വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി. രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു.
കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത്. വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും. തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം.
ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി. ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു .എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി. ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട്. ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു. വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം. എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.
അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത്. നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ. രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Criatura misteriosa perseguiu um barco ontem no Rio Grande do Sul.
Segue o fio para descobrir que monstro é esse nessa #BioThreadBr pic.twitter.com/chOfZ5d0VK— Pedrohenriquetunes (@PedroHTunes) January 27, 2022
ഒമ്പത് വയസ്സുള്ള കുട്ടിയുടെ പൊതുവായ ഹോബികൾ നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ്. ആഷിലൻ മഹൽ, ഫെരാരി, റോയൽസ് തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സ്വകാര്യ വിമാനങ്ങളും വാങ്ങാൻ ഒമ്പത് വയസ്സുകാരന് താൽപ്പര്യമുണ്ടോ എന്ന് സങ്കൽപ്പിക്കുക? ഇല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ബ്രാൻഡഡ് ഷൂകൾ, വിലകൂടിയ വാച്ചുകൾ, ബംഗ്ലാവുകൾ, വിലകൂടിയ വാഹനങ്ങൾ എന്നിവയോട് ഇഷ്ടമാണ് നൈജീരിയയിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള മോംഫ ജൂനിയർ എന്ന കുട്ടിക്ക്.
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. ഒമ്പത് വയസ്സുള്ള മോംഫ ജൂനിയറിന് വിലകൂടിയ സൂപ്പർ കാറുകളുടെ ഒരു നിര തന്നെയുണ്ട്. 6 വയസ്സുള്ളപ്പോൾ അവന്‍ ഒരു ആഡംബര കൊട്ടാരം വാങ്ങി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ മോംഫ ജൂനിയർ ആണെന്ന് ആഫ്രിക്കൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു. മോംഫ പ്രൈവറ്റ് ജെറ്റിലാണ് ലോകം ചുറ്റി സഞ്ചരിക്കുന്നത്. മൊഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫയുടെ യഥാർത്ഥ പേര്. അവന്റെ ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
മോംഫയുടെ പിതാവ് ഇസ്മയിലിയ മുസ്തഫ ഒരു കോടീശ്വരനാണ്. മോംഫയുടെ പിതാവ് ഇസ്മാലിയ മുസ്തഫയും ഇൻസ്റ്റാഗ്രാമിൽ തന്റെ ചെലവേറിയ ജീവിതശൈലി കാണിക്കുന്നതിൽ പ്രശസ്തനാണ്. നൈജീരിയയിലെ ലാഗോസ് ഐലൻഡ് ആസ്ഥാനമായുള്ള മോംഫ ബ്യൂറോ ഡി ചേഞ്ച് എന്ന വലിയ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. മോംഫ സീനിയർ അതായത് ഇസ്മയിലിയ മുസ്തഫ പലപ്പോഴും അയാളുടെ സ്വകാര്യ ജെറ്റിന്റെ ചിത്രങ്ങളും കാർ എക്സിബിഷനുകളുടെയും ബംഗ്ലാവുകളുടെയും ചിത്രങ്ങൾ അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇസ്മയിലിയ മുസ്തഫയെപ്പോലെ അദ്ദേഹത്തിന്റെ മകൻ മോംഫയാണ്. അയാളുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി ലോകത്തിലെ മറ്റ് കുട്ടികളിൽ നിന്ന് മോംഫയെ വ്യത്യസ്തമാക്കുന്നു. മോംഫയ്ക്ക് അയാളുടെതായ ആഡംബര മാളികയുണ്ട്. വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. മോംഫയ്ക്ക് സ്വന്തമായി ഒരു വിമാനമുണ്ട്, അതിനുള്ളിൽ ഇരിക്കുമ്പോൾ അദ്ദേഹം പലപ്പോഴും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അഞ്ചാം വയസ്സിൽ അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ കാർ സിൽവർ ബെന്റ്ലി ആയിരുന്നു.
ദുബായും നൈജീരിയയും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളിലും ഇസ്മാഈലിയ മുസ്തഫ തന്റെ ആഡംബര ബംഗ്ലാവുകൾ നിർമ്മിച്ചിട്ടുണ്ട്. മോംഫ ജൂനിയറിനെ പുകഴ്ത്തി ഗൂച്ചി വസ്ത്രം ധരിക്കുന്ന, സ്വന്തമായി വീടുള്ള ഏറ്റവും പ്രായം കുറഞ്ഞ ഭൂവുടമയെന്ന് അദ്ദേഹത്തിന്റെ പിതാവും എഴുതി. മഞ്ഞ ഫെരാരി ഉൾപ്പെടെയുള്ള ആകർഷകമായ വാഹനങ്ങളുമായി മോംഫയെ അവന്റെ ദുബായ് ബംഗ്ലാവിൽ പാർക്ക് ചെയ്യുന്നത് കാണാം.
മോംഫ പലപ്പോഴും ലാഗോസിലെയും യുഎഇയിലെയും വീടുകളിലേക്ക് യാത്ര ചെയ്യുകയും ഫോട്ടോകൾ പങ്കിടുകയും ചെയ്യാറുണ്ട്. 10 മില്യൺ പൗണ്ടിലധികം കള്ളപണം വെളുപ്പിച്ചതിന് മോംഫയുടെ പിതാവ് കുറ്റം നേരിടുന്നു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ചില സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾ വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി.
നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് നൽകിയാൽ പകരം പുതിയ ബൊലോറ തരാമെന്നും മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കൃത്യം ഒരുമാസത്തിനുള്ളിൽ താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തൻ ബൊലേറൊയാണ് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞൻ വാഹനം നിർമിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലോറ കൈപറ്റിയത്.
താൻ നിർമിച്ച വാഹനവുമായാണ് ഭാര്യക്കും മക്കൾക്കുമൊപ്പം ദത്തായത്ര എത്തിയത്. വാഹനം കൈമാറുന്നതും പുത്തൻ പുതിയ മോഡലായ ബൊലോറ കൈപറ്റുന്നതുമായി ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്
കര്‍ഷകരായാല്‍ വില കൂടിയ വാഹനങ്ങളൊന്നും ഓടിയ്ക്കരുതെന്നാണ് ചിലരുടെ ധാരണ. മുഷിഞ്ഞ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കര്‍ഷകനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്.
ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്‌യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്‌യുവി.
കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്.
എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവര്‍ ചോദിച്ചു. പണം കൊണ്ടുതന്നാല്‍ ഇന്ന് തന്നെ ഞങ്ങള്‍ക്ക് കാര്‍ ഡെലിവറി ചെയ്യണം.
ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാല്‍ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോള്‍ ഷോറുമുകാര്‍ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു.
കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പോലീസിന് പരാതി നല്‍കുകയും ചെയ്തു. തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂ കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ.
‘എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാന്‍ സെയില്‍സ് എക്സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള താല്‍പര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃഗങ്ങളെ വെറുതെ ഉപദ്രവിക്കുന്നത് ചിലക്ക് ഒരു ഹരമാണ്. നായകളെയും പൂച്ചകളെയും കന്നുകാലികളെയും എന്നുവേണ്ട ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകളെ പോലും ഇത്തരക്കാർ വെറുതെവിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുതേ പോകുന്ന ഒട്ടകത്തിന്റെ വാലില്‍ പിടിച്ച് വലിച്ച് യുവാവ് ചവിട്ട് മേടിച്ചു. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ ചൊല്ലിനെ ഓര്‍പ്പെടുത്തും വിധമുള്ള ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്.
യുവാവ് വാലില്‍ പിടിക്കുന്നതും പിന്‍കാലുകൊണ്ട് ഒട്ടകം തൊഴിച്ച് ഇയാളെ താഴെയിടുന്നതും ഞൊടിയിട കൊണ്ടാണ് സംഭവിക്കുന്നത്. സംഭവം നടന്നതെവിടെയാണെന്ന് വ്യക്തമല്ല.’കര്‍മ’ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. ചെയ്യുന്ന കര്‍മത്തിനനുസരിച്ചാണ് ഫലവും എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നുണ്ട്.
Karma 🙏🙏 pic.twitter.com/JFld1QYaQW
— Susanta Nanda IFS (@susantananda3) January 13, 2022
കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. അതെ അവിടെയുള്ള സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കുളിക്കു. എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.
ജീവിതകാലത്ത് ഒരിക്കൽ മാത്രം കുളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഹിംബ ഗോത്രത്തിലെ സ്ത്രീകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ലോകമെമ്പാടും പ്രശസ്തമായ ആഫ്രിക്കയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയും ആചാരങ്ങളും പിന്തുടരുന്ന ഗോത്രങ്ങളുണ്ട്. അതിലൊന്നാണ് ഹിംബ ഗോത്രം ഇവിടെ സ്ത്രീകൾ അവരുടെ തനതായ പാരമ്പര്യത്തിനും വസ്ത്രധാരണത്തിനും പേര്കേട്ടതാണ്. ഹജാസ് വയലൻസ് കമ്മ്യൂണിറ്റിയിലെ 20 മുതൽ 50 വരെ ആളുകൾ ഈ ഗോത്രത്തിൽ താമസിക്കുകയും ഒരു കുടുംബം പോലെ ഒരുമിച്ച് ജീവിക്കുന്നു.
ഈ ഗോത്രത്തിലെ സ്ത്രീകളെ അതീവ സുന്ദരികളായി കണക്കാക്കുന്നു. ഈ സ്ത്രീകൾ ജീവിതത്തിലൊരിക്കലേ കുളിക്കാറുള്ളൂ എന്നതാണ് പ്രത്യേകത. അവർ വിവാഹിതരാകുന്ന സമയത്താണ്ആ ദിവസം വരുന്നുത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോത്രത്തിലെ ഹിംബ ആളുകൾ നാടോടികളാണ്. അവർ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ജീവിക്കാൻ ശീലിച്ചവരാണ്. പുറം ലോകവുമായുള്ള അവരുടെ ബന്ധം വളരെ കുറവാണ്. അവരുടെ ഭക്ഷണത്തിൽ പ്രധാനമായും ചോളം അല്ലെങ്കിൽ തിന മാവ് കൊണ്ട് ഉണ്ടാക്കുന്ന കഞ്ഞിയുണ്ട്.
ഈ ഗോത്രത്തിലെ മില്ലറ്റിനെ മഹാംഗു എന്ന് വിളിക്കുന്നു. ഇതുകൂടാതെ ഈ ആളുകൾ ഏത് വിവാഹ ചടങ്ങുകളിലും സന്തോഷകരമായ അവസരങ്ങളിലും മാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആഫ്രിക്കയിലെ മറ്റ് ഗോത്ര സമൂഹങ്ങളെപ്പോലെ ഹിംബയിലെ ജനങ്ങളും പശുവിനെ ആശ്രയിക്കുന്നു. കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ പശു ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കപ്പെടുന്നു. പശുവിനെ കൂടാതെ ആടുകളെയും വളർത്തുന്നവരാണ് സമുദായക്കാർ. പശുവിന്റെ പാൽ ദിവസവും ഊറ്റിയെടുക്കുക എന്നത് വീട്ടിലെ സ്ത്രീകളുടെ ചുമതലയാണ്.
ഹിംബ ഗോത്രത്തിലെ സ്ത്രീകൾക്ക് കുളിക്കാൻ അനുവാദമില്ല അവിടെയുള്ള സ്ത്രീകളുടെ കൈ കഴുകാൻ വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പല മാധ്യമ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ഒരു ദിവസം മാത്രമേ കുളിക്കാൻ കഴിയൂ അതും വിവാഹദിനത്തിൽ. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഹിംബ സ്ത്രീകൾ സ്വയം വൃത്തിയായി സൂക്ഷിക്കാൻ ഒരു അതുല്യമായ മാർഗം കണ്ടെത്തിയിരിക്കുന്നു. അത് കേട്ടാൽ നിങ്ങളും ആശ്ചര്യപ്പെടും.
ഗോത്രത്തിലെ സ്ത്രീകൾ വൃത്തിയും പുതുമയും നിലനിർത്താൻ ഒരു പ്രത്യേകതരം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. ഈ ഔഷധസസ്യങ്ങൾ തിളപ്പിക്കുമ്പോൾ അവരുടെ ശരീരത്തെ അതിന്റെ പുക കൊണ്ട് ഫ്രഷ് ആയി നിലനിർത്തുന്നു. ഇക്കാരണത്താൽ അവരുടെ ശരീരത്തിൽ മണം ഇല്ല. ഇതുകൂടാതെ അവളുടെ ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ അവൾ ഒരു പ്രത്യേക തരം ലോഷൻ ഉപയോഗിക്കുന്നു. ഇത് കാരണം ഗോത്രത്തിലെ എല്ലാ സ്ത്രീകളും ചുവപ്പായി കാണപ്പെടുന്നു. മൃഗങ്ങളുടെ കൊഴുപ്പ്, ഹെമറ്റൈറ്റ് (ഇരുമ്പിന് സമാനമായ ധാതു മൂലകം) പൊടി എന്നിവയിൽ നിന്നാണ് ഈ ലോഷൻ തയ്യാറാക്കുന്നത്.
ഈ ലോഷനിൽ നിന്ന് അവര്‍ക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. കൂടാതെ പ്രാണികളും കൊതുകുകളും അവയിൽ നിന്ന് അകന്നുനിൽക്കുന്നു. ‘ചുവന്ന മനുഷ്യൻ’ എന്നാണ് ഈ സ്ത്രീകളെ പുറംലോകത്ത് അറിയുന്നത്. ഗോത്രത്തിലെ സ്ത്രീകളുടെ വസ്ത്രധാരണവും വിചിത്രമാണ്. ഹിംബ ജനങ്ങളും വളരെ മതവിശ്വാസികളാണ്. അവർ തങ്ങളുടെ ദേവതയായ ‘മുകുരു’വിനോട് പ്രാർത്ഥിക്കാൻ അഗ്നി ഉപയോഗിക്കുന്നു. കുട്ടികളുടെ സംരക്ഷണം മുതൽ മറ്റെല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കഠിനാധ്വാനം ചെയ്യുന്നു.
20 കോടി വർഷങ്ങൾക്കപ്പുറം ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പ്രവചിച്ച് ഗവേഷകർ. സോമാലിയ ഉൾപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ മേഖലക്ക് കാലക്രമേണ ചലനം സംഭവിച്ച് വൻകരയിൽ നിന്ന് വേർപ്പെട്ട് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി കൂടിച്ചേരുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ മഡഗാസ്‌കറും ഇന്ത്യയുമായി ചേരും. ഇന്ത്യയുടെ പശ്ചിമതീര മേഖലയിൽ വൻ പർവതം രൂപപ്പെടുമെന്നും പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡിലെ യൂട്രെക്ട് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
സോമാലിയ, കെനിയ, ടാസ്മാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കരഭാഗം ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപ്പെട്ട് കടലിലൂടെ നീങ്ങി ഇന്ത്യൻ കരയോട് ചേരും. ഇത് ‘സോമാലയ’ എന്ന പുതിയ പർവതത്തിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കും -പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ഡോവ് വാൻ ഹിൻസെൻബർഗ് പറയുന്നു. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ നാടകീയമായ മാറ്റം ഹിമാലയത്തിന്റെ കൊടുമുടികളെ ഓര്‍മ്മയിലേക്ക് നയിക്കും, സോമാലയ പര്‍വതങ്ങള്‍ മുംബൈയ്ക്ക് മുകളില്‍ ഉയരും. അക്കാലത്ത്, രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ ഒരേ സൂപ്പര്‍ ഭൂഖണ്ഡം പങ്കിടും.
ഭൂഖണ്ഡങ്ങൾ എല്ലാക്കാലവും നമ്മൾ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുമെന്ന് കരുതരുതെന്ന് ഗവേഷകസംഘത്തിലെ തോമസ് സ്കൗട്ടൻ ചൂണ്ടിക്കാട്ടുന്നു. ഒമ്പത് കോടി വർഷം മുമ്പ് മഡഗാസ്കറിൽ നിന്ന് വേർപ്പെട്ടതാണ് ഇന്ത്യ. ഇന്ന് നമ്മൾ കാണുന്ന രീതിയിൽ ഇന്ത്യ രൂപപ്പെട്ടിട്ട് ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വർഷങ്ങൾ പിന്നിടുമ്പോൾ മലബാറിലെ തീരങ്ങൾ ഇല്ലാതാകും. പവിഴപ്പുറ്റുകളും തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും ഉയർന്ന കൊടുമുടികളായി മാറും. ലക്ഷദ്വീപിന് അടുത്തായി സീഷെൽസും എത്തും. മലബാർ മേഖലയോടൊപ്പം അവ എട്ട് കിലോമീറ്റർ ഉയരമുള്ള ഒരു പർവതനിരയായി മാറിയേക്കാം. എവറസ്റ്റ് പോലുള്ള പർവതങ്ങളുടെ മുകളിൽ പഴയ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൽ ഇന്ന് നാം കാണുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
ഭൗമോപരിതലത്തിലെ ഫലകങ്ങളുടെ ചലനം വര്‍ധിക്കുകയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നതിന്‍റെ തോത് ഏറുകയാണ്. ‘ഫലകചലന സിദ്ധാന്തം’ അനുസരിച്ച് ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളാലും ഇരുപതോളം ചെറുഫലകങ്ങളാലുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നിനീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണമെന്ന് ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍.
രാത്രി വൈകി കടലില്‍ കണ്ട പോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മത്സ്യതൊഴിലാളികള്‍. കോഴിക്കോട് കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലില്‍ നിന്ന് പോത്തിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീര്‍, ടി.പി.പുവാദ് എന്നിവര്‍ മീന്‍പിടിത്തത്തിനായി അറഫ ഷദ എന്ന വള്ളത്തില്‍ കടലിലേക്ക് പോയത്. കരയില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീന്‍പിടിക്കുന്നതിനായി വല ഇട്ടപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. ആദ്യം ഭയന്നെങ്കിലും ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പോത്തിനെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വല വേഗത്തില്‍ എടുത്ത ശേഷം പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഭയന്ന പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തില്‍ കയറ്റാനും സാധിച്ചില്ല. തുടര്‍ന്ന് അടുത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട സല റിസ വള്ളത്തിലുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. മുഹമ്മദ് റാഫി, ദില്‍ഷാദ് എന്നിവരും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്.
മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറില്‍ മറ്റൊരു കയര്‍ കെട്ടിയാണ് അതിനെ വള്ളത്തിലേക്ക് അടുപ്പിച്ചത്. ഇതിനിടയില്‍ പോത്തിന്റെ ചവിട്ടടക്കം ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. പിന്നീട് പോത്തിനെ വള്ളത്തോട് ചേര്‍ത്ത് നിര്‍ത്തി തിരികെ കരയിലേക്കു യാത്ര തിരിച്ചു. വളരെ സാവധാനത്തില്‍ മാത്രമാണ് സഞ്ചരിക്കാനായത്. വേഗത കൂട്ടുമ്പോള്‍ പോത്ത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സ്ഥിതിയായിരുന്നു.
ഒടുവില്‍ രാവിലെ എട്ടു മണിയോടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീന്‍ പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ജീവനുള്ള പോത്തിനെ കടലിലുപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഫിറോസ് പറഞ്ഞു. കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവര്‍ ഉടമക്ക് കൈമാറി.
ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തില്‍ നിന്നും പൈലറ്റിനെ(pilot) മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാന്‍ വിമാനത്താവളത്തിനടുത്തുള്ള റെയില്‍വേ പാളത്തിലാണ് ചെറിയ വിമാനം അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ടതോടെ വിമാനം റെയില്‍ പാളത്തില്‍ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
എന്നാല്‍ ഇതേസമയം ഈ ട്രാക്കിലൂടെ മെട്രോലിങ്ക് ട്രെയിന്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്നും രക്ഷിച്ച് പുറത്തേക്ക് മാറ്റി. പൈലറ്റിനെ പുറത്തേക്കെടുത്ത് സെക്കന്‍ഡുകള്‍ക്കകം ആ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സമയോചിതമായി ഇടപെട്ട ഉദ്യോഗസ്ഥര്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.
Foothill Division Officers displayed heroism and quick action by saving the life of a pilot who made an emergency landing on the railroad tracks at San Fernando Rd. and Osborne St., just before an oncoming train collided with the aircraft. pic.twitter.com/DDxtGGIIMo
— LAPD HQ (@LAPDHQ) January 10, 2022
ബ്രസീലില്‍ കൂറ്റന്‍ പാറ പിളര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുല്‍ മിനാസ് ഗെറൈസിലെ വെള്ളച്ചാട്ടത്തിന് സമീപം ശനിയാഴ്ച സംഭവിച്ച ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
മിനാസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലായിരുന്നു സംഭവം. സഞ്ചാരികള്‍ ഏറെയുണ്ടായിരുന്ന സ്ഥലത്തെ കൂറ്റന്‍ പാറക്കെട്ട് രണ്ടായി പിളരുകയും ഇതിലൊരു ഭാഗം നദിയിലുണ്ടായിരുന്ന സഞ്ചാരികള്‍ക്ക് മേല്‍ പതിയ്ക്കുകയുമായിരുന്നു. ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പടുകൂറ്റന്‍ പാറയുടെ ഒരു ഭാഗം ബോട്ടുകള്‍ക്ക് മീതേയ്ക്ക് പതിയ്ക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. നിരവധി ബോട്ടുകള്‍ സംഭവസമയം വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നു. അപകടത്തില്‍ രണ്ട് ബോട്ടുകള്‍ പൂര്‍ണമായും തകര്‍ന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നാണ് ബ്രസീല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരിക്കുകയായിരുന്നു. പിന്നീട് തുറന്നപ്പോഴാണ് അപകടം.
🇧🇷 Capitolio Brazil 08/01/22
A stone wall collapsed and fell on 3 tourist boats.
A real tragedy has just happened in Brazil, in Escarpas do Lago, in the city of Capitólio, in Minas Gerais.#Capitolio #Brazil #Brasil #MinasGerais #Accident #Canyons #Canyon #News #mw3news pic.twitter.com/vXoNgi2FM5
— MW3.News Portal (@MW3NewsPortal) January 8, 2022