Social Media

കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.

ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;

കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്‌കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.

മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.

കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.

ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.

ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല.

അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.

ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സൂപ്പർ ഡോഗ് എന്ന പേരിൽ വിശേശിക്കപെടുന്ന ചോട്ടു എന്ന നായയെ നമുക്ക് എല്ലാവർക്കും പരിചിതമാണ്.കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ സ്വദേശിയായ ദിലീപ് കുമാറിൻറെ നായ ആയിരുന്നു ചോട്ടു.എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ചോട്ടുവിനെ കാണാനില്ല. ചോട്ടുവിനായി നാടാകെ അന്വേഷണത്തിലാണ്. ജനുവരി 31 ന് രാത്രി എല്ലാവർക്കുമൊപ്പം ചോട്ടു ഉറങ്ങാൻ കിടന്നതാണ്. പതിവുപോലെ രാവിലെ ആരെയും വിളിച്ചുണർത്താൻ അവനെത്തിയില്ല. കുസൃതി കാണിച്ച് മാറിനിൽക്കുകയാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ മണിക്കൂറുകൾ പിന്നിട്ടിട്ടും ചോട്ടുവിനെ കണ്ടെത്താനായിട്ടില്ല.

ചോട്ടുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പം സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി സജീവ തിരച്ചിൽ പുരോഗമിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചോട്ടു ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്കുമാറും വീട്ടുകാരും. പൊലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇന്നലെ ഡോഗ് സ്‌ക്വാഡ് വന്ന് പരിശോധന നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെന്നാണ് വിവരം. സമീപപ്രദേശങ്ങളിലൊന്നും കാണാത്തതിനാല്‍ ആരെങ്കിലും മോഷ്ടിച്ചു കടന്നതാകുമെന്നാണ് കരുതുന്നത്.

ആരെങ്കിലും മോ ഷ്ടിച്ചതാണെങ്കില്‍ ദയവുചെയ്ത് തങ്ങള്‍ക്ക് ചോട്ടുവിനെ തിരികെ തരണമെന്നും കേ സ് എടുക്കുമെന്ന ഭ യത്താല്‍ ഇക്കാര്യം മറച്ചുവയ്ക്കുന്നതാണെങ്കില്‍ കേ സ് എടുക്കില്ലെന്നും ദിലീപ് കുമാര്‍ ഇന്നലെ വിഡിയോയിലൂടെ ദിലീപ് കരഞ്ഞ് കേണപേക്ഷിക്കുകയാണ്.മലയാളം മനസ്സിലാകുന്ന നായയെ തിരക്കിയായിരുന്നു അന്ന് ഞങ്ങൾ ഇവിടെ എത്തിയത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു. ചോട്ടുവിനായി ഒരു യൂട്യൂബ് ചാനലും ഇവർ തുടങ്ങി. നാൽപ്പതിലധികം വീഡിയോകളും അതിൽ പങ്കുവച്ചു.

 

വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി. രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു.

കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത്. വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും. തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം.

ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി. ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു .എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി. ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട്. ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു. വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം. എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.

അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത്. നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ. രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.

 

ഒമ്പത് വയസ്സുള്ള കുട്ടിയുടെ പൊതുവായ ഹോബികൾ നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ്. ആഷിലൻ മഹൽ, ഫെരാരി, റോയൽസ് തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സ്വകാര്യ വിമാനങ്ങളും വാങ്ങാൻ ഒമ്പത് വയസ്സുകാരന് താൽപ്പര്യമുണ്ടോ എന്ന് സങ്കൽപ്പിക്കുക? ഇല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ബ്രാൻഡഡ് ഷൂകൾ, വിലകൂടിയ വാച്ചുകൾ, ബംഗ്ലാവുകൾ, വിലകൂടിയ വാഹനങ്ങൾ എന്നിവയോട് ഇഷ്ടമാണ് നൈജീരിയയിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള മോംഫ ജൂനിയർ എന്ന കുട്ടിക്ക്.

ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. ഒമ്പത് വയസ്സുള്ള മോംഫ ജൂനിയറിന് വിലകൂടിയ സൂപ്പർ കാറുകളുടെ ഒരു നിര തന്നെയുണ്ട്. 6 വയസ്സുള്ളപ്പോൾ അവന്‍ ഒരു ആഡംബര കൊട്ടാരം വാങ്ങി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ മോംഫ ജൂനിയർ ആണെന്ന് ആഫ്രിക്കൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു. മോംഫ പ്രൈവറ്റ് ജെറ്റിലാണ് ലോകം ചുറ്റി സഞ്ചരിക്കുന്നത്. മൊഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫയുടെ യഥാർത്ഥ പേര്. അവന്റെ ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

മോംഫയുടെ പിതാവ് ഇസ്മയിലിയ മുസ്തഫ ഒരു കോടീശ്വരനാണ്. മോംഫയുടെ പിതാവ് ഇസ്മാലിയ മുസ്തഫയും ഇൻസ്റ്റാഗ്രാമിൽ തന്റെ ചെലവേറിയ ജീവിതശൈലി കാണിക്കുന്നതിൽ പ്രശസ്തനാണ്. നൈജീരിയയിലെ ലാഗോസ് ഐലൻഡ് ആസ്ഥാനമായുള്ള മോംഫ ബ്യൂറോ ഡി ചേഞ്ച് എന്ന വലിയ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. മോംഫ സീനിയർ അതായത് ഇസ്മയിലിയ മുസ്തഫ പലപ്പോഴും അയാളുടെ സ്വകാര്യ ജെറ്റിന്റെ ചിത്രങ്ങളും കാർ എക്സിബിഷനുകളുടെയും ബംഗ്ലാവുകളുടെയും ചിത്രങ്ങൾ അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇസ്മയിലിയ മുസ്തഫയെപ്പോലെ അദ്ദേഹത്തിന്റെ മകൻ മോംഫയാണ്. അയാളുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി ലോകത്തിലെ മറ്റ് കുട്ടികളിൽ നിന്ന് മോംഫയെ വ്യത്യസ്തമാക്കുന്നു. മോംഫയ്ക്ക് അയാളുടെതായ ആഡംബര മാളികയുണ്ട്. വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. മോംഫയ്ക്ക് സ്വന്തമായി ഒരു വിമാനമുണ്ട്, അതിനുള്ളിൽ ഇരിക്കുമ്പോൾ അദ്ദേഹം പലപ്പോഴും ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യാറുണ്ട്. അഞ്ചാം വയസ്സിൽ അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ കാർ സിൽവർ ബെന്റ്ലി ആയിരുന്നു.

ദുബായും നൈജീരിയയും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളിലും ഇസ്മാഈലിയ മുസ്തഫ തന്റെ ആഡംബര ബംഗ്ലാവുകൾ നിർമ്മിച്ചിട്ടുണ്ട്. മോംഫ ജൂനിയറിനെ പുകഴ്ത്തി ഗൂച്ചി വസ്ത്രം ധരിക്കുന്ന, സ്വന്തമായി വീടുള്ള ഏറ്റവും പ്രായം കുറഞ്ഞ ഭൂവുടമയെന്ന് അദ്ദേഹത്തിന്റെ പിതാവും എഴുതി. മഞ്ഞ ഫെരാരി ഉൾപ്പെടെയുള്ള ആകർഷകമായ വാഹനങ്ങളുമായി മോംഫയെ അവന്റെ ദുബായ് ബംഗ്ലാവിൽ പാർക്ക് ചെയ്യുന്നത് കാണാം.

മോംഫ പലപ്പോഴും ലാഗോസിലെയും യുഎഇയിലെയും വീടുകളിലേക്ക് യാത്ര ചെയ്യുകയും ഫോട്ടോകൾ പങ്കിടുകയും ചെയ്യാറുണ്ട്. 10 മില്യൺ പൗണ്ടിലധികം കള്ളപണം വെളുപ്പിച്ചതിന് മോംഫയുടെ പിതാവ് കുറ്റം നേരിടുന്നു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ചില സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾ വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി.

നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് നൽകിയാൽ പകരം പുതിയ ബൊലോറ തരാമെന്നും മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കൃത്യം ഒരുമാസത്തിനുള്ളിൽ താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തൻ ബൊലേറൊയാണ് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞൻ വാഹനം നിർമിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലോറ കൈപറ്റിയത്.

താൻ നിർമിച്ച വാഹനവുമായാണ് ഭാര്യക്കും മക്കൾക്കുമൊപ്പം ദത്തായത്ര എത്തിയത്. വാഹനം കൈമാറുന്നതും പുത്തൻ പുതിയ മോഡലായ ബൊലോറ കൈപറ്റുന്നതുമായി ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്‌

കര്‍ഷകരായാല്‍ വില കൂടിയ വാഹനങ്ങളൊന്നും ഓടിയ്ക്കരുതെന്നാണ് ചിലരുടെ ധാരണ. മുഷിഞ്ഞ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കര്‍ഷകനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്.

ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്‌യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്‌യുവി.

കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്.

എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവര്‍ ചോദിച്ചു. പണം കൊണ്ടുതന്നാല്‍ ഇന്ന് തന്നെ ഞങ്ങള്‍ക്ക് കാര്‍ ഡെലിവറി ചെയ്യണം.

ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാല്‍ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോള്‍ ഷോറുമുകാര്‍ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു.

കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പോലീസിന് പരാതി നല്‍കുകയും ചെയ്തു. തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂ കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ.

‘എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാന്‍ സെയില്‍സ് എക്സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള താല്‍പര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃഗങ്ങളെ വെറുതെ ഉപദ്രവിക്കുന്നത് ചിലക്ക് ഒരു ഹരമാണ്. നായകളെയും പൂച്ചകളെയും കന്നുകാലികളെയും എന്നുവേണ്ട ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകളെ പോലും ഇത്തരക്കാർ വെറുതെവിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുതേ പോകുന്ന ഒട്ടകത്തിന്റെ വാലില്‍ പിടിച്ച് വലിച്ച് യുവാവ് ചവിട്ട് മേടിച്ചു. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ ചൊല്ലിനെ ഓര്‍പ്പെടുത്തും വിധമുള്ള ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്.

യുവാവ് വാലില്‍ പിടിക്കുന്നതും പിന്‍കാലുകൊണ്ട് ഒട്ടകം തൊഴിച്ച് ഇയാളെ താഴെയിടുന്നതും ഞൊടിയിട കൊണ്ടാണ് സംഭവിക്കുന്നത്. സംഭവം നടന്നതെവിടെയാണെന്ന് വ്യക്തമല്ല.’കര്‍മ’ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. ചെയ്യുന്ന കര്‍മത്തിനനുസരിച്ചാണ് ഫലവും എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നുണ്ട്.

 

കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. അതെ അവിടെയുള്ള സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കുളിക്കു. എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.

ജീവിതകാലത്ത് ഒരിക്കൽ മാത്രം കുളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഹിംബ ഗോത്രത്തിലെ സ്ത്രീകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ലോകമെമ്പാടും പ്രശസ്തമായ ആഫ്രിക്കയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയും ആചാരങ്ങളും പിന്തുടരുന്ന ഗോത്രങ്ങളുണ്ട്. അതിലൊന്നാണ് ഹിംബ ഗോത്രം ഇവിടെ സ്ത്രീകൾ അവരുടെ തനതായ പാരമ്പര്യത്തിനും വസ്ത്രധാരണത്തിനും പേര്കേട്ടതാണ്. ഹജാസ് വയലൻസ് കമ്മ്യൂണിറ്റിയിലെ 20 മുതൽ 50 വരെ ആളുകൾ ഈ ഗോത്രത്തിൽ താമസിക്കുകയും ഒരു കുടുംബം പോലെ ഒരുമിച്ച് ജീവിക്കുന്നു.

ഈ ഗോത്രത്തിലെ സ്ത്രീകളെ അതീവ സുന്ദരികളായി കണക്കാക്കുന്നു. ഈ സ്ത്രീകൾ ജീവിതത്തിലൊരിക്കലേ കുളിക്കാറുള്ളൂ എന്നതാണ് പ്രത്യേകത. അവർ വിവാഹിതരാകുന്ന സമയത്താണ്ആ ദിവസം വരുന്നുത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോത്രത്തിലെ ഹിംബ ആളുകൾ നാടോടികളാണ്. അവർ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ജീവിക്കാൻ ശീലിച്ചവരാണ്. പുറം ലോകവുമായുള്ള അവരുടെ ബന്ധം വളരെ കുറവാണ്. അവരുടെ ഭക്ഷണത്തിൽ പ്രധാനമായും ചോളം അല്ലെങ്കിൽ തിന മാവ് കൊണ്ട് ഉണ്ടാക്കുന്ന കഞ്ഞിയുണ്ട്.

ഈ ഗോത്രത്തിലെ മില്ലറ്റിനെ മഹാംഗു എന്ന് വിളിക്കുന്നു. ഇതുകൂടാതെ ഈ ആളുകൾ ഏത് വിവാഹ ചടങ്ങുകളിലും സന്തോഷകരമായ അവസരങ്ങളിലും മാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആഫ്രിക്കയിലെ മറ്റ് ഗോത്ര സമൂഹങ്ങളെപ്പോലെ ഹിംബയിലെ ജനങ്ങളും പശുവിനെ ആശ്രയിക്കുന്നു. കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ പശു ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കപ്പെടുന്നു. പശുവിനെ കൂടാതെ ആടുകളെയും വളർത്തുന്നവരാണ് സമുദായക്കാർ. പശുവിന്റെ പാൽ ദിവസവും ഊറ്റിയെടുക്കുക എന്നത് വീട്ടിലെ സ്ത്രീകളുടെ ചുമതലയാണ്.

ഹിംബ ഗോത്രത്തിലെ സ്ത്രീകൾക്ക് കുളിക്കാൻ അനുവാദമില്ല അവിടെയുള്ള സ്ത്രീകളുടെ കൈ കഴുകാൻ വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പല മാധ്യമ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ഒരു ദിവസം മാത്രമേ കുളിക്കാൻ കഴിയൂ അതും വിവാഹദിനത്തിൽ. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഹിംബ സ്ത്രീകൾ സ്വയം വൃത്തിയായി സൂക്ഷിക്കാൻ ഒരു അതുല്യമായ മാർഗം കണ്ടെത്തിയിരിക്കുന്നു. അത് കേട്ടാൽ നിങ്ങളും ആശ്ചര്യപ്പെടും.

ഗോത്രത്തിലെ സ്ത്രീകൾ വൃത്തിയും പുതുമയും നിലനിർത്താൻ ഒരു പ്രത്യേകതരം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. ഈ ഔഷധസസ്യങ്ങൾ തിളപ്പിക്കുമ്പോൾ അവരുടെ ശരീരത്തെ അതിന്റെ പുക കൊണ്ട് ഫ്രഷ് ആയി നിലനിർത്തുന്നു. ഇക്കാരണത്താൽ അവരുടെ ശരീരത്തിൽ മണം ഇല്ല. ഇതുകൂടാതെ അവളുടെ ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ അവൾ ഒരു പ്രത്യേക തരം ലോഷൻ ഉപയോഗിക്കുന്നു. ഇത് കാരണം ഗോത്രത്തിലെ എല്ലാ സ്ത്രീകളും ചുവപ്പായി കാണപ്പെടുന്നു. മൃഗങ്ങളുടെ കൊഴുപ്പ്, ഹെമറ്റൈറ്റ് (ഇരുമ്പിന് സമാനമായ ധാതു മൂലകം) പൊടി എന്നിവയിൽ നിന്നാണ് ഈ ലോഷൻ തയ്യാറാക്കുന്നത്.

ഈ ലോഷനിൽ നിന്ന് അവര്‍ക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. കൂടാതെ പ്രാണികളും കൊതുകുകളും അവയിൽ നിന്ന് അകന്നുനിൽക്കുന്നു. ‘ചുവന്ന മനുഷ്യൻ’ എന്നാണ് ഈ സ്ത്രീകളെ പുറംലോകത്ത് അറിയുന്നത്. ഗോത്രത്തിലെ സ്ത്രീകളുടെ വസ്ത്രധാരണവും വിചിത്രമാണ്. ഹിംബ ജനങ്ങളും വളരെ മതവിശ്വാസികളാണ്. അവർ തങ്ങളുടെ ദേവതയായ ‘മുകുരു’വിനോട് പ്രാർത്ഥിക്കാൻ അഗ്നി ഉപയോഗിക്കുന്നു. കുട്ടികളുടെ സംരക്ഷണം മുതൽ മറ്റെല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കഠിനാധ്വാനം ചെയ്യുന്നു.

20 കോടി വർഷങ്ങൾക്കപ്പുറം ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പ്രവചിച്ച് ഗവേഷകർ. സോമാലിയ ഉൾപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ മേഖലക്ക് കാലക്രമേണ ചലനം സംഭവിച്ച് വൻകരയിൽ നിന്ന് വേർപ്പെട്ട് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി കൂടിച്ചേരുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ മഡഗാസ്‌കറും ഇന്ത്യയുമായി ചേരും. ഇന്ത്യയുടെ പശ്ചിമതീര മേഖലയിൽ വൻ പർവതം രൂപപ്പെടുമെന്നും പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡിലെ യൂട്രെക്ട് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

സോമാലിയ, കെനിയ, ടാസ്മാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കരഭാഗം ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപ്പെട്ട് കടലിലൂടെ നീങ്ങി ഇന്ത്യൻ കരയോട് ചേരും. ഇത് ‘സോമാലയ’ എന്ന പുതിയ പർവതത്തിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കും -പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ഡോവ് വാൻ ഹിൻസെൻബർഗ് പറയുന്നു. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ നാടകീയമായ മാറ്റം ഹിമാലയത്തിന്റെ കൊടുമുടികളെ ഓര്‍മ്മയിലേക്ക് നയിക്കും, സോമാലയ പര്‍വതങ്ങള്‍ മുംബൈയ്ക്ക് മുകളില്‍ ഉയരും. അക്കാലത്ത്, രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ ഒരേ സൂപ്പര്‍ ഭൂഖണ്ഡം പങ്കിടും.

ഭൂഖണ്ഡങ്ങൾ എല്ലാക്കാലവും നമ്മൾ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുമെന്ന് കരുതരുതെന്ന് ഗവേഷകസംഘത്തിലെ തോമസ് സ്കൗട്ടൻ ചൂണ്ടിക്കാട്ടുന്നു. ഒമ്പത് കോടി വർഷം മുമ്പ് മഡഗാസ്കറിൽ നിന്ന് വേർപ്പെട്ടതാണ് ഇന്ത്യ. ഇന്ന് നമ്മൾ കാണുന്ന രീതിയിൽ ഇന്ത്യ രൂപപ്പെട്ടിട്ട് ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വർഷങ്ങൾ പിന്നിടുമ്പോൾ മലബാറിലെ തീരങ്ങൾ ഇല്ലാതാകും. പവിഴപ്പുറ്റുകളും തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും ഉയർന്ന കൊടുമുടികളായി മാറും. ലക്ഷദ്വീപിന് അടുത്തായി സീഷെൽസും എത്തും. മലബാർ മേഖലയോടൊപ്പം അവ എട്ട് കിലോമീറ്റർ ഉയരമുള്ള ഒരു പർവതനിരയായി മാറിയേക്കാം. എവറസ്റ്റ് പോലുള്ള പർവതങ്ങളുടെ മുകളിൽ പഴയ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൽ ഇന്ന് നാം കാണുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

ഭൗമോപരിതലത്തിലെ ഫലകങ്ങളുടെ ചലനം വര്‍ധിക്കുകയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നതിന്‍റെ തോത് ഏറുകയാണ്. ‘ഫലകചലന സിദ്ധാന്തം’ അനുസരിച്ച് ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളാലും ഇരുപതോളം ചെറുഫലകങ്ങളാലുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നിനീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണമെന്ന് ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍.

RECENT POSTS
Copyright © . All rights reserved