മനുഷ്യനും മൃഗവും തമ്മിലുള്ള സ്‌നേഹത്തിനും, സൗഹൃദത്തിനും ഉദാഹരണമാണ് ജാവോ അപ്പൂപ്പനും, ഡിന്‍ഡിം എന്ന കുഞ്ഞു പെന്‍ഗ്വിനും. ഒരിക്കല്‍ ജീവന്‍ രക്ഷിച്ച അപ്പൂപ്പനോടുള്ള സ്‌നേഹസൂചകമായി ഡിന്‍ഡിം എല്ലാവര്‍ഷവും അപ്പൂപ്പനെ തേടി എത്തും. കുറച്ചുകാലം ഒപ്പം താമസിച്ച് വീണ്ടും തിരികെ പോകും. എല്ലാവര്‍ക്കും അത്ഭുതമാണ് ഇവരുടെ സ്‌നേഹബന്ധം.
2011 ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. അവശത ബാധിച്ചിരുന്ന പെന്‍ഗ്വിനെ ജോവോ അപ്പൂപ്പന്‍ ശിശ്രൂഷിച്ചു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിന് അപ്പൂപ്പന്‍ പേരുമിട്ടു. തുടര്‍ന്ന് പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍കൊണ്ടുപോയി സ്വതന്ത്രമാക്കിയെങ്കിലും ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ തിരിച്ചെത്തി.
എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. ഏപ്രിലില്‍ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്രയും ആരംഭിക്കും. അപ്പൂപ്പനെ കാണാന്‍ 5000 മൈലുകള്‍ താണ്ടി എത്തുന്ന ഡിന്‍ഡിം മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനാണെന്നും സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു വ്യക്തിയെ തൂക്കിലേറ്റും മുന്പ് പാലിക്കേണ്ട ചില നിബന്ധനക ളുണ്ട്. അവ പൂര്‍ണ്ണമായി പാലിക്കപ്പെടാതെ തൂക്കിക്കൊല നടപ്പാക്കാന്‍ കഴിയില്ല.
തൂക്കിക്കൊല്ലുന്ന സമയത്ത് അവിടെ പ്രധാനപ്പെട്ട നാലു വ്യക്തികള്‍ ഉണ്ടായിരിക്കേണ്ടതാണ്. ജയില്‍ സൂപ്രണ്ട്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ആരാച്ചാര്‍ ,ഡോക്ടര്‍ എന്നിവരാണവര്‍.ഇവര്‍ നാലുപേരുമില്ലാതെ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ല..
ജയില്‍ അധികാരികളെ സംബന്ധിച്ചിടത്തോളം വധശിക്ഷ നടപ്പാക്കുക എന്നത് ജയിലിലെ ഏറ്റവും വലിയ ഒരു ചടങ്ങാണ്. ഇത് നേരം പുലരും മുൻപ് നടപ്പാക്കുകയും വേണം. അതിനുള്ള കാരണമെ ന്തെന്നാല്‍ ജയിലിലെ മറ്റു തടവുപുള്ളികള്‍ ഉണരും മുൻപ് നടത്തണം എന്നതും ജയിലിലെ പതിവ് ജോലികള്‍ മുടങ്ങാന്‍ പാടില്ല എന്നതുമാണ്. നേരം പുലരുമ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊ ടുക്കാന്‍ കഴിയുന്നതുമൂലം സംസ്കാരച്ചടങ്ങുകള്‍ അന്നുതന്നെ നടത്താന്‍ അവര്‍ക്കും കഴിയുന്നു എന്നതുമാണ്.
ഭാരതത്തില്‍ ഇപ്പോള്‍ രണ്ട് ആരാച്ചാര്‍മാര്‍ മാത്രമാണ് ഉള്ളത്. ആരാച്ചാര്‍ക്ക് ഒരു വധശിക്ഷയ്ക്കു സര്‍ക്കാര്‍ നല്‍കുന്നത് മൂവായിരം രൂപയാണ്. എന്നാല്‍ തീവ്രവാദികളെ തൂക്കിലേറ്റുമ്പോള്‍ തുക കൂടുതല്‍ നല്‍കപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 25000 രൂപയായിരുന്നു.
തൂക്കുകയര്‍ കഴുത്തില്‍ മുറുക്കിയശേഷം പ്രതിയുടെ ചെവിയില്‍ ആരാച്ചാര്‍ ഇങ്ങനെ മന്ത്രിക്കുക പതിവാണ്. ” എന്നോട് ക്ഷമിക്കണം , എനിക്കെന്തു ചെയ്യാന്‍ കഴിയും, നിയമത്തിനു വിധേയരാണ് നമ്മള്‍” .
ഇതിനുശേഷം കുറ്റവാളി ഹിന്ദുവാണെങ്കില്‍ രാം രാം എന്നും മുസ്ലീമാണെങ്കില്‍ സലാം എന്നും സിഖ് ആണെങ്കില്‍ വാഹ് ഗുരു എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രേസ് ദ ലോര്‍ഡ് എന്നും പറഞ്ഞ ശേഷമാണ് ആരാച്ചാര്‍ ലിവര്‍ വലിക്കുന്നതും വധശിക്ഷ നടപ്പാക്കുന്നതും.
വധശിക്ഷയ്ക്കുള്ള കയര്‍ നിര്‍മ്മിക്കുന്നത് ആരാച്ചാര്‍ തന്നെയാണ്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ അത്രയും ഭാരമുള്ള വെയിറ്റ് കൊണ്ട് തലേദിവസം ജയിലില്‍ അതിന്‍റെ ബലപരീക്ഷണം നടത്തി ഉറപ്പുവരുത്തപ്പെടുന്നു . തൂക്കിക്കൊലയ്ക്ക് ശേഷം ഉപയോഗിച്ച തൂക്കുകയര്‍ ആരാച്ചാര്‍ തന്നെ കൊണ്ടുപോകുകയാണ് പതിവ്.
വധശിക്ഷ വിധിച്ച ശേഷം,ആ വിധി രേഖപ്പെടുത്തിയ പേന ജഡ്ജി കുത്തിയൊടിയ്ക്കുന്നതു പതിവാണ്.
വധശിക്ഷ ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ ഒരാള്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. അത്ര നീചമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നീതിവ്യവസ്ഥ ഈ വിധി നല്‍കാറുള്ളൂ.ശിക്ഷ പേപ്പറില്‍ എഴുതി രേഖപ്പെടുത്തുന്നത് ജഡ്ജിയാണ്.
ഇത്തരം രംഗം നേരിട്ടു കാണാന്‍ സാധിച്ചില്ലെങ്കിലും സിനിമയിലെങ്കിലും നിങ്ങള്‍ കണ്ടിരിയ്ക്കും.സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ കോടതിയിലും ഇതു തന്നെയാണ് നടക്കുന്നത്.വധശിക്ഷ വിധിച്ച ശേഷം, ശിക്ഷയെഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിയ്ക്കുന്നതിനു പുറകില്‍ കാരണങ്ങള്‍ പലതാണ്.
ഇത് സിംബോളിക് ആക്ടാണെന്നു പറയാം, അതായത് പ്രതീതാത്മകമായ ഒരു പ്രവൃത്തി. ഇത്തരം കുറ്റം ഇനിയാരും ചെയ്യരുത്, ഇനി ഇത്തരമൊരു ശിക്ഷ ആര്‍ക്കും നല്‍കാനിട വരരുതെന്നതിന്റെ ഒരു സൂചന.
ഇത്തരമൊരു ശിക്ഷ എഴുതിയ, ഉറപ്പിച്ച പേന കൊണ്ട് ഇനി വീണ്ടും ഇത്തരം ശിക്ഷ എഴുതാനിട വരരുതെന്നതിന്റെ സൂചന.
വധശിക്ഷയെഴുതി ഈ പേന കറ പറ്റിയതാണെന്നതാണു വിശ്വാസം. പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും, ഈ ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രഖ്യാപിയ്ക്കുന്നു.
പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണയത്തിന് അവകാശമില്ലെന്നാണര്‍ത്ഥം. ജഡ്ജിയ്ക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.
ഇത്തരമൊരു വിധി പ്രഖ്യാപനത്തിന് മൂകസാക്ഷിയായ പേന കൊണ്ട് ഇനിയൊരിയ്ക്കലും ഇതോ ഇതുപോലുള്ള മറ്റു വിധികളോ എഴുതാന്‍ കാരണമാകാതിരിയ്ക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിനു പുറകിലുണ്ട്.
ഇത്തരമൊരു വിധി പ്രഖ്യപിയ്ക്കുന്ന കോടതി 70 വര്‍ഷം രക്തപങ്കിലമാണെന്നാണ് വിശ്വാസം. കാരണം വധശിക്ഷ ഒരാളോടു ചെയ്യാവുന്ന പരമാവധി ക്രൂരതയാണ്.സങ്കടകരമെങ്കിലും അത്ര ക്രൂരമായ കുറ്റം ചെയ്ത വ്യക്തിയ്ക്കാണ് ഈ വിധി നല്‍കുന്നത്. പേന കുത്തിയൊടിയ്ക്കുന്നത് ആ ദുഖം രേഖപ്പെടുത്തുന്നതിനുള്ള പ്രതീതാത്മക പ്രവൃത്തിയായും വിശ്വസിയ്ക്കപ്പെടുന്നു.
അമ്മേ! ശരീരമാകെ അസഹ്യമായ വേദന കണ്ണൊന്നു തുറക്കാന്‍ വെറുതെയൊരു പാഴ്ശ്രമം നടത്തി. പാതി തുറന്നു…
ആരൊക്കെയോ ചുറ്റും ഓടുന്നുണ്ട്. ഏതോ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ്.. ആരെക്കെയോ കൂടി ഇവിടെ എത്തിച്ചിരിക്കുന്നു. മരിച്ചില്ല അല്ലെ! ഇനിയും തന്നില്‍ ജീവന്‍ ബാക്കിയുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നി.
അപ്പന്‍ വാഴക്കടിക്കാന്‍ കൊണ്ടുവന്ന ഫുരുഡാന്‍ കുറച്ചുകൂടി കഴിക്കെണ്ടതായിരുന്നു. അതെങ്ങിനെ? എന്തൊരു നാറ്റമാണ് അതിന്. അത്രയും കഴിച്ചതുതന്നെ വളരെയധികം പാടുപെട്ടാണ്… അതെ അവസാനിപ്പിക്കാന്‍ വേണ്ടി തന്നെയായിരുന്നു… അടിവയറ്റില്‍ ഒരു ജീവന്റെ തുടിപ്പ് വളരുന്നുണ്ടെന്നറിഞ്ഞപ്പോ!
എത്രയൊക്കെ കഥകളും സംഭവങ്ങളും ചുറ്റും നടന്നാലും പെണ്ണ് എന്നും ഒരു മണ്ടി തന്നെ !
താന്‍ സ്‌നേഹിക്കുന്ന പുരുഷന്‍ തന്നെ ഒരിക്കലും വഞ്ചിക്കില്ല എന്ന വിശ്വാസസത്യത്തില്‍ അടിയുറച്ചു ജീവിക്കും…. അവസാനം സ്വന്തമായുള്ളതെല്ലാം അടിയറവും വക്കും ആ കാല്‍കീഴില്‍
പിന്നീട് വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന നിമിഷമാണ് തിരിഞ്ഞു നോക്കുക! അപ്പോളേക്കും തിരിച്ചു കയറാന്‍ പറ്റാത്ത വിധം പടുകുഴിയില്‍ വീണു പോയിട്ടുണ്ടാകും…..
സിസ്റ്റര്‍…. വേഗം വയറു കഴുകാന്‍ തുടങ്ങൂ..
ആരോ പറയുന്നു.. ആ സ്റ്റെതെസ്‌കോപ് ഇട്ട ഡോക്ടര്‍ ആണെന്ന് തോന്നുന്നു…
അതാ! മണിഏട്ടന്റെ റേഷന്‍ കടയില്‍ മണ്ണെണ്ണ അളക്കാന്‍ വച്ചിരിക്കുന്ന ഫണല് പോലത്തെ സാധനവും അത്ര തന്നെ വീതിയുമുള്ള ഒരു പൈപ്പും കൊണ്ട് സിസ്റ്റര്‍ എന്റെ അടുത്തേക്ക് വരുന്നു! രണ്ടു ലിറ്ററിന്റെ ഒരു ജഗ്ഗുമുണ്ട് കൈയ്യില്‍!
കടത്തി അത് എന്റെ മൂക്കിലൂടെ! ഒന്നും തുമ്മാന്‍ പോലും ഭയപ്പെട്ടിരുന്ന എന്റെ മൂക്കില്‍കൂടി!
അത് കയറ്റിയപ്പോളുള്ള വേദന എനിക്ക് പറഞ്ഞറിയിക്കാന്‍ വയ്യ!
വിഴുങ്ങടി ! വിഴുങ്ങടി !
ഓക്കാനിച്ചു രണ്ടു വട്ടം. ഇട്ടതു ശരിയായില്ല !
കണ്ണ് മിഴിഞ്ഞു വന്നു.. ശ്വാസം കിട്ടുന്നില്ല. ശ്വാസ കോശത്തിലോട്ടാണ് പോയതെന്ന് തോന്നുന്നു. വലിച്ചൂരി! വീണ്ടുമിട്ടു…..
അതേ വേദന ! ഇത്തവണ വയറ്റിലോട്ടു പോയ് !
അതാ ആ ജഗ്ഗിലെ വെള്ളം ട്യൂബിലുടെ ഒഴിച്ച് എന്റെ വയര്‍ കഴുകുന്നു.
ഈശ്വരാ. ഇതിനുമാത്രം എന്ത് പാപം ഞാന്‍ ചെയ്തു ? കഴിച്ച മാത്രയില്‍ എന്നെ അങ്ങോട്ട് കൊണ്ടുപോകാമായിരുന്നില്ലെ?
അതെങ്ങിനാണ് അനുഭവിക്കണം താന്‍!
നൊന്തുപെറ്റ അമ്മയുടെയും അപ്പന്റെയും ഏക പ്രതീക്ഷ ആയിരുന്നു താന്‍. ഉയര്‍ന്ന മാര്‍ക്കോടുകൂടി പത്താം തരം പാസയപ്പോ ഡോക്ടര്‍ ആകണമെന്ന അവരുടെ മോഹത്തെയാണ് ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി താന്‍ തല്ലിത്തകര്‍ത്തു കളഞ്ഞത്!
സിസ്റ്റര്‍ ഓക്‌സിജന്‍ കുറയുന്നു. വേഗം വെന്റിലേറ്ററിനുള്ളതെല്ലാം റെഡിയാക്ക്!
അതാ കത്തി പോലുള്ള എന്തോ ഒന്ന് എന്റെ നാവിലൊട്ട് കുത്തികയറ്റുന്നു. അത് നാവിനെ താഴോട്ടു തള്ളി. അമ്മേ ശബ്ദം പുറത്തുവന്നില്ല താഴത്തെ രണ്ടു പല്ലിളകി. ഒരു ട്യൂബ് കൂടെ വായിലും കയറ്റി. നേരെ ഐ സീ യു ലൊട്ട്.
ഇടക്കെപ്പോളോ അമ്മ കയറി വന്നു എന്നെ നോക്കി പൊട്ടികരഞ്ഞുകൊണ്ട് പുറത്തേക്കോടി.
ഡോക്ടര്‍… ബി പി കുറയുന്നു. ഇ സീ ജി വേരിയെഷന്‍ ഉണ്ട് കാര്‍ഡിയാക് കംപ്‌റഷന്‍ കൊടുക്കൂ.
ആരോ നെഞ്ചില്‍ ചാടികയറി ഇടിക്കാന്‍ തുടങ്ങി. അമ്മേ കൂടം കൊണ്ടടിക്കുന്ന വേദന.. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുന്നു ഹൃദയത്തിന്‌ടെ അവസാന ഇടിപ്പും മോണിട്ടറിലൂടെ കടന്നു പൊയ്.
ആശ്വാസായി ഇനി ഈ നരകയാതന അനുഭവിക്കണ്ടല്ലോ എന്നാല്‍ യഥാര്‍ത്ഥ നരകം എന്തെന്ന് ഞാന്‍ അനുഭവിക്കാന്‍ പോകുന്നേ ഉണ്ടായിരുന്നുള്ളൂ.
ഞാനീ ലോകത്തില്‍ ഇല്ല എന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടികൊണ്ട് നിന്ന എന്റെ അപ്പനോട് ഡോക്ടര്‍: പോസ്റ്റ്മാര്‍ട്ടം ചെയ്യണം. ക്രിമിനല്‍ കേസ് ആണ് മെഡിക്കല്‍ കോളേജ് ലൊട്ട് കൊണ്ടക്കോ.
ഞാനിപ്പോ പോസ്റ്റ്മാര്‍ട്ടം ടേബിളിലണ് കിടക്കുന്നത്.
നിങ്ങളെപോലെ തന്നെയാണ് ഞാനും വിചാരിച്ചിരുന്നത് ഒരു പൂവിനുള്ളിലെ തേന്‍ പൂമ്പാറ്റ നുകരുന്ന ലാഘവത്തോടെയാണ് പോസ്റ്റ്മാര്‍ട്ടം എന്ന്! ഡോക്ടര്‍ കത്തി പുറത്തെടുക്കുന്നു പതുക്കെ ശരീരത്തില്‍ മുറിവുണ്ടാക്കുന്നു.
ഒരിക്കലുമല്ല… (ഒരു പോസ്റ്റ്മാര്‍ട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഒരിക്കലും നിങ്ങള്‍ ആത്മഹത്യയെകുറിച്ച് ചിന്തിക്കില്ല…..)
അറവുശാലയിലെ നാല്കാലികളുടെ മാംസം എങ്ങിനെ കീറിപൊളിക്കുന്നുവോ അതിലും മോശമായ രീതിയാണത്…..
അതാ ! ഒരു ജോലിക്കാരന്‍! അവന്റെ കയ്യില്‍ ഒരു ചുറ്റികയും ഉളിയും!
എന്തിനാണെന്നോ എന്റെ തലച്ചോറിനെ വെട്ടിപൊളിച്ചു പുറത്തെടുക്കാന്‍ തേങ്ങ പൊതിക്കുന്ന പോലെ പൊളിച്ചെടുത്തു അവന്‍ !
അടുത്തത് എന്റെ നെഞ്ചും ഉടലുമാണ് ലക്ഷ്യം..
കവലയില്‍കൂടി നടന്നുപോകുമ്പോള്‍ ഒളികണ്ണിട്ടെറിഞ്ഞ കമന്റുകള്‍ കേട്ട് നാണിച്ചോടിയിട്ടുണ്ട് ഞാന്‍… എന്തൊരു ഉടലാണളിയാ കടഞ്ഞെടുത്തപോലെ
ആ ഉടലാണിന്നിപ്പോ ഹിരണ്യ കശിപുവിന്റെ ഉദരം നരസിംഹം പിളര്‍ന്നിട്ടപോലെ പിളര്‍ന്നിട്ടിരിക്കുന്നത്.
എല്ലാം റെഡിയായിട്ടുണ്ട് ഡോക്ടര്‍ എടുത്തോ.
അപ്പോള്‍ മാത്രമാണ് ഞാന്‍ കണ്ടത് ആ ഡോക്ടറെ ! എന്റെ ആന്തരികവയവ്ങ്ങളുടെ സാമ്പിള്‍ ശേഖരിക്കുക മാത്രമായിരുന്നു അയാളുടെ ജോലി!
എല്ലാം കഴിഞ്ഞു എന്റെ വയര്‍ തുന്നികെട്ടാനാരംഭിച്ചു…
എവിടെ ! എവിടെ! എന്റെ തലച്ചോറ് ഞാന്‍ ചുറ്റും പരതി…. അതാ ആ ദുഷ്ട്ടന്മാര്‍ അതും വയറ്റിലാക്കി തുന്നികെട്ടിയിരിക്കുന്നു.
തലയില്‍ ഒരു പഴയ തുണി കുത്തികേറ്റി തിരിച്ച് തുന്നി. ജീവന്റെ അംശം അടര്‍ന്നുപോയാല്‍ ശവം ശവം തന്നെയായിരിക്കും.
സുഹൃത്തുക്കളെ.. ഞാനിത്രയും നേരം ഇവിടെ നിന്നത് ഇനിയെങ്കിലും സ്വയം ഇല്ലാതാകുന്നതിനുമുന്പ് ഒരു നിമിഷം ചിന്തിക്കൂ!
നമുക്ക് ദാനമായി കിട്ടിയത് ഉപേക്ഷിക്കുവാന്‍ നമുക്ക് ഒരവകാശവുമില്ല. യാതനകളില്ലാത്ത ഒരു നന്മരണം! അതിനായ് പ്രാര്‍ത്ഥിച്ചു കര്‍മ്മഫലങ്ങള്‍കൊണ്ടൊരുങ്ങൂ..
പോട്ടെ ! ആത്മാക്കളുടെ ലോകത്തേക്ക്! അവിടേയും ഇതിലും വലിയ അനുഭവങ്ങളായിരിക്കുമോ എന്നെ കാത്തിരിക്കുന്നത്? അറിയില്ല.
കടപ്പാട് : സഞ്ജന ജോസഫ്
കല്യാണത്തിന് മുൻപും പിൻപും ഫോട്ടോഷൂട്ടുകൾ അരങ്ങ് തകർക്കുന്ന, ഒടുവിലവ ഫസ്റ്റ് നൈറ്റ് വരെ എത്തി നിൽക്കുന്ന ന്യൂ ജെൻ കാലമാണ് ഇന്ന് കേരളത്തിൽ. അതിനൊത്ത് തന്നെ ഫോട്ടോഗ്രാഫർമാരും സ്റ്റുഡിയോകളും വളർന്ന് തുടങ്ങുന്ന കാലവും.
ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുന്നത് അങ്ങനെയൊരു ഫോട്ടോഷൂട്ടാണ്. Pinnacle Event Planners എന്ന വെഡിങ് പ്ലാനേർസ് കമ്പനി ഈയിടെ പങ്ക് വെച്ച റാം & ഗൗരി എന്നീ വധു വരന്മാരുടെ ഗ്ലാമറസ് പ്രീ വെഡിങ് ഫോട്ടോസ് ആണ് തരംഗമാകുന്നത്.
ചിത്രങ്ങൾ കാണാം



ഈ ഒറ്റ ഫോട്ടോഷൂട്ട് കൊണ്ട് തന്നെ Pinnacle Event Planners ന്റെ പേജിലേക്ക് ആരാധകരുടെ ഒഴുക്കാണ്. മാത്രമല്ല റാം & ഗൗരി എന്നീ വധു വരന്മാർക്കായും ആരാധകർ സോഷ്യൽ മീഡിയ തിരഞ്ഞ് തുടങ്ങിയിരിക്കുന്നു
ഇരുപത്തിഅയ്യാരിത്തലോളം ആടുകളുമായി പോവുകയായിരുന്ന ചരക്കു കപ്പല്‍ റൊമാനിയ തീരത്തുവെച്ച് മറിഞ്ഞു. മൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കരിങ്കടൽ തീരത്തെ തെക്ക്-കിഴക്കൻ നഗരമായ കോൺസ്റ്റാനിയയ്ക്ക് സമീപമുള്ള മിഡിയ തുറമുഖം വിട്ട് പോകുമ്പോഴാണ് ക്യൂന്‍ ഹിന്ദ് എന്ന പേരുള്ള കപ്പല്‍ അപകടത്തില്‍ പെട്ടത്. സിറിയൻ പൗരന്മായ 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനാംഗങ്ങളും റൊമാനിയൻ തീരസംരക്ഷണ സേനയും ഉൾപ്പടെയുള്ള സംയുക്ത സേനയാണ് ആടുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
കപ്പലിനു സമീപത്തുകൂടെ നീന്തുന്നതായി കണ്ടെത്തിയ 32 ആടുകളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. കൂടുതല്‍ ആടുകള്‍ മുങ്ങിമരിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. ഇതിനകംതന്നെ കുറച്ചു ആടുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കോൺസ്റ്റാനിയയിലെ അടിയന്തര സേവനങ്ങളുടെ വക്താവ് സ്റ്റോയിക്ക അനാമരിയ പറഞ്ഞു. രാത്രി വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്നു പുലര്‍ച്ചെമുതല്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സംയുക്ത സുരക്ഷാ സേന അറിയിച്ചിരുന്നു.
അതേസമയം, ഒരു ക്രൂ അംഗത്തെ ഹൈപ്പര്‍തെര്‍മിയ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം കടലില്‍ വീണിരുന്നുവെന്നും ബാക്കി എല്ലാവരും ഹാര്‍ബറില്‍തന്നെ സുരക്ഷിതരാണെന്നും അനാമരിയ പറഞ്ഞു. കപ്പൽ മറിയാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആടുകളെ രക്ഷപ്പെടുത്തുന്നതിനും കപ്പൽ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനം അവസാനിപ്പിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് നവംബർ 23-നാണ് ക്യൂന്‍ ഹിന്ദ് മിഡിയ തുറമുഖത്ത് എത്തിയതെന്ന് റൊമാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖത്തുനിന്ന് ഏതാനും മീറ്ററുകള്‍ അകലെവെച്ചാണ് കപ്പല്‍ മരിഞ്ഞതെന്നു ദൃശ്യങ്ങളില്‍ കാണാം. അടുത്തുള്ള വ്യാവസായിക പെട്രോകെമിക്കൽ ശാലകളിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനാണ് ഈ തുറമുഖം പ്രധാനമായും ഉപയോഗിക്കുന്നത്. യൂറോപ്യൻ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റൊമാനിയ. വലിയ ചരക്കുകപ്പലുകളില്‍ മൃഗങ്ങളെ കയറ്റിഅയക്കുന്നതിനും ഈ തുറമുഖമാണ് ഉപയോഗിക്കുന്നത്.
അതിനിടെ, ക്യൂന്‍ ഹിന്ദ് അട്ടിമറിക്കപ്പെട്ടതാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റൊമാനിയയിലെ കന്നുകാലി വളര്‍ത്തുന്നവരുടെ സംഘടനയും മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.
മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിലേക്ക് പതിച്ച് ഹൈദരാബാദില്‍ സ്ത്രീ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിതവേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ത്താണ് അപകടം സംഭവിച്ച കാര്‍ നിലംപതിച്ചത്. അപകട സമയത്ത് റോഡിലൂടെ മകളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. കാറില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്. 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരാബാദ് പോലീസ് പറയുന്നു.
നവംബര്‍ നാലിനായിരുന്നു മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ആളുകള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നുണ്ട്.
വിമാനത്തിന് തൊട്ടരികെ ഇടിമിന്നൽ. ന്യൂസിലാൻഡിലെ എമിറേറ്റ്സ് ഫ്ലൈറ്റ് യാത്രക്കാരാണ് നടുങ്ങിയത്. നവംബർ 20–നാണ് വിമാനത്തിനരികെ മിന്നൽ രൂപപ്പെട്ടത്. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
എയർപോർട്ടിലുണ്ടായിരുന്ന പൈലറ്റാണ് ചിത്രം പകർത്തിയത്. പറന്നിറങ്ങുന്ന വിമാനത്തിനരികിലായാണ് മിന്നലേറ്റത്. പ്ലെയിനിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത് വൈകിയാണ്. കാലാവസ്ഥ വളരെ മോശമായതാണ് ഇതിന് കാരണമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. അതേസമയം യാത്രക്കാരെല്ലാം തന്നെ സുരക്ഷിതരാണെന്നും അവർ അറിയിച്ചു.
ദേവിയെ തൊഴുതുകൊണ്ട് നിന്ന ഭക്തന്‍, തുടര്‍ന്ന് കാണുന്നത് ദേവിയുടെ വെള്ളിക്കിരീടം അടിച്ചുമാറ്റുന്നത്. കള്ളന്റെ പ്രാര്‍ത്ഥനയും മോഷണവും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞു. ഒരുനിമിശം ദേവിയുടെ വിഗ്രഹത്തിനുമുന്നില്‍ നിന്നു തൊഴുതു. താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറഞ്ഞ് ഏത്തമിടുകയായിരുന്നു.
പിന്നീട് തന്നെ ആരും ശ്രദ്ധിക്കില്ലെന്നും നോക്കിയ കള്ളന്‍ ദേവിയുടെ വിഗ്രഹത്തിലുള്ള വെള്ളിക്കിരീടം അടിച്ചുമാറ്റി ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചു. ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തിലാണ് സംഭവം. വൈകിട്ടാണ് മോഷണം നടക്കുന്നത്. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന്‍ അടിച്ചുമാറ്റിയത്. ഇതിന് 10,000 രൂപയോളം വിലവരും.
പൂജാരിയടക്കം സ്ഥലത്തുനിന്ന് മാറിയെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്. ബൈക്കിലാണ് ഇയാള്‍ എത്തിയത്. ക്ഷേത്രത്തില്‍ നിന്ന് ബൈക്കില്‍ കയറി വേഗത്തില്‍ പോകുന്നതും ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.
ലാഭരഹിത കമ്പനികളും, സംഘടനകളും മറ്റും ഉപയോഗിച്ചിരുന്ന ഡോട്ട് ഓആര്‍ജി (.org) ഡൊമെയ്ന്‍ പേര് ഇനി സ്വകാര്യ കമ്പനിക്ക് സ്വന്തം. ഡൊമെയ്നുകളുടെ ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന അന്താരാഷ്ട്ര ഏജന്‍സി ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍റ് നമ്പേര്‍സ് (ഐസിഎഎന്‍എന്‍) അനുമതി നല്‍കിയതോടെയാണ് ഇതുവരെ ഒരു സന്നദ്ധ സംഘടനയുടെ കീഴിലുണ്ടായിരുന്ന ഡോട്ട് ഓആര്‍ജി എത്തോസ് ക്യാപിറ്റല്‍ എന്ന സ്വകാര്യ സ്ഥാപനം വാങ്ങിയത്.
ഓര്‍ഗനൈസേഷന്‍ എന്നതിന്‍റെ ചുരുക്കമാണ് .ORG എന്നത്. 1985 ല്‍ രൂപം നല്‍കിയ ഈ ഡൊമെയ്ന്‍. 2003 മുതല്‍ അനുവദിച്ചിരുന്നത് പബ്ലിക്ക് ഇന്‍ററസ്റ്റ് റജിസ്ട്രി ആയിരുന്നു. ആദ്യം ലാഭ രഹിത സ്ഥാപനങ്ങളെയും, സംഘടനകളെയും ഉദ്ദേശിച്ചാണ് ഇത് ഉണ്ടാക്കിയെങ്കിലും പിന്നീട് ഇത് എടുത്തു കളഞ്ഞു. സര്‍വകലാശാലകള്‍, വിദ്യാലയങ്ങള്‍, എന്‍ജിഒകള്‍ എന്നിവയാണ് പ്രധാനമായും .ORG ഡൊമെയ്ന്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് ലോകത്ത് ഒരു കോടിയോളം സൈറ്റുകള്‍ ഈ ഡൊമെയ്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്ക്.
