Social Media

ബൈക്കില്‍ പാഞ്ഞ യുവാക്കള്‍ വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സ്‌പോര്‍ട്‌സ് ബൈക്ക് അപകടത്തില്‍ പെട്ടത്.

മൊഗള്‍രാജപുരത്ത് പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഹൃത്വിക് ചൗധരി(19), യശ്വന്ത്(21) എന്നിവരാണ് മരിച്ചത്. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വിജയവാഡയില്‍ ബിബിഎ, ബി.ടെക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹരിയാന സ്വദേശിയായ യശ്വന്തും ആന്ധ്ര സ്വദേശിയായ ഹൃത്വികും.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും താമസസ്ഥലത്ത് നിന്നും പുറപ്പെട്ടത്.ആഘോഷങ്ങള്‍ക്കു ശേഷം ഞായറാഴ്ച പുലര്‍ച്ചയോടെ ഇരുവരും മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കെടിഎം ഡ്യൂക്ക് 390 സിസി ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. 170 കി.മീ സ്പീഡില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നും അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .

[ot-video][/ot-video]

അവിടെ അമിത വേഗം മരണം വരുത്തിയെങ്കിൽ ഇവിടെ നിയമപാലകാരുടെ വികൃതി കാരണം ജീവൻ നഷ്ടപ്പെട്ടേനെ റോഡു നിയമങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. കർശനമായ പരിശോധനകൾ യാത്രികരുടെ ജീവൻതന്നെ രക്ഷിക്കാറുണ്ട്. എന്നാൽ ചിലപ്പോഴ‌െങ്കിലും നിയമം പാലിക്കാൻ ചുമതലപ്പെട്ടവർ നിയമം കയ്യിലെടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ബലിയാടുകളാകുന്നതു പൊതുജനം തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയാണിത്. ഇതു കണ്ടതിനു ശേഷം തെറ്റുകാരൻ ആരെന്ന് നിങ്ങൾക്കു തീരുമാനിക്കാം.
കച്ചേരി നടയിൽ വെച്ച് ഇട റോഡിൽ നിന്ന് ഹൈവേയിലേയ്ക്ക് കയറി വന്ന പൊലീസ് വാഹനത്തിൽ മുട്ടാതിരിക്കാൻ ബൈക്ക് വെട്ടിക്കുകയായിരുന്നു എന്നാണ് ഷാനു പറയുന്നത്. ഇതേതുടർന്നു ബൈക്കിനെ പിന്തുടർന്നെത്തിയ പൊലീസ് ജീപ്പ് ബൈക്കു യാത്രികനെ തടഞ്ഞുനിർത്തുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം. ആദ്യം കയർത്തു സംസാരിച്ച പൊലീസ് വിഡിയോ ചിത്രീകരിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ ഉപദേശം നൽകി പറഞ്ഞു വിടുകയായിരുന്നെന്നും വിഡിയോയിൽ യുവാക്കൾ പറയുന്നു. കൂടാതെ തങ്ങൾ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും തെളിവായി വിഡിയോയുണ്ടെന്നും യുവാക്കൾ പറയുന്നത് വിഡിയോയിൽ കാണം.

തൃശൂര്‍: മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വ്യക്തി. സഹജീവികളോട് വൃത്തികേട് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അല്ല മദ്യപാനമെന്ന് ഗായിക സിത്താര. തൃശൂരില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ പാട്ടു പാടുന്നതിനിടെ നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചുകൊണ്ടാണ് സിത്താര ഇങ്ങനെ പറഞ്ഞത്. മദ്യപിച്ചെത്തിയ ഒരാള്‍ സ്റ്റേജിന് മുന്‍പില്‍ വന്നിരുന്ന് അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളാണ് സിത്താര പങ്കുവച്ചത്.

സംഗീതത്തോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഈ ലോകത്തെ ഓരോ പ്രേക്ഷകനുമുണ്ടെന്നും പക്ഷേ ആ ഭാഷ മാന്യമാകണമെന്നും സിത്താര പറയുന്നു. ഭൂരിപക്ഷം പേരും ചെയ്യുന്നതുപോലെ അത് കേട്ടുകൊണ്ടിരിക്കുകയല്ല സിതാര ചെയ്തത്. അവിടെ വച്ച് തന്നെ അക്കാര്യം പറഞ്ഞു, പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിതാര ഈ വിഷയം പിന്നീട് പുറത്തറിയിച്ചത്.

സിത്താരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്… 

ഇന്നിതാ തൃശ്ശൂര് dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ !! ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി ! പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്‍ക്കും ഒരു കുന്ന് സ്‌നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന്‍ മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് !!പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യന്‍ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !! ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്‌നേഹം മാത്രം ! ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു ” സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!” സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു !

ആലപ്പുഴ : മണ്ണഞ്ചേരി ഒരു പെട്രോൾ പമ്പിൽ നടന്ന സംഭവം ആണ് വിഡിയോയിൽ. കാര്യം കൃത്യമായി അറിയില്ലെങ്കിലും പെട്രോൾ അടിക്കുന്നതിൽ തിരക്ക് വന്നതും മുൻപേ കയറി പുറകെ വന്നയാൾ അടിച്ചതും ആണ് കാര്യം എന്ന് വിഡിയോയിൽ നിന്നും മനസിലാക്കും. കണ്ടാൽ പ്രായത്തിൽ ചെറുതെന്ന് തോന്നുന്ന യുവാവ് നിസാരമായി പര്യവസാനിക്കേണ്ട ഒരു പ്രശനം വഷളാക്കി അടി ഇരന്നു വാങ്ങിക്കുകയായിരുന്നു. അതിനാൽ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനും നല്ല രീതിയിൽ തല്ല് കിട്ടി. തുടർന്ന് കണ്ടു നിന്നവർ പിടിച്ചു മാറ്റുന്നതും വിഡിയോയിൽ കാണാം. ” നന്നായിട്ടു കിട്ടി എന്നാൽ പൊക്കോട്ടെ ” !!! പറഞ്ഞു തീർക്കാവുന്ന ഇതുപോലുള്ള പ്രശ്‍നങ്ങൾ വലിയ ഒരു വഴക്കിലേക്ക് മാറുന്നതും പിന്നീട് പ്രതികാരനടപടിയായി അത്  ജീവൻ പൊലിയുന്ന രീതിയിലേക്ക് മാറുന്നതും അടുത്ത കാലത്തു നമ്മൾ ഒരുപാടു കണ്ടതാണ് അതുപോലെ ആകരുതേ എന്ന പ്രാത്ഥനയിൽ വീഡിയോ കാണാം…..

തിരുവോണദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭി ലക്ഷ്മിക്കെതിരെ സംഘ്പരിവാറിന്റെ വിദ്വേഷ പ്രചരണം. തിരുവോണ ദിനത്തില്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത ‘സുരഭിയുടെ ഓണം’ എന്ന പ്രത്യേക പരിപാടിക്കെതിരെയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

ഓണം പരിപാടിക്കിടെ ബീഫ് കഴിച്ചതാണ് സംഘപരിവാര്‍ പ്രചാരകരെ ചൊടിപ്പിച്ചത്. ജന്മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. ഹോട്ടലുകാരനുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിക്കുന്നതും പരിപാടിയിലുണ്ട്. ഓണ ദിവസത്തില്‍ ബീഫ് കഴിച്ചത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ്പരിവാറിന്റെ ആരോപണം.


സുരഭിയെ സിനിമയില്‍ വാഴിക്കരുതെന്നും ഓണ്തതിന് പരസ്യമായി ബീഫ് കഴിച്ച അവര്‍ ഹിന്ദുവല്ലെന്നും ആണ് പ്രചരണം. അടുത്ത പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നും സംഘപരിവാര്‍ പ്രചാരകര്‍ ചോദിക്കുന്നു. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുളള തെറിവിളികളും വിദ്വേഷ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നടത്തുന്നവരുണ്ട്.


എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഭൂരിഭാഗവും സുരഭിക്കെതിരെ ആക്രമണം നടത്തുന്നത്. സുരഭിക്കു നേരെ മാത്രമല്ല, ചാനലിനെതിരേയും വിമര്‍ശനങ്ങളുണ്ട്. സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

യൂട്യൂബില്‍ ഒരാഴ്ച കൊണ്ട് 19 ലക്ഷത്തോളം പേർ ആണ് ഈ വിഡിയോ കണ്ടത്. ഓണാഘോഷത്തിന്റെ ഭാഗമായാണ് നൃത്തം ചവിട്ടിയത്. കേരള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ഡാന്‍സ് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലും വൈറലായത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നു പാടിയ ഗാനമാണിത്.

