ഷിബു മാത്യൂ
ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിലൂടെ ഭക്തിയില്‍ കുറവ് വന്നു എന്ന് തോന്നുന്നില്ല. ഇനിയുള്ള കാലത്തും ക്രൈസ്തവര്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പോരേ..?? കൊറോണയുടെ കാലത്ത് ധാരാളം പേര്‍ ചോദിക്കുന്ന ചോദ്യമിതാണ്. അതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ക്ലാരിഷ്യന്‍ സന്യാസ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് നല്‍കുന്നത്. ഗുജറാത്തില്‍ ഗാന്ധിനഗര്‍ സീറോ മലബാര്‍ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയാണദ്ദേഹം.
ഫാ. ബിനോയ് പറയുന്നതിങ്ങനെ.
കൂദാശകള്‍ എപ്പോഴും നേരിട്ട് ചെയ്യുവാനുള്ളതാണ്. 2020 ഏപ്രില്‍ 17ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ഇതിന് വ്യക്തമായ നിര്‍വചനം നല്‍കി. മാധ്യമങ്ങളിലൂടെയുള്ള കൂദാശാ അനുകരണങ്ങളും അതിന്റെ ഭാഗഭാഗിത്വമൊന്നും സഭയുടെ കൂദാശകള്‍ക്ക് പകരമാകുന്നില്ല. പ്രത്യേകമായ സാഹചര്യത്തില്‍ ഒരു ക്രമീകരണം മാത്രമായി ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കത്തുള്ളൂ. കോവിഡ് കാലത്തെ ഐസുലേഷനില്‍ സഭ നല്‍കിയ ആനുകൂല്യം മാത്രമാണിത്.
ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്ക് കൊള്ളുമ്പോള്‍ പൂജ്യ വസ്തുക്കളുടെ സാന്നിധ്യമനുഭവിക്കുന്നില്ല. വിശുദ്ധ കുര്‍ബാന സ്വീകരണം സാധ്യമാകുന്നില്ല. വിരുന്നിന്റെ ഭാഗമാകുവാന്‍ സാധിക്കുമ്പോഴാണ് അര്‍പ്പണം പൂര്‍ണ്ണമാകുന്നത്. സ്വകാര്യതയുടെ അനുഭവമല്ല ബലിയര്‍പ്പണം. ഓണ്‍ലൈന്‍ ശീലമാക്കാന്‍ ഒരു പക്ഷെ തോന്നിപ്പോകും. ഒരിക്കലും അത് കൗദാശീകമല്ല. സഭയുടെ മാനങ്ങളില്ല. ഒരു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ പുണ്യവും അതില്‍ കിട്ടുന്നില്ല. കണ്ടു എന്നു മാത്രം.
ഇതിന് വ്യക്തമായ ഉദാഹരണം ഇതാണ്.
ഞാന്‍ ഗുജറാത്തില്‍ ശുശ്രൂഷ ചെയ്യുന്നു. നാട്ടിലുള്ള എന്റെ അമ്മച്ചിയെ ഫോണ്‍ വിളിക്കുമ്പോള്‍ അമ്മച്ചിയുടെ സാന്നിധ്യമറിയാന്‍ എനിക്ക് സാധിക്കുന്നുണ്ട്. പക്ഷേ, എന്നെ കാത്തിരിക്കുന്ന അമ്മച്ചിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്ന അനുഭവം ഒരിക്കലും ഫോണ്‍ വിളിയില്‍ എനിക്ക് ഉണ്ടാകില്ല. ഞാന്‍ പറഞ്ഞതിന്റെ വ്യക്തമായ നിര്‍വചനമിതാണ്.
ഓണ്‍ലൈനിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവര്‍ക്കും ഇനി മുതല്‍ അതു മതി എന്ന് ആശ്വസിക്കുന്നവരുമായ ക്രൈസ്തവര്‍ക്ക് ഫാ. ബിനോയ് ആലപ്പാട്ട് നല്‍ക്കുന്ന മറുപടി കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന് സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .
വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്. ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.
കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത് യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.
ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.
അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .
Singer : Kester Music director : K X Rajesh
ബ്രിസ്റ്റോള്‍ മലയാളി സമൂഹം ഒത്തൊരുമിച്ച് ആഘോഷിക്കേണ്ട ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ചുരുങ്ങിയപ്പോഴും മധുരം ഒട്ടും കുറയാതെ കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ ജാഗ്രതയോടെയായിരുന്നു കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം നടന്നത്. ബ്രിട്ടനില്‍ രണ്ടാം ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പായി ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുരുന്നുകള്‍. വിശ്വാസത്തിലേക്ക് ആനയിക്കപ്പെടുമ്പോള്‍ ഭാഗ്യവും,അനുഗ്രഹവും ഒരുമിച്ച് തേടിയെത്തുന്നതിന്റെ സൂചനയായി ഈ ചടങ്ങുകള്‍.
