Social Media

കണ്ണൂര്‍: ലൈംഗിക ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ കോളേജ് മാസിക വിവാദത്തില്‍. സ്വയം ഭോഗം ചെയ്യുന്ന ചിത്രം, നഗ്നയായ സ്ത്രീയില്‍ നിന്നും ആര്‍ത്തവ രക്തം ഒഴുകുന്ന ചിത്രം, എന്നിവ മാസികയില്‍ അച്ചടിച്ചിട്ടുണ്ട്. ലൈംഗികതയെ കുറിച്ചുള്ള മറയില്ലാത്ത തുറന്നെഴുതലുകള്‍ ഉള്‍ക്കൊള്ളുന്ന മാസികയുടെ ഉള്ളടക്കത്തില്‍ അക്രമപരമായ ലൈംഗികത, ബലാത്സംഗം, ആര്‍ത്തവം, സ്ത്രീ സ്വവര്‍ഗ ലൈംഗികത എന്നിവയെ കുറിച്ച്‌ പരാമര്‍ശമുണ്ട്.

കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മാസികയില്‍ ശ്ലീലമല്ലാത്ത തരത്തിലുള്ള വാക്കുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിവാദം കൊഴുക്കുന്നത്. ‘ഉറ മറച്ചത്’ എന്ന പേരിലാണ് മാസിക പുറത്തിറങ്ങിയത്.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. മാസിക അശ്ലീല പ്രസിദ്ധീകരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സ്ത്രീകള്‍ ഇത് മറിച്ചുനോക്കാന്‍ പോലും അറയ്ക്കുകയാണെന്നുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. മാസികയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

മറയില്ലാത്ത ചില തുറന്നെഴുത്തുകൾ എന്ന് കവറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർത്തവം, ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അന്വേഷണമാണ് മാഗസീനെന്ന് കോളജ് സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായ മൂന്നാം വർഷ ബിഎ മലയാള വിദ്യാർത്ഥി ആഷിക് മുസ്തഫ പറഞ്ഞു.

2018-19 അധ്യയന വർഷത്തിലെ മാഗസീൻ ഫെബ്രുവരി അവസാനമാണ് പുറത്തിറക്കിയത്. മാഗസീൻ ചിന്തോദ്ദീപകമാണെന്നും പ്രകോപനപരമല്ലെന്നും ആഷിക് മുസ്തഫ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം മാഗസിൻ പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് ലൈംഗികത, ആർത്തവം, ലിംഗസമത്വം എന്നീ വിഷയങ്ങൾ കേരളത്തിൽ ചർച്ചയായിരുന്നുവെന്ന് മാഗസിൻ എഡിറ്റർ ആകാശ് പല്ലം പറഞ്ഞു. ഈ എന്തുകൊണ്ട് മാഗസിൻ പുറത്തിറക്കിക്കൂട എന്ന് ഞങ്ങൾ ചിന്തിച്ചു- അദ്ദേഹം പറഞ്ഞു

കത്വയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച ആസിഫയ്‌ക്കായി സമർപ്പിച്ചു കൊണ്ടുള്ള കവിതയിലാണ് മാഗസീൻ തുടങ്ങുന്നത്. ‘തൂ’എന്ന തലക്കെട്ടിലെ കവിത ശക്തമായ ഭാഷയിൽ സമൂഹത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇത് എഴുതിയതാരെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ വിദ്യാർഥിയ്ക്കും പ്രശ്നം ഉണ്ടാവാവാൻ പാടില്ലെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു- ഇംഗ്ലീഷ് വകുപ്പിലെ സ്റ്റാഫ് എഡിറ്ററും ഫാക്കൽറ്റി അംഗവുമായ അനു സെബാസ്റ്റ്യൻ പറഞ്ഞു.

മാഗസിൻ കമ്മിറ്റി അംഗങ്ങൾക്കായി നടന്ന ക്യാമ്പിലാണ് കവിതയെഴുതിയതെന്ന് അനു സെബാസ്റ്റ്യൻ പറഞ്ഞു. ബലാത്സംഗത്തിന് ശേഷമുള്ള വികാരത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു മൂന്നാം വർഷ ബിഎ മലയാള വിദ്യാർത്ഥിനിയായ വിനീത സിയുടെ കവിതയായ ‘അവർ അന്നു ഏറെ കിതച്ചു’. ആർത്തവത്തിന് അശുദ്ധി ഉണ്ടോ?” എന്ന് മൂന്നാം വർഷ ബി‌കോം വിദ്യാർത്ഥിനിയായ അശ്വിനി സി ചോദിക്കുന്നു. മതപരമായ വിശുദ്ധ പുസ്തകങ്ങളിൽ സ്വവർഗ പ്രണയം പരാമർശിക്കുന്നതായി മലയാള വിദ്യാർത്ഥി പാർവതിയുടെ ‘ലെസ്സാപിയൻസ്’ പറയുന്നു.“എന്താണ് മറയ്ക്കാൻ ഉള്ളത്,”എന്നാണ് മൂന്നാം വർഷ ഗണിത വിദ്യാർത്ഥി ഹസ്‌നാഥ് ബീവി ചോദിക്കുന്നത്.

കെ എസ് യു പരാതി നൽകി

അതേസമയം മാഗസീനിനെതിരെ കെ എസ് യുവും എബിവിപിയും രംഗത്തെത്തി. ലൈംഗികത സ്വീകരിക്കുന്നതിനായി എസ്എഫ്ഐ മാർക്സിസത്തിൽ നിന്ന് വ്യതിചലിക്കുന്നതായി എബിവിപി പറഞ്ഞു. ആർത്തവം ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാൽ കോളജ് മാഗസീൻ അതിനുള്ള ഇടമല്ല. മാധ്യമശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ മാഗസീനെന്ന് എബിവിപി കുറ്റപ്പെടുത്തുന്നു.

കെ എസ് യു പൊലീസിലും കളക്ടർക്കും കണ്ണൂർ സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും പരാതി നൽകി. “അതിൽ അശ്ലീല വാക്കുകളും അനുചിതമായ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് മാസിക വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ല, ”പരാതികൾ നൽകിയ കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാം പറഞ്ഞു. അദ്ദേഹം കോളജിലെ വിദ്യാർത്ഥിയല്ല.

അശ്ലീലം പ്രചരിപ്പിക്കാൻ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ലെന്ന് അബ്രഹാം പറഞ്ഞു. “മാഗസിൻ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലേഖനങ്ങളിൽ 70 ശതമാനവും എഴുതിയത് സ്ത്രീ വിദ്യാർത്ഥികളാണെന്ന് മലയാള വിദ്യാർത്ഥിനിയും മാഗസിൻ കമ്മിറ്റി അംഗവുമായ അതിര വി പറഞ്ഞു. “ഈ വിഷയങ്ങൾ എല്ലായ്പ്പോഴും ചർച്ചചെയ്യപ്പെടും, ഞങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്തത്- അവർ പറഞ്ഞു. എന്നാൽ ലഭിക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും അവർ പറഞ്ഞു. ലൈംഗികതയ്ക്കും ആർത്തവത്തിനും യാതൊരു വിലക്കും ഇല്ലെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ ഈ വിഷയങ്ങൾ വീണ്ടും മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

തമാശ രൂപേണയായിരുന്നു ചാര്‍മി വിഡിയോയില്‍ കോറണയെ കുറിച്ച് സംസാരിച്ചത്. ‘ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാർത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നായിരുന്നു ചാര്‍മി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്.

