Social Media

ശാസ്താംകോട്ടയില്‍ സദാചാരവാദികളുടെ വിലക്കിനെ വെല്ലുവിളിച്ച് ഒരുമിച്ചിരുന്ന് ചെറുപ്പക്കാര്‍. ശാസ്താംകോട്ട കോളേജ് റോഡില്‍ ജീവന്‍ സ്റ്റുഡിയോയുടെ സമീപത്തുള്ള ആല്‍ത്തറയിലാണ് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ചത്. ‘പെണ്‍കുട്ടികള്‍ ഒരുമിച്ച് ഇരിക്കരുത്’ എന്ന ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്ത് തൂക്കിയിരുന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടപെടല്‍.

ബോര്‍ഡിന് കീഴെ മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വിലക്കുന്ന ബോര്‍ഡ് കീറി എറിഞ്ഞെന്നും ‘എല്ലാവര്‍ക്കും ഇരിക്കാം’ എന്ന് പുതിയ ബോര്‍ഡ് തൂക്കിയെന്നും ശാസ്താംകോട്ട സ്വദേശിയായ അഖില്‍ രാജ് എസ് സാഹിതി ഫേസ്ബുക്കില്‍ കുറിച്ചു.

അഖില്‍ രാജിന്റെ പ്രതികരണം

‘ഇവിടെ പെണ്‍കുട്ടികള്‍ ഇരിക്കരുത്’ എന്നൊരു ബോര്‍ഡ് ശാസ്താംകോട്ടയില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. ഇങ്ങനെ ഉള്ള തിട്ടൂരങ്ങള്‍ ശാസ്താംകോട്ടയില്‍ അനുവദിച്ചു തരില്ല, ആല്‍ത്തറ ആ ബോര്‍ഡ് വെച്ച ടീമിന്റെ തന്തയുടെ വകയൊന്നുമല്ല, ഇവിടെ ആണും ഇരിക്കും പെണ്ണും ഇരിക്കും. ബോര്‍ഡ് വെച്ചവര്‍ക്ക് കാര്യം മനസ്സിലായെന്ന് വിശ്വസിക്കുന്നു.’

അഖിലിന്റെ പോസ്റ്റിന് കീഴില്‍ യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളെത്തി. ‘അയ്യപ്പന്റെ ബോര്‍ഡിന് മുന്നില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ നടക്കുന്നു’, ‘എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രം വിലക്ക്’, ‘ആണും പെണ്ണും ഇരുന്ന് കോപ്രായം കാണിക്കുന്നത് തെറ്റാണ്’, ‘ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രം ആയി ബന്ധമുള്ള ഒരു ആല്‍ത്തറ ആണ് ശാസ്താംകോട്ട കോളേജ് റോഡില്‍ ഉള്ളത്. അവിടെ നടക്കുന്ന പേക്കൂത്ത് കണ്ടാല്‍ അമ്പരന്ന് പോകും’, ‘ആല്‍ത്തറയില്‍ പെണ്ണുങ്ങള്‍ ഇരുന്നാല്‍ എന്താ ആല്‍ മരം കടിക്കുമോ?’, ‘ചില മനുഷ്യ മനസ്സുകള്‍ ചെറുതാകുകയാണ്’..എന്നിങ്ങനെയാണ് കമന്റുകള്‍.

ഗ്രേറ്റർ നോയ്ഡയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി പോലീസുകാർ. കൊടുംതണുപ്പിൽ അവശയായ പെൺകുട്ടിയെ മുലയൂട്ടി ജീവൻ സംരക്ഷിച്ചതാകട്ടെ പോലീസുകാരന്റെ ഭാര്യയും. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിനെ മുലയൂട്ടിയത്.

ഡിസംബർ ഇരുപതാം തീയതിയാണ് നോളജ് പാർക്കിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ പോലീസ് കണ്ടെത്തുമ്പോൾ തണുപ്പ് കൊണ്ടും വിശപ്പുകൊണ്ടും കുട്ടി അവശനിലയിലായിരുന്നു. വാരിയെടുത്ത് പോലീസുകാർ സ്‌റ്റേഷനിലെത്തിച്ചു.