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചാണ് അനുഗ്രഹീതമായ ചടങ്ങുകള്‍ അരങ്ങേറിയത്. എസ്ടിഎസ്എംസിസിയുടെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഒന്നാം ഘട്ടമാണ് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്നലെ പൂര്‍ത്തിയായത്. ഒന്നാം ഘട്ടത്തില്‍ നാലു പേരാണ് ആദ്യ കുര്‍ബാന സ്വീകരിച്ചത്. അടുത്ത ശനിയാഴ്ച ഏഴു പേരും, പിന്നീടുള്ള ശനിയാഴ്ച മൂന്നുപേരും ആദ്യ കുര്‍ബാന സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള ചടങ്ങുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു കുടുംബത്തെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നത്.
അനുഗ്രഹം നിറഞ്ഞൊഴുകിയ ചടങ്ങില്‍ ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മ്മികനായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വചന സന്ദേശം നല്‍കി. സിസ്റ്റര്‍ ഗ്രേസ് മേരി , സിസ്റ്റര്‍ ലീന മേരി, ഡീക്കന്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്ടിഎംസിസി ട്രസ്റ്റിമാരായ സെബാസ്റ്റ്യയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ലിജോ പടയാട്ടില്‍ സിനി ലിജോ ദമ്പതികളുടെ മകന്‍ ആന്‍വിന്‍ ലിജോ, ജെയ്‌സണ്‍ പ്രിന്‍സി ദമ്പതികളുടെ മകന്‍ അല്‍ഫോണ്‍സ് ജെയ്‌സന്‍, മനോജ് ലിസമ്മ ദമ്പതികളുടെ മകന്‍ ബെനഡിക്ട് മനോജ്, ജെഗി ജോസഫ് ഷൈനി ജെഗി ദമ്പതികളുടെ മകന്‍ എമില്‍ ജോ ജെഗി എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തിളക്കം ഒട്ടും കുറയ്ക്കാതെ അനുഗ്രഹപൂര്‍ണ്ണമായിരുന്നു ആഘോഷങ്ങള്‍. ചടങ്ങുകള്‍ക്ക് ശേഷം ലഘു ഭക്ഷണം ഒരുക്കിയിരുന്നു.
ആദ്യ കുര്‍ബാന സ്വീകരിച്ചവര്‍ക്കുള്ള മൊമന്റോയും, സര്‍ട്ടിഫിക്കറ്റുകളും ഫാ. പോള്‍ വെട്ടിക്കാട്ട് വിതരണം ചെയ്തു. ചടങ്ങില്‍ കുരുന്നുകള്‍ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ക്ലമന്‍സ് നീലങ്കാവിലും, നിഷ ജോര്‍ജ്ജ് തരകനും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
കുട്ടികളെ ആദ്യ കുര്‍ബാനയ്ക്കായി ഒരുക്കിയത് വേദപാഠം അധ്യാപകരായ സിസ്റ്റര്‍ ഗ്രേസ് മേരിയും, ലീന മേരിയുമാണ്. മനോഹരമായ അലങ്കാരങ്ങള്‍ നിറച്ച് പള്ളിയില്‍ വെച്ച് നടന്ന ആദ്യ കുര്‍ബാന ചടങ്ങുകള്‍ കുട്ടികള്‍ക്ക് മനസില്‍ എന്നെന്നും സൂക്ഷിച്ച് വെയ്ക്കുവാന്‍ പോന്ന ഒരു നിധിയായി മാറി. വരുന്ന രണ്ട് ശനിയാഴ്ചകളില്‍ ബാക്കി കുട്ടികളുടെ കുര്‍ബാന സ്വീകരണം നടക്കും. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നിരവധി കുട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കാറുള്ളത്. ഇക്കുറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത് മൂലം ശ്രദ്ധയോടെ സുരക്ഷ ഉറപ്പാക്കിയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ജാതിമത വിശ്വാസങ്ങള്‍ക്ക് അതീതമായി മലയാളി സമൂഹത്തിന്റെ മൊത്തം ആഘോഷമായി നടത്താറുള്ള പരിപാടിയാണ് ഈ വിധം ചുരുങ്ങിയത്.