പ്രവാസിയായ ഭര്‍ത്താവിനെ പറ്റിച്ചു കാമുകനുമായി സൊള്ളുന്ന ഭാര്യയെ കയ്യോടെ ഭര്‍ത്താവു പിടിച്ചപ്പോള്‍. അന്യനാട്ടിൽ പണിയെടുക്കുന്ന  ഭർത്താക്കൻമാർ വിഷമിക്കാൻ വേണ്ടിയല്ല ഇതുപോലൊരു വീഡിയോ നിങ്ങളുടെ മുൻപിൽ പോസ്റ്റ് ചെയുന്നത്. സ്വന്തം കുടുബത്തിന്റെ ഭാരം നെഞ്ചിലേറ്റി, ഭാര്യയെ നാട്ടിൽ നിർത്തി പ്രവാസജീവിതം നയിക്കുന്ന ലക്ഷകണക്കിന് വരുന്ന ഭർത്താക്കൻ മാർക്ക് ഒരു മുൻകരുതൽ. എല്ലാ സ്ത്രീകളും ഇങ്ങനെ ആണ് എന്നും ഇതിനർത്ഥമില്ല. പുതിയ തലമുറയെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയയുടെ അതിപ്രസരണത്തിൽ പ്രവാസികളുടെ ഭാര്യാമാരും വീണുപോകുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ചിലതൊക്കെ ഇങ്ങനെ തന്നെയാണ്. വഞ്ചിക്ക പെട്ട ശേഷം നമ്മൾ വിഷമിച്ചിട്ടു കാര്യം ഇല്ല. നാട്ടിലുള്ളവർക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ അറിയുന്നില്ല ഇതുപോലുള്ള കാര്യങ്ങൾ.

തുടർന്ന് ഈ സ്ത്രീ സ്വന്തം സുഖത്തിനു വേണ്ടി  പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം ഒളിച്ചോടി. ജീവിതം കെട്ടിപ്പൊക്കാൻ ഓടുന്ന ഓട്ടത്തിനിടയിൽ സ്വന്തം ജീവിതം കണ്മുൻപിൽ തകർന്നു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ കണ്ടുവരുന്നത്.

[ot-video][/ot-video]

ഇന്റര്‍നെറ്റ് ലോകത്തെ അടക്കിവാഴുന്ന വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആകെ മാറി. യൂട്യൂബ് മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളിലെ ഡിസൈനാണ് മാറിയിരിക്കുന്നത്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്‌കരിച്ചിട്ടുണ്ട്. 12 കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്‌പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ലോഗോ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്‌ഡേഷനിലും ഈ മാറ്റം തിരിച്ചറിയാന്‍ കഴിയും. ലോകത്തിലെ വിവിധ മള്‍ട്ടി സ്‌ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ യൂട്യൂബ് ആസ്വാദനം കൂടുതല്‍ മികവുറ്റതാക്കുമെന്നും അവര്‍ പറയുന്നു.

അക്ഷരങ്ങള്‍ക്ക് മുമ്പ് യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്പിലാണെങ്കില്‍ നാവിഗേഷന്‍ ടാബ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും വിധം സ്‌ക്രീനിന് താഴേക്ക് മാറ്റി. കൂട്ടത്തില്‍ പുതിയ ലൈബ്രറിയും അക്കൗണ്ട്‌സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. ഇനി ആപ്ലിക്കേഷനില്‍ വീഡിയോകള്‍ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വര്‍ധിപ്പിക്കാനും കഴിയും. ഡെസ്‌ക്ടോപ് പതിപ്പുകളില്‍ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വീഡിയോ ഫോര്‍മാറ്റിനനുസരിച്ച് വീഡിയോ വെര്‍ട്ടിക്കല്‍, ലാന്‍സ്‌കേപ്, സ്‌ക്വയര്‍ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റാവുന്ന സംവിധാനവും വീഡിയോ ഫുള്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് നിര്‍ദ്ദേശങ്ങളായി വരുന്ന വീഡിയോകളുടെ പട്ടിക സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന പുതിയ സംവിധാനവും യൂട്യൂബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെസ്‌ക് ടോപ് പതിപ്പിലും പശ്ചാത്തലം ഇരുണ്ട നിറത്തിലാക്കുന്ന ഡാര്‍ക്ക് തീം പുതിയ ഫീച്ചറുകള്‍ വന്നിട്ടുണ്ട്.

ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലറ്റിൽ പോയത്‌ മുറിയുടെവാതിലിൽ തൂക്കിയിട്ട വലിയ “ഓം” എന്ന ചിഹ്നവും , വാതിൽ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.
കോലം വരച്ചതിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. മുസ്ലിമായ എനിക്ക്‌ മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌.

കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാധമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത്. വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി.

അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്ള കാശ്‌ തന്നു. ഞാൻ തിരിച്ചു പോകാനൊരുങ്ങവെ അവർ ചോദിച്ചു ” ആപ്പ്‌ മുസൽമാൻ ഹെ” താങ്കൾ മുസൽമാനാണോ…. ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി .
ഇവർ ഒരു ബ്രാഹ്മിൺ ആണെന്ന് തോന്നുന്നു ബീഫ്‌ കഴിക്കുന്ന മുസ്ലിമായ ഞാൻ സാധനങ്ങൾ കൊണ്ടു വന്നത്‌ ഇഷ്ടമായില്ലായിരിക്കുമോ…. ? എന്തായാലും പ്രശ്നമല്ല, ഞാൻ അതെ എന്നുത്തരം നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതിൽ തുറന്ന് എന്നെ അകത്തേക്ക്‌ ക്ഷണിച്ചു. ” അന്തർ അ ഈഏ … ഞാൻ പകച്ചു നിന്നു. എന്തിനാണെന്നെ അകത്തേക്ക്‌ ക്ഷണിക്കുന്നത്…?

മേഡം മുജെ അന്തർ ആനാ മുഷ്കിൽ ഹെ ആപ്‌ ക്യാചാഹ്താഹെ ബതാദോ ദെറാ … ( മേഡം എനിക്കകത്ത്‌ വരാൻ ബുദ്ധിമുട്ടുണ്ട്‌. നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌ എന്ന് ഉടനെ വ്യക്തമാക്കിയാലും)
നിങ്ങൾ ഒരു മുസ്ലിം ആയത്‌ കൊണ്ടാണു ഞാൻ അകത്തേക്ക്‌ ക്ഷണിച്ചത്‌ ഇവിടെ മുൻപ്‌ താമസിച്ചവർ മറന്ന് വെച്ച ഒരു ഹോളിഖുറാൻ ഉണ്ട്‌ അത്‌ താങ്കൾ വേണമെങ്കിൽ എടുത്തോളൂ വേണ്ടെങ്കിൽ ഏതെങ്കിലും മസ്ജിദിൽ കൊടുത്ത്‌ സഹായിക്കാമോ….?

വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങൾ. ഞാനത്‌ തൊട്ട്‌ അശുദ്ധമാക്കില്ല. നിങ്ങൾ കയറി എടുത്തോളൂ” അകത്തെ മുറിയിലേക്ക്‌ ചൂണ്ടി അവർ അത് പറഞ്ഞപ്പോൾ അത്ഭൂതവും ,ബഹുമാനവും കലർന്ന ഒരു നോട്ടം ഞാനവരെ നോക്കി. എന്നിട്ട്‌ പുഞ്ചിരിച്ചു. തന്റേതല്ലാത്ത മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ ലോകത്ത്‌ ഇതാ ഒരു യഥാര്‍ത്ഥ മനുഷ്യ സ്ത്രീ എന്നെന്റെ മനസ്സ്‌ മന്ത്രിച്ചു.

അവരുടെ അനുമതിയോടെ വാഷ്റൂമിൽ പോയി അംഗ ശുദ്ധി വരുത്തി മുറിയിലെ ഷോക്കേസിൽ ഉള്ള വിശുദ്ധ ഖുർ ആൻ എടുത്തു. അവർ എനിക്ക്‌ കൈകൂപ്പി നന്ദി പറഞ്ഞു – ദൈവത്തിന്റെ രക്ഷ നിങ്ങൾക്കും കുടുംബത്തിനും സദാവർഷിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ യാത്ര ചോദിച്ച്‌ മുറിയിൽ നിന്നും പുറത്തിറങ്ങി . എന്റെ പിന്നിൽ അടഞ്ഞ അവരുടെ മുറിയുടെ വാതിലിൽ തൂക്കിയ ‘ഓം’ കൂടുതൽ തിളങ്ങുന്നത്‌ പോലെ എനിക്കപ്പോൾ തോന്നി.

ഇതുപോലെയുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യപെടേണ്ടത് വർഗീയവിഷം ചിറ്റുന്നവർ ഇതൊന്നും വായിക്കുകയും ഇല്ല ഷെയർ ചെയ്യുകയുമില്ല

ക്യൂൻസ്‌ലാൻഡ് നദിയിലൂടെയുളള യാത്രയ്ക്കിടെ കണ്ട നിഗൂഢ ജീവിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. സോളർ വിസ്പർ വൈൽഡ്‌ലൈഫ് ക്രൂയിസസ് വന്യജീവി സങ്കേതത്തിലൂടെയുളള സവാരിക്കിടെയാണ് നിഗൂഢ ജീവിയെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഒരാൾ വിഡിയോ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വെളളത്തിൽ കണ്ട നിഗൂഢ ജീവി ഏതാനും സെക്കന്റുകൾക്കുശേഷം അപ്രത്യക്ഷമാവുകയായിരുന്നു. നിഗൂഢ ജീവിയുടെ തലയെന്നു തോന്നിക്കുന്ന ഭാഗം പതുക്കെ പതുക്കെ വെളളത്തിലേക്ക് മുങ്ങിയശേഷം പെട്ടെന്നായിരുന്നു അപ്രത്യക്ഷമായത്.

നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ.യെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക സയനോര രംഗത്ത്.

ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലസയനോര ഫെയ്‌സ്ബുക്കില്‍ രൂക്ഷമായി കുറിച്ചു.

സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയപ്പെട്ട പി.സി. ജോര്‍ജ്ജ് എം എല്‍ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.

RECENT POSTS
Copyright © . All rights reserved