കുഞ്ഞ് നിർത്താതെ കരയുന്നത് കണ്ട് ജ്യോതി മുലയൂട്ടാൻ സന്നദ്ധയായി രംഗത്ത് വരികയായിരുന്നു. കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോൾ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാൻ തീരുമാനിച്ചതെന്നും ജ്യോതി പറയുന്നു. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

പഞ്ചനക്ഷത്ര ഹോട്ടലിൽ വിവസ്ത്രയായി വന്ന് ഒച്ചപ്പാടുണ്ടാക്കിയ വിദേശ വനിതയുടെ വീഡിയോ വൈറൽ . റൂമിൽ നിന്നും വസ്ത്രമേതും ധരിക്കാതെ ഹോട്ടലിന്റെ ഇടനാഴിയിലേക്കിറങ്ങി ഹോട്ടൽ ജീവനക്കാരുമായി ഇവർ തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ ഉച്ചത്തിൽ ശബ്ദം വയ്ക്കുകയും അവിടെ നിന്ന് തിരിയുകയും ചെയ്യുകയായിരുന്നു ഇവർ. ഹോട്ടൽ ജീവനക്കരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. മുഴുവൻ സംഭവവികാസങ്ങളും ഫോണിൽ വീഡിയോഗ്രാഫ് ചെയ്യപ്പെട്ടു.

വീഡിയോ വൈറലാകാൻ അധിക സമയം എടുത്തില്ല. രാജസ്ഥാനിലെ ജയ്‌പൂരിലെ ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. സംഭവം ഹോട്ടൽ ജീവനക്കാർക്കിടയിൽ അലോസരം സൃഷ്‌ടിച്ചു. ഒരു ഹോട്ടൽ ജീവനക്കാരിയെ തലമുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞ് കൊണ്ട് ആക്രമണം നേരിട്ട യുവതി സംഭവസ്ഥലത്തു നിന്നും മാറി. ഇവർ ക്ഷോഭിക്കാൻ ഉള്ള കാരണം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം:

 


ഇവരെ ഇനി ഇന്ത്യയിലേക്ക് വരാൻ അനുവദിക്കരുത് എന്നും, ഇവർക്ക് തക്കതായ ശിക്ഷ വാങ്ങിനൽകണമെന്നും പലരും കമന്റ് ചെയ്‌തു.

ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി പതിനഞ്ചുകാരന്‍ ഗുരുതരാവസ്ഥയിലായി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മോതിരം കുടുങ്ങി ജനനേന്ദ്രിയം വീര്‍ത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഡോക്ടര്‍മാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്‌ലക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.

ശനിയാഴ്ച യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞു. ഊരിയെടുക്കാന്‍ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.

കൃപാസനത്തിലെ പ്രാർത്ഥനയും അത്ഭുതങ്ങളും പത്രവും എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തകളാണ്. ഒട്ടേറെ പേർ നെഗറ്റീവായി എഴുതുമ്പോൾ തങ്ങളുടെ സ്വന്തം അനുഭവം പങ്കുവെച്ച് രംഗത്ത് വരുന്നവരും കുറവല്ല. അടുത്തകാലത്ത് സിനിമ സീരിയൽ നടി ധന്യയുടെ കൃപാസനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് എതിരെയും ഒട്ടേറെ പേർ ട്രോളുകളുമായി രംഗത്ത് വന്നിരുന്നു.

എന്നാൽ കൃപാസനത്തെക്കുറിച്ച് അൽഫോൻസാമ്മ എന്ന സീരിയലിലൂടെ പ്രശസ്തയായ പ്രമുഖ നടിയായ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…

കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചർച്ചാ വിഷയം.. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ,

2018 അവസാനം – 2019 തുടക്കം ആണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നു. നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ, ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും, ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞു പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ.ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ..ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.

ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ “Light a candle request prayer” എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു . സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല.ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങൾക്ക് അത്ഭുതം നടന്നത് എന്ന്.

വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം…ഏതു??അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് ചെയ്ത് തീർക്കൂ.. കാരണം “പുല്ലിന് തുല്യംമേ നരനുടെ നാളുകൾ “

ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു അധ്യാപകൻ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകൻ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.

മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ” എന്നാണ് വിദ്യാർഥി മറുപടി നൽകിയത്.

വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകൻ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാർത്ഥി മറുചോദ്യമെറിഞ്ഞു.

തുടർന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.

മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ബിനാകുമാരിയാണ് സോമൻനായർക്ക് വധുവായത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും മക്കളും കൊച്ചുമക്കളും സന്നിഹിതരായി.

റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സോമൻനായർ. പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപാണ് സോമൻനായരുടെ ഭാര്യ മരിച്ചത്. മൂന്ന് മക്കളാണുള്ളത്. ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് ലോകത്തോട് വിടപറഞ്ഞത്. ബിനാകുമാരിയുടെ വിവാഹത്തിനായി മുൻകൈ എടുത്തത് സഹോദരൻ ടിഡി പ്രവീണും.

ഒരു മകൾ മാത്രമാണ് ഉള്ളത്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മക്കളും സമ്മതം മൂളിയ ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.

ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി യുനെസ്കോ അംഗീകരിച്ച മായൻപിരമിഡിൽ അനധികൃതമായി കയറി നൃത്തം ചെയ്ത യുവതിയെ ആക്രമിച്ച് ജനങ്ങൾ. മെക്സിക്കൻ സ്വദേശിയായ അബീഗയിൽ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്.

ചരിത്ര പ്രാധാന്യമുള്ള പ്രദേശത്ത് യുവതി പെരുമാറിയത് പ്രകോപനപരമായാണെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികളിലാരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മായൻ പിരമിഡിലേക്ക് സഞ്ചാരികൾ കയറുന്നത് അധികൃതർ മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്.

പടവുകൾ കയറിത്തുടങ്ങിയപ്പോഴേ സന്ദർശനത്തിനെത്തിയവർ യുവതിയെ വിലക്കി. പക്ഷേ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുയായിരുന്നു അബീഗയിൽ. മുകളിലെത്തിയ ശേഷം നൃത്തം ആരംഭിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവതിയെ താഴെയിറക്കി. തുടർന്നാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. അസഭ്യവർഷവുമായി ചുറ്റും കൂടിയ ആളുകൾ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.

മനപ്പൂർവം നിയമം ലംഘിച്ച യുവതിക്ക് ജയിൽ ശിക്ഷ നൽകണമെന്നാണ് ചുറ്റും കൂടിയവർ ആവശ്യപ്പെട്ടത്. മെക്സിക്കൻ സ്വദേശി തന്നെയാണ് യുവതി. അരമണിക്കൂറോളം ഇവരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ച ശേഷം 260 ഡോളർ പിഴ ചുമത്തി വിട്ടയച്ചു.

മായൻ പിരമിഡ് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ നിർമിക്കപ്പെട്ട ക്ഷേത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008 ൽ പിരമിഡിലേക്ക് കയറിയ സഞ്ചാരി വീണ് മരിച്ചതോടെയാണ് വിലക്കേർപ്പെടുത്തിയത്.

 

സൗദി അറേബ്യയോട് അനായാസ ജയം പ്രതീക്ഷിച്ചെത്തിയ അര്‍ജന്റീന അപ്രതീക്ഷ തോല്‍വി വഴങ്ങിയത് ആഘോഷമാക്കി ട്രോളന്‍മാര്‍.

പുള്ളാവൂര്‍ പുഴയിലെ മീന്‍ മുതല്‍ മത്സരത്തിലെ ഓഫ്‌സൈഡ് ട്രാപ്പ് വരെ ട്രോളിന് തിരക്കഥയായി. ഒട്ടും പ്രതീക്ഷിക്കാതെ അര്‍ജന്റീന തോറ്റതോടെ ട്രോളുകള്‍ പ്രചരിപ്പിക്കാന്‍ മറ്റ് ടീമുകളുടെ ആരാധകര്‍ക്ക് ആവേശമാകുകയും ചെയ്തു.

സഹോദര ബന്ധം തുറന്നുകാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനിയത്തിക്ക് ചേട്ടന്‍ ഒരു സ്‌കൂട്ടര്‍ സമ്മാനിക്കുന്നതിന്റെ വീഡിയോയാണിത്.

കാഴ്ചക്കാരുടെ ഹൃദയം തൊടുന്ന വീഡിയോയാണിത്. ചേട്ടന്‍ നല്‍കിയ സ്‌കൂട്ടര്‍ കണ്ടതോടെ അനിയത്തിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുകയാണ്. സഹോദരന്‍ സര്‍വേഷ് ആണ് ഐശ്വര്യയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചത്.

പിന്നാലെ അവള്‍ ചേട്ടനെ കെട്ടിപിടിച്ച് കരയുന്നതും കാണാം. സഹോദരബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഈ വീഡിയോ ഐശ്വര്യ ബന്ദനീ എന്ന ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് ആണ് പങ്കുവെച്ചത്.

്ഈ വീഡിയോ ഒരു കോടിയിലധികം കാഴ്ചക്കാരാണ് കണ്ടത്. വിഡിയോ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞെന്നും രണ്ടു പേരും എന്നും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടേയെന്നും പലരും കമന്റുകള്‍ ചെയ്തു.

RECENT POSTS
Copyright © . All rights reserved