ഷിബു മാത്യൂ
ആരാധനക്രമ വത്സരത്തിലെ പള്ളിക്കൂദാശ കാലഘട്ടത്തിലേയ്ക്ക് പരിശുദ്ധ കത്തോലിക്കാ സഭ പ്രവേശിച്ചിരിക്കുകയാണ്. സഭയെ മഹത്വത്തോട് കൂടെ മിശിഹാ പിതാവായ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്ന ചിന്തയാണ് പള്ളിക്കൂദാശ കാലത്തിന്റെ മുഖ്യ പ്രമേയം.
ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപമാണ് മലയാളം യുകെ ന്യൂസ് പബ്‌ളീഷ് ചെയ്യുന്നത്.
ദൈവത്തിന് വേണ്ടി കിടിലം കൊള്ളുന്ന ധാര്‍മ്മീകതയുടെ സ്വരം ഇടി മുഴക്കം പോലെ മരുഭൂമിയെയും മനുഷ്യ ഹൃദയങ്ങളേയും കിടിലകൊള്ളിച്ച ശബ്ദം. അത് സ്‌നാപകന്റെതാ. ഈ സ്‌നാപകനേപ്പോലെ ധാര്‍മ്മീകതയുടെ ഉള്‍ക്കിടിലം സമ്മാനിക്കുന്ന അതിശക്തമായ പ്രബോധനം കൈമുതലായി ഉള്ളവനാണ് ഈശോമിശിഹാ എന്ന ഉള്‍ക്കാഴ്ച്ച ഒരു പക്ഷേ അന്യമതസ്തര്‍ക്കും ഉണ്ടാകാം. അതു കൊണ്ടാണ് രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത് ക്രിസ്ത്യാനികളെ വേണ്ട വിധത്തില്‍ ആദരിക്കാന്‍ തോന്നുന്നില്ല. എങ്കിലും ക്രിസ്തുവിനെ ആദരിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല എന്ന്.
ആധുനീകതയില്‍ ജീവിക്കുന്ന ക്രൈസ്തവരും അക്രൈസ്തവരുമായവരുടെ ജീവിതരീതിയുടെ അസ്വഭാവീകത തുറന്നു കാട്ടുന്ന ഒരു സന്ദേശമാണ് ഇന്ന് ദേവാലയത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശ്വാസികള്‍ക്കായി നല്‍കിയത്.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
കുറവിലങ്ങാടിന്റെ സുവിശേഷം.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തിയതി ഇന്ന് സമാപിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ ഇതിനോടകം അയച്ചുകഴിഞ്ഞു. മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ, മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എപ്രകാരമായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട് .
കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്വൽ ബൈബിൾ കലോത്സവമാണ് നടത്തുക. പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/wp-content/uploads/2020/09/CSMEGB-Online-Bible-Kalotsavam-2020-Final-2.9-29.09.2020.pdf
ഷിബു മാത്യൂ
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയോടുള്ള ആദരവ് സൂചകമായി ജപമാല മാസമായി ക്രൈസ്തവര്‍ ആചരിക്കുന്നു. പരിശുദ്ധ അമ്മയെ ഓര്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുന്നത് നന്മ നേരുമമ്മ.. വീണ്ണിന്‍ രാജകന്യ… എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിന് പുറമേ നൂറ് കണക്കിന് ഗാനങ്ങള്‍ മലയാളത്തില്‍ വേറെയുമുണ്ട്. മലയാളത്തിലെ പ്രശസ്തരായ ഗായകര്‍ പാടിയ മരിയഭക്തി ഗാനങ്ങളില്‍ ഏറ്റവും സുന്ദരമായ മുപ്പത്തൊന്നു ഗാനങ്ങള്‍ തിരഞ്ഞെടുത്ത് ജപമാല മാസത്തില്‍ സ്വന്തം ശബ്ദത്തില്‍ പാടിയിരിക്കുകയാണ് യുകെയിലെ നോര്‍ത്തലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ ജോണ്‍ കണ്ടംകുളങ്ങര. ഒക്ടോബര്‍ ഒന്നുമുതല്‍ മുപ്പത്തൊന്നു വരെയുള്ള ദിവസങ്ങളില്‍ ദിവസവും ഓരോ ഗാനം പാടി റിക്കോര്‍ഡ് ചെയ്ത് യൂ റ്റിയൂബ് ചാനലിലൂടെ പബ്‌ളീഷ് ചെയ്യുകയായിരുന്നു. എല്ലാവരും എല്ലാത്തിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് പരിശുദ്ധ അമ്മയെ സ്തുതിക്കുന്ന മനോഹരമായ ഈ ഗാനങ്ങള്‍ മലയാളികളുടെ പ്രാര്‍ത്ഥനാമുറികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു. ജപമാല മാസത്തില്‍ മലയാളികളുടെ വീടുകളില്‍ ദിവസവും ചൊല്ലുന്ന ജപമാലയോടൊപ്പം പാടി പ്രാര്‍ത്ഥിക്കാനുള്ള ഒരവസരം കൂടിയാണ് ഈ ഗാനങ്ങളെന്ന് മാത്യൂ പറയുന്നു.
