കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.
‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.
ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാന്‍ ദമ്പതികള്‍ ഇക്കാലത്ത് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല. ചിലത് അപകടകരവും ആണ്.
ഇപ്പോള്‍ ട്രാവല്‍ ബ്ലോഗേഴ്‌സായ ദമ്പതികള്‍ ഓടുന്ന ട്രെയിന്‍ തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോയാണ് വിവാദത്തിലായിരിക്കുന്നത്.
എല്ല എന്ന സ്ഥലത്തേക്കുള്ള ട്രെയില്‍ യാത്രക്കിടയിലാണ് റാഖ്വലും, മിഗ്വേലും ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ചിത്രം വൈറലായിരിക്കുകയാണ്.
ഫോളോവേഴ്‌സിനെ കൂട്ടാനും ലൈക്കുകള്‍ ലഭിക്കാനും കാണിക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ വിമര്‍ശനവും. ദമ്പതികള്‍കളെ ഉത്തരവാദിത്വമില്ലാത്തവരെന്ന് മുദ്രകുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇത് ആരെങ്കിലും കണ്ട് അനുകരിക്കാന്‍ ശ്രമിച്ച് എന്തെങ്കിലും പറ്റിയാല്‍ ഉത്തരാവാദികള്‍ ഇവരായിരിക്കും എന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.
അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.
എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.
ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.
ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത് രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച് പോകുന്നിടത്ത് പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്



മരിച്ചവരെ പുനരുജ്ജീവിപ്പിക്കുമെന്ന് സ്വയം അവകാശപ്പെട്ടെത്തിയ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അൽഫ് ലുക്കൗ ആണ് മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയത്. ഇതിനായി ഒരു വ്യാജ ശവസംസ്ക്കാര ചടങ്ങും ലുക്കൗ സംഘടിപ്പിച്ചിരുന്നു.
ശവപ്പെട്ടിയില്‍ കിടക്കുന്ന മൃതദേഹത്തോട് ‘എഴുന്നേല്‍ക്കു’ എന്ന് ലുക്കൗ ഉച്ചത്തില്‍ പറയുകയും മരിച്ചയാള്‍ പതുക്കെ എഴുന്നേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു.
ലുക്കൗവിന്റെ വ്യാജ ശവസംസ്ക്കാര ചടങ്ങും ഉയർത്തെഴുന്നേൽപ്പും ദക്ഷിണാഫ്രിക്കയിൽ വലിയ ചർച്ചയാവുകയാണിപ്പോൾ.പുരോഹിതന്മാരടക്കം ഇതിനെതിരെ പ്രതിഷേധിച്ചു. ലുക്കൗവിനെതിരെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്റ്റണ്ട് എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ജനങ്ങൾ. ട്രോളൻമാരും ഇയാൾക്കെതിരെ രംഗത്തു വന്നു. ശവസംസ്ക്കാര ചടങ്ങും അതിൽ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകൾ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല.
ലുക്കൗയും സഹപ്രവർത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്കാരിക സംരക്ഷണ കമ്മീഷൻ (സി ആർ ആർ റൈറ്റ്സ് കമ്മീഷൻ) പറഞ്ഞു.
ശവസംസ്‌കാര ചടങ്ങും അതില്‍ കിടക്കുന്നയാളെയും ലുക്കൗ കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനം ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ശവസംസ്‌കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളെയടക്കം ലുക്കൗവിന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സല്‍പ്പേരിന് കോട്ടം തട്ടിയെന്നാരോപിച്ച് ലുക്കൗവിനെതിരെ കമ്പനി അധികൃതര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL
— Pootie Tang (@Mdudemeister) February 25, 2019
ചൈനയിലെ ഹന്‍ഡാന്‍ സിറ്റിയില്‍ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഞെട്ടലുളവാക്കുന്നു.കാറുമായി ബന്ധിപ്പിച്ച ടയറില്‍ മകനെ ഇരുത്തി റോഡില്‍ കൂടി പിതാവ് കാര്‍ ഓടിച്ചു പോകുകയായിരുന്നു. ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് പ്രചരിച്ചത്.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കുട്ടിയുമായി പിതാവ് സാഹസിക യാത്ര നടത്തിയപ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലായിരുന്നത് വലിയ അപകടമൊഴിവാക്കാനായി. തായാലും ഇയാള്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
മരാജോ: 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാട്ടില്‍ കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണിത്. തമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമല്ല.
അതേസമയം, പ്രദേശത്ത് വെളളം ഉയര്‍ന്നപ്പോള്‍ തിരമാല കാരണം തീരത്ത് അടിഞ്ഞതാവാം ജഡമെന്നാണ് മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. തിമിംഗലത്തിന് വെറും ഒരു വയസ് മാത്രമാണ് പ്രായം. ‘തിമിംഗലം എങ്ങനെ ഇവിടെ എത്തി എന്നതില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. വെളളം പൊങ്ങിയപ്പോള്‍ ഇവിടേക്ക് തിരമാല കാരണം എത്തിയതാകാം എന്നാണ് നിഗമനം. ചത്തതിന് ശേഷമാകാം തിമിംഗലം തീരത്ത് നിന്നും ഏറെ ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവില്‍ എത്തിയത്,’ മരാജോയിലെ സമുദ്ര ഗവേഷകര്‍ പറയുന്നു.
വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തില്‍ കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പലരും പല നിഗമനങ്ങളുമായാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി മാത്രമേ തിമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമാവുകയുളളൂ. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫൊറന്‍സിക് പരിശോധനയും നടത്തുന്നുണ്ട്.
ഷോറൂമിൽ ഡിസ്പ്ലേ ചെയ്തിരുന്ന കാര്‍ ആരെങ്കിലും ഓടിച്ചുനോക്കുമോ? അതും ഷോറൂമിനകത്ത്. ഹിമാചൽ പ്രദേശിലെ ഒരു കാര്‍ ഷോറൂമിലെത്തിയ പെൺകുട്ടിക്ക് പറ്റിയ അബദ്ധം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പുതിയ കാർ വാങ്ങുംമുൻപ് ടെസ്റ്റ് ഡ്രൈവ് നടത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ കാർ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ പെൺകുട്ടി സെയിൽസ് എക്സിക്യൂട്ടിവിനോട് വിശദാംശങ്ങൾ ചോദിച്ചറിയുന്നത് വിഡിയോയിൽ കാണാം.
എന്നാൽ പെട്ടെന്ന് കാർ അതിവേഗം മുന്നോട്ട് കുതിക്കുകയും ഷോറൂമിന്റെ ചില്ലുകൾ തകർത്ത് മുൻഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ചെയ്തു.
വിഡിയോ കാണാം:
അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലായി പ്രദേശവാസികള്‍. കാഴ്ചയില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പോലെയുള്ള പല്ലുകളും അതിനുള്ളതിനാലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്. തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വര്‍ഷം വരെ മണ്ണിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
മിക്കവാറും ചതുപ്പ് പ്രദേശങ്ങളിലാണ് ഇവയുടെ വാസം. അര്‍ജന്റീനയിലെ സാന്‍ നദിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്. എന്നാല്‍ നീളം കുറവായതിനാല്‍ ഇത് ഈല്‍ മത്സ്യമാണോ എന്ന് ആദ്യം സംശയിക്കും. ജീവിയുടെ വായ് തുറന്ന് യുവതി എടുത്ത ചിത്രങ്ങള്‍ കണ്ട് പേടി തോന്നുന്നുവെന്നാണ് സമൂഹ മാധ്യമത്തില്‍ വന്ന കമന്റ്. എന്തായാലും എങ്ങനെ ഈ ജീവി ഇവിടെയെത്തിയെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.
പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.
“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”
‘പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം’ പഴം ചൊല്ല് എങ്കിലും ചില സ്ത്രീകളുടെ ജീവിതത്തോട് ഒരു പരിധിവരെ ഈ ചൊല്ല് ചേർന്ന് നിൽക്കുന്ന സത്യവുമാണ്. ഒരു സ്ത്രീയുടെ ജീവിത വഴിയിൽ വരുന്ന ബുന്ധിമുട്ടുകളെ അക്കമിട്ട് നിരത്തുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. നീ എന്ന മലമറിക്കുകയാണ് എന്ന് ചോദിക്കുന്ന പുരുഷ കേസരികൾക്ക് ഉള്ള ഉത്തരവും ഇതിലുണ്ട്… സ്ത്രിയില്ല എങ്കിൽ കാണാമായിരുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പോസ്റ്റ് സത്യാവസ്ഥയുടെ ഒരു നേർക്കാഴ്ചയാണ് …
പോസ്റ്റിന്റെ പൂർണ്ണ രൂപം
ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെല്‍ പ്ലാന്‍ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതല്‍ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്.
അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല.
നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..????
തലേ ദിവസമേ അവള്‍ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുകയോ ചെയ്യും.
രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ ‘മെനു’ ഉണ്ടാക്കിയ ശേഷവുമുണ്ട് അവള്‍ക്ക് മറ്റ് കുറെ ജോലികള്‍.
കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിന്‍ റെഡിയാക്കി ബാഗില്‍ വെക്കണം, ഭര്‍ത്താവിന് ടിഫിന്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞതിന് ശേഷം അവള്‍ക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേല്‍ വല്ലതും പ്രഭാതഭക്ഷണം എന്ന പേരില്‍ കഴിച്ചാലായി.
ജോലിയ്ക്ക് പോകേണ്ട സ്ത്രീകള്‍ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ.. ബസ്സിന്റെ പുറകെ.. കയ്യിലൊരു ഹാന്‍ഡ് ബാഗും തൂക്കി സ്ത്രീകള്‍ രാവിലെ വഴിയിലൂടെ ഓടുമ്പോള്‍ നിങ്ങളും ഓര്‍ക്കണം. രാവിലെ വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ ഓടുകയാണെന്ന്. ബസില്‍ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോള്‍ ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോള്‍ മക്കള്‍ക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീന്‍ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം.
ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോള്‍ അത്താഴം കഴിച്ചു കിടക്കുന്നതെ അവള്‍ക്ക് ഓര്‍മ്മയുണ്ടാകു. ഒരു സെക്കന്‍ഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്‌സില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മെഡലുകള്‍ കിട്ടുമായിരുന്നു????.
ഓടുന്ന ഒരു മെഷിയന്‍ പോലെയാണ് അവള്‍??.കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭര്‍ത്താവ് വെണമെങ്കില്‍ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ നിങ്ങള്‍ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക. കുട്ടികളും ഒരു പ്രായമാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യുവാന്‍ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയില്‍ കയറ്റുക. നാളെ അത് ഭാവി മരുമകള്‍ക്ക് ഉപകാരമാകും??.
ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല.
മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകള്‍ ഇതൊക്കെ അവഗണിച്ചു അടുക്കളയില്‍ കയറും. വേറെ വഴിയില്ല. ഭര്‍ത്താവ്..മക്കള്‍..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകള്‍ വീട്ടില്‍ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങള്‍ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.
മതിയായ വിശ്രമം നിങ്ങള്‍ക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി കാണിക്കണം. ‘പണി കഴിഞ്ഞിട്ട് നേരമില്ല’ എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്.
സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാര്‍ ഈ കാലത്ത് അവള്‍ക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാര്‍ അവള്‍ക്കൊരു അനുഗ്രഹമാണ്.
സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.??
[ot-video][/ot-video]