വിഡിയോ വെെറലായി മാറിയതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ്തമാശയായി അവതരിപ്പിക്കുകയെന്നാണ് പലരും ചോദിക്കുന്നത്.വിഡിയോ വിവാദമായതിനു പിന്നാലെ മാപ്പു പറഞ്ഞുകൊണ്ട് താരം രംഗത്തെത്തി. പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറഞ്ഞു. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കൊറോണ വൈറസ് ഭീതി മൂലം ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ പാരീസിലെ ‘ലൂവ്രെ’ അടച്ചു. മുന്നൂറോളം ജോലിക്കാര്‍ ഇന്നലെ രാവിലെ യോഗം ചേരുകയും തുറക്കരുതെന്ന് ‘ഏകകണ്ഠമായി’ വോട്ട് ചെയ്യുകയുമായിരുന്നു.

മധ്യ പാരീസിലെ സീൻ നദിയുടെ തീരത്തിനടുത്തുള്ള ലൂവ്രെ കഴിഞ്ഞ വർഷം മാത്രം 9.6 ദശലക്ഷം സന്ദർശകരെയാണ് ആകര്‍ഷിച്ചത്. അവരിൽ ഭൂരിഭാഗവും അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മ്യൂസിയം അടച്ചിടുകയാണെന്ന് സ്ഥിരീകരിച്ച ലൂവ്രെ മാനേജ്മെന്റ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് അറിയിച്ചു. എപ്പോള്‍ തുറക്കുമെന്നത് സാഹചര്യം മാറുന്ന മുറയ്ക്ക് അറിയിക്കാം എന്നാണു പറയുന്നത്.

അതേസമയം, കൊറോണയെ ചെറുക്കാന്‍ ഫ്രാന്‍സ് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അയ്യായിരത്തിലധികം ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. ലൂവ്രേയില്‍ എല്ലാ ദിവസവും അയ്യായിരത്തിലധികം ആളുകള്‍ വന്നു പോകാറുണ്ട്. ജോലിക്കെത്തണമെങ്കില്‍ സുരക്ഷ മ്യൂസിയം മാനേജ്മെന്റ് ഉറപ്പു വരുത്തണം എന്നതായിരുന്നു ജീവനക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ക്യാഷ് കൌണ്ടറിനു മുന്നില്‍ പ്രത്യേക ജാലകങ്ങള്‍ സ്ഥാപിക്കണം, ഹാൻഡ് സാനിറ്റൈസിംഗ് ജെൽ എല്ലാവര്‍ക്കും നല്‍കണം തുടങ്ങി പല കാര്യങ്ങളും അവര്‍ ഉന്നയിച്ചു. ജീവനക്കാരുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ ഇടപെടാന്‍ മാനേജ്മെന്റിന് കഴിയാതെ വന്നതോടെയാണ് അടച്ചിടാന്‍ തീരുമാനമായത്.

നയന്‍താര നായികയാകുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈയ്യില്‍ ത്രിശൂലവുമായി മൂക്കുത്തി അമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. ”മോഡേണ്‍ അമ്മന്‍”, ”ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്” എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.

കൂടാതെ നടി രമ്യ കൃഷ്ണന്‍ സിനിമകളില്‍ അവതരിപ്പിച്ച ദേവി വേഷവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ നയന്‍താരയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ പറന്നുകളിച്ചു. പുറത്തുകടക്കാനാകാതെ പ്രാവുകള്‍ ഭയന്നു പറന്നു. യാത്രക്കാരെയും ജീവനക്കാരെയും പ്രാവിനെ പിടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് പ്രാവുകള്‍ കുടുങ്ങിയത്.

പ്രാവിനെ നീക്കം ചെയ്യാന്‍ മണിക്കൂറോളം വേണ്ടിവന്നു. വൈകിയാണ് വിമാനം പറന്നുയര്‍ന്നത്. പുറപ്പെടാന്‍ വൈകിയതില്‍ ഗോ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു. അതിനിടെ വിമാനത്തിനുള്ളിലെ പ്രാവിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ വൈറലാക്കുകയായിരുന്നു.

പോളണ്ടിലെ ഈ പള്ളി ഒരുപക്ഷേ ഇതുവരെ നമ്മള്‍ കേട്ടിട്ടും, കണ്ടിട്ടും ഇല്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒന്നാണ്. കാരണം ഈ പള്ളിയുടെ അള്‍ത്താരയും ചുവരുകളും മറ്റും ഉണ്ടാക്കിയിട്ടുള്ളത് സിമന്റും, മരവും, കല്ലുമൊന്നും കൊണ്ടല്ല. മറിച്ച് മനുഷ്യരുടെ തലയോട്ടിയും, അസ്ഥികളും കൊണ്ടാണ്. ഒന്നും രണ്ടുമല്ല ആയിരകണക്കിന് അസ്ഥികളും, തലയോട്ടികളുമാണ് അവിടത്തെ ചുവരുകളിലും, തൂണുകളിലും പതിച്ച് വച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു, അല്ലെ? ഒരു പള്ളിയില്‍ നമ്മള്‍ ഒട്ടും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാണ് ഇത്. ആരാണ് ഈ പള്ളി പണിതത്? എന്തിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഇത് കാണുന്ന ആരുടേയും മനസ്സില്‍ തോന്നാം.

സ്‌കള്‍ ചാപ്പല്‍ എന്നറിയപ്പെടുന്ന ഈ പള്ളി പണിതത് ടോമാ സെക് എന്ന പുരോഹിതനാണ്. 1776-ല്‍, അമേരിക്ക ഇംഗ്ലണ്ടില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍, അമേരിക്കന്‍ വിപ്ലവത്തിലും, പ്ലഗ്ഗ്, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ മൂലവും മൃതദേഹങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പുരോഹിതന്‍പള്ളി പണിയാന്‍ പദ്ധതി ഇട്ടത്. തികച്ചും വ്യത്യസ്തമായിരിക്കണം തന്റെ പള്ളി എന്ന് നിശ്ചയിച്ച പുരോഹിതന്‍ അത് അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു.

ചെക്ക് പുരോഹിതനും, ശവകുഴിയെടുക്കുന്ന ടോമാസെക്കും ജെ. ലാംഗറും ചേര്‍ന്ന് 1776 മുതല്‍ 1794 വരെ 18 വര്‍ഷമെടുത്തു അടക്കിയ ശവശരീരങ്ങള്‍ മുഴുവന്‍ പുറത്തെടുത്തു. അങ്ങനെ 24,000 ത്തോളം മനുഷ്യ അസ്ഥികൂടങ്ങള്‍ ശേഖരിക്കാനും വൃത്തിയാക്കാനും ക്രമീകരിക്കാനും അവര്‍ക്കായി. ഭൂരിഭാഗം അസ്ഥികൂടങ്ങളും പള്ളിയുടെ അടിയില്‍ 16 അടി ആഴത്തിലുള്ള ഒരു നിലവറ ഉണ്ടാക്കാനായി നീക്കിവച്ചപ്പോള്‍, ബാക്കിയുള്ളവ ടോമാസെക് പ്രദര്‍ശിപ്പിച്ചു. 3000 ആളുകളുടെ തലയോട്ടികളും, അസ്ഥികളും ഉപയോഗിച്ചാണ് ചുവരുകളും, മച്ചും അലങ്കരിച്ചിട്ടുള്ളത്. തന്റെ കലാസൃഷ്ടിയില്‍ അതീവ സന്തുഷ്ടനായ അദ്ദേഹം അതിനെ ‘നിശ്ശബ്തതയുടെ സങ്കേതം’ എന്ന് വിളിച്ചു. സെഡ്ലെക് ഒസ്സുറി എന്നും ഇതിന് പേരുണ്ട്.

ആ കാലഘത്തില്‍ ശവശരീരങ്ങള്‍ കണ്ടെത്താന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. മുപ്പതുവര്‍ഷത്തെ യുദ്ധം, പിന്നാലെ വന്ന ഏഴുവര്‍ഷത്തെ യുദ്ധം, കത്തോലിക്കാ, ഹുസൈറ്റ്, പ്രൊട്ടസ്റ്റന്റ്, ചെക്ക്, ജര്‍മന്‍കാര്‍ എന്നിവര്‍ തമ്മില്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ നിരവധി ഏറ്റുമുട്ടലുകള്‍, പതിവായി നൂറുകണക്കിന് ആളുകളെ കൊന്ന കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ എന്നിവ ആ പ്രദേശത്തെ ഒരുശവപ്പറമ്പാക്കി മാറ്റി. നായ്ക്കള്‍ എല്ലുകള്‍ കുഴിക്കാന്‍ പോയ സ്ഥലങ്ങള്‍ കണ്ടാണ് ടോമാസെക് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.

ദൈവത്തിന് കുര്‍ബാന അര്‍പ്പിക്കേണ്ട അള്‍ത്താരയില്‍ ടാര്‍ട്ടാര്‍ യോദ്ധാവിന്റെ തലയോട്ടിയും, സെര്‍മ മേയറുടെയും ഭാര്യയുടെയും തലയോട്ടിയും സൂക്ഷിച്ചിരിക്കുന്നു. ഇതിന് പുറമെ ബുള്ളറ്റ് ദ്വാരങ്ങളുള്ള തലയോട്ടികള്‍, സിഫിലിസ് മൂലം അഴുകിയ തലയോട്ടി, ഒരു ഭീമന്റെ തലയോട്ടി എന്തിനേറെ ഇത് പണിയാന്‍ മുന്‍കൈയെടുത്ത പുരോഹിതന്റെ തലയോട്ടി വരെ അതിലുണ്ട്. യുദ്ധത്തിലും രോഗത്തിലും മരിച്ച ആളുകള്‍ക്ക് ഒരു സ്മാരകമായ ഈ ചാപ്പല്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഇവിടെ വരുന്നത്.

വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ത​ര​ത്തി​ല്‍ ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ​യി​ട്ട യു​വാ​വ് പോ​ലീ​സ് അ​റ​സ്റ്റി​ൽ. അ​ഗ​ളി ക​ള്ള​മ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് ര​വീ​ന്ദ്ര​നെ(24)​യാ​ണ് അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. ഡി​വൈ​എ​ഫ്ഐ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കേ​ര​ള പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ട്രോ​ള്‍ വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചി​രു​ന്നു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യോ ഫോ​ര്‍​വേ​ഡ് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ളും പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ബെ​ഹ്റ അ​റി​യി​ച്ചി​രു​ന്നു.

ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു കാണാതായ തന്റെ മകനെ കണ്ടത്തിയത് ഇരുപത് വർഷങ്ങൾക്ക് ശേഷം. അന്വേഷണത്തിൽ കണ്ടെത്തിയത് ഇത്തരത്തിൽ യുവതി തട്ടിയെടുത്ത് വളർത്തിയത് രണ്ടു കുട്ടികളെ. സിനിമാ കഥയെപോലും വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത് കിഴക്കൻ സഊദിയിലാണ്. ഒടുവിൽ ഇരുപതു വർഷങ്ങൾക്ക് ശേഷം ഡി.എൻ.എ പരിശോധനയിലൂടെ യഥാർത്ഥ പിതാവിനെ തിരിച്ചറിഞ്ഞതോടെ കുടുംബം നേരിട്ട വേദനയും സന്തോഷവും നിറഞ്ഞ പുനഃസമാഗമമാണ്‌ അറബ് മീഡിയകളിലെ നിറഞ്ഞ വാർത്ത.

1996 ലാണ് കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടത്. നഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്‌സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്‌തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നുവന്നത്.

20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ്‌ സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ, തനിക്ക് അവിഹിത ബന്ധത്തിലൂടെയുണ്ടായ കുട്ടികളാണെന്നായിരുന്നു യുവതിയുടെ വാദം. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്‌തിരുന്നു.

എന്നാൽ, ചോദ്യങ്ങൾ കൂടുതൽ ഉയർന്നതോടെയാണ് പഴയ സംഭവങ്ങൾ പൊന്തിവന്നത്. 1996 ലും 1999 ലും കുട്ടികളെ കാണാതായ സംഭവവുയായി ഇതിനെ ബന്ധപ്പെടുത്തിയതോടെയാണ് 1996 ൽ നഷ്‌ടപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്ക് യഥാർത്ഥ കുട്ടിയെ ലഭ്യമായത്. കുട്ടികളെ കാണാതായ സംഭവം അന്ന് സഊദിയെ ഏറെ പിടിച്ചുലച്ചിരുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം പിടിക്കപ്പെട്ടതോടെയാണ് ഡി.എൻ.എ ടെസ്റ്റ് നടത്തി യഥാർത്ഥ പിതാവിനെയും കുടുംബത്തെയും ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്. ഏതായാലും 20 വർഷത്തിന് ശേഷമുള്ള പിതാവിന്റെയും മകന്റെയും പുനഃസമാഗമം ഏറെ വാർത്തയായിരിക്കുകയാണ് അറബ് മീഡിയകളിൽ. വനിത ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ അന്വേഷണം നേരിടുകയാണ്.

സംസ്ഥാനത്തോടുന്ന കോൺട്രാക്ട് ഗാരേജ് ബസുകൾക്ക് പുതിയ ഏകീകൃത കളർകോഡ് നിർബന്ധമാക്കി ഉത്തരവിറങ്ങി. വെളളയിൽ വൈലറ്റും ഗോൾഡൻ വരകളുമാണ് പുതിയ കോഡ്. ഉത്തരവ് മാര്‍ച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുൻവശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം മയം വരുത്തി. അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്ന ഉത്തരവിറങ്ങിയത്.

നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. മാത്രമല്ല മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച് മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ വെള്ളനിറത്തിലേക്ക് മാറണം. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല.

ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവര്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്‍ടിഎ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

സ്‍കൂളിലെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.

സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ നിറയെ. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോള്‍ അതിനെയൊക്കെ പരസ്യമായി വെല്ലുവിളിക്കുന്ന ബസുടമകളെയും ജീവനക്കാരെയും അടുത്തിടെ കണ്ടു വരുന്നുണ്ട്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതായത് ഈ ബസുടമകളും ജീവനക്കാരും ചോദിച്ചുവാങ്ങിയ നടപടിയാണ് ഇതെന്ന് ചുരുക്കം.

സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ലോകം പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമിച്ച റോക്കറ്റിൽ പറന്ന 64കാരന് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോർണിയ മരുഭൂമിയിലേക്ക് പറപ്പിച്ച റോക്കറ്റ് തകർന്നാണ് മൈക്കൽ ഹ്യൂഗ്സ് എന്ന പരന്ന ഭൂമി സിദ്ധാന്തക്കാരൻ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ബഹിരാകാശത്തേക്ക് കഴിയുന്നത്ര ദൂരം പറന്ന് ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം.

ഏതാണ്ട് 5000 അടി ഉയരത്തിൽ എത്താനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം. യുഎസ് സയൻസ് ചാനലിലെ ഹോംമേഡ് അസ്ട്രനോട്ട്സ് എന്ന പരിപാടിയുടെ ഭാഗമായി ഈ പറക്കലും അപകടവും ഷൂട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ റോക്കറ്റ് വിക്ഷേപിക്കുന്നതും പൊട്ടിത്തകരുന്നതും കാണാം. റോക്കറ്റിനു പിന്നിൽ ഒരു പാരച്യൂട്ട് വിടരുന്നതും കാണാം.

ഒരു സഹായിയോടൊപ്പമാണ് ഹ്യൂഗ്സ് ഈ റോക്കറ്റ് നിർമ്മിച്ചത്. ഏതാണ് 18000 യുഎസ് ഡോളർ ചെലവഴിച്ചായിരുന്നു നിർമ്മാണം. മുൻപും ഹ്യൂഗ്സ് ഇത്തരത്തിലുള്ള പറക്കലുകൾ നടത്തിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

Copyright © . All rights reserved