Spiritual

ഫാ. മാത്യു നെരിയാട്ടിൽ

സീറോ മലങ്കര കത്തോലിക്കാ സഭാ യുകെ കോർഡിനേറ്റർ ആയ ഫാ. തോമസ് മടുക്കുമ്മൂട്ടിൽ ഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങുന്നു. 2012 ജൂണിലാണ് ഫാ. തോമസ് യുകെയിലെ മലങ്കര കത്തോലിക്കാ റീജിയനിലേക്ക് ശുശ്രൂഷയ്ക്കായി നിയമിതനാവുന്നത്. ഷെഫീൽഡിലെ സെന്റ് മേരീസ്‌ കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയായി സേവനമാരംഭിച്ച ഫാ. തോമസ് പിന്നീട് മാഞ്ചസ്റ്ററിലെ വിതിൻഷോയിലുള്ള സെന്റ് ആന്റണിസ്, ഹെയ്നൽട്ടിലെ അസംപ്ഷൻ, ഇൽഫോഡിലെ സെന്റ്ജോൺ ദി ബാപ്റ്റിസ്റ്റ് എന്നീ ലാറ്റിൻ ദൈവാലയങ്ങളിലും ശുശ്രൂഷ ചെയ്തു. ഇതേ സമയം തന്നെ മാഞ്ചസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ്, നോട്ടിങ്ങ്ഹാം, കവൻട്രി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ, ആഷ്ഫോർഡ്, ക്രോയ്ഡൺ, ഈസ്റ്റ്‌ ലണ്ടൻ, ലൂട്ടൺ, വെസ്റ്റ് ലണ്ടൻ, സൗത്താംപ്റ്റൺഎന്നീ മലങ്കര മിഷനുകളുടെ ചാപ്ലൈനുമായിരുന്നു.

2017 മുതൽ യുകെയിലും നോർത്തേൺ അയർലണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മലങ്കര കത്തോലിക്കാ റീജിയന്റെ കോഓർഡിനേറ്റർ ആയി അദ്ദേഹം നിയമിതനായി. ഈ കാലയളവിൽ നോർത്താംപ്റ്റൺ, ഇപ്സ്വിച്, അബർഡീൻ, കാർഡിഫ് എന്നിവിടങ്ങളിൽ പുതിയ മലങ്കര സഭാ മിഷനുകൾ ആരംഭിക്കപ്പെട്ടു. അദ്ദേഹം നേതൃത്വം നൽകിയ ലിവർപൂൾ, വോൾവർഹാംപ്റ്റൺ മലങ്കര കൺവെൻഷനുകളും വൻവിജയങ്ങളായിരുന്നു.

ഫാ. തോമസ് മടുക്കുമ്മൂട്ടിൽ

യുകെയിൽ ആദ്യമായി ഒരു മലങ്കര യുവജന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നത് ഫാ. തോമസിന്റെ ശുശ്രൂഷാ കാലയളവിലാണ്. കഴിഞ്ഞ വർഷം രൂപീകൃതമായ ഇരുപത് പേരടങ്ങുന്ന യുകെയിലെ സുവിശേഷസംഘം, ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തേതാണ്. ഫാ. തോമസിന്റെ അനേക കാലത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു 2019 പൂർത്തിയായ മലങ്കര റീജിയന്റെ ചാരിറ്റി രജിസ്ട്രേഷൻ. ചുരുങ്ങിയ കാലയളവിൽ നാലു വൈദീകരെ കൂടി യുകെയിലെ മിഷനുകളിൽ ശുശ്രൂഷയ്ക്കായി എത്തിക്കാൻ അദ്ദേഹത്തിനായി. യുകെയിലെ വിവിധ എക്യൂമെനിക്കൽ വേദികളിലും ആത്മീയ പ്രഭാഷണ വേദികളും സജീവ സാന്നിധ്യമായിരുന്ന ഫാ. തോമസ് നല്ലൊരു വാഗ്മിയും ഗ്രന്ഥ രചയിതാവ് കൂടിയാണ്.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവായുടെ നിർദ്ദേശം പ്രകാരം പുതിയ നിയോഗം ഏറ്റെടുക്കാനായി മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങി പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട തോമസ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാസമൂഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 20, ശനിയാഴ്ച ഓൺലൈൻ ആയാണ് യാത്ര അയപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ കോർഡിനേറ്റർ ആയി നിയമിതനായിരിക്കുന്ന റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ സ്വീകരണവും ഇതോടൊപ്പം നടക്കും.

രാവിലെ 9.30 ന് ഫാ. തോമസ് അർപ്പിക്കുന്ന കൃതഞ്ജതാബലി ലൈവ് ആയി യൂട്യൂബിൽ ലഭ്യമാണ്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവാ, യുകെയിലെ അപ്പസ്‌റ്റോലിക് വിസിറ്റർ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തുടങ്ങിയ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
രക്ഷകനും നാഥനുമായ ഈശോ മിശിഹായെ പ്രഘോഷിക്കണമെന്നുള്ളത് ഓരോ ദൈവ പൈതലിന്റെ കടമയും ഉത്തരവാദിത്വവുമാണ്. ക്രിസ്തീയ ജീവിതത്തില്‍ ദൈവവിശ്വാസത്തെ പ്രഘോഷിക്കണമെങ്കില്‍ അനുകൂലമായ സാഹചര്യം ആവശ്യമാണ്.

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 862 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

വലിയ നോമ്പിനോടനുബന്ധിച്ച് വ്രതാനുഷ്ഠ്ടാനത്തിന്റെ പരിശുദ്ധിയും , പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് , ക്രിസ് താനുഭവത്തിൽ നിറഞ്ഞ് , ദൈവിക സംരക്ഷണയിൽ നാമോരോരുത്തരും വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നോയമ്പുകാല ധ്യാനം മാർച്ച് 25,26,27 തീയതികളിൽ ഓൺലൈനിൽ നടക്കുന്നു . സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും .

ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ളവർക്കും ‌ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് .
സെഹിയോൻ യുകെ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരും ഈ ശുശ്രൂഷകളിൽ പങ്കെടുക്കും.
സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.sehionuk.org/register/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം . പ്രത്യേക പ്രാർത്ഥനയ്ക്കും സ്പിരിച് വൽ ഷെയറിങിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്‌ സൗകര്യമുണ്ടായിരിക്കും.

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാവരെയും മൂന്നുദിവസത്തെ ഏറെ അനുഗ്രഹീതമായ ഈ നൊയമ്പുകാല ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ;

ഷാജി ജോർജ് .07878 149670.
ജോസ് കുര്യാക്കോസ് 07414747573.

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽ പെട്ട വിദ്യാർത്ഥി കൾക്കായി ‘പേൾ ഗാലാ’ എന്ന പേരിൽ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച്‌ മാസം ഇരുപത്തിയെട്ടാം തീയതി ഓശാന ഞായറാഴ്ച സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . വൈകിട്ട് 7 മണിമുതൽ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമിൽ നിന്നുമുള്ള റെവ . ഫാ. ബിനോജ് മുളവരിക്കൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത് .

സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കൾ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തിൽ ആൽമീയവും ഭൗതികവുമായ കാര്യങ്ങളിൽ മാർഗ്ഗനിർദേശങ്ങളും സഹായവും നൽകുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് ‘പേൾ ഗാലാ’ സംഗമം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷൻ , യൂത്ത് കമ്മീഷൻ , ഇവാഞ്ചലൈസേഷൻ കമ്മീഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ താഴെ പറയുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യണമെന്ന് മൈഗ്രന്റ്‌സ് കമ്മീഷൻ ചെയർമാൻ ഫാ. ആൻഡ്രൂസ് ചെതലൻ അറിയിച്ചു .

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u

വിശദവിവരങ്ങൾ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുന്നതിനും താഴെ കാണുന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്.

[email protected]

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ക്വയർ കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപതാ അംഗങ്ങൾക്കായി ക്രിസ്തീയ സംഗീതാലാപന മത്സരം സംഘടിപ്പിച്ചിരിക്കുന്നു . പത്തു വയസുവരെ പ്രായമുള്ള കുട്ടികൾ, പതിനൊന്നു വയസുമുതൽ പതിനാറ് വയസു വരെ പ്രായമുള്ളവർ, പതിനേഴു വയസു മുതൽ ഇരുപത്തി അഞ്ചു വയസുവരെ പ്രായമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ആയിരിക്കും മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

കരോക്കെയുടെ സഹായത്തോടെ അഞ്ചു മിനിട്ടു ദൈർഘ്യമുള്ള രീതിയിൽ ആണ് മത്സരാർഥികൾ ഗാനങ്ങൾ അയച്ചു നൽകേണ്ടത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം നൂറു പൗണ്ടും, രണ്ടാം സമ്മാനം എഴുപത്തഞ്ചു പൗണ്ടും, മൂന്നാം സമ്മാനം അമ്പതു പൗണ്ടും ആണ് ലഭിക്കുക. വിജയികൾക്ക് സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്യും, മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻട്രികൾ അയക്കേണ്ട അവസാന തീയതി മാർച്ച് മുപ്പത്തി ഒന്ന് ആണ്, മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്വയർ കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലുമായി ബന്ധപ്പെടുക . 07534967966

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
സാധാരണ ജീവിതത്തില്‍ അയല്‍ക്കാര്‍ അകലെയാണ്. നന്മയുടെ ഭാഗമായിരുന്നുകൊണ്ട് അയല്‍ക്കാരുടെ ജീവിതത്തിന്റെ ഭാഗമാകണം. അയല്‍പക്കത്തൊരു വീട് വെച്ചതുകൊണ്ട് അവര്‍ അയല്‍പക്കക്കാരായിട്ട് മാറുന്നില്ല. അപരന്റെ ജീവിതത്തിന്റെ ഭാഗമായി അവന്റെ സങ്കടങ്ങളോട് ചേര്‍ന്ന് നമ്മുടെ സാന്നിധ്യം അവന് സന്തോഷവും സമാധാനവുമായിത്തീരുമ്പോഴാണ് അവര്‍ യഥാര്‍ത്ഥ അയല്‍ക്കാരായിത്തീരുന്നത്.

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 860 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിൻ്റെ വർഷം, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിൻ്റെ ഭാഗമായി, 19-ാം തീയതിയിലെ യൗസേപ്പ് പിതാവിൻ്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാൻ, മാർച്ച് മാസം 17,18,19 തീയതികളിൽ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ജോസഫിൻ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

17-ാം തീയതി വൈകുന്നേരം 7.30-ന് സിഞ്ചലൂസ് മോൺ. ജോർജ് തോമസ് ചേലക്കൽ ആരംഭ സന്ദേശം നൽകുകയും, ബഹു. ലിജേഷ് മുക്കാട്ട് അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതായിരിക്കും.

18-ാം തീയതി വെകിട്ട് സിഞ്ചലൂസ് മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ അച്ചൻ ആരംഭ സന്ദേശം നൽകുകയും, ബഹു. ജോ മാത്യു മൂലേച്ചേരി അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങൾക്ക് ശേഷം പരിശുദ്ധ കുർബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.

19-ാം തീയതി വൈകുന്നരം 6.30 മുതൽ 9 മണി വരെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് പരിശുദ്ധ കുർബാന അർപ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യുന്നതായിരിക്കും.

രൂപതയുടെ യൂട്യൂബ് ചാനൽ (@CSMEGB), സൂം (id: 912 2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തിൽ പങ്കെടുത്ത്, മാർ യൗസേപ്പിതാവിൻ്റെ പ്രത്യേക മാദ്ധ്യസ്ഥത്തിൽ, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ഏവരേയും ക്ഷണിക്കുന്നു.

ഫാ. ബിനോയ് ആലപ്പാട്ട്.
മനസ്സിലെ എല്ലാ സ്‌നേഹപ്രകടനങ്ങളും പുറത്തേയ്ക്കിറക്കിവെച്ചാലും വീണ്ടും എന്തെല്ലാമൊക്കെയോ ചേര്‍ക്കുവാനുണ്ട് എന്ന് തോന്നിപ്പിക്കുമാറാണ് അമ്മ ഭാവങ്ങള്‍ നമ്മളിലേയ്ക്ക് കടന്നു വരിക. നമുക്കിന്ന് നമ്മുടെ അമ്മയെ ഓര്‍ക്കാം. അമ്മ ആഹരിച്ച ആഹാരത്തിന്റെ, അമ്മ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ, അമ്മ സ്‌നേഹിച്ച സ്‌നേഹത്തിന്റെ ആകെ തുകയാണ് നാമോരുത്തരും.

ഒരമ്മയെക്കുറിച്ചുള്ള അത്യന്തം വികാരഭരിതമായ ചിന്തകളാണ് മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി മദേഴ്‌സ് ഡേയില്‍ ഫാ. ബിനോയ് ആലപ്പാട്ട് പങ്ക് വെയ്ക്കുന്നത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ശീതകാലം കഴിഞ്ഞ് വസന്തത്തിലേക്ക് കടക്കുമ്പോള്‍
നമ്മള്‍ അധിവസിക്കുന്ന ഈ ദേശത്ത് ഉയര്‍ന്നുവരുന്ന ഒരു
ചെടിയാണ് ഡാഫൊഡില്‍സ്. ഒരുപാട് ചിന്തകള്‍ക്കും ചിന്തകര്‍ക്കും
പ്രചോദനം ആയിട്ടുള്ള ഒരു ചെടിയാണിത്. കൂട്ടത്തോടെ
വളര്‍ന്ന് പൂത്തുനില്‍ക്കുമ്പോള്‍ ദൂരെനിന്ന് പോലും കാണുവാന്‍ വളരെ
സൗന്ദര്യമുള്ള ഒരു അവസ്ഥയാണ്. അതുമാത്രമല്ല ശീതകാലത്തിന്റെ
വിരസതകള്‍ അകന്ന് സൂര്യപ്രകാശത്തിന്റെ കിരണങ്ങള്‍
നമ്മുടെ സന്തോഷം ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍
ഓരോ ചെടിയും നാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ
പൂക്കള്‍ ഓരോന്നും തന്നിലേക്ക് തന്നെ നോക്കുന്ന ഒരു
അനുഭവമാണ് കാണുന്നത്. നമ്മുടെ ചുറ്റുപാടും
നടക്കുന്നതൊന്നും അറിയാതെ തന്നിലേക്ക് തന്നെ നോക്കി
ജീവിക്കുന്ന ആളുകളെ ഈ ചെടിയോട് ഉപമിക്കാറുണ്ട്.
പതിനെട്ടു സംവത്സരമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത
ഒരു സ്ത്രീയെ കര്‍ത്താവ് സൗഖ്യമാക്കുന്ന ചിന്തയാണ് ഈ
ആഴ്ചയില്‍ നാം ധ്യാനിക്കുന്നത് . അവള്‍ ഈ
അവസ്ഥയില്‍ ആകുവാന്‍ കാരണം ഒരു ദുരാത്മാവ് അവളെ
ബാധിച്ചത് കൊണ്ടാണ് . യേശു അവളെ കണ്ട ഉടന്‍ തന്നെ
അടുത്ത് വിളിച്ച് നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു
എന്ന് പറഞ്ഞു. ഉടന്‍ തന്നെ അവള്‍ നിവര്‍ന്നു നിന്ന് ദൈവത്തെ
മഹത്വപ്പെടുത്തി. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം
പതിമൂന്നാം അദ്ധ്യായം 10 മുതല്‍ 17 വരെയുള്ള ഭാഗങ്ങളാണ്
ഇതിന് ആധാരമായിരിക്കുന്നത്.
നിവര്‍ന്നു നില്‍ക്കുവാന്‍ അനുഗ്രഹം ലഭിച്ച മനുഷ്യന്‍ പല
അവസരങ്ങളിലും തല ഉയര്‍ത്തി ചുറ്റുപാടുള്ളതൊന്നും
കാണുവാന്‍ ശ്രമിക്കുന്നില്ല. അത് മാത്രമല്ല ദൈവമുഖത്തേക്ക്
നോക്കി അപേക്ഷിക്കാനോ പ്രാര്‍ത്ഥിക്കുവാനോ പോലും
കഴിയുന്നില്ല. പാപഭാരവും തന്‍ കാര്യവും നമ്മെ വല്ലാതെ
ഭാരപ്പെടുത്തുന്നു . ഈ മഹാവ്യാധിയില്‍ ധാരാളം
കുടുംബങ്ങള്‍ സമൂഹവുമായുള്ള ബന്ധം ഇല്ലാതെ ഒറ്റപ്പെട്ടു
കഴിയുന്നു . ഏകാന്തതയിലും രോഗങ്ങളിലും
കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം അല്ലാതെ മറ്റുള്ളവരെ
കാണുവാന്‍ നമുക്ക് കഴിഞ്ഞില്ല എങ്കില്‍ നാം ചിന്തിക്കുക
ദുരാത്മാവ് നമ്മെയും ബാധിച്ചിരിക്കുന്നു. പരിമിതികള്‍ ധാരാളം
ഉണ്ടെങ്കിലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അല്പം സാധ്യത
നാം കണ്ടെത്തേണ്ടതുണ്ട്.

മഹാ വ്യാധികളും അതുമൂലമുള്ള കഷ്ടതകളും നമ്മെ അധികം
ബാധിച്ചിട്ടില്ല എങ്കിലും ജീവിതം തന്നെ താറുമാറായ അനേകം
കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. നോമ്പില്‍ നമ്മെ
ബാധിച്ചിരിക്കുന്ന ഈ കൂന് മാറി അല്‍പമെങ്കിലും തലഉയര്‍ത്തി
മറ്റുള്ളവരെ കൂടി കരുതുവാന്‍ നാം ശ്രമിക്കുക. അങ്ങനെ നമ്മള്‍
നിര്‍വ്വഹിക്കുമ്പോള്‍ നിശ്ചയമായിട്ടും ദൈവത്തിന്റെ അനുഗ്രഹം
ധാരാളമായി നമുക്ക് ലഭിക്കും. എന്നാല്‍ പല അവസരങ്ങളിലും
നമ്മളിലുള്ള അനുഗ്രഹങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് പോലും
കഴിയാതെ വരുന്നു. ശിക്ഷ്യന്മാര്‍ നേടിയ അല്പം അപ്പക്കഷണങ്ങള്‍
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചപ്പോള്‍ അത് അധികമായി
വര്‍ദ്ധിക്കുകയും അനേകരിലേക്കു അത് എത്തുകയും ചെയ്തു.
എത്ര ആയിരങ്ങള്‍ക്കാണ് അതുമൂലം തൃപ്തി വന്നത്.
ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ നമ്മള്‍ പല
കാരണങ്ങളും കണ്ടെത്താറുണ്ട്. ചിലപ്പോള്‍ സ്വഭാവികമായി
പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വന്നേക്കാം. എന്നാല്‍
മറ്റുചിലര്‍ ഇതിനുവേണ്ടി കാരണങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നു.
എല്ലാവരുടെയും ജീവിതം പ്രശ്‌നസങ്കീര്‍ണ്ണമാണ്, ആരും
വ്യത്യസ്തരല്ല . രാജകുടുംബത്തില്‍ പോലും ഉണ്ടായിട്ടുള്ള ഉള്ള
പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലേ? ചിലര്‍
ഉത്തരവാദിത്വങ്ങളും ചുമതലകളും എല്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
മറ്റു ചിലര്‍ ഉള്ള പദവി കൂടി ഇട്ടേച്ചു പോകുന്നു. ശാന്തമായി
നാം ചിന്തിക്കുമ്പോള്‍ സമാധാനവും അനുഗ്രഹങ്ങളും സമ്പത്തിലും
അധികാരത്തിലും അല്ല അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് എന്ന്
നമുക്ക് മനസ്സിലാക്കാം. അത് ദൈവകൃപ എന്ന് തിരിച്ചറിയുകയും
പരിപാലിക്കുവാന്‍ നാം ശ്രമിക്കുകയും ചെയ്യുമ്പോഴാണ്
അനുഗ്രഹങ്ങള്‍ നമ്മില്‍ പൂര്‍ണമാകുന്നത്.
അന്ധകാരത്തിന്റെയും അഹങ്കാരത്തിന്റെയും കൂനുകള്‍ എല്ലാം
മാറ്റിയേ മതിയാവുകയുള്ളൂ. സ്വയം വന്നിട്ടുള്ളതും കാലങ്ങള്‍
തന്നിട്ടുള്ളതുമായ കൂനുകള്‍ കാരണം നമ്മുടെ ശിരസ്സ്
ഉയരുവാന്‍ ഇടയാകാതിരിക്കുന്നുണ്ട്. അതുകാരണം
ദൈവത്തെയോ ദൈവ സൃഷ്ടിയെയോ കാണുവാന്‍ നമുക്ക് കഴിയാതെ
പോകുന്നു. എന്നാല്‍ സൗഖ്യപ്പെടണം മാറ്റം വരണം എന്ന ചിന്ത
നമ്മളില്‍ ഉണ്ട് എങ്കില്‍ ദൈവസന്നിധിയില്‍ അതിനു
പരിഹാരവുമുണ്ട്. വേറെ ചിലര്‍ സാധാരണ പറയാറുണ്ട്
സമൂഹം ഏല്‍പ്പിച്ച ഭാരതാല്‍ എന്റെ തല താഴ്ന്നിരിക്കുന്നു എന്ന്. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് കുടുംബത്തിലോ
സമൂഹത്തിലോ തലയുയര്‍ത്താന്‍ കഴിയാത്തവരും ഉണ്ട്.

ഇങ്ങനെ നീണ്ടു പോകുന്ന കാരണങ്ങള്‍ നമുക്ക് ചുറ്റിലും
ഉള്ളപ്പോള്‍ അതിനു ഒരേ ഒരു പരിഹാരം മാത്രമേ
നിര്‍ദ്ദേശിക്കുവാന്‍ ഉള്ളൂ. ദൈവസന്നിധിയിലേക്ക് കടന്നുവരിക.
ദൈവമുമ്പാകെ സമര്‍പ്പിക്കുക. നിങ്ങള്‍ എന്റെ അടുത്ത് വരുവിന്‍
,നിങ്ങളുടെ ഭാരങ്ങളെ ഞാന്‍ എടുത്തു കൊള്ളാം എന്ന്
പറഞ്ഞുകൊണ്ടാണ് നമ്മെ വിളിച്ചിരിക്കുന്നത്. പാപമോ
ഭാരമോ ദുഃഖമോ രോഗമോ എന്തു തന്നെ ആയിക്കൊള്ളട്ടെ, നാം
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചാല്‍ അതിനു പരിഹാരം ഉണ്ട്.
അതിനെ ഒളിച്ചോട്ടമോ സ്വയം നീതീകരണമോ സ്വയം ചികിത്സയോ
ആവശ്യമില്ല. ദൈവം നിന്റെ തോളില്‍ നിന്ന് ഭാരങ്ങളെ മാറ്റി
നിവര്‍ന്നു നില്‍ക്കുവാനും സമൂഹത്തെയും സൃഷ്ടികളെയും
ദൈവത്തെയും കാണുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുള്ളത്
നിശ്ചയം. ഈ നോമ്പിന്റെ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും
നമ്മെ അപ്രകാരം ഉള്ള ഒരു മോചനം തന്നു കാത്തു
പരിപാലിക്കട്ടെ. നമുക്ക് ഭാരങ്ങളും വേദനകളും എത്രമാത്രം
ഉണ്ടായാലും അത് ഡാഫൊഡില്‍ ചെടി പോലെ നമ്മളിലേക്ക്
തന്നെ ഒതുങ്ങി നമ്മള്‍ ജീവിക്കുമ്പോഴും ദൂരെ കാണുന്ന ആ
മനോഹരത്വം സമൂഹത്തില്‍ പകര്‍ന്നുകൊടുക്കുവാന്‍ നമുക്ക്
സാധിക്കട്ടെ.
ദൈവാനുഗ്രഹത്തിനു വേണ്ടി സമര്‍പ്പിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങൾ ആരംഭിക്കുന്നു. “സഭയെ അറിയുക സഭയെ സ്നേഹിക്കുക “എന്ന ആപ്‌തവാക്യത്തിലൂന്നിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഓരോ നസ്രാണിയും കടപ്പെട്ടവനാണ് .

കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 5 ന് ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുകയും ചെയ്യണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

http://smegbbiblekalotsavam.com/?page_id=719

RECENT POSTS
Copyright © . All rights reserved