സോഷ്യൽമീഡിയയായ ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മെസൻജറും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കർബർഗിന്റെ ക്ഷമാപണം. തടസമുണ്ടായതിൽ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങളെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കൾ കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി ഇന്ത്യൻസമയം 9.15 മുതലാണ് ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നത്. തുടർന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റർ ഹാൻഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീർക്കാൻ ശ്രമം നടക്കുന്നതായും അറിയിച്ചു.
അതേസമയം, മണിക്കൂറുകൾ നിശ്ചലമായതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്‌സ്ആപ്പും ട്വീറ്റ് ചെയ്തിരുന്നു. പുതിയ സന്ദേശങ്ങൾ സ്വീകരിക്കുന്നതിലും സന്ദേശങ്ങൾ പുറത്തേക്ക് അയയ്ക്കുന്നതിലും തടസ്സമുണ്ടായി. ഫേസ്ബുക്ക് രാത്രി വൈകി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ‘സോറി സംതിങ് വെന്റ് റോങ്’ എന്ന സന്ദേശമാണ് എഴുതിക്കാണിച്ചിരുന്നത്. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവർത്തനം മുടങ്ങുന്നത്. അതിനിടെ, തകരാർ കൂടുതൽ മേഖലകളിലേക്ക് ബാധിച്ചു. ഗൂഗിളും ആമസോണും അടക്കമുള്ളവയെ ബാധിച്ചെന്നാണ് റിപ്പോർട്ട്.
അർധരാത്രിയോടെ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5ലേറെ ഇടിയുകയും ചെയ്തു. ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ സർവീസ് മുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകൾ വെളിപ്പെടുത്തി വിസിൽ ബ്ലോവർ പദവിയിൽ മുമ്പ് ജോലിചെയ്തിരുന്ന ഫ്രാൻസെസ് ഹോജൻ അമേരിക്കൻ ചാനലായ സിബിഎസിന് അഭിമുഖം നൽകി മണിക്കൂറുകൾക്കകമാണ് ഈ സർവീസ് തടസ്സപ്പെടൽ.
ടര്‍ക്കിഷ് ഷെഫ് നുസ്രത് ഗോക്‌ചെയുടെ ഭക്ഷണവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന ശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ റെസ്‌റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ്. ബില്ല് സഹിതം ട്വിറ്ററില്‍ പങ്കുവെച്ചതോടെ സോള്‍ട്ട് ബേ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
യുവാവ് കഴിച്ച ഭക്ഷണത്തിന് ഈടാക്കിയത് 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ്. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക ബില്ലില്‍ കാണാവുന്നതാണ്. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്.
സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോള്‍ഡന്‍ ബര്‍ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോണ്‍സ് റോളിന് ആറായിരം രൂപയുമാണ് വില.
ഏതായാലും സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. സ്വര്‍ണം കൊണ്ടാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും ചോദ്യം ഉയരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് നുസ്രെത്. സാക്ഷാല്‍ ഡീഗോ മറഡോണ വരെ അദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തിരുന്നുണ്ട്.
ലോകത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന് നുസ്രെത് റെസ്റ്റോറന്റുകളുണ്ട്. ഇറച്ചിയല്‍ പ്രത്യേക രീതിയില്‍ ഉപ്പ് വിതറുന്ന അദ്ദേഹത്തിന്റെ ശൈലി വൈറലാണ്. അത് ട്രേഡ് മാര്‍ക്കായി മാറ്റുകയും ചെയ്തിരുന്നു നുസ്രെത്.
It’s cheaper to fly and have food at Salt Bae’s Turkish restaurant than to go to the London one. £9 for coke. £630 for Tomahawk steak. No thank you. pic.twitter.com/PufkwKzthM
— Muttaqi متق 🏴🇵🇸 (@Omnimojo) September 27, 2021
കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കാനായി ഓട്ടോഡ്രൈവര്‍ സൂക്ഷിച്ച് വച്ചത് നാലുവര്‍ഷം. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫയാണ് ആ നന്മ താരം.
നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കളഞ്ഞുകിട്ടിയ ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് യാദൃശ്ചികമായി ഉടമ വീണ്ടും ഹനീഫയുടെ ഓട്ടോയില്‍ കയറുന്നത്.
തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ്, ഇവരുടെ ആഭരണമാണ് കളഞ്ഞുപോയതെന്ന സംശയം ഉദിച്ചത്.
ആഭരണത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു, ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.
തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി ബ്രിട്ട്‌നിയുടെയും അവരുടെ സ്വത്തുക്കളുടേയും മേലുള്ള നിയന്ത്രണം ഗായികയുടെ അച്ഛന്‍ ജേമി സ്പിയേഴ്‌സ് ആണ് കൈകാര്യം ചെയ്യുന്നത്.
താന്‍ അധ്വാനിച്ച് സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സ്വന്തം അച്ഛനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധി വന്നതില്‍ വ്യത്യസ്തമായ ആഹ്ലാദ പ്രകടനവുമായി എത്തിയിരിക്കുകയാണ് ബ്രിട്ട്നി ്. സ്വന്തം അച്ഛനില്‍ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റമാണ് ഗായിക നേരിടുന്നതെന്നു കണ്ടെത്തിയ ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായ ബ്രെണ്ട പെന്നിയാണ് ബ്രിട്ട്നി സ്പിയേഴ്സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
പിതാവ് ജെയ്മി സ്പിയേഴ്സിനെയാണ് രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധിക്കു ശേഷം, തന്റെ പൂര്‍ണ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പങ്കുവെച്ചിരിക്കുകയാണ് താരം. ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും പൂര്‍ണ നഗ്‌നയായി നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് മുപ്പത്തൊമ്പതുകാരിയായ ബ്രിട്ട്നി പങ്കുവച്ചിരിക്കുന്നത്.
13 വര്‍ഷം മുമ്പ് ഭര്‍ത്താവ് കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്‌നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്‌സിനെ കോടതി ഏല്‍പിക്കുന്നത്.
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകളും ഉന്നതരും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും ചര്‍ച്ചയാവുകയാണ്. ഇതിനിടെ ഗായകന്‍ എം.ജി ശ്രീകുമാറിന് മോന്‍സണ്‍ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോയും ചര്‍ച്ചയാവുകയാണ്.
ടോപ് സിംഗര്‍ പരിപാടിക്കിടെ തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എം.ജി ശ്രീകുമാര്‍ നല്‍കുന്ന മറുപടിയാണ് മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്. എം.ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.
”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സണ്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയില്‍ എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്” എന്നാണ് എം.ജി. ശ്രീകുമാര്‍ പറയുന്നത്.
മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകന്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്.
കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും ഗായകന്‍ പറയുന്നു. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
അർദ്ധനഗ്നയായ ഒരു സ്ത്രീ ബാൽക്കണിയിൽ നിന്നും കാറിന്റെ മേൽക്കൂരയിലേക്ക് വീഴുന്ന നാടകീയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ അവർ ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും താഴേക്കു പതിക്കുകയായിരുന്നു
ഭാഗ്യവശാൽ അവർ വലിയ പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കറുത്ത സെഡാന്റെ മുകളിലേക്ക് യുവതി വീഴുകയും കാറിന്റെ മേൽക്കൂര തകരുകയും ചെയ്ത ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്
അജ്ഞാതയായ ചുവന്ന നിറമുള്ള മുടിയുള്ള സ്ത്രീ സെപ്റ്റംബർ അഞ്ചിന് തായ്‌വാനിലെ തായ്‌പേയിൽ കാമുകനുമായി സ്വകാര്യ നിമിഷം ആസ്വദിക്കുകയായിരുന്നു. ഒരു ഷർട്ടും അടിവസ്ത്രവും ധരിച്ച നിലയിലാണ് താഴേക്കു വീണത്. ഷോർട്ട്സ് കാലിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു
വീഡിയോ ദൃശ്യങ്ങളിൽ നിന്നും സ്ത്രീ വീഴ്ചയിൽ കടുത്ത വേദന അനുഭവിക്കുന്നതായി തോന്നുന്നു. അവർ മുതുകിൽ തടവുന്നത് കാണാം. അതിനു ശേഷം ഒരു യുവാവ് ഓടിയെത്തി സഹായം നൽകി എന്ന് ‘ഡെയിലി സ്റ്റാർ’ റിപ്പോർട്ടിൽ പറയുന്നു
ഞെട്ടിപ്പോയ ഒരു കാഴ്ചക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: “ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അവർ വീഴുന്നത് ഞാൻ കണ്ടില്ല, പക്ഷേ ഒരു വലിയ അപകടം നടന്നതായി മനസ്സിലായി. അവർ ഇതിനകം കാറിനു മുകളിലായിരുന്നു. ഒരു പുരുഷൻ അടുത്ത് വന്ന് അവരെ സഹായിച്ചു,” വ്യക്തി കൂട്ടിച്ചേർത്തു
തകർന്ന കാറിന്റെ മേൽക്കൂരയിൽ നിന്ന് യുവതിയെ കാമുകൻ സഹായിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവർക്ക് നട്ടെല്ലിന് ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ ഏതാനും ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്
ഭക്ഷണവുമായി പറന്ന ഡ്രോണിനെ ആക്രമിച്ച് കാക്ക. ഓസ്ട്രേലിയയിലെ കാൻബെറയിൽ നിന്നുള്ള രസകരമായി ഈ വിഡിയോ ഇപ്പോൾ വൈറലാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിലെത്തിക്കാൻ ഡ്രോണുകളെ ഉപയോഗിക്കുന്ന രീതി ഇപ്പോൾ വിദേശങ്ങളിൽ സജീവമാണ്. ഇത്തരത്തിൽ ഭക്ഷണവുമായി പുറപ്പെട്ട ഒരു ഡ്രോണാണ് കാക്ക ആക്രമിച്ചത്.
ഡ്രോൺ തന്നെ െകാത്തിയെടുത്ത് പറക്കാനായിരുന്നു കാക്കിയുടെ ശ്രമം. പല തവണ െകാത്തി വലിക്കുന്നതും കാണാം. എന്നാൽ ഇതിനിടെ ഡ്രോണിലെ ഭക്ഷണം താഴേക്ക് പതിക്കുകയും ചെയ്തു. ഭക്ഷണം ഓർഡർ ചെയ്ത വ്യക്തി തന്നെ പകർത്തിയ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്..
എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും.
സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.
എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.
4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.
കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാല്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം.
കരയോടടുക്കുമ്പോഴാണ് കൈയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് നിന്നവരുടെ അടുത്തേയ്ക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം പ്രണവ് തന്റെ ജോലികളിലേയ്ക്ക് തിരിഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു. ‘ചാര്‍ളി’, റിയല്‍ ലൈഫ് ‘നരന്‍’ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന പ്രതികരണങ്ങള്‍. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളില്‍ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. വിനീതിന്റെ തിരക്കഥയിലുള്ള ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.
ഷോപ്പിംഗ് മാളില്‍ കൂട്ടത്തല്ല് നടത്തുന്ന യുവതികളുടെ വീഡിയോ വൈറലായി. പെണ്‍കുട്ടികള്‍ പൊരിഞ്ഞ തല്ല് നടത്തുമ്പോള്‍, ചുറ്റും കൂടിയ ആള്‍ക്കൂട്ടം അതെല്ലാം ഫോട്ടോയും വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. തങ്ങള്‍ വൈറലായതറിയാതെ പിരിഞ്ഞുപോയ പെണ്‍കുട്ടികളെ തേടി പൊലീസ് എത്തിയെങ്കിലും തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ അവര്‍ പോയി. മാള്‍ അധികൃതരും പൊലീസില്‍ പരാതിപ്പെട്ടില്ല. ഇതോടെ, വീഡിയോ മാത്രം ബാക്കിയായി.
ബിഹാറിലെ മുസഫര്‍പൂരിലുള്ള മോതിജീല്‍ മാളിലാണ് സംഭവം. ആദ്യ രണ്ടു യുവതികള്‍ തമ്മിലായിരുന്നു പ്രശ്‌നം. ഇവര്‍ തമ്മില്‍ അടിയായപ്പോള്‍ കൂടെയുള്ള യുവാവ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇവരുടെ അടി നടക്കുന്നതിനിടെ പൊടുന്നനെ മൂന്നാമതൊരുവള്‍ ഇടപെട്ടു. അതോടെ രണ്ടു പേര്‍ ചേര്‍ന്ന് ഒരുവളെ കൈകാര്യം ചെയ്യലായി മാറി. അടുത്ത നിമിഷം കൂട്ടത്തല്ലിലേക്ക് കയറിവന്ന മറ്റൊരു യുവതി മൂന്നുപേരെയും തല്ലി. ഇടയ്ക്ക് അവരില്‍ ചിലരുടെ തലമുടി പിടിച്ചുവലിക്കുകയും ചെയ്തു. ഇതിനിടെ മുതിര്‍ന്ന ഒരാള്‍ ഇടപെടുകയും ഇവരെ ചീത്ത പറഞ്ഞ് അവിടെനിന്നും പറഞ്ഞുവിടുകയുമായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടെയുള്ള ചെറുപ്പക്കാരന്റെ പേരിലാണ് ഇവര്‍ തമ്മില്‍ പ്രശ്‌നവും തല്ലും ഉണ്ടായതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്. ത്രികോണ പ്രണയമാണ് കാരണമെന്നാണ് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തത്. പ്രശ്‌നത്തില്‍ കൂട്ടുകാരികള്‍ ഇടപെട്ടതോെടയാണത്രെ സംര്‍ഘഷത്തിലേക്ക് നീങ്ങിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ആര്‍ക്കും പരാതിയില്ലെന്ന് മുസാഫര്‍പൂര്‍ പൊലീസ് അറിയിച്ചു.