ലാഭരഹിത സംഘടനകള്‍ക്ക് വേണ്ടി എന്ന ആശയം ഉള്ളതിനാല്‍ .ORG ഡൊമെയ്ന് വില കുറവായിരുന്നു. എന്നാല്‍ പുതിയ അവസ്ഥയില്‍ സ്ഥിതിമാറും എന്നാണ് റിപ്പോര്‍ട്ട്. .ORG ഡൊമെയ്ന്‍ സ്വന്തമാക്കിയ എത്തോസ് ക്യാപിറ്റല്‍ ഇതിന്‍റെ വിലകൂട്ടിയേക്കാം. എന്നാല്‍ ഇത്തരം വാദങ്ങളെ തള്ളിയാണ് ഐസിഎഎന്‍എന്‍ ഈ കൈമാറ്റത്തിന് അംഗീകാരം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഈ ഇടപാട് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ചില ടെക് വിദഗ്ധര്‍ ഐസിഎഎന്‍എന് പരാതി നല്‍കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സൊസേറ്റിയുടെ .ORG വില്‍ക്കാനുള്ള തീരുമാനം മണ്ടത്തരം എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ അവസാനം രൂപീകരിക്കപ്പെട്ട കമ്പനിയാണ് എത്തോസ് ക്യാപിറ്റല്‍ എന്നാണ് മറ്റൊരു ആരോപണം. ഇവര്‍ നവംബര്‍ ആദ്യം .ORG വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
എത്തിയോസ് ക്യാപ്റ്റല്‍സിന്‍റെ ചില ഉന്നതര്‍ മുന്‍പ് ഐസിഎഎന്‍എന്നില്‍ പ്രവര്‍ത്തിച്ചവരാണ് എന്നാണ് സെര്‍ച്ച് എഞ്ചിന്‍ ജേര്‍ണല്‍ പോലുള്ള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിഎഎന്‍എന്നില്‍ പ്രവര്‍ത്തിച്ചവരും എത്തിയോസും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചാര്‍ട്ടും മറ്റും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
എന്തായാലും ഡൊമെയ്ന്‍ വില്‍പ്പന 2020 ഓടെ മാത്രമേ പൂര്‍ണ്ണമായും പൂര്‍ത്തിയാകൂ എന്നാണ് ഇന്‍റര്‍നെറ്റ് സൊസേറ്റി അറിയിക്കുന്നത്. അതായത് ഇപ്പോഴുള്ള .ORG റജിസ്ട്രേഷനുകള്‍ക്ക് 2020 ആദ്യപാദം വരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെങ്കിലും. അത് കഴിഞ്ഞ് നിരക്കില്‍ അടക്കം അവ്യക്തതയുണ്ട്.
ഓസ്ട്രേലിയയിൽ കാട്ടുതീയിൽ നിന്നും ക്വാല മൃഗത്തെ രക്ഷിച്ച് യുവതി. സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞാണ് യുവതി ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്വാല എന്ന മൃഗത്തെ രക്ഷിച്ചത്. ഈ പ്രവര്‍ത്തിയിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് ടോണി എന്ന യുവതി.
കാട്ടുതീ കണ്ട് പേടിച്ച് പ്രാണരക്ഷാർത്ഥം മരത്തിനു മുകളിലേക്ക് ഓടിക്കയറുന്ന ക്വാലയെ കണ്ട് ഉടൻ തന്നെ താൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ച് യുവതി തീയിൽ നിന്നും രക്ഷിക്കുന്നത് വീഡിയോയിൽ കാണാം. തീയില്‍ നിന്ന് രക്ഷിച്ച ശേഷം കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് ക്വാലയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചുകൊടുക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട് ടോണി.
ദോഹമാസകലം പൊള്ളലേറ്റ ക്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ വലിയ കാട്ടുതീയാണിത്. ഏകദേശം 350 ക്വാലകള്‍ക്കാണ് ഇക്കൊല്ലത്തെ കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ക്വാലകള്‍ മാത്രമല്ല മറ്റ് വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായതാണ് സൂചന.