മലയാളികൾ വേറെ ലെവലാണ്, ഏതു ദുരന്തമുഖത്തും ചിരിയുടെയും തമാശകളുടെയും നറുചിരാതുകൾ കെടാതെ കാക്കുന്നവർ. ലോകം മുഴുവൻ കൊറോണ ഭീതിയിൽ മുങ്ങുമ്പോഴും മലയാളികൾക്കുള്ളിലെ ഹാസ്യത്തിന് ഒട്ടും കുറവുമില്ല. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജാഗ്രതാനിർദേശങ്ങൾ പാലിച്ചും സാമൂഹികജീവിതത്തിന് അവധി നൽകി വീടുകളിലേക്ക് ഒതുങ്ങി ജീവിക്കുമ്പോഴും സഹജീവികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാൽ സജീവമാണ് സമൂഹമാധ്യമങ്ങൾ.

മലയാള സിനിമാപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളാണ് ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഭഗീരഥൻ പിള്ളയും സരസവും ത്രിവിക്രമനും. ഇരുവരെയും കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള ഒരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഭഗീരഥൻ പിള്ളക്ക് കൊറോണ, ഐസലേഷനിൽ കഴിയുന്ന പിള്ളേച്ചന്റെ റൂട്ട് മാപ്പ് ചേക്ക് വാർത്ത എന്ന പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു- ഇതാണ് ട്രോളിന്റെ സാരാംശം. എത്ര പ്രതിസന്ധികൾ വന്നാലും തളരരുത്, സന്തോഷത്തിനുള്ള വഴികൾ നാം തന്നെ കണ്ടെത്തണമെന്നാണ് ട്രോളന്മാരുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ട്രോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോൾ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പർശം ഒഴിവാക്കൂ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തിൽ കാണാം. വേറെ ലെവൽ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ‘ജഗതി ചേട്ടൻ മുന്നേ എല്ലാം മനസ്സിലാക്കിയാണല്ലോ ചെയ്തത്’ എന്നാണ് ഒരു രസികന്റെ കമന്റ്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

View this post on Instagram

 

Direct touch 🚫

A post shared by Aju Varghese (@ajuvarghese) on