Social Media

ജന്മദിനാഘോഷങ്ങള്‍ക്കിടെ യുവാവ് കേക്കുമുറിച്ചത് തോക്കുപയോഗിച്ച് . തോക്കുപയോഗിച്ച യുവാവിനായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഉത്തര്‍പ്രദേശിലെ ബഗ്പടിലാണ്  പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ യുവാവ് തോക്കുപയോഗിച്ച് കേക്കുമുറിച്ചത്. സുഹൃത്തുക്കളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെ പിറന്നാളുകാരനായ യുവാവ് കേക്ക് മുറിക്കുന്നതിന് മുമ്പ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു.

ബിജോ തോമസ് അടവിച്ചിറ

മത സ്വാഹാർദ്ദവും നന്മ്മയും നിറഞ്ഞ പഴമയുടെ ഒരു ബിസിനെസ്സ് വിജയ കഥ, ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാലഘട്ടം മാറിക്കൊണ്ടരിക്കുന്നു. സ്വഹൃദം ഇപ്പോൾ ഓർമ്മകളിൽ മാത്രം സൂക്ഷിക്കുന്ന പഴയ തലമുറയും. ഇൻറർനെറ്റിൽ സൂക്ഷിക്കുന്ന പുതുതലമുറയും. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറിപൂണ്ട് ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും നാട്ടിൽ വര്ഷങ്ങളായി സ്വാഹ്ര്ദം കത്ത് സൂക്ഷിച്ച നൻമ്മനിറഞ്ഞ നമ്മുടെ മുൻതലമുറയും ഇങ്ങനെ ജീവിച്ചിരുന്നു എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എങ്കിലും ഈ പോസ്റ്റ് സാധിക്കും. നൻമയും നർമ്മവും നട്ടുവർത്തമാനായും നിറഞ്ഞ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായ ഈ കാലഘട്ടത്തിനു നല്ല കുറച്ചു ഓർമ്മകൾ എങ്കിലും ആകട്ടെ ഈ കഥ

നന്മ്മനിറഞ്ഞ മതസ്വാഹാർദ്ദത്തിന്റെ ആ ബസ് കഥ വായിക്കാം

ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്” ഹിന്ദുവായ കെ കേശവൻ നായരുടെയും മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്, ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളെ സങ്കൽപ്പിക്കാൻ പറ്റുമോ? അതെ ഇവർ രണ്ടു പേരും ചങ്ങനാശ്ശേരിയുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായിരുന്നു, സ്വന്തം മക്കളെക്കാൾ വണ്ടിയിലെ സ്നേഹിച്ചിരുന്നവർ, അന്നത്തെ കാലത്ത് ഒരു ബസ് സർവീസ് എന്നാൽ ബിസിനസ്സ് മാത്രമായിരുന്നില്ല ഒരു ജന സേവനം കൂടിയായിരുന്നു.

പണ്ട് ബസ് ഉടമസ്ഥൻ എന്നാൽ ബസിന്റെയും തൊഴിലാളികളുടേയും കാര്യം മാത്രം നോക്കിയാൽ പോര. വണ്ടികളുടെ യാത്ര സുഗമാക്കുവാൻ ഓഫിസുകൾ കയറി ഇറങ്ങണം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ വീതി കൂട്ടാനും, പാലങ്ങളും കലുങ്കുകളും നന്നാക്കുവാനും, റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ചു മാറ്റാനും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അന്ന് കിഴക്കൻ മേഖലയിലെ മലയോര കർഷകരെ ചങ്ങനാശ്ശേരിയുമായി അടുപ്പിച്ച കണ്ണിയായിരുന്നു സെന്റ് ജോർജ് ബസ്, ചങ്ങനാശ്ശേരിയിൽ കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ചങ്ങനാശ്ശേരിയിൽ പുതിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു ടൗണിലെ തിരക്കും വർധിച്ചു,

മത സൗഹാർദ്ദത്തിന്റെ പിള്ള തൊട്ടിലായ ചങ്ങനാശ്ശേരിയുടെ രാജവീഥികളിലൂടെ അതിന്റെ തന്നെ പ്രതീകങ്ങളായ സെന്റ്‌ ജോർജ് ബസുകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരു കാലത്ത് ചങ്ങനാശ്ശേരിയുടെ ആവിശ്യവും, അഭിമാനവും, അലങ്കാരവുമായിരുന്നു, ഇങ്ങനെ ഒരു സംരംഭം ഇതിനു മുമ്പ് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല

ചങ്ങനാശ്ശേരി – ഏലപ്പാറ, ചങ്ങനാശ്ശേരി – വേങ്കോട്ട, കുളത്തൂർ മുഴി, പൊന്തൻപുഴ, ചുങ്കപ്പാറ കോട്ടാങ്ങൽ, ചങ്ങനാശ്ശേരി – മാന്നാർ , മാവേലിക്കര തൃക്കുന്നപ്പുഴ, ചങ്ങനാശ്ശേരി – ശാസ്‌താംകോട്ട അങ്ങനെ നാലഞ്ചു റൂട്ടുകൾ. എല്ലാം ജനകീയം, ബസ്സിലും വർക്ഷോപ്പിലുമായി നാൽപതോളം തൊഴിലാളികൾ,

ഒടുവിൽ അവരുടെ ബിസിനെസ്സ് തകർക്കാനും തൊഴിലാളികളുടെ മനസ്സിൽ വിഷം കുത്തിവച്ചു സ്വാർത്ഥതല്പരകഷികൾ രംഗത്ത് വന്നു തൊഴിലാളി സമരം നടത്തി ബസ് സർവീസ് പൂട്ടിച്ച ഒരു പിനപ്പുറ കഥ കുടി ഉണ്ട്. തൊഴിലാളികളെ കരുവാക്കി ചിലർ കമ്പനി പൊളിക്കാൻ ശ്രമം നടത്തിയത്. ശംബളവും ബോണസ്സും കൂട്ടിത്തരണമെന്ന് ആവിശ്യപ്പെട്ട് ഉടമകളുടെ വീട്ടു പടിക്കൽ സമരം തുടങ്ങിയത്, മാസങ്ങളോളം വണ്ടികൾ ഓടാതെ കിടന്നു, ഈ തൊഴിലാളികളും അതിന്റെ നേതാക്കന്മാരും വർഷങ്ങളോളം തങ്ങളെ തീറ്റി പോറ്റിയ ആ വാഹനങ്ങളെ നിഷ്‌കരുണം തള്ളി അതിന്റെ മുന്നിരുന്നു മുദ്രവാക്യം വിളിക്കാനും കോടി പാറിക്കാനും വീറു കാട്ടി, അവസാനം ആ ബസ്സുകളുടെ ശവക്കുഴി അവർ തന്നെ തോണ്ടി, ആറു മാസം സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിച്ചു. അങ്ങനെ ഒരു ചരിത്രവും അതിന്റെ കൂടെ അവസാനിച്ചു.

എങ്കിലും നമ്മൾ പറഞ്ഞു വന്നത് ആ സ്വഹൃദത്തിന്റെ കഥ തന്നെ…..

കടപ്പാട് : ചങ്ങനാശേരി ജംഗ്ഷൻ ഫേസ് ബുക്ക് കൂട്ടായ്മ്മ

ആറുവയസ്സുകാരി വാങ്ങിയ വീടിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. അമ്പത്തിയഞ്ച് കോടിയുടെ വീടും സ്ഥലവും സ്വന്തമാക്കിയാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ബോറം കിം എന്ന കൊച്ചുമിടുക്കി ശ്രദ്ധ നേടിയത്. അച്ഛനുമമ്മയുമൊന്നുമല്ല ഇവൾക്കിത് വാങ്ങി നൽകിയത്. വെറും ആറാം വയസ്സിൽ നന്നായി അധ്വാനിച്ചു തന്നയാണ് ബോറം ഇത്രയും വലിയ സ്വത്ത് സ്വന്തമാക്കിയത്.

സ്വന്തമായി ഒരു ടോയ് റിവ്യൂ യു ട്യൂബ് ചാനൽ ഉണ്ട് ഈ മിടുക്കിക്ക്. 13.7 മില്യൺ സബ്സ്ക്രൈബേഴ്സാണ് കക്ഷിയുടെ ടോയ് റിവ്യൂ ചാനലിന്. കൂടാതെ ഒരു വിഡിയോ വ്ലോഗ് അക്കൗണ്ട് കൂടെയുണ്ട് ബോറത്തിന്. അതിനുള്ള സബ്സ്ക്രൈബേഴ്സാകട്ടെ 17.6 മില്യണും. മൊത്തം 30 മില്യണാണ് സബ്സ്ക്രൈബേഴ്സ്. ഈ മിടുക്കിയുടെ യു ട്യൂബ് ചാനലുകളിൽ നിന്നുള്ള പ്രതിമാസം വരുമാനം പല വമ്പൻമാരുടെ വരുമാനത്തേക്കാൾ വലുതാണ്. ഏകദേശം ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് മാസം ഈ ചാനലുകളിലൂടെ ഇവൾ സമ്പാദിക്കുന്നത്.

ഈ പെൺകുട്ടിയുടെ ഒരോ വിഡിയോയ്ക്കും 300 മില്യണിലധികം കാഴ്ചക്കാരാണുള്ളത്. ‘Cooking Pororo Black Noodle’ എന്ന വിഡിയോയ്ക്കാണ് ഏറ്റവും അധികം സബ്സ്ക്രൈബേഴ്സ് ഉള്ളത്. പക്ഷേ ബോറത്തിന്റെ ചില വിഡിയോകൾ അല്പം പ്രശ്നമുള്ളതാണെന്നു കാണിച്ച് നിരവധി പരാതികളും ഉയർന്നിരുന്നു. അച്ഛന്റെ പേഴ്സിൽ നിന്നും ബോറം പണം മോഷ്ടിക്കുന്നുന്ന വിഡിയോയും കാറോടിക്കുന്ന വിഡിയോയുമാണ് ഇവ. കുട്ടികളിൽ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുമെന്ന കാരണത്താൽ ഇവ സർക്കാർ നിരോധിച്ചിരിക്കുകയാണ് .

ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് മറുപടി നല്‍കി സൊമറ്റോയുടെ സ്ഥാപകന്‍. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെയാണ് സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്‍റെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

ഇന്തൊനേഷ്യയിലെ ബാലിയിൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇന്ത്യക്കാർക്ക് മുഴുവൻ നാണക്കേടുണ്ടാക്കിക്കൊണ്ട് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. 2 മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളുടെ തുടക്കത്തിൽ ഹോട്ടൽ ജീവനക്കാരൻ സഞ്ചാരികളുടെ ബാഗുകൾ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്.വിനോദസഞ്ചാരത്തിനെത്തി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം ബാഗ് പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനോട് കുടുംബം വാഗ്‌വാദത്തിലേർപ്പെടുന്നതും. അതിനെ വകവെയ്ക്കാതെ ഹോട്ടൽ ജീവനക്കാരൻ കുടുംബത്തിന്റെ ബാഗുകൾ പരിശോധിക്കുകയും ചെയ്യുന്നു. പരിശോധിച്ച ബാഗുകളിൽ നിന്നും ഹോട്ടൽ മുറിയിലുണ്ടായിരുന്ന ടൗവലുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ അയാൾ പുറത്തെടുത്തു. അതോടെ വിനോദ സഞ്ചാരത്തിനു വന്ന ആ കുടുംബം ചുവടുമാറ്റി.

” ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഇതൊരു ഫാമിലി ടൂർ ആണ്. ഇതിന്റെയൊക്കെ പണം ഞങ്ങൾ നിങ്ങൾക്കു നൽകാം. ഞങ്ങളെ പോകാൻ അനുവദിക്കണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഫ്ലൈറ്റ് മിസ് ആകും” എന്നൊക്കെ വിനോദ സഞ്ചാര സംഘത്തിലെ ഒരു സ്ത്രീ പറയുന്നുണ്ട്.
ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും ബാഗുകളിൽ നിന്ന് സാധനങ്ങളോരോന്നായി പുറത്തെടുക്കാൻ തുടങ്ങിയതോടെ ഞാൻ പണം തരാം എന്ന് വിനോദസഞ്ചാര സംഘത്തിലെ ഒരാൾ ഹോട്ടൽ ജീവനക്കാരനോടു പറയുന്നു. ” എനിക്കറിയാം നിങ്ങളുടെ കൈയിൽ ഒരുപാട് പണമുണ്ടെന്ന്, പക്ഷേ ഇത് മാന്യതയല്ല” എന്നാണ് ഹോട്ടൽ ജീവനക്കാരൻ നൽകിയ മറുപടി.

ഹേമന്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ” ഇന്ത്യയ്ക്ക് വലിയൊരു നാണക്കേടായിപ്പോയി. ഇന്ത്യൻപാസ്പോർട്ട് കൈയിലുള്ള ഓരോരുത്തരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളോരോരുത്തരും ഇന്ത്യയുടെ അംബാസിഡർമാരാണെന്ന് അതുകൊണ്ട് അക്കാര്യം മനസ്സിൽ വച്ച് പെരുമാറുക. നമ്മുടെ വിശ്വാസ്യതയെ കാർന്നു തിന്നുന്ന ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ ഇന്ത്യ തയാറാകണം”. എന്ന അടിക്കുറിപ്പോടെയാണ് ഹേമന്ത് ദൃശ്യങ്ങൾ പങ്കുവച്ചത്.

അമേരിക്കയിലെ ഗോട് ടാലന്റ് ഷോയിലെ കിടിലൻ പെർഫോമൻസിനാൽ ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുകയാണ് മുംബൈയിലെ ഡാൻസ് ഗ്രൂപ്പായ വി അൺബീറ്റബിൾ. ഇത്തവണ ഓഡിഷൻ റൗണ്ടിൽ തങ്ങളുടെ കലാപ്രകടനത്താൽ വിധികർത്താക്കളെയും കാണികളെയും അമ്പരപ്പിച്ച കുട്ടികൾ ലൈവ് ഷോയിലേക്ക് പ്രവേശനം നേടിയെടുക്കുകയും ചെയ്തു. ഷോയിൽ അതിഥിയായെത്തിയ ജഡ്ജ് ഡ്വെയ്ൻ വേഡ് ആണ് ഗോൾഡൻ ബസർ അമർത്തി ഗ്രൂപ്പിനെ ഹോളിവുഡ് ഷോയിലേക്കുളള എൻട്രി കൊടുത്തത്.

രൺവീർ സിങ്ങിന്റെ രാംലീലയിലെ ഹിറ്റ് ഗാനമാണ് കുട്ടികൾ കലാപ്രകടനത്തിനായി തിരഞ്ഞെടുത്തത്. 29 പേരടങ്ങിയ സംഘത്തിന്റെ പ്രകടനം ശ്വാസം അടക്കി പിടിച്ചാണ് വിധികർത്താക്കൾ കണ്ടത്. ഇടയ്ക്ക് പലരും ഭയത്താൽ ഞെട്ടിപ്പോയി. ആറു വർഷങ്ങൾക്കു മുൻപ് അപകടത്തിൽ മരിച്ച തങ്ങളുടെ സുഹൃത്ത് വികാസ് ഗുപ്തയ്ക്ക് ആദരമായിട്ടായിരുന്നു വി അൺബീറ്റബിൾ ഗ്രൂപ്പിന്റെ പ്രകടനം.

മൂന്ന് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയെ തേടി ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളി യുവതി കോഴിക്കോട്. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടിയാണ് അമ്മയെ തേടുന്നത്. ‘അമ്മയെ ഒരു നോക്കു കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കണം’ കാരണം അമ്മ കാരണം എനിക്കു നന്‍മ മാത്രമേ ഉണ്ടായിട്ടുള്ളു’ നവ്യ പറയുന്നു.

1984 മാര്‍ച്ച്‌ 31ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച്‌ അമ്മയായ സോഫിയയെന്ന 19 കാരി മടങ്ങി. വയനാട്ടിലെ അനാഥമന്ദിരത്തിലാണ് രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. ഇറ്റാലിയന്‍ ദമ്ബതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.
അമ്മയ്ക്ക് ഇന്ന് 54 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. തന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണെന്നും നവ്യ പറയുന്നു.

ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു.

ദൊറിഗാട്ടി ദമ്ബതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച്‌ അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും അമ്മയുടെ പേര് കൂടി ചേര്‍ത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോള്‍. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തിലാണ്. എയ്ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.

‘അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്. അമ്മ ചിലപ്പോള്‍ കുടുംബവും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുകയായിരിക്കും. അമ്മ അറിയാതെ ഒരു നോക്കു കണ്ട് ഞാന്‍ മടങ്ങും. മറിച്ച്‌ അമ്മ മോശം അവസ്ഥയിലാണെങ്കില്‍ അമ്മയെ ഞാന്‍ ഇറ്റലിയിലേക്കു കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും.’ രണ്ടായാലും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒരു സന്ദേശമെത്തുന്നതും കാത്തിരിക്കുകയാണ് നവ്യ.

ശ്വാസം നിലച്ചുപോകുന്ന ദൃശ്യം. സമൂഹമാധ്യമങ്ങളിൽ അതിവേഗം ചർച്ചയാവുകയാണ് ഇൗ അപകടം. നൂറുശതമാനം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഒരു സാഹസികമായ വിനോദസഞ്ചാര മേഖലയിലാണ് ഇൗ അപകടം നടന്നത്. ബന്‍ജി ജംപ് ചെയ്യാനെത്തിയ വിനോദസഞ്ചാരിക്കാണ് വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റത്.

വിനോദസഞ്ചാരിയുടെ കാലിൽ കെട്ടിയിരുന്ന കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കിൽ നടന്ന അപകടത്തിന്റെ വിഡിയോയാണിത്. കൂറ്റൻ ക്രെയിനുപയോഗിച്ചാണ് സഞ്ചാരിയെ ഉയർത്തിയത്. 100 മീറ്ററോളം ഉയരത്തിൽ നിൽക്കുമ്പോൾ കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. എന്നാൽ വന്നു വീണത് താഴെ വിരിച്ചിട്ടിരുന്ന കുഷ്യനിലേക്കാണ്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപിങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. വിഡിയോ കാണാം.

 

യൂറോപ്പിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന തിരക്കിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഇതിനിടെ അവധിക്കാലത്തിന്റെ ഒരു ത്രോബാക്ക് വീഡിയോ

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവിടെ മെര്‍ലിന്‍ മണ്‍റോയുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചതാണോ അതോ സംഭവിച്ചതാണോ എന്നാണ് ആരാധർക്ക് സംശയം.

‘എന്റെ മെർലിൻ മൺറോ മൊമെന്റ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റിൽ പറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ക്രൂയിസ് കപ്പലിൽ വച്ചാണ് സംഭവം.

ഭർത്താവ് രാജ്‌ കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ ശിൽപ ഷെട്ടി അടുത്തിടെ പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.

ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

ഇന്ത്യൻ കാർ കമ്പനികളുടെ സുരക്ഷ കടലാസിൽ ഒതുങ്ങുന്നതല്ല എന്ന തെളിയിക്കുന്ന വിഡിയോ വൈറലാകുന്നു. മലക്കം മറിഞ്ഞ എസ്‌യുവിയിൽ ഡ്രൈവർ സുരക്ഷിതനായിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നു. നിർമാണ നിലവാരത്തെ വാനോളം പുകഴ്ത്തുകയാണ്‌ സമൂഹമാധ്യമങ്ങൾ.
പത്താൻകോട്ടിന് സമീപമാണ് അപകടം നടന്നത്. മഴയത്ത് തെന്നിയ വാഹനം തലകുത്തനെ മറിയുകയായിരുന്നു.

മൂന്നു നാലുതവണ മലക്കം മറിഞ്ഞതിന് ശേഷമാണ് വാഹനം നിന്നത്. റോഡരികിലെ ആക്ടീവയെ ഇടിച്ചു തെറിപ്പിച്ചെങ്കിലും ആർക്കും പരുക്കുകളില്ല. ഇത്ര വലിയ അപകടം നടന്നെങ്കിലും പരുക്കുകളില്ലാതെ ഡ്രൈവർ പുറത്തിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ക്രാഷ് ടെസ്റ്റിൽ വിജയം കൈവരിച്ച് മൂന്നു സ്റ്റാറും ഫോർ സ്റ്റാറും എന്തിന് 5 സ്റ്റാർ വരെ നേടിയ വാഹനങ്ങള്‍ നിർമിക്കുന്നവരാണ് ഇന്ത്യയിലെ കാർ കമ്പനികൾ.

Copyright © . All rights reserved