Spiritual

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി. മനസ്സിലായില്ലെങ്കിലും വിശ്വാസം കൊണ്ട് പറഞ്ഞുപോയതാണ്. വിശ്വാസമെന്നത് മനസ്സിലാകാതെയുള്ള കാര്യങ്ങള്‍ സ്വീകരിക്കാനായിട്ട് നമ്മെ പ്രേരിപ്പിക്കുന്ന ജീവിതക്രമമാണ്. പഴയ നിയ്മത്തില്‍ ധാരാളം ദൃഷ്ടാന്തങ്ങള്‍ കാണുവാന്‍ സാധിക്കും. മനസ്സിലാക്കിയിട്ടാണോ അബ്രാഹം ഏക ജാതനെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞത്?? ഇസ്രായേല്‍ ജനത്തെ മോശ അടിമത്തത്തിന്റെ നാട്ടില്‍ നിന്ന് വാഗ്ദാനഭൂമിയിലേയ്ക്ക് നയിച്ചത് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടാണോ..? ദൈവം പറഞ്ഞ് നീട്ടിയ വടിയുടെ മുമ്പിലുള്ള ചെങ്കടല്‍ രണ്ടായി മാറുന്നത് കാണുന്നില്ലേ..! കാര്യങ്ങള്‍ വേണ്ട വിധത്തില്‍ ധരിക്കാന്‍ കഴിവില്ലാത്തപ്പോഴും ദൈവത്തിന്റെ പദ്ധതി ദൈവേഷ്ടമാണെന്നുള്ള ബോധ്യത്തില്‍ സ്വീകരിക്കാന്‍ സാധിക്കുമ്പോള്‍ അത്ഭുതം സംഭവിക്കും. കുറവിലങ്ങാടിന്റെ സുവിശേഷം.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നാല് ദിവസത്തെ ഓൺലൈൻ ധ്യാനം ഡിസംബർ 19 മുതൽ 22 വരെ നടക്കും.

പ്രമുഖ വചന പ്രഘോഷകരും യുവജന ശുശ്രൂഷകരുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ധ്യാനം നയിക്കും.

പൂർണ്ണമായും മലയാളത്തിൽ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക്‌ വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുമായ എല്ലാ യുവതീയുവാക്കളെയും അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി യേശുനാമത്തിൽ ക്ഷണിക്കുകയാണ്.

WWW.AFCMUK.ORG/REGISTER
എന്ന ലിങ്കിൽ ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
യുകെ സമയം വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ധ്യാനം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ;
അന്ന 00447402030708.

മുൻനിർത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് നടക്കും . അനുഗ്രഹീത വചന പ്രഘോഷകനായ സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും പ്രശസ്ത ധ്യാനഗുരുവും വിടുതൽ ശുശ്രൂഷകനുമായ ഫാ. സാജു ഇലഞ്ഞിയിലും പങ്കുചേരും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ റവ. ഫാ. ബെനഡിക്‌ടോ ഡിയോടീലിയോയും ഇത്തവണ വചന വേദിയിലെത്തും .യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പുല്‍ക്കൂട്ടിലേയ്ക്ക് നമ്മള്‍ യാത്രയായിക്കൊണ്ടിരിക്കുകയാണ്‍ തിരുപ്പിറവിക്കുവേണ്ടി ഒരുങ്ങുമ്പോള്‍ കാതില്‍ മുഴങ്ങേണ്ട മാറ്റലിയുണ്ട്. രക്ഷകനായ മിശിഹാ നിനക്ക് വേണ്ടി ജനിച്ചിരിക്കുന്നു എന്ന മാറ്റൊലി.
താരകവഴിയേ പുല്‍ക്കൂട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍….

താരകവഴി.. ആറാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ജോസഫിന് കിട്ടിയ ദര്‍ശനങ്ങളെല്ലാം സ്വപ്നത്തിലൂടെയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സാധാരണ യുവാവിനുണ്ടാകുന്ന സ്വപ്നങ്ങളേയും പ്രതീക്ഷകളേയുമൊക്കെ തല കീഴായി മറിക്കുന്ന ഒരു കിനാവായിരുന്നു ദൈവം ജോസഫിന് സമ്മാനിച്ചത്. ജോസഫ് ദൈവത്തെ ശപിച്ചിരുന്നോ..?

താരകവഴി അഞ്ചാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
താരകവഴിയിലൂടെ പുല്‍ക്കൂട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നാമിന്ന് കണ്ട് മുട്ടുന്നത് സന്ദേശവാഹകരെയാണ്. നമ്മുടെ ജീവിതത്തില്‍ മറന്നു പോയത് ഓര്‍മ്മിപ്പിക്കുവാനും ചെയ്യേണ്ടതൊക്കെ ക്രമപ്പെടുത്തുവാനും ആരെയെങ്കിലുമൊക്കെ ദൈവം ആയ്ക്കുന്നുണ്ട്. പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയിലും സന്ദേശവാഹകരെ കാണുന്നുണ്ട്. ദൂതുമായി കടന്നു വരുന്നു. ചിന്തിക്കുന്നുണ്ടാകാം. ദൈവത്തിനും ഇടനിലക്കാരെ ആവശ്യമുണ്ടോ..?? ദൈവത്തിനും ഇടനിലക്കാരെ ആവശ്യമുണ്ടായിരുന്നു. ദൈവം അങ്ങനെയാണ്. പ്രാര്‍ത്ഥനയുടെ ഫലം ലഭിക്കുന്നില്ല എന്നു തോന്നുന്ന അവസരത്തില്‍ ദൂതുമായി ദൈവം ചിലരെ നമ്മുടെ മുമ്പിലേയ്ക്ക് ആയ്ക്കുന്നുണ്ട്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിത പങ്കാളി, കൂട്ടുകാര്‍, ഗുരുക്കന്മാര്‍ സാഹചര്യങ്ങള്‍ അങ്ങനെ നീളുന്നു..
നീ താരക വഴിയേ ആണോ സഞ്ചരിക്കുന്നത്..??

താരകവഴി നാലാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ദൈവം സ്വന്തമാക്കിയ കുടുംബം.
താരക വഴിയേ മൂന്നാം ദിവസത്തില്‍ എത്തുമ്പോള്‍ ദൈവം സ്വന്തമാക്കിയ കുടുംബത്തേക്കുറിച്ചാണ് പറയുന്നത്. ജോസഫും മേരിയും വിവാഹ വാഗ്ദാനം ചെയ്തവരായിരുന്നു. അവരുടെ മാനുഷികമായ വാഗ്ദാനത്തെ ദൈവീകമായ ഒരു വാഗ്ദാനമായി മാറ്റുകയായിരുന്നു. മാനവകുലത്തിന്റെ മോചന വാഗ്ദാനമായി അതിനെ മാറ്റപ്പെടുന്നു. കൂടുതല്‍ ശ്രേഷ്ഠമായ കാര്യത്തില്‍ ദൈവം ഇടപെടുമ്പോള്‍ അത് നടപ്പാകുവാന്‍ വിട്ടു കൊടുക്കുന്ന മനസ്സാണ് ഏറ്റവും പ്രതീകര്‍ത്തിക്കപ്പെടേണ്ടത്. നിന്റെ വാശിയെക്കാള്‍ ദൈവത്തിന്റെ ഹിതമാണ് പ്രധാനം. അത് മനസ്സിലാക്കുമ്പോഴാണ് നീ ജിവിതത്തിലേയ്ക്ക് തിരിച്ച് വരുന്നത്.
താരകവഴിയെ…
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
താരകവഴിയിലൂടെയുള്ള യാത്രയുടെ രണ്ടാം ദിനം.
കണക്കുകള്‍ പിഴയ്ക്കുമ്പോള്‍ ദൈവത്തിന്റെ കരം പിടിച്ചവന്‍. നീതി കൈവിടാതെ മുന്നോട്ട് പോകുവാന്‍ ഭാഗ്യമുണ്ടായവന്‍.
ഉത്തരവാദിത്വങ്ങള്‍ ഏറ്റവും മനോഹരമായി ദൈവസന്നിധിയില്‍ കാഴ്ച്ചവെച്ചവന്‍.
അധികമാരും ശ്രദ്ധിക്കപ്പെടാത്ത വ്യക്തിത്വം. സംരക്ഷകന്‍ എന്ന നിലയിലാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്….
വി. യൗസേപ്പും നമ്മളും. ഫാ. ബിനോയ് ആലപ്പാട്ട് പറയുന്നു.
താരകവഴിയേ…
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
തിരുപ്പിറവി എങ്ങനെ അനുഗ്രഹമാക്കാം..
തിരുപ്പിറവി എന്താണ് എന്റെ ജീവിതത്തില്‍..??
ഓരോ ദിവസവും അനുഗ്രഹമാകുവാന്‍ എങ്ങനെ പ്രാര്‍ത്ഥിക്കാം..
ഇത് ക്രിസ്തുമസ്സ് കാലത്തെ ചിന്തകളാണ്.
ബെദ്‌ലഹേമിലേയ്ക്കുള്ള യാത്രയില്‍ നാം കാണുന്ന ഒരേയൊരു സ്ത്രീരൂപമാണ് പരിശുദ്ധ അമ്മ.
‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് വചനം പറഞ്ഞ് അവസാനിക്കുന്നിടത്താണ് ലോകത്തില്‍ രക്ഷയും സമാധാനവും ആരംഭിക്കുന്നത്. അവിടെ നിന്ന് നമ്മളും തുടങ്ങണം.
താരകവഴിയേ…
ഫാ. ബിനോയ് ആലപ്പാട്ട് നല്‍കുന്ന തിരുപ്പിറവി ഒരുക്ക വിചിന്തനങ്ങള്‍ മലയാളം യുകെ ന്യൂസ് ഡിസംബര്‍ ഒന്നുമുതല്‍ ഇരുപത്തഞ്ചു വരെ പ്രസിദ്ധീകരിക്കുകയാണ്.
നമുക്കും ഒരുങ്ങാം താരകവഴിയേ..

താരക വഴിയേ…
പൂര്‍ണ്ണരൂപം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഓൺലൈനിൽ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആമുഖസന്ദേശം നൽകിയത് ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജെനറാൾ-ഇൻ-ചാർജ് ആയ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് മോൺസിഞ്ഞോർ ജോർജ്ജ് തോമസ്
ചേലയ്ക്കൽ ഊന്നി പറയുകയുണ്ടായി.

തുടർന്ന് കുടുംബ കൂട്ടായ്മ വർഷം 2020- 21 ന്റെ ഔദ്യോഗിക ഉത്ഘാടനത്തിന്റെ അനുഗ്രഹപ്രഭാഷണം, ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷനും കുടുംബ കൂട്ടായ്മ കമ്മീഷൻ രക്ഷാധികാരിയുമായ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകുകയുണ്ടായി. രൂപതയുടെ കർമ്മപദ്ധതിയായ ലിവിങ് സ്റ്റോണിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു പറഞ്ഞ പിതാവ് കൂട്ടായ്മ അനുഭവത്തെ കുറിച്ചും അതിന്റെ പ്രത്യേകയേകുറച്ചും പരാമർശിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷം ദീപം തെളിയിച്ചു പിതാവ് ഉത്ഘാടനം നിർവഹിച്ചു.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപയുടെ പ്രോട്ടോസെഞ്ചലൂസ് മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ശ്രീ. ഷാജി തോമസ് എന്നിവർ മാർത്തോമാ സ്ലീവ ദീപം തെളിയിച്ചു ഉത്ഘാടനത്തിൽ പങ്കുചേർന്നു. തുടർന്ന് 8 റീജിയണൽ ഡയറക്ടർ അച്ചന്മാരും കമ്മീഷൻ അംഗങ്ങളും പ്രാർത്ഥനാപൂർവ്വം തിരി തെളിയിച്ചു.

കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര നൽകിയ സമാപന സന്ദേശത്തിൽ ആദിമ ക്രൈസ്തവ സഭയുടെ കൂട്ടായ്മ ചൈതന്യം ഉൾകൊള്ളുവാനും അൾത്താരാ കേന്ദ്രീകൃതമായ സമൂഹങ്ങളെ വാർത്തെടുക്കുവാൻ യത്നിക്കുവാനും ആഹ്വാനം ചെയ്തു. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സമാപന അശ്ലീർവാദം നൽകിയതോടുകൂടി ഔദ്യോഗിക ഉത്ഘാടനത്തിന് വിരാമമായി.

ലണ്ടൻ റീജിയണിലെ മാർ സ്ലീവ മിഷനിൽപ്പെട്ട കാന്റർബറി കുടുംബ കൂട്ടായ്മയുടെ യോഗത്തിൽ സജീവ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ പിതാവും മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്‌ക്കൽ, ഫാദർ ഹാൻസ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ, ഇടവക /മിഷൻ /നിയുക്ത മിഷൻ കോർഡിനേറ്റർമാരും ഉണ്ടായിരുന്നു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ ശ്രീ. സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മയോഗത്തിൽ ശ്രീമതി മെർലിൻ സിജു പ്രാർത്ഥനകക്ക് നേതൃത്വം നൽകി. ‘സഖറിയായെപ്പോലെ വിശ്വാസത്തിൽ മറവി ബാധിക്കുമ്പോൾ പ്രാർത്ഥനയിൽ ദൈവീക ശക്തി പ്രകടമാകാൻ വേണ്ടി ആഗ്രഹിച്ചു വേണം പ്രാർത്ഥിക്കുവാൻ’ എന്ന് വചനം പങ്കുവെച്ച് മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved