരുന്നു.

ദാനിയേല്‍ തോമസ്.

എടത്വാ: ജനകീയ പ്രശനങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ്. എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. ഈ പ്രദേശത്ത് നേരിടുന്ന ഗതാഗത പ്രശ്‌നം, കുടിവെള്ള വിതരണത്തിനുള്ള അപാകത, ട്രഷറി നിര്‍മ്മാണത്തിലെ കാലതാമസം, ടൗണിലെ വൈദ്യുതി മുടക്കം, എടത്വാ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി അവ നേരിട്ട് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ എത്തിക്കുന്നത്തിന് പരമാവധി സാധിച്ചതായി ചീഫ് അഡ്മിന്‍ ഡോ.ജോണ്‍സണ്‍. വി. ഇടിക്കുള പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി അടഞ്ഞ് കിടന്ന എടത്വാ പഞ്ചായത്ത് ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കുവാന്‍ എടത്വാ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചപോള്‍ ലെബ്രറിയിലേക്ക് അവശ്യമായ ഫര്‍ണിച്ചറുകളും പുതിയ പുസ്തകങ്ങളും സമാഹരിച്ചത് ഈ ഗ്രൂപ്പിലൂടെയാണ്. പ്രവാസി മലയാളികളായവര്‍ ആയിരത്തോളം പുസ്തകങ്ങളാണ് വായനശാലയ്ക്ക് സംഭാവന ചെയ്തത്. അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണാര്‍ത്ഥം എടത്വാ പള്ളിക്കടവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് നടത്തിയ പ്രൗഢഗംഭീരമായ ജലോത്സവം ഈ കൂട്ടായ്മയിലൂടെ മാത്രം സാധിച്ചതാണ്.

പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും എടത്വാ സൗന്ദര്യവല്‍കരണത്തിനും എടത്വാ ഗ്രാമ പഞ്ചായത്ത് പദ്ധതിക്ക് രൂപം നല്‍കിയപ്പോള്‍ വിവിധ നിര്‍ദേശങ്ങള്‍ സമസ്ത മേഖലകളില്‍ നിന്ന് ഉണ്ടാവുകയും അതനുസരിച്ച് എടത്വാ ടൗണ്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിന് എടത്വാ പള്ളി മുന്‍പോട്ട് വന്നത് എടത്വായുടെ വികസനത്തിന്റെ നാഴികകല്ലാണ്. എന്നാല്‍ നദീതീരം കല്ലുകെട്ടി പ്രകൃതി രമണീയമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് എടത്വാ ഗ്രാമ പഞ്ചായത്ത്.

പ്രകൃതി സംരംക്ഷണത്തിനും ഹരിത പെരുമാറ്റ ചട്ടം പരമാവധി പ്രചരിപ്പിക്കുന്നതിനും ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. നിലവിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിവേദനങ്ങള്‍ നല്‍കിയും അവയ്ക്ക് ശാശ്വത പരിഹാരം നേടിയെടുക്കുന്നതിനും ഗ്രൂപ്പിലെ അംഗങ്ങള്‍ സജീവമാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ നവീകരണം 57 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാകുമ്പോള്‍ എടത്വ വിഷന്‍ 2020 ലക്ഷ്യമിട്ട വികസന സ്വപ്നം എടത്വായില്‍ യാഥാര്‍ത്ഥ്യമാകും.

ദീര്‍ഘകാലങ്ങളായി തകര്‍ന്ന് കിടന്ന മുപ്പത്തിനാലില്‍പ്പടി കാട്ട് നിലം പള്ളി റോഡിന്റെ നവീകരണത്തിനായി മന്ത്രി തോമസ് ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മന്ത്രി ജി.സുധാകരന്‍ ഒന്നര കോടി അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെയ് 25 ന് തുടക്കം കുറിക്കുമ്പോള്‍ പ്രദേശവാസികളും ഗ്രൂപ്പ് അംഗങ്ങളും ഏറെ സന്തുഷ്ടരാണ്.

ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും മക്കളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ എന്നും കൊണ്ടാടാറുണ്ട്. ഇത്തവണ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സൗരന് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

Image may contain: 2 people, people smiling, people standing

ഒരു ജ്യൂവലറി ബ്രാന്‍ഡിനുവേണ്ടി ഫോട്ടോഷൂട്ടിനായി സന തയ്യാറെടുക്കുന്നതിനിടയില്‍ അച്ഛനുമൊത്തുള്ള ചിത്രങ്ങള്‍ സനയുടെ അമ്മ ഡോണ ഗാംഗുലിയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

Image may contain: 1 person, standing

കുഞ്ഞു സനയുടെ ആദ്യ ഫോട്ടോ ഷൂട്ട് അച്ഛനൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് ഡോണ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഡോണ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഗാംഗുലിയും ഷെയര്‍ ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved