ശ്വാസം നിലച്ചുപോകുന്ന ദൃശ്യം. സമൂഹമാധ്യമങ്ങളിൽ അതിവേഗം ചർച്ചയാവുകയാണ് ഇൗ അപകടം. നൂറുശതമാനം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഒരു സാഹസികമായ വിനോദസഞ്ചാര മേഖലയിലാണ് ഇൗ അപകടം നടന്നത്. ബന്‍ജി ജംപ് ചെയ്യാനെത്തിയ വിനോദസഞ്ചാരിക്കാണ് വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റത്.

വിനോദസഞ്ചാരിയുടെ കാലിൽ കെട്ടിയിരുന്ന കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കിൽ നടന്ന അപകടത്തിന്റെ വിഡിയോയാണിത്. കൂറ്റൻ ക്രെയിനുപയോഗിച്ചാണ് സഞ്ചാരിയെ ഉയർത്തിയത്. 100 മീറ്ററോളം ഉയരത്തിൽ നിൽക്കുമ്പോൾ കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. എന്നാൽ വന്നു വീണത് താഴെ വിരിച്ചിട്ടിരുന്ന കുഷ്യനിലേക്കാണ്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപിങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. വിഡിയോ കാണാം.