പാരമ്പര്യമായി കിട്ടിയ കഴിവുകളോ, ശാസ്ത്രീയമായ പഠനങ്ങളോ ഒന്നും മാത്യൂവിനില്ല. ഇടവക ദേവാലയമായ ആലപ്പുഴ ജില്ലയിലെ കിഴക്കുംമുറി സെന്റ് തോമസ് ദേവാലയത്തിലെ അല്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയില്‍ കൂട്ടുകാരാടൊപ്പം പാടിയ പരിചയം മാത്രമേ സംഗീത ലോകത്ത് മാത്യുവിന് സ്വന്തമായി ഉള്ളൂ. 2004ല്‍ യുകെയില്‍ എത്തിയതോടെ അതും ഭാഗീകമായി നിലച്ചു. മലയാളികള്‍ യുകെയിലേയ്ക്ക് എത്താന്‍ തുടങ്ങിയതിന്റെ ആദ്യ നാളുകളില്‍ മലയാളത്തിലുള്ള കുര്‍ബാനകളും ശുശ്രൂഷകളും മറ്റും നന്നേ കുറവായിരുന്നു. 2010 ന് ശേഷമാണ് അതിനൊരു മാറ്റമുണ്ടായത്. 2013 ല്‍ ബഹു. പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടണില്‍ ആരംഭിച്ചപ്പോള്‍ അവിടുത്തെ ആത്മീയ ശുശ്രൂഷകളില്‍ ഗാനങ്ങള്‍ ആലപിക്കാനവസരമൊരുങ്ങി. തുടര്‍ന്നങ്ങോട്ട് യുകെയില്‍ നടന്ന ഒട്ടുമിക്ക ധ്യാനങ്ങളിലും ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
തികഞ്ഞ ഒരു മരിയഭക്തനാണ് മാത്യൂ. ജീവിതത്തില്‍ പല വിധത്തിലുള്ള രോഗങ്ങളും പിടിപെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണയുടെ പിടിയിലും അകപ്പെട്ടു. ആഴ്ച്ചകളോളം അത്യാഹിത വിഭാഗത്തിന്റെ പരിചരണത്തിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടയാളാണ് ഞാന്‍. അപ്പോഴൊക്കെ ആശ്വാസമായത് പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്ന് മാത്യൂ പറയുന്നു. അതില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് മരിയഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചത്. മുപ്പത്തൊന്നു ദിവസങ്ങളിലായി പാടിയ മാതാവിന്റെ ഗാനങ്ങളെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. ഈ ഗാനങ്ങളുടെ റിക്കോര്‍ഡിംഗും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് മാത്യൂ തന്നെയാണ്. വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയത്. ഈ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും ചെയ്തത് ഫാ.ജോസ് അന്തിയകുളമാണ്. പരിശുദ്ധ അമ്മയോടുള്ള ഒരു നിയോഗമായി ഈ സംരംഭത്തിനെ കാണുന്നു. മരിയഭക്തി പുതുതലമുറയിലും വളര്‍ത്തുന്നതില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂവെന്ന് മാത്യൂ പറയുന്നു. യുകെയിലെ നോര്‍ത്തലേര്‍ട്ടണിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് ജന്മദേശം. ഭാര്യ ജോളി മാത്യൂ, ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.
ജപമാല നാളില്‍ മാത്യൂ ആലപിച്ച മുപ്പത്തിയൊന്ന് ഗാനങ്ങള്‍ കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ബർമിങ്ഹാം : ലോകസുവിശേഷവത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. സോജി ഓലിക്കൽ എന്നിവർ സ്ഥാപിച്ച സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ടർ റവ.ഫാ . ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ 2020 നവംബർ 1 മുതൽ കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തിൽ ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി സകല വിശുദ്ധരുടെയും തിരുന്നാൾ ദിനമായ 1 മുതൽ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി കരുണയുടെ ജപമാല യജ്ഞം നടത്തുന്നു .എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിൽ ശുശ്രൂഷകൾ നടക്കും. ഫാ. നടുവത്താനിയോടൊപ്പം സെഹിയോൻ യുകെ യിലെ പ്രമുഖ ആത്മീയ ശുശ്രൂഷകരും ജപമാലയ്ക്ക് നേതൃത്വം നൽകും.
താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് .
മലയാളത്തിലുള്ള പ്രാർത്ഥനകൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. സമയം : 3 PM
https://line.me/R/ti/g/Mxxtl9MWFI
ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. സമയം : 3AM
https://line.me/R/ti/g/82uEJeRsra
സെഹിയോൻ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
തോമസ് 07877 508926.
ഹുസൈൻ മുസ്‌ലിയാർ
വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി, നല്ലയോദ്ധാവ്, മാതൃക കുടുബനാഥൻ വാത്സല്യനിധിയായ പിതാവ്, അനുചരൻമാർ അവരുടെ ആത്മാവിനെക്കാൾ സ്നേഹിക്കാൻ കാരണമാകുന്ന നിലക്ക് അനുയായികളെ സ്നേഹിച്ചവർ, കാരുണ്യത്തിൻ്റെ അക്ഷയ ഖനി ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യകതകളുടെ ഉടമയാണ് പ്രവാചകർ (സ).
കാരുണ്യം വറ്റിപ്പോയ ഈ ആധുനിക ലോകത്ത് സ്വാർത്ഥ താല്പ്പര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൻ്റെ പേര് പറഞ്ഞ് അനേകായിരം പിഞ്ച് മക്കളെ അനാഥരാക്കുമ്പോൾ അനാഥ കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത്, അത് അവർക്ക് വേദനയുണ്ടാക്കും എന്ന് പഠിപ്പിച്ച നേതാവ്. കള്ളത്തരത്തെയും പൊള്ളത്തരത്തെയും ശക്തിയുക്തം എതിർത്തവർ.
മോഷ്ടിച്ചത് എൻ്റെ മക്കൾ ഫാതിമയാണങ്കിലും കൈ ഞാൻ മുറിക്കും എന്ന് പറയുന്നതിലുടെ നീതിമാനായ ഭരണാധികാരിയെ കാണാൻ കഴിയും. സർവ്വ ഗുണങ്ങളും സമ്മേളിച്ചത് കൊണ്ട് തിരുമേനിയേ പറയാത്ത ഒരു മതാചാര്യരും ചരിത്രകാരൻമാരും കടന്ന് പോയിട്ടില്ല. ശ്രീ നാരായണ ഗുരുവിൻ്റെ പത്ത് ശ്ലോകങ്ങളിൽ ഏഴാമത് ശ്ലോകം തിരുദൂതരെ കുറിച്ചാണ് “പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാ കൃതി പൂണ്ട ധർമ്മമോ
പരമേശ്വര പവിത്രപുത്രനോ
കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ”
മഹാകവികൾ പാടി “ചിരപ്രവിദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്ക് ഈശ്വരൻ നിയോഗിച്ച സൂര്യൻ” ഭവിഷ്യ പുരാണത്തിൽ പ്രാവാചകനെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് കാണുക ” ധർമ്മം നശിച്ച് അധർമ്മം വിളയാടുന്ന കാലം മുഹമ്മദ് എന്ന് പേരുള്ള ഒരു വിദേശി തൻ്റെ അനുചരൻമാരുമായി പ്രത്യക്ഷപെടും” ഇങ്ങനെ തുല്യത ഇല്ലാത്ത വ്യക്തിതത്തിൻ്റെ ഉടമയാണ് മുഹമ്മദു റസൂലുള്ളഹി (സ) ആ തിരുമേനിയുടെ 1495 മത് ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ സമാധാനത്തിൻ്റെ തിരുദൂതരുടെ ശരിയായ കാല്പാടുകൾ ലോകം അനുധാവനം ചെയ്തിരുന്നുവെങ്കിൽ ഈ നാട് അശാന്തിയുടെ വിളനിലം ആകുമായിരുന്നില്ല. ഒരു നല്ല ഇന്നിനും നാളേക്കുമായി നമുക്ക് പ്രത്യാശ വെടിയാതിരിക്കാം എല്ലാവർക്കും നബിദിനാശംസകൾ.
ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം “സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ” ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ഇംഗ്ലീഷിൽ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകൾ നയിക്കും .
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ”
30 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെയും 31നും 1 നും ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമായിരിക്കും.
AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
ജീവിത വിശുദ്ധിയെയും സന്മാർഗത്തെയും ലക്ഷ്യമാക്കി നടക്കുന്ന ഏറെ അനുഗ്രഹീതമായ ഈ യുവജന ധ്യാനത്തിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സ്നേഹ : 07443043667.
സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക . ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല ,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് 07960 149670.