








കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തു. രാവിലെ ക്ഷേത്രം തുറന്നതിനെ തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടർന്ന് സൂര്യ കാലടി മഹാഗണപതി ഹോമം ഭക്തിപൂർവം നടത്തി. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും നടന്നു. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു. വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതോടെ പ്രത്യേക ദീപാരാധന നടന്നു. തുടർന്ന് അത്താഴപൂജയും അപ്പം മൂടലും ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം രാത്രി 9 മണിയോടെ ക്ഷേത്രം അടച്ചു.
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ആഘോഷങ്ങൾ ഭംഗിയായി സംഘടിപ്പിച്ചു. ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.

റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി 2026 മഹോത്സവം സെപ്റ്റംബർ 14 തിങ്കളാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തുന്നു. റോച്ചസ്റ്ററിലെ 1 Northgate, Rochester, Kent, ME1 1LS എന്ന വിലാസത്തിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവിധ പൂജകളും ഹോമങ്ങളും നടക്കും.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി വിശേഷാൽ പൂജകൾ നടത്തപ്പെടും. പ്രത്യേക കലശപൂജയും മുരുക പ്രതിഷ്ഠയും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക് പുണ്യകർമങ്ങളിൽ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതാണ്.
തീയതി: 14 സെപ്റ്റംബർ 2026, തിങ്കളാഴ്ച
സമയം: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ
വേദി: കെന്റ് അയ്യപ്പ ക്ഷേത്രം, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്: 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795575065.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.
പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന അഭീഷ്‌ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.
രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,
Christchurch Avenue, Harrow, HA3 5BD

അപ്പച്ചൻ കണ്ണഞ്ചിറ
അബർഡീൻ: ആത്മീയ നവീകരണത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ സ്കോട്ട് ലൻഡിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. അബർഡീൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷത്തിൽ ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.

സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് ആഗസ്റ്റ് മാസം 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിലെ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
For More Details:
07770 730769, 07459 873176
St Mary’s R C Cathedral,
16-20 Huntly St, Aberdeen
AB10 1SH, Scotland
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ചിങ്ങ മാസ പൂജ 2026 ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975
