Spiritual

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും പ്രതിമാസ സത്‌സംഗവും ഈ മാസം ഒക്ടോബർ 29-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. തുലാം മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. നരകാസുര വധം മുതൽ വർധമാന മഹാവീര നിർവാണം വരെയുള്ള പല ഐതിഹ്യങ്ങളും ദീപാവലിക്കുണ്ടെങ്കിലും, പ്രാദേശിക ഭേദമനുസരിച്ച്‌ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും വ്യത്യാസം ഉണ്ടെങ്കിലും, ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയാണ് ദീപാവലിയെ ദേശ-ഐതിഹ്യ ഭേദങ്ങളില്ലാതെ ഒരുമിപ്പിക്കുന്നത്.

29 ഒക്ടോബർ 2022, വൈകിട്ട് യുകെ സമയം 6 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അനുഗ്രഹീത കലാകാരൻ സുധീഷ് സദാനന്ദന്റെ ഭക്തിഗാനസുധ, LHA കുട്ടികളുടെ നൃത്തസന്ധ്യ, ദീപാവലിയോടനുബന്ധിച്ചുള്ള ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിവിധ ആഘോഷ പരിപാടികളാണ് ഈ വർഷം ദീപാവലി ആഘോഷങ്ങൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
For further details kindly contact- Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬ or Diana Anilkumar: ‪07414553601.
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും,ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ ഒക്ടോബർ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെടുന്നു.

ഒക്ടോബർ 13 വ്യാഴം മുതൽ 10 ദിവസത്തേയ്ക്ക് എല്ലാദിവസവും വൈകുന്നേരം 5:30 മുതൽ 6:45 വരെ കൊന്ത നമസ്ക്കാരം നടത്തപ്പെടുന്നു. ഒക്ടോബർ 15 ശനി രാവിലെ 10:00 മണിക്കും തിരുനാൾ ദിനമായ ഒക്ടോബർ 22 ശനി ഉച്ചക്ക് 1:30 നും മാത്രമായിരിക്കും വ്യത്യസ്തമായ സമയങ്ങളിൽ നടത്തപ്പെടുന്നത്. ഇടവക തിരുനാളിനു മുന്നോടിയായി നടക്കുന്ന 10 ദിവസത്തെ കൊന്ത നമസ്‌കാരത്തിലും തിരുനാൾ കർമ്മങ്ങളിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും കുടുംബമായി ക്ഷണിച്ചുകൊള്ളുന്നു.

ഒക്ടോബർ 22 ശനി, തിരുനാൾ കർമ്മങ്ങൾ:

ഉച്ചയ്ക്ക് 1:30 – തിരുനാൾ കൊടിയേറ്റ്
2:00 – ആഘോഷമായ തിരുനാൾ കുർബാന, മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ
രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാദർ എബിൻ നീരുവേലിൽ,
ഫാദർ മാത്യു കുരിശുമ്മൂട്ടിൽ.
4:00- പ്രദക്ഷിണം (പള്ളിക്കു ചുറ്റും )
4:30 – ലദീഞ്ഞ് , വാഴ്വ്, തിരുനാൾ കൊടിയിറക്ക്
5:30 – 9:30 – ഇടവക ദിനാചരണം ഉത്‌ഘാടനം: ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ക്യാറ്റക്കിസം
സമ്മാന വിതരണം, വിവിധ കലാപരിപാടികൾ, സംഗീത സന്ധ്യ, സ്നേഹവിരുന്ന്.

കൂടുതൽ വിവരങ്ങൾക്ക് തിരുനാൾ കമ്മറ്റിയെ ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ :07930431445
മാത്യു കുരീക്കൽ: 07912450110
രാജൻ കോശി :07877027439
ജെയ്‌മോൻ ജേക്കബ് :07904148198
ജോമെക്സ കളത്തിൽ: 07310975321
ആൻറ്റോ ബാബു : 07429499211
ജെയ്‌സൺ ജോസ്: 07825471786

ഇടവക വികാരി: ഫാ എബിൻ നീരുവേലിൽ V C

പള്ളിയുടെ വിലാസം:

Christ The King Catholic Church
Harrowden Road
Bedford
MK42 0SP

സൗത്താപ്ടൺ റീജിയൺ ബൈബിൾ കലോത്സവം പോർട്ട്സ്മത്തിൽ ഭംഗിയായി നടന്നു. വി. ബൈബിൾ പ്രതിഷ്ഠിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച ബൈബിൾ കലോത്സവം രൂപത വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് MCBS ൻ്റെ നേതൃത്വത്തിൽ റീജിയൺ ബൈബിൾ കലോത്സവം കോർഡിനേറ്റർമാരായ മി. ബൈജു മാണി, മി. മോനിച്ചൻ തോമസ് മിസ്സിസ് ലിൻറു തോമസ് എന്നിവർക്കൊപ്പം അണിചേർന്ന വ്യത്യസ്തങ്ങളായ കമ്മറ്റികളുടെ സഹായത്തോടെ രാവിലെ 9 മണി മുതൽ 6 മണിവരെയുള്ള സമയത്ത് ഏറ്റവും സമയബന്ധിതമായി നടന്നു.

റീജിയണൽ ബൈബിൾ അപ്പസ്തലേറ്റ് ഇൻചാർജ് റെവ ഫാ ജോസ് അന്ത്യാക്കുളം MCBS ഉദ്ഘാടനം ചെയ്ത ബൈബിൾ കലോത്സവത്തിന്റെ മുഴുവൻ സമയവും ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനകളും ഒരു പ്രത്യേകത ആയിരുന്നു. റീജിയണിലെ വൈദികരും അത്മായ സഹോദരങ്ങളും ഒരു മനസ്സോടെ പങ്കെടുത്ത ബൈബിൾ കലോത്സവത്തിൽ പോർട്ട്സ്മത്ത് ഒന്നാം സ്ഥാനവും കിൻസൺ രണ്ടാം സ്ഥാനവും ലിറ്റിൽ കോമൺ മൂന്നാം സ്ഥാനവും നേടി. ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷൻ പോർട്ട് സമത്തിലെ 75 ലധികം വോളണ്ടിയേഴ്സ് നേതൃത്വം കൊടുത്ത ബൈബിൾ കലോത്സവം 4 സ്റ്റേജുകളിലായി ആണ് നടന്നത്.

രുചികരമായ ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഏറ്റവും നന്നായിരുന്നുവെന്ന് രൂപത ബൈബിൾ അപ്പസ്തലേറ്റ് കമ്മീഷൻ കോർഡിനേറ്റർ മി ആൻറ്ണി മാത്യുവും കമ്മീഷൻ റീജ്യൺ പ്രതിനിധി ജോർജ്ജ് തോമസും നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു.

 

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അതിരൂപതാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ഐ പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് ലിവർപൂളിൽ നടക്കും ലിവർപൂൾ മർച്ചന്റ് ടെയ്‌ലർ ബോയ്സ് സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുക . നാനൂറോളം മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ എട്ടര മണിക്ക് ആരംഭിക്കും .

പ്രെസ്റ്റൻ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ ഉള്ള മത്സരാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത് . രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സന്ദേശത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത് . പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത് . റെവ. ഫാ. ആൻഡ്രൂസ് ചെതലന്റെ നേതൃത്വത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ഇടവകയാണ് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികം ആഘോഷിച്ചു , പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . കഴിഞ്ഞ ആറുവർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലൂടെ ദൈവം നൽകിയ അനവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയേണ്ട അവസരമാണിത് . പഞ്ച വത്സര അജപാലന പദ്ധതിയിലൂടെ പലതും നേടിയെടുക്കുവാൻ കഴിഞ്ഞു , ഇതിന് നാം ദൈവത്തിനു നന്ദിയർപ്പിക്കണം . ഓരോ വ്യക്തിക്കും ഓരോ ദൗത്യവും ശുശ്രൂഷയും ഭരമേല്പിക്കപ്പെട്ടിട്ടുണ്ട് . നമ്മെ സുരക്ഷിതമായി ഏല്പിക്കപ്പെട്ടിരിക്കുന്ന ആളുകൾക്ക് നാം ശുശ്രൂഷ ചെയ്യുമ്പോൾ ആണ് കർത്താവിന്റെ ദൗത്യം പൂർത്തിയാകുന്നത് .

വിശുദ്ധ കുർബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ ആളുകളെ ഉത്‌ബോധിപ്പിച്ചു . അടയാളങ്ങളിലൂടെയും , പ്രതീകങ്ങളിലൂടെയുമാണ് ദൈവം സംസാരിക്കുന്നത് , അടയാളങ്ങളും പ്രതീകങ്ങളും ഉൾക്കൊള്ളുന്ന പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം പാലിച്ചാൽ മാത്രമേ പൗരസ്ത്യ സഭയുടെ സത്യവും , യാഥാർഥ്യവും ഉൾക്കൊള്ളുവാൻ എല്ലാവർക്കും സാധിക്കൂ . അദ്ദേഹം കൂട്ടിച്ചേർത്തു .

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ മോൺ . സജിമോൻ മലയിൽപുത്തൻപുരയിൽ , മോൺ . ജോർജ് ചേലക്കൽ , മോൺ ജിനോ അരീക്കാട്ട് എം . സി. ബി .എസ് , ചാൻസിലർ റെവ. ഡോ . മാത്യു .പിണക്കാട്ട് ,കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹ കാർമ്മികൻ ആയിരുന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും സംബന്ധിച്ചു.

ലണ്ടൻ: ലണ്ടനിലെ പ്രഥമ മലയാളി സഭയായ ലണ്ടൻ പെന്തകോസ്ത് സഭ (എൽ.പി.സി) കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടും അവധിക്കാല വേദപഠന ക്ലാസുകൾ അണിയിച്ചൊരുക്കുന്നു. ഒക്ടോബർ മാസം 27, 28, 29 (വ്യാഴം മുതൽ ശനി വരെ) തീയതികളിൽ റോംഫോഡിലുള്ള എൽ.പി.സിയുടെ ആരാധനാലയത്തിൽ വച്ചാണ് വി.ബി.എസ് നടത്തപ്പെടുന്നത്. ജാതി മത ഭേദമെന്യേ എല്ലാ കുഞ്ഞുങ്ങളെയും മാധുര്യമേറിയ ദൈവവചനം കഥകളിലൂടെയും, കവിതകളിലൂടെയും, ഗാനങ്ങളിലൂടെയും ചിത്രരചനയിലൂടെയും രസകരമായി പഠിക്കുവാനായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ‘The Castle of Courage’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. 3 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രുചികരമായ ലഘുഭക്ഷണപാനീയങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രവേശം തികച്ചും സൗജന്യമാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രമായ നോക്കിലേക്ക് രൂപതാ തീർഥാടനം സംഘടിപ്പിച്ചിരുന്നു , 2023 ഏപ്രിൽ മാസം 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന തീർഥാടനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും .പരിശുദ്ധ അമ്മയുടെ സജീവ സാന്നിധ്യം നിലനിൽക്കുന്ന ഈ വിശുദ്ധ കേന്ദ്രത്തിലേക്ക് നടത്തുന്ന ഈ തീർഥാടനത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ താല്പര്യമുള്ള എല്ലാ സമൂഹങ്ങളിൽ നിന്നും ആളുകളെ സ്വാഗതം ചെയ്യുന്നതായി രൂപത തീർഥാടന കോഡിനേറ്റർ വികാരി ജെനെറൽ മോൺ , ജിനോ അരീക്കാട്ട് എം സി ബി എസ് അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് Linto (07859 824279) യുമായി ബന്ധപ്പെടുക .യു കെ യിലെ വിവിധ എയർപോർട്ടുകളിൽ നിന്നും യാത്ര തുടങ്ങാൻ പറ്റുന്ന രീതിയിൽ ആണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത് . തീർഥാടനത്തോടൊപ്പം നോക്കിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും , ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട് .

ഷൈമോൻ തോട്ടുങ്കൽ

ബോൾട്ടൻ : 20 വർഷത്തിലധികമായി നിരവധി വൈദികരുടെ ആത്മീയ നേതൃത്വത്തിലും ദൈവജനത്തിന്റെ പരിപൂർണ്ണ സഹകരണത്തിലും വിശ്വാസ പരിശീലനത്തിലും വിശ്വാസ കൈമാറ്റത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന ബോൾട്ടൺ, റോച്ചിടെയിൽ, ബറി എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന ബോൾട്ടൺ സെന്റ് ആൻ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി സെപ്റ്റംബർ 25 ഞായർ 2:30 ന് ഔർ ലേഡി ഓഫ് ലൂർദ്ദ് ചർച്ചിൽ (BL4 0BR) നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സാൽഫോഡ് രൂപതാദ്ധ്യക്ഷൻ ജോൺ അർനോൾഡ് പിതാവ് വചന സന്ദേശം നൽകും. സമീപ പ്രദേശങ്ങളിലെ വൈദികരുടെ സാന്നിദ്ധ്യവും തിരുനാളിനുണ്ടാകും. തിരുനാളിന് ആരംഭം കുറിച്ച് സെപ്റ്റംബർ 23 വെള്ളിയാഴ്ച ഫാ.ഡേവിഡ് കൊടിയേറ്റും. തുടർന്ന് ബഹു. ഫാൻസ്വ പത്തിൽ അച്ചൻ വി. കുർബാന അർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 25 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലഭിഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും. മിഷൻ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാൻ ട്രസ്റ്റിമാരായ ഷോജി തോമസ് (07454370299), ഷാജി ജോസ് (07548698382) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുനാളിലും വി.കുർബാനയിലും പങ്കെടുത്ത് ദൈവത്തിന് നന്ദി പറയുവാനും അന്ന പുണ്യവതിയുടെയും പരി. കന്യകാമറിയത്തിന്റെയും മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കുവാനും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ കോഡിനേറ്റർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു .

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24ന് വൈകിട്ട് 5:30 മുതൽ അരങ്ങേറും. മാസംതോറും സത്‌സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.
ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 24 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ അനുശോചനവും മൗന ദുഃഖാചരണവും രേഖപ്പെടുത്തിയതിനു ശേഷമാകും പരിപാടികൾ ആരംഭിക്കുക.

താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികൾ മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്‌ഘാടന ചടങ്ങിന് ശേഷം ഓണപ്പാട്ട്, കുട്ടികളുടെ നൃത്തവിരുന്ന്, അനുഗ്രഹീത കലാകാരന്‍ വരദറാമും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, LHA അംഗങ്ങളുടെ മെഗാ തിരുവാതിര തുടങ്ങിയ തനതു കലാ ശില്പങ്ങളാല്‍ ശ്രദ്ധ നേടുന്നു. മുരളി അയ്യരുടെ നേതൃത്വത്തിൽ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ബ്രിസ്റ്റോൾ കൗൺസിലർ ടോം ആദിത്യ, ക്രോയ്ഡോൺ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി സംഘാടകരെ സമീപിക്കുക:

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കുമെന്ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളവും, ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കലും അറിയിച്ചു.

ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു വര്‍ഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്തംബര്‍ 24ലെ ജപമാല റാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നിന്നാരംഭിക്കുന്ന ജപമാല റാലി പൊടിമറ്റം ജംഗ്ഷന്‍, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും. വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാല റാലിയെ മോടി പിടിപ്പിക്കും.

50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമില്‍ റാലിയില്‍ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ റാലിക്കു നേതൃത്വം നല്‍കും. 5ന് ഇടവകയിലെ മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന നടത്തപ്പെടും. അമ്പതംഗ ഗായകസംഘം ദിവ്യബലി ഭക്തിസാന്ദ്രമാക്കും.

ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കും.

 

RECENT POSTS
Copyright © . All rights reserved