Social Media

യൂറോപ്പിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന തിരക്കിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഇതിനിടെ അവധിക്കാലത്തിന്റെ ഒരു ത്രോബാക്ക് വീഡിയോ

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവിടെ മെര്‍ലിന്‍ മണ്‍റോയുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചതാണോ അതോ സംഭവിച്ചതാണോ എന്നാണ് ആരാധർക്ക് സംശയം.

‘എന്റെ മെർലിൻ മൺറോ മൊമെന്റ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റിൽ പറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ക്രൂയിസ് കപ്പലിൽ വച്ചാണ് സംഭവം.

ഭർത്താവ് രാജ്‌ കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ ശിൽപ ഷെട്ടി അടുത്തിടെ പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.

ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

ഇന്ത്യൻ കാർ കമ്പനികളുടെ സുരക്ഷ കടലാസിൽ ഒതുങ്ങുന്നതല്ല എന്ന തെളിയിക്കുന്ന വിഡിയോ വൈറലാകുന്നു. മലക്കം മറിഞ്ഞ എസ്‌യുവിയിൽ ഡ്രൈവർ സുരക്ഷിതനായിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നു. നിർമാണ നിലവാരത്തെ വാനോളം പുകഴ്ത്തുകയാണ്‌ സമൂഹമാധ്യമങ്ങൾ.
പത്താൻകോട്ടിന് സമീപമാണ് അപകടം നടന്നത്. മഴയത്ത് തെന്നിയ വാഹനം തലകുത്തനെ മറിയുകയായിരുന്നു.

മൂന്നു നാലുതവണ മലക്കം മറിഞ്ഞതിന് ശേഷമാണ് വാഹനം നിന്നത്. റോഡരികിലെ ആക്ടീവയെ ഇടിച്ചു തെറിപ്പിച്ചെങ്കിലും ആർക്കും പരുക്കുകളില്ല. ഇത്ര വലിയ അപകടം നടന്നെങ്കിലും പരുക്കുകളില്ലാതെ ഡ്രൈവർ പുറത്തിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ക്രാഷ് ടെസ്റ്റിൽ വിജയം കൈവരിച്ച് മൂന്നു സ്റ്റാറും ഫോർ സ്റ്റാറും എന്തിന് 5 സ്റ്റാർ വരെ നേടിയ വാഹനങ്ങള്‍ നിർമിക്കുന്നവരാണ് ഇന്ത്യയിലെ കാർ കമ്പനികൾ.

വിമാനത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ നോക്കിയ കാമുകന്‍റെ തല ലാപ്ടോപ്പ് കൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകി. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ ഉള്ളപ്പോഴാണ് സംഭവം. അടിപിടി രൂക്ഷമാകുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനത്തിനുള്ളിലായിരുന്നു സംഭവം.

കാമുകന്‍ മറ്റൊരു സ്ത്രീയെ നോക്കിയതില്‍ പ്രകോപിതയായി യുവതി കയ്യിലിരുന്ന ലാപ്‌ടോപ്പുകൊണ്ട് യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ പങ്കാളികള്‍ തമ്മില്‍ വഴക്കായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

തര്‍ക്കം മൂത്തതോടെ കയ്യിലിരുന്ന ലാപ്‌ടോപ്പുകൊണ്ട് കാമുകന്‍റെ തലയ്ക്കടിച്ചതിനൊപ്പം മുഷ്ടി ചുരുട്ടി നിരവധി തവണ ഇടിക്കുകയും ചെയ്തിരുന്നു. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ഈ കലഹത്തിന്‍റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.

മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.

 

മ​നു​ഷ്യ​ന്‍റെ മു​ഖ​വു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ചി​ല​ന്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പ് സൃ​ഷ്ടി​ക്കു​ന്നു. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വ​ശ്യ​യി​ലെ യു​വ​വാ​നി​ജി​യാം​ഗ് ന​ഗ​ര​ത്തി​ലെ ഒ​രു മ​ര​ത്തി​നു മു​ക​ളി​ൽ നി​ന്നു​മാ​ണ് ഈ ​ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ ചി​ല​ന്തി​യു​ടെ പു​റം ഭാ​ഗ​ത്തു​ള്ള ചി​ല പാ​ടു​ക​ളാ​ണ് മ​നു​ഷ്യ​ന്‍റെ മു​ഖം പോ​ലെ തോ​ന്നി​ക്കു​ന്ന​ത്. ര​ണ്ട് ക​ണ്ണു​ക​ളും വാ​യ​യും പോ​ലെ​യു​ള്ള പാ​ടു​ക​ൾ പു​റം ഭാ​ഗത്ത് വ്യ​ക്ത​മാ​ണ്. പീ​പ്പി​ൾ​സ് ഡെ​യി​ലി​യാ​ണ് ആ​ദ്യം ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.

പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.

ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.

ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

മലയാളം യുകെ ന്യൂസ് ബ്യുറോ

വരും വർഷങ്ങളിൽ നമ്മുടെ മുഖം എങ്ങനെ ആയിരിക്കും എന്നതാണ് ഇപ്പോൾ ഫെയ്സ് ആപ്പ് ചലഞ്ച്ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിയേഴ്സ് മോർഗൻ, മേവിൻ, റോഷലി ഹ്യൂസ്, തുടങ്ങിയ സെലിബ്രിറ്റികളും അവരുടെ ഫേസ് ആപ്പ് മേക്കോവറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഫ്രീ ആപ്പിൻറെ മറ്റു വശങ്ങളെപ്പറ്റി ഉപയോക്താക്കൾ അറിയേണ്ടതുണ്ട് . നിങ്ങളൊരു ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ ചിത്രങ്ങളിൽ സ്വാധീനം ചെലുത്താൻ ആപ്പിന് കഴിയും. ആപ്പിനെ പ്രൈവസി പോളിസി പ്രകാരം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെക്കാൻ ആപ്പിന് കഴിയും.

ജോഷ്വാ നിസ്‌സി എന്ന ഡെവലപ്പറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.തന്റെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളും ഫെയ്സ്ആപ്പ് അപ്‌ലോഡ് ചെയ്യുന്നു എന്നതായിരുന്നു ട്വീറ്റ്. വിഡിട് ഭാർഗവ എന്ന മറ്റൊരു വ്യക്തിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഡേറ്റ തേർഡ് പാർട്ടി പരസ്യദാതാക്കൾക്ക് നൽകുന്നുണ്ടെന്ന കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ ആപ് നിങ്ങളുടെ ഫോട്ടോ ലൈബ്രറി മുഴുവൻ പരതുന്നു എന്ന കാര്യം എല്ലാവരും സമ്മതിച്ചിട്ടില്ല.

ബാങ്ക് സ്റ്റേറ്റ്മെന്റ്കൾ അഡ്രസ്സുകൾ റെസിപ്റ്റുകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ നമുക്ക് ലഭിക്കില്ലെങ്കിലും നമ്മുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകാൻ കഴിയും. എന്നാൽ എത്രമാത്രം വിവരങ്ങൾ ആപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് ഉപയോഗിക്കുന്നവർക്ക് അറിയാനുള്ള ഒരു ഓപ്ഷൻ കൂടി ആപ്പിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.

കുതിരകളേയും കഴുതകളേയുമൊക്കെ അണിനിരത്തി വിവാഹം ആഘോഷമാക്കുന്നത് സര്‍വ സാധാരണമാണ്. തങ്ങളുടെ വിവാഹം വ്യത്യസ്തമാകണമെന്ന് തീരുമാനിച്ച് പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ വിവാഹത്തിന് വ്യത്യസ്തത കൊണ്ടു വരാനുളള ശ്രമത്തിനിടയില്‍ അവതാളത്തില്‍ ആയിരിക്കുകയാണ് ദമ്പതികള്‍.

വിവാഹം നടന്നത് അങ്ങ് സ്പെയിനിലാണ്. എല്‍പാമര്‍ എന്ന സ്പാനിഷ് ബീച്ച് നഗരത്തിലാണ് സംഭവം. വിവാഹം കളറാക്കാനായി ദമ്പതികള്‍ ഒരു തീം ഉണ്ടാക്കുകയായിരുന്നു. തങ്ങളുടെ വിവാഹത്തിന് സഫാരി തീം ആണ് ഇവര്‍ നിശ്ചയിച്ചത്. ഇതിനായി പല മൃഗങ്ങളേയും വിവാഹ വേദിക്ക് ചുറ്റും അണിനിരത്തി.

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു കാട്ടില്‍ എത്തിയത് പോലെയുളള പ്രതീതി ഉണ്ടാക്കാനായിരുന്നു ഇത്. എന്നാല്‍ സഫാരിയില്‍ കഴുതകളെ പിടിച്ച് സീബ്രയാക്കിയതാണ് വിവാദമയാത്. കഴുതകളുടെ ദേഹത്ത് കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് സീബ്രകളെ പോലെയാക്കി വിവാഹ വേദിക്ക് സമീപം മേയാന്‍ വിട്ടത്.

വിവാഹത്തിന് എത്തിയ ഒരാള്‍ കഴുതകളുടെ ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വിവാദത്തിന് തിരികൊളുത്തി. മൃഗങ്ങളോട് ക്രൂരത കാട്ടുകയാണ് ദമ്പതികള്‍ ചെയ്തതെന്ന് ആക്ഷേപം ഉയര്‍ന്നു. സംഭവം മൃഗസംരക്ഷണ വകുപ്പിന്റേയും സന്നദ്ധ സംഘടനകളുടേയും ശ്രദ്ധയിലും പെട്ടു. അഗ്രികള്‍ച്ചറല്‍ ആന്റ് കൊമേഴ്സ്യല്‍ ഓഫീസും സ്പെയിനിലെ ദേശീയ പ്രകൃതി സംരക്ഷണ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു. ദമ്പതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇ-മാഗസിൻ കെട്ടിലും മട്ടിലും കൂടുതൽ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്നു.

കേരളത്തിൽ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലിൽ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ നേരിടുവാൻ യുക്മ പോലുള്ള ദേശീയ സംഘടനകൾ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റർ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.

എഡിറ്റോറിയൽ ബോർഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങൾ രചനകളെ കൂടുതൽ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീർണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്കോർട്ട് എന്ന കഥയും “ജ്വാല” എഡിറ്റോറിയൽ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസിൽ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

ജ്വാലയുടെ മുൻ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂർ സോമന്റെ “വർഷമേഘങ്ങൾ” എന്ന കവിതയും ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം സാഹിത്യ രചനകളാൽ സമൃദ്ധമാണ്.

പ്രമുഖ സാഹിത്യകാരൻ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ജൂലൈ ലക്കം വായിക്കുക

സോഷ്യൽ മീഡിയ വ്യാപകമായതോടെ പല അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറംലോകത്തു വൈറലാകുന്നു. അതിലൂടെ അപകടത്തിൽ തെറ്റുകൾ ആരുടെ ഭാഗത്തു എന്ന് ജനം മനസിലാക്കുകയും ന്യായികരങ്ങൾ നിരത്തി പ്രതികരിക്കാനും തുടങ്ങി. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുന്നത്. നിറയെ യാത്രികരുമായി കൊടുംവളവില്‍ വച്ച് ഒരു ജീപ്പിനെ അതിവേഗം ഓവര്‍ടേക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുന്ന ഒരു ചരക്ക് ലോറിയും രണ്ട് കാറുകളുമാണ് ഈ വീഡിയോയിലെ മുഖ്യ കഥാപാത്രങ്ങള്‍.

അപകടകരമായ വേഗത്തിൽ ജീപ്പിനെ മറികടക്കുകയാണ് ബസ്. അതിനിടെ വളവിൽ മെയിന്‍ റോഡിലേക്ക് കയറിവരാന്‍ ശ്രമിക്കുകയാണ് ഒരു കാര്‍. മറ്റൊരു കാര്‍ കൃത്യമായി വളവിലെ ബ്ലൈന്‍ഡ് സ്‍പോട്ടില്‍ തന്നെ അപകടകരമായി നിലയില്‍ പാര്‍ക്കും ചെയ്‍തിരിക്കുന്നു. സകല റോഡുനിയമങ്ങളും കാറ്റില്‍പ്പറത്തി പാഞ്ഞു വരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ വണ്ടി ഇടത്തേക്ക് വെട്ടിക്കുന്നു. ലോറിക്ക് വേഗം കുറവായിരുന്നതിനാലും സമയോചിതമായി വെട്ടിച്ചതിനാലും ബസിലെ നിരവധിയാളുകളുടെ ജീവനാണ് ലോറി ഡ്രൈവര്‍ രക്ഷിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പക്ഷേ ഇടതുവശത്ത് ഒട്ടും സ്ഥലമില്ലാത്തതിനാല്‍ അപകടകരമായി പാര്‍ക്ക് ചെയ്‍തിരിക്കുന്ന കാറിന്‍റെ പിന്നില്‍ ഇടിച്ചാണ് ലോറി നിന്നത്.

തുടര്‍ന്ന് കാറിലുള്ളവരും ഓടിക്കൂടിയവരില്‍ ചിലരുമൊക്കെച്ചേര്‍ന്ന് ലോറി ഡ്രൈവറെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. വന്‍ ദുരന്തം ഒഴിവാക്കിയ ലോറി ഡ്രൈവറെ കാര്യമറിയാതെ പലരും മര്‍ദ്ദിക്കുമ്പോഴും അപകടത്തിന്‍റെ മൂലകാരണക്കാരനായ കെഎസ്ആര്‍ടിസി ബസും ഡ്രൈവറും അമിതവേഗതയില്‍ തന്നെ അകന്നുപോകുന്നതും കാണാം.

എവിടെ എപ്പോള്‍ നടന്ന സംഭവമാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും നാട്ടിലെ തീരാശാപങ്ങളെയെല്ലാം ഈ വീഡിയോയില്‍ കാണാം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയിലും യൂടൂബിലുമൊക